media scan news

media scan news മലപ്പുറം, തൃശൂർ, പാലക്കാട്‌ ജില്ലകളിലെ പ്രാദേശിക വാർത്തകളും സംസ്ഥാന, ദേശീയ വാർത്തകളും

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ സംവരണ സീറ്റുകൾ നറുക്കെടുക്കുന്നതിനുള്ള പൊതുമാനദണ്ഡം പ്രഖ്യാപിച്ചു. ഇത്തവണ...
15/08/2025

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ സംവരണ സീറ്റുകൾ നറുക്കെടുക്കുന്നതിനുള്ള പൊതുമാനദണ്ഡം പ്രഖ്യാപിച്ചു. ഇത്തവണ കാര്യങ്ങൾ മാറിമറിയാൻ സാധ്യതയുണ്ട്. കഴിഞ്ഞ രണ്ട് തവണ തുടർച്ചയായി ജനറൽ അല്ലെങ്കിൽ സംവരണ വാർഡുകളായിരുന്ന വാർഡുകൾ ഒഴികെ, ബാക്കിയുള്ള മുഴുവൻ വാർഡുകളും നറുക്കെടുപ്പിന് വിധേയമാക്കും.

പുതിയ മാനദണ്ഡമനുസരിച്ച്, കഴിഞ്ഞ രണ്ട് തവണ സംവരണ വാർഡായിരുന്ന വാർഡുകൾ ഇത്തവണ ജനറൽ വാർഡാകും. അതുപോലെ, കഴിഞ്ഞ രണ്ട് തവണ ജനറൽ വാർഡായിരുന്ന വാർഡുകൾ സംവരണ വാർഡുകളാകും. ഈ രണ്ട് വിഭാഗങ്ങളിൽ പെടാത്ത എല്ലാ വാർഡുകളും നറുക്കെടുപ്പിലൂടെയാണ് സംവരണം തീരുമാനിക്കുക.

സാധാരണയായി, ഒരു തവണ വനിതാ വാർഡായിരുന്നാൽ അടുത്ത തവണ അത് ജനറൽ വാർഡ് ആയി മാറ്റിവയ്ക്കാറുണ്ട്. എന്നാൽ പുതിയ രീതി വന്നതോടെ, ഇത്തവണ ആ പതിവ് തെറ്റും. ഇത് രാഷ്ട്രീയ പാർട്ടികളുടെയും സ്ഥാനാർത്ഥികളുടെയും പതിവ് കണക്കുകൂട്ടലുകൾ തെറ്റിക്കാൻ സാധ്യതയുണ്ട്. സെപ്റ്റംബർ മാസത്തിൽ ജില്ലാ കളക്ടറേറ്റുകളിൽ വെച്ച് നറുക്കെടുപ്പ് നടക്കും.

പൊന്നാനി: ഭരണകൂടം നേരിട്ട് ഇന്ത്യയിൽ ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും അത് ചെറുക്കാൻ ജനങ്ങൾ ഒറ്റക...
13/08/2025

പൊന്നാനി: ഭരണകൂടം നേരിട്ട് ഇന്ത്യയിൽ ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും അത് ചെറുക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ടു വരണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രസ്താവിച്ചു. പൊന്നാനി ആർ.വി ഹാളിൽ ചേർന്ന കൊളാടി ഗോവിന്ദൻകുട്ടി അനുസ്മരണ സമ്മേളനവും പുരസ്കാര ദാന ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇലക്ഷൻ കമ്മീഷൻ ഒരു ഭരണഘടനാ സ്ഥാപനമാണ്. ബി ജെ പി ഭരണത്തിൽ ഇലക്ഷൻ കമ്മീഷൻ ഭരിക്കുന്നവരുടെ കാര്യസ്ഥൻമാരായാണ് പ്രവർത്തിക്കുന്നത്. തെരഞ്ഞെടുപ്പുകളിൽ രാജ്യവ്യാപകമായി വോട്ട് അട്ടിമറി നടത്തിയാണ് ബി ജെ പി അധികാരത്തിലെത്തിയതെന്ന് വ്യക്തമായ പരാതികൾ നല്കിയിട്ടും ഇലക്ഷൻ കമ്മീഷൻ നിഷേധാത്മക സമീപനം തുടരുകയാണ്. ബിഹാറിൽ അറുപത്തിയഞ്ച് ലക്ഷത്തോളം വോട്ടുകൾ വെട്ടി മാറ്റാൻ ഇലക്ഷൻ കമ്മീഷൻ കൂട്ടുനില്കുന്നു. സ്വാതന്ത്ര്യ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത ജനാധിപത്യ സംവിധാനങ്ങളെ നിർലജ്ജം തകർക്കാൻ ഫാഷിസ്റ്റ് ശക്തികൾ നടത്തുന്ന ശ്രമങ്ങളെ ചെറുത്തു തോല്പിക്കാൻ മതേതര ജനാധിപത്യ ശക്തികളുടെ ഐക്യവും സമരവും വളർത്തിയെടുക്കുകയാണ് അടിയന്തര കടമയെന്നും ബിനോയ് വിശ്വം തുടർന്നു പറഞ്ഞു. പി.പി. സുനീർ എം.പി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യുവകലാസാഹിതി കൊളാടി സ്മാരക സമഗ്ര സംഭവനാ പുരസ്കാരം എഴുത്തുകാരൻ സുഭാഷ് ചന്ദ്രന് ബിനോയ് വിശ്വം സമർപ്പിച്ചു. സാഹിത്യ അക്കാദമി പുരസ്കാരം നേടിയ പ്രൊഫ.എം.എം. നാരായണനെ ആദരിച്ചു. കവി ആലങ്കോട് ലീലാകൃഷ്ണൻ പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി സംസാരിച്ചു. അജിത് കൊളാടി രചിച്ച രണ്ട് പുസ്തകങ്ങൾ ജനയുഗം എഡിറ്റർ രാജാജി മാത്യു തോമസ് പ്രകാശനം ചെയ്തു. കവി പി.എൻ. ഗോപീകൃഷ്ണൻ കൊളാടി സ്മാരക പ്രഭാഷണം നടത്തി. പരിപാടിയിൽ സുഭാഷ് ചന്ദ്രൻ, മുൻ പാർലിമെൻ്റ് അംഗം സി.ഹരിദാസ്, അജിത് കൊളാടി, പി.കെ. കൃഷ്ണദാസ്, ഇ.എം. സതീശൻ, അഡ്വ. പി.കെ.കലിമുദ്ദീൻ, കെ.കെ. ബാബു പ്രസംഗിച്ചു.

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ വായനാശീലം വളര്‍ത്തുന്നതിനായി വായനയ്ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കാനൊരുങ്ങി വിദ്ദ്...
13/08/2025

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ വായനാശീലം വളര്‍ത്തുന്നതിനായി വായനയ്ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കാനൊരുങ്ങി വിദ്ദ്യാഭ്യാസ വകുപ്പ്. ഇതിന്റെ ഭാഗമായി, അടുത്ത അധ്യയന വര്‍ഷം മുതല്‍ വായനാശീലം പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കും, ഒന്ന് മുതല്‍ നാല് വരെയുള്ള ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് അനുയോജ്യമായ വായനാ പ്രവര്‍ത്തനങ്ങളും അഞ്ച് മുതല്‍ പന്ത്രണ്ട് വരെ ക്ലാസ്സിലെ കുട്ടികള്‍ക്ക് പത്രം വായനയും തുടര്‍പ്രവര്‍ത്തനങ്ങളും നല്‍കുന്നതിനായി ആഴ്ചയില്‍ ഒരു പിരീഡ് മാറ്റിവെക്കും, വായനയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി അധ്യാപകര്‍ക്ക് പരിശീലനം നല്‍കുകയും കൈപ്പുസ്തകം തയ്യാറാക്കുകയും ചെയ്യും, കലോത്സവത്തില്‍ വായനയുമായി ബന്ധപ്പെട്ട ഒരു ഇനം കൂടി ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നതിനായുള്ള തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും വിദ്ദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫെയിസ്ബുക്കില്‍ കുറിച്ചു.

ന്യൂഡല്‍ഹി: ജീവപര്യന്തം തടവിലെ നിശ്ചിത ശിക്ഷ അനുഭവിച്ച പ്രതിയെ പ്രത്യേക ശിക്ഷാ ഇളവില്ലാതെ തന്നെ ജയിലില്‍ നിന്ന് വിട്ടയക്...
13/08/2025

ന്യൂഡല്‍ഹി: ജീവപര്യന്തം തടവിലെ നിശ്ചിത ശിക്ഷ അനുഭവിച്ച പ്രതിയെ പ്രത്യേക ശിക്ഷാ ഇളവില്ലാതെ തന്നെ ജയിലില്‍ നിന്ന് വിട്ടയക്കണമെന്ന് സുപ്രിംകോടതി. 2002ലെ നിതീഷ് കട്ടാര കൊലക്കേസിലെ പ്രതിയായ സുഖ്ദേവ് യാദവിനെ മോചിപ്പിക്കാനുള്ള ഉത്തരവിലാണ് സുപ്രിംകോടതി ഇക്കാര്യം പറഞ്ഞത്.
കേസില്‍ സുഖ്ദേവിനെ ജീവപര്യന്തം തടവിനാണ് ശിക്ഷിച്ചിരുന്നത്. 20 വര്‍ഷം കഴിയാതെ ശിക്ഷാ ഇളവ് നല്‍കരുതെന്നും വിചാരണക്കോടതി നിര്‍ദേശിച്ചിരുന്നു. ഈ 20 വര്‍ഷം കഴിഞ്ഞപ്പോഴാണ് തന്നെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സുഖ്ദേവ് സുപ്രിംകോടതിയെ സമീപിച്ചത്. ഇതിലാണ് സുപ്രിം കോടതി വിധി.

സുഖ്ദേവിനെ വെറുതെവിടാന്‍ സെന്റന്‍സ് റിവ്യൂ ബോര്‍ഡ് കൂടേണ്ട ആവശ്യമില്ലെന്നും കോടതി പറഞ്ഞു. ” ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട, നിശ്ചിതകാലം തടവില്‍ കിടക്കണമെന്ന് പറഞ്ഞവരെ ആ കാലയളവ് കഴിഞ്ഞാല്‍ വിട്ടയക്കണം.”-കോടതി പറഞ്ഞു. ഈ വിധിയുടെ പകര്‍പ്പ് വിവിധ സംസ്ഥാനങ്ങള്‍ക്ക് അയച്ചുനല്‍കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ചങ്ങരംകുളം: ആലംകോട് ഉള്ള പ്രവാസി കൂട്ടായ്മയാണ് അവറാൻ പടിയിലുള്ള അംഗനവാടിയിലേക്ക് ഫാൻ വാങ്ങിച്ച് നൽകിയത്. പ്രവാസി കൂടായ്മ...
13/08/2025

ചങ്ങരംകുളം: ആലംകോട് ഉള്ള പ്രവാസി കൂട്ടായ്മയാണ് അവറാൻ പടിയിലുള്ള അംഗനവാടിയിലേക്ക് ഫാൻ വാങ്ങിച്ച് നൽകിയത്. പ്രവാസി കൂടായ്മ അംഗം ഷെഫീക്ക് ആലംകോട് ഫാൻ കമ്മിറ്റിക്ക് നൽകി-
വാർഡ് മെമ്പറായ
സി.കെ.പ്രകാശൻ,
എ.എൽ.എം.എസ്.സി കമ്മിറ്റി അംഗം
കരീം ആലംകോട്, അംഗനവാടി വർക്കർ ശ്രീജ, ശൈലജ തുടങ്ങിയവർ ചേർന്ന് ഏറ്റ് വാങ്ങി.

ചങ്ങരംകുളം:ആലങ്കോട് യൂത്ത് കോൺഗ്രസ് കമ്മറ്റി കേന്ദ്ര ഇലക്ഷൻ കമ്മീഷന് പ്രധിഷേധ കത്ത് അയച്ചു.വോട്ട് കൊള്ളക്ക് ചൂട്ടു പിടിക...
13/08/2025

ചങ്ങരംകുളം:
ആലങ്കോട് യൂത്ത് കോൺഗ്രസ് കമ്മറ്റി കേന്ദ്ര ഇലക്ഷൻ കമ്മീഷന് പ്രധിഷേധ കത്ത് അയച്ചു.
വോട്ട് കൊള്ളക്ക് ചൂട്ടു പിടിക്കുന്ന ഇലക്ഷൻ കമ്മീഷന് അഞ്ചു ചോദ്യങ്ങൾ അടങ്ങിയ കത്താണ് യൂത്ത് കോൺഗ്രസ്‌ ഇലക്ഷൻ കമ്മീഷന് അയച്ചത്.
പരിപാടിയുടെ ഉദ്ഘാടനം യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌ ഇർഷാദ് പള്ളിക്കര നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ്‌ സുഹൈർ എറവറാംകുന്ന് അധ്യക്ഷത വഹിച്ചു. നസറുദ്ധീൻ പന്താവൂർ, ആഷിക്ക് പി വി, അഷ്‌ക്കർ കിഴിക്കര, യാസിർ ടി വി എന്നിവർ പങ്കെടുത്തു.

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ തെരുവുനായ്ക്കളെ ഷെല്‍ട്ടറുകളിലേക്ക് മാറ്റാനുള്ള സുപ്രിംകോടതി നിര്‍ദേശത്തിനെതിരേ വ്യാപക പ്രതിഷേധവു...
12/08/2025

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ തെരുവുനായ്ക്കളെ ഷെല്‍ട്ടറുകളിലേക്ക് മാറ്റാനുള്ള സുപ്രിംകോടതി നിര്‍ദേശത്തിനെതിരേ വ്യാപക പ്രതിഷേധവുമായി വിമര്‍ശകര്‍. മേനക ഗാന്ധി ഉള്‍പ്പെടെയുള്ള വിമര്‍ശകര്‍ ഈ ഉത്തരവ് അപ്രായോഗികമാണെന്ന വാദവുമായി രംഗത്തെത്തി. മൃഗാവകാശ പ്രവര്‍ത്തകരും പെറ്റ പോലുള്ള സംഘടനകളും ഈ ഉത്തരവിനെ ക്രൂരവും
അവ സമൂഹ നായകളാണെന്നും ഈ നായ്ക്കള്‍ തലമുറകളായി ഇവിടെ താമസിക്കുന്നവരാണെന്നും പെറ്റ പറയുന്നു. 'അവയും നമ്മളെപ്പോലെ ഡല്‍ഹിക്കാരാണ്, അതിജീവിക്കാന്‍ ശ്രമിക്കുന്നവരാണ്, അവര്‍ ഈ സമൂഹത്തിന്റെ ഭാഗമാണ് ' പെറ്റ പറയുന്നു

സന്തുഷ്ടമായ ഒരു സമൂഹത്തിനുള്ള പരിഹാരം സ്ഥാനഭ്രംശമല്ല, വന്ധ്യംകരണമാണെന്ന് അവര്‍ പറയുന്നു വന്ധ്യംകരണം ഇതിനകം ജനിച്ച നായ്ക്കള്‍ക്ക് ജീവിക്കാന്‍ മികച്ച അവസരം നല്‍കുകയും മനുഷ്യ-മൃഗ സംഘര്‍ഷം കുറയ്ക്കുകയും ചെയ്യുന്നു. മാത്രമല്ല, 2023 ലെ മൃഗ ജനന നിയന്ത്രണ (നായ) നിയമങ്ങള്‍ പ്രകാരം, നായ്ക്കളെ വന്ധ്യംകരിച്ച് അവയുടെ യഥാര്‍ത്ഥ സ്ഥലത്തേക്ക് തിരികെ വിടുന്നത് നിയമപരമായി ഉള്ള കാര്യമാണെന്നും അവര്‍ വ്യക്തമാക്കി. '2022-23 ല്‍ നടത്തിയ ജനസംഖ്യാ സര്‍വേ പ്രകാരം, ഡല്‍ഹിയില്‍ ഏകദേശം 10 ലക്ഷം കമ്മ്യൂണിറ്റി നായ്ക്കള്‍ ഉണ്ട്, അവയില്‍ പകുതിയില്‍ താഴെ മാത്രമേ വന്ധ്യംകരിച്ചിട്ടുള്ളൂ. ഡല്‍ഹിയിലെ തെരുവുകളില്‍ നിന്ന് ഏകദേശം 10 ലക്ഷം കമ്മ്യൂണിറ്റി നായ്ക്കളെ നിര്‍ബന്ധിതമായി നീക്കം ചെയ്യുന്നത് അവയെ വളരെയധികം പരിപാലിക്കുന്ന സമൂഹങ്ങളില്‍ പ്രക്ഷോഭത്തിന് കാരണമാകും, കൂടാതെ വലിയ തോതില്‍ നായ്ക്കളെ കുഴപ്പത്തിലാക്കുകയും കഷ്ടപ്പെടുത്തുകയും ചെയ്യും,' അവര്‍ മുന്നറിയിപ്പ് നല്‍കി. ഡല്‍ഹി സര്‍ക്കാര്‍ ഫലപ്രദമായ ഒരു നായ വന്ധ്യംകരണ പരിപാടി നടപ്പിലാക്കിയിരുന്നെങ്കില്‍, ഇന്ന് റോഡില്‍ ഒരു നായ പോലും ഉണ്ടാകുമായിരുന്നില്ലെന്നും സംഘടന കൂട്ടിചേര്‍ത്തു.

ചങ്ങരംകുളം : വളയംകുളം എം വി എം ഹൈസ്കൂളിൽ വെച്ച്   കെ എൻ എം  മുജാഹിദ് ഫാമിലി മീറ്റ് സംഘടിപ്പിച്ചു.  മുഹമ്മദുണ്ണി ഹാജി അധ്...
12/08/2025

ചങ്ങരംകുളം : വളയംകുളം എം വി എം ഹൈസ്കൂളിൽ വെച്ച് കെ എൻ എം മുജാഹിദ് ഫാമിലി മീറ്റ് സംഘടിപ്പിച്ചു. മുഹമ്മദുണ്ണി ഹാജി അധ്യക്ഷനായി. കുടുംബ ബന്ധങ്ങളെ കുറിച്ച് കെ വി മുഹമ്മദ്‌ മൗലവിയും, ഇസ്ലാമും സാമ്പത്തിക ശാസ്ത്രവും സകാത്തും എന്ന വിഷയത്തിൽ എൻ വി സകരിയ മൗലവി അരീക്കോടും പ്രഭാഷണം നടത്തി. യോഗത്തിൽ ഹമീദ് മാസ്റ്റർ, മജീദ് മൗലവി മണ്ണാറ പറമ്പ്, കുഞ്ഞു മുഹമ്മദ്‌ പന്താവൂർ, ആലികുട്ടി ഹാജി, അബ്ദുറഹ്മാൻ ഒതളൂർ, ഹസ്സൻ മാസ്റ്റർ, അയിഷാ ഹസ്സൻ, സുഹറ ടീച്ചർ തുടങ്ങിയവർ പ്രസംഗിച്ചു.

ചങ്ങരംകുളം: ചങ്ങരംകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ജ്വാല കലാ കായിക സാംസ്കാരിക വേദി സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സംഘട...
12/08/2025

ചങ്ങരംകുളം: ചങ്ങരംകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ജ്വാല കലാ കായിക സാംസ്കാരിക വേദി സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മെഗാ ക്വിസ് സീസൺ - 5 ൽ UP വിഭാഗത്തിൽ മികച്ച വിദ്യാലയമായി തുടർച്ചയായി രണ്ടാം തവണയും കക്കിടിപ്പുറം കെ.വി.യു.പി.സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു. യു പി വിഭാഗം ക്വിസ് മത്സരത്തിൽ ഹംനഷാസിൻ രണ്ടാം സ്ഥാനം നേടിയത് വിദ്യാലയത്തിൻ്റെ വിജയത്തിൻ്റെ തിളക്കം കൂട്ടി.

വളയംകുളം: ഗാസയിലെ യുദ്ധക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന പാലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അസ്സബാഹ് ആർട്സ് ആൻഡ് സയ...
12/08/2025

വളയംകുളം: ഗാസയിലെ യുദ്ധക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന പാലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് 'സ്കിപ്പ് എ മീൽ' എന്ന പേരിൽ ഒരു ദിവസത്തെ ഉപവാസ സമരം സംഘടിപ്പിച്ചു. "അവരുടെ വിശപ്പിൽ പങ്കുചേരു, ഐക്യദാർഢ്യം പ്രഖ്യാപിക്കൂ" എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് നടന്ന ഈ പരിപാടിയിൽ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു.

കോളേജ് പോർട്ടിക്കോയിൽ രാവിലെ 10 മണിക്ക് ആരംഭിച്ച ഉപവാസം പ്രിൻസിപ്പൽ മുഹമ്മദ്‌ കോയ.എം.എൻ ഉദ്ഘാടനം ചെയ്തു. വൈകുന്നേരം 3:30 ന് നടന്ന സമാപന പരിപാടികൾക്ക് വൈസ് പ്രിൻസിപ്പാൾ ഡോ. ബൈജു എം. കെ നേതൃത്വം നൽകി. ഗാസയിലെ യുദ്ധക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന സാധാരണ ജനങ്ങൾക്ക് പിന്തുണ അറിയിച്ചുകൊണ്ടുള്ള വിവിധ പരിപാടികളും ചടങ്ങിൽ നടന്നു. പരിപാടിയുടെ ഭാഗമായി നടന്ന ആന്റി-വാർ കൺവെൻഷനിൽ യുദ്ധവിരുദ്ധ പ്രമേയങ്ങൾ അവതരിപ്പിച്ചു. പരിപാടികൾക് എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ അബ്ദുൽ റഹ്‌മാൻ. പി, അധ്യാപകരായ പ്രവീൺ. കെ.യു, ആസിഫ് ജിപ്സി, ഹംസ, അഫീഫ, ഷാജിത, ശോഭ ,ഷഫീക് നിലമ്പുർ, അൻസിഫ്, അൻഷാദ് തുടങ്ങിയവർ നേതൃത്വം നൽകി

തൃശൂർ :സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് ഒരു പോലീസുകാരിയുടെ വൈറൽ വിഡിയോയാണ് . അത്യാസന്ന നിലയിൽ രോഗിയുമായി മെഡിക്കൽ കോള...
11/08/2025

തൃശൂർ :സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് ഒരു പോലീസുകാരിയുടെ വൈറൽ വിഡിയോയാണ് . അത്യാസന്ന നിലയിൽ രോഗിയുമായി മെഡിക്കൽ കോളേജിലേക്ക് പുറപ്പെട്ട ആംബുലസിന് ഗതാഗതക്കുരുക്കിൽ വഴികാട്ടി മുൻപിൽ ഓടിയ ഒരു പൊലീസുകാരിയുടെ വിഡിയോയാണ് ഇപ്പോൾ ഏവരും ഏറ്റെടുത്തിരിക്കുന്നത് . തൃശൂർ അശ്വനി ജംക്ഷനിൽ വെച്ചായിരുന്നു സംഭവം , ഗതാഗതക്കുരുക്കിൽ അകപ്പെട്ട ആംബുലൻസ് കണ്ട് തൃശൂർ സിറ്റി പോലീസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായ അപർണ ഓടിയെത്തുകയും , ആംബുലൻസിന് വഴികാട്ടി മുൻപിൽ ഓടുകയും ആംബുലസിനെ വളരെ വേഗം കടത്തിവിടുകയുമായിരുന്നു

ഒരു പൊലീസുകാരി എങ്ങനെ ആവണം എന്നതിനുള്ള മാതൃക തന്നെയാണ് അപർണ ലവകുമാർ . നന്മ നിറഞ്ഞ പ്രവൃത്തികൊണ്ട് പല തവണ ഏവരെയും അത്ഭുതപ്പെടുത്തിയ ഉദ്യോഗസ്ഥ കൂടിയാണ് അപർണ . മുൻപ് ആശുപത്രിയിൽ ബില്ലടയ്‌ക്കാൻ കഴിയാതെ വിഷമിച്ചുനിന്ന രോഗിയ്ക്ക് തന്റെ സ്വർണ വല ഊരി നൽകിയതും , തനിക്ക് അനുഗ്രഹമായി കിട്ടിയ മുടി ക്യാൻസർ രോഗികൾക്ക് മുറിച്ചുനൽകിയതും ഒക്കെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു . വീഡിയോ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ നിരവധി ആളുകളാണ് അപർണക്ക് അഭിനന്ദനങ്ങളുമായി രംഗത്ത് വരുന്നത്.

ചങ്ങരംകുളം : ആലംകോട് പഞ്ചായത്തിലെ ചിയ്യാനൂരിൽ പുലിയെ കണ്ടതായി അഭ്യൂഹം. ജി എൽ പി സ്കൂളിനും, ഡി ആർ എസ് സ്കൂളിനും അടുത്തുള്...
10/08/2025

ചങ്ങരംകുളം : ആലംകോട് പഞ്ചായത്തിലെ ചിയ്യാനൂരിൽ പുലിയെ കണ്ടതായി അഭ്യൂഹം. ജി എൽ പി സ്കൂളിനും, ഡി ആർ എസ് സ്കൂളിനും അടുത്തുള്ള സ്വകാര്യ വെക്തിയുടെ കാട് മൂടിയ പറമ്പിലാണ് പുലി എന്ന് തോന്നിക്കുന്ന ജീവിയെ കണ്ടതായി അഭ്യൂഹം പരന്നത്. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചങ്ങരംകുളം പോലീസ് സ്ഥലത്ത് എത്തി നാട്ടുകാരുടെ സഹകരത്തോടെ പരിശോധന നടത്തിയെങ്കിലും അസ്വഭാവികമായി ഒന്നും കണ്ടെത്തിയില്ല.

കാട് മൂടിയ ഈ പ്രദേശത്തിന് സമീപത്തായി നിരവധി വീടുകളാണ് സ്ഥിതി ചെയ്യുന്നത്. ചില ദിവസങ്ങളിൽ കാട്ടിനുള്ളിൽ പലതരത്തിലുള്ള ജീവികളുടെ സാന്നിധ്യവും അപ ശബ്ദങ്ങളും ഉണ്ടാവാറുള്ളതായി പരിസരവാസികൾ സ്ഥിരമായി പരാതിപ്പെടാറുണ്ട്.
പുലിയെ കണ്ടതായി അഭ്യൂഹം പരന്നത്തോടെ പ്രദേശ വാസികൾ ആകെ പരിഭ്രാന്തരായിരിക്കുകയാണ്.

Address

Changaramkulam
Ponnani

Website

Alerts

Be the first to know and let us send you an email when media scan news posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share