26/12/2025
എം എ രാജഗോപാല്
കലാലയ രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്ത്തന രംഗത്തു എത്തിയ എം എ ആര് എന്ന എം എ രാജഗോപാല് പുനലൂര് ശ്രീനാരായണ കോളേജിലും കൊല്ലം ശ്രീനാരായണ കോളേജിലും കോളേജ് യൂണിയന് ഭാരവാഹിയായ പ്രവര്ത്തിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് ആയിരിക്കെ 1995 ല് പുനലൂര് കോളേജ് വാര്ഡില് നിന്നും ആദ്യമായി മത്സരിച്ചു വിജയിച്ചു. തുടര്ന്ന് വിവിധ കാലഘട്ടങ്ങളിലായി കോമളംകുന്ന്, കോളേജ് വാര്ഡുകളെ പ്രതിനിധീകരിച്ചു കൗണ്സിലറായി. 2009-2010 കാലത്തും 2015-2018 കാലത്തും പുനലൂര് നഗരസഭാ ചെയര്മാനായി സേവനം അനുഷ്ടിച്ച എം എ രാജഗോപാല് അഞ്ചാം തവണയാണ് നഗരസഭാ കൗണ്സിലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.
ചെയര്മാന് ആകുന്നത് ഇത് മൂന്നാം തവണയും. സി.പി.ഐ.എം പുനലൂര് ഏരിയ സെക്രട്ടറി ആയും പ്രവര്ത്തിച്ചിട്ടുണ്ട്. നിലവില് സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം, ഓട്ടോ തൊഴിലാളി യൂണിയന് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി, സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് എന്നീ പദവികള് വഹിച്ചു വരികയാണ്. കാര്ഷിക ഗ്രാമ വികസന ബാങ്ക് ജീവനക്കാരി ചിത്രയാണ് ഭാര്യ. വിദ്യാര്ത്ഥിയായ അര്ജുന് മാധവന് മകനാണ് .