02/05/2026
Personal Opinion
*SPOILER ALERT
#ഫസ്റ്റ് ഗിയറിലോ സെക്കന്റ് ഗിയറിലോ കയറ്റം കയറേണ്ട വാഹനം ഫിഫ്ത് ഗിയറിൽ തന്നെ കയറണമെന്ന് വാശി പിടിക്കുന്നവർക്ക് പറ്റിയ ഫിലിം അല്ല Patriot. കഥക്ക് വേണ്ട ആവശ്യമുള്ള സ്പീഡിൽ തന്നെയാണ് ആ സിനിമ മുന്നോട്ട് പോകുന്നത്. അതിനെ സ്ലോ, ഇഴച്ചിൽ എന്നൊക്കെ നെഗറ്റീവ് പറയുന്നതെന്തിനെന്നു മനസ്സിലാകുന്നില്ല. ഒരിക്കലും ഇത്തരത്തിൽ നെഗറ്റീവ് റിവ്യൂ കിട്ടേണ്ട ഫിലിം ആയി ഒരിടത്തും തോന്നിയില്ല. ഫഹദിന്റെ പ്രകടനം ചിലയിടങ്ങളിൽ ഒഴിച്ചാൽ പെർഫോമൻസ് കൊണ്ട് ബാക്കി എല്ലാവരും നന്നായി തന്നെ ചെയ്തു.
പിന്നെ #ലാലേട്ടന്റെ കോമിയോ റോൾ. ഫേസ് ബുക്കിൽ ലാലേട്ടൻ എന്തിനു ഇതിൽ തല വച്ചു എന്നൊക്കെയുള്ള കമെന്റുകളാണ് കണ്ടത്. സത്യം പറഞ്ഞാൽ ലാലേട്ടന്റെ റഹീം നായിക്ക് എന്ന കഥാപാത്രം വളരെ നന്നായിരുന്നു. വേണമെങ്കിൽ ലിഫ്റ്റിൽ ഉള്ളവരെ എല്ലാരേയും തീർത്തിട്ട് "എന്റെ ഡാനിയെ തൊടുന്നോടാ" എന്നൊക്കെ മാസ്സ് ആയി പറഞ്ഞു സ്ലോ മോഷനിൽ നടന്നു പോകുന്നതൊക്കെയാകും ആളുകൾ പ്രതീക്ഷിച്ചിട്ടുണ്ടാകുക. സത്യത്തിൽ അങ്ങനെ ചെയ്യിപ്പിക്കാത്തത്തിൽ, അല്ലെങ്കിൽ ലാലേട്ടനെ അങ്ങനെ അമാനുഷികൻ ആക്കാതെ റഹീം നായിക് എന്ന കഥാപാത്രമായി മാത്രം വിട്ടതിൽ മഹേഷ് നാരായനോട് നന്ദി.🥰. മഹേഷ് ഒരിടത്തും പറഞ്ഞിട്ടുമില്ല patriot ഒരു മാസ്സ് ഫിലിം ആണെന്ന്.
മറ്റൊരു 20:20 എന്നു കരുതി ആരും ആ പരിസരത്തേക്ക് പോകാതിരിക്കുക. ഇത് ഒരു മഹേഷ് നാരായണൻ ഫിലിം ആണ്. ഇത് ഡാനിയുടേയും റഹീം നായിക്കിന്റെയും, മൈക്കിളിന്റെയും, ശക്തിയുടേയും കഥയാണ്. എല്ലാവരും പോയി കാണുക. കണ്ടിട്ട് വിലയിരുത്തുക ❤️