Punalur Media

Punalur Media പുനലൂർ കൂട്ടായ്മ

22/08/2026

നോട്ടുകെട്ട് കണ്ടെത്തി നഗരസഭയിൽ ഏൽപ്പിച്ച ഹരിതകർമസേനാംഗത്തിന് ആദരം

പുനലൂർ: നഗരസഭാ കോമ്പൗണ്ടിൽ നിന്ന് 37,500 രൂപയുടെ നോട്ടുകെട്ട് കണ്ടെത്തി നഗരസഭാ അധികൃതരെ ഏൽപ്പിച്ച പുനലൂർ നഗരസഭയിലെ താമരപ്പള്ളി വാർഡിലെ ഹരിതകർമസേനാംഗം യമുനയെ സിപിഐ പുനലൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.

ജോലിയുടെ ഭാഗമായി നഗരസഭാ കോമ്പൗണ്ടിലെത്തിയപ്പോഴാണ് യമുനയ്ക്ക് പണം ലഭിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും ലഭിച്ച പണം സ്വന്തമാക്കാതെ അധികൃതരെ ഏൽപ്പിച്ച യമുനയുടെ സത്യസന്ധത മാതൃകാപരമാണെന്ന് ചടങ്ങിൽ പങ്കെടുത്തവർ പറഞ്ഞു.

പുനലൂർ എംഎൽഎ സി. അജയ പ്രസാദും സിപിഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ. കെ. രാജുവും ചേർന്നാണ് യമുനയെ ആദരിച്ചത്. സിപിഐ പുനലൂർ മണ്ഡലം സെക്രട്ടറി വി.പി. ഉണ്ണികൃഷ്ണൻ, ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി വിഷ്ണുദേവ് വി., നഗരസഭാ കൗൺസിലർ റാണി ജേക്കബ്, എബ്രഹാം ഡി. എന്നിവർ സംസാരിച്ചു.

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.പുനലൂർ: പുനലൂർ താലൂക്ക് റിപ്പബ്ലിക് ദിനാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ  80-ാം മത്...
16/08/2026

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

പുനലൂർ: പുനലൂർ താലൂക്ക് റിപ്പബ്ലിക് ദിനാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ
80-ാം മത് സ്വാതന്ത്ര്യ ദിനാഘോഷം മിനി സിവിൽ സ്റ്റേഷൻ അങ്കണത്തിൽ നടന്നു.

പുനലൂർ താലൂക്ക് റിപ്പബ്ലിക് ദിനാഘോഷ കമ്മിറ്റി ചെയർമാനും തഹസിൽദാരുമായ നമിത. എസ് അധ്യക്ഷത വഹിച്ച യോഗം സി. അജയപ്രസാദ് എം.എൽ.എ ദേശീയ പതാക ഉയർത്തി
സ്വാതന്ത്ര്യ ദിനം സന്ദേശം നൽകി.

പോലീസ്, മോട്ടോർ വെഹിക്കിൾ, ഫയർഫോഴ്സ് തുടങ്ങിയ സേനാംഗങ്ങൾ പതാക വന്ദനം നടത്തി. പുനലൂർ മുനിസിപ്പൽ ചെയർപേഴ്സൺ എം. എ. രാജഗോപാൽ, വൈസ് ചെയർപേഴ്സൺ കെ. പ്രഭ, പുനലൂർ സി. ഐ. സന്തോഷ്‌ കുമാർ. ജെ, എസ്.എച്ച്.ഓ എം.എസ്.അനീഷ്, മുനിസിപ്പൽ പ്രതിപക്ഷ നേതാവ് നെൽസൺ സെബാസ്റ്റ്യൻ, ആഘോഷ കമ്മിറ്റി വൈസ് ചെയർമാൻ വി.വിഷ്ണുദേവ്, ജനറൽ കൺവീനർ ബാനർജി. പി, ഭാരവാഹികളായ പി. എസ്. സാമുവേൽ, നെടുങ്കയംനാസർ,എബ്രഹാം, ജി. അനീഷ് കുമാർ, ബിജുകുമാർ, സുമ, ഹബീബുള്ള എന്നിവർ നേതൃത്വം നൽകി.

ജോബോയ് പെരേര, മുനിസിപ്പൽ കൗൺസിലർമാരായ റിയാസ്. ആർ, ഓമനക്കുട്ടൻ ഉണ്ണിത്താൻ, അനിത, ഷീബ, എൽ. ആർ. തഹസിൽദാർ ബിനോജ് കുമാർ തുടങ്ങിയവർ ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ സാമൂഹിക സാംസ്കാരിക രംഗത്തുള്ളവർ എന്നിവർ പങ്കെടുത്തു.

മൈസൂരിൽ നടന്ന ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് KATA വിഭാഗത്തിൽ ഗോൾഡ് മെഡലും KUMITE വിഭാഗത്തിൽ ബ്ര...
27/07/2026

മൈസൂരിൽ നടന്ന ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് KATA വിഭാഗത്തിൽ ഗോൾഡ് മെഡലും KUMITE വിഭാഗത്തിൽ ബ്രോൺസ് മെഡലും നേടി പുനലൂർ വാളക്കോട് എൻ എസ് വി സ്കൂൾ വിദ്യാർത്ഥിനി മേധാ ഷാൻ.
പുനലൂർ വാളക്കോട് ശിവപ്രസാദത്തിൽ ഷാൻ പ്രസാദിന്റെയും സജിത ഷാന്റെയും മകളാണ്.
#അഭിനന്ദനങ്ങൾ..!

*മൊബൈൽ പാസ്പോർട്ട് സേവാ വാൻ പുനലൂരിലെത്തി**നഗരസഭ ചെയർപേഴ്സൺ**എം എ രാജഗോപാൽ ഉദ്ഘാടനം ചെയ്തു**പുനലൂർ*മൊബൈൽ പാസ്പോർട്ട് സേവ...
07/07/2026

*മൊബൈൽ പാസ്പോർട്ട് സേവാ വാൻ പുനലൂരിലെത്തി*

*നഗരസഭ ചെയർപേഴ്സൺ*
*എം എ രാജഗോപാൽ ഉദ്ഘാടനം ചെയ്തു*

*പുനലൂർ*

മൊബൈൽ പാസ്പോർട്ട് സേവാ വാൻ പുനലൂരിലെത്തി.
ഓഗസ്റ്റിൽ വീണ്ടും സേവാ വാനിൻ്റെ സേവനം ലഭ്യമാക്കുമെന്ന് നഗരസഭാ ചെയർപേഴ്സൺ
എം എ രാജഗോപാൽ.
ചെമ്മന്തൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നഗരസഭ ചെയർപേഴ്സൺ
എം എ രാജഗോപാൽ ഉദ്ഘാടനം ചെയ്തു.
ജൂലൈ 8, 9 തീയതികളിൽ വാനിന്റെ പ്രവർത്തനം തുടരും. അപേക്ഷകരുടെ പാസ്പോർട്ട് ഓഫീസുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഈ മൊബൈൽ പാസ്പോർട്ട് ലഭിക്കും.

പുതിയ പാസ്പോർട്ടിനായി ഓൺലൈനിൽ സമർപ്പിച്ച അപേക്ഷകൾ പരിശോധിക്കാനും ബയോമെട്രിക് സംവിധാനവും അപേക്ഷകന്റെ ഫോട്ടോ എടുക്കാനുള്ള സജ്ജീകരണങ്ങളും മൊബൈൽ വാനിൽ ഒരുക്കിയിട്ടുണ്ട്. അപേക്ഷകളുടെ ആധികാരികത ഉറപ്പാക്കുന്നതിനുള്ള ഉദ്യോഗസ്ഥൻ ഒപ്പമുണ്ട്. ഓൺലൈനിൽ രജിസ്റ്റർ ചെയ്ത ആളുകൾക്കാണ് ഈ സേവനം ലഭിക്കുന്നത്.
ഒരു ദിവസം 25 പേർക്ക് സേവാ വാനിന്റെ പ്രയോജനം ലഭിക്കും.

പുനലൂരിൽ അമ്മായിയമ്മയെ മരുമകൻ കൊലപ്പെടുത്തി.പുനലൂർ ഹൈസ്കൂൾ ജംഗ്ഷനിൽ ദർഭവിള വീട്ടിൽ സൈത്തും ബീവി ആണ് മരണപ്പെട്ടത്.മരുമകൻ ...
01/07/2026

പുനലൂരിൽ അമ്മായിയമ്മയെ മരുമകൻ കൊലപ്പെടുത്തി.
പുനലൂർ ഹൈസ്കൂൾ ജംഗ്ഷനിൽ ദർഭവിള വീട്ടിൽ സൈത്തും ബീവി ആണ് മരണപ്പെട്ടത്.
മരുമകൻ ഉസ്മാനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

30/06/2026

Pramadhavanam Veendum

വെനസ്വേലയില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ അര്‍ജന്റീന ഫുട്‌ബോളര്‍ ലൂക്കാസ് ട്രേജോയുടെ ഭാര്യയും മക്കളും മരിച്ചതായി സ്ഥിരീക...
29/06/2026

വെനസ്വേലയില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ അര്‍ജന്റീന ഫുട്‌ബോളര്‍ ലൂക്കാസ് ട്രേജോയുടെ ഭാര്യയും മക്കളും മരിച്ചതായി സ്ഥിരീകരണം

പുനലൂർ MLA ഓഫീസ് ഉദ്ഘാടനം ചെയ്തുപുനലൂർ: സി അജയപ്രസാദ് എംഎൽഎ യുടെ ഓഫീസിൻ്റെ ഉദ്ഘാടനം സിപിഐ ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎ...
28/06/2026

പുനലൂർ MLA
ഓഫീസ് ഉദ്ഘാടനം
ചെയ്തു

പുനലൂർ: സി അജയപ്രസാദ് എംഎൽഎ യുടെ ഓഫീസിൻ്റെ ഉദ്ഘാടനം സിപിഐ ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയുമായ പി എസ് സുപാൽ ഉദ്ഘാടനം ചെയ്തു.
പവ്വർ ഹൗസ് ജംഗ്ഷനിലുള്ള കെ കൃഷ്ണപിള്ള സ്മാരകത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്.
കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാ വിഭാഗം ജനങ്ങൾക്കും സേവനം ലഭ്യമാക്കാനും ഓഫീസ് സജ്ജമാണ്.
പൊതുജനങ്ങളുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും വികസനം സംബന്ധമായ ആവശ്യങ്ങളും,പരാതികളും കാര്യക്ഷമമായി പരിഗണിക്കുന്നതിനുമായാണ് ഓഫീസ് ആരംഭിച്ചതെന്ന് എംഎൽഎ പറഞ്ഞു.
സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എം സലീം, സംസ്ഥാന കൗൺസിൽ അംഗം ലിജു ജമാൽ,
മണ്ഡലം സെക്രട്ടറി മാരായ വിപി ഉണ്ണികൃഷ്ണൻ,എസ് സന്തോഷ്, ജില്ലാ കൗൺസിൽ അംഗങ്ങളായ എൽ ഗോപിനാഥപിള്ള,കെ അനിമോൻ,
കിസാൻസഭ ജില്ലാ സെക്രട്ടറി ലെനു ജമാൽ,ജോബോയ് പെരേര,കെ രാധാകൃഷ്ണൻ, കരവാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഡോ.ശരത് കുമാർ, നഗരസഭ ചെയർമാൻ എംഎ രാജഗോപാൽ, നേതാക്കളായ എ ആർ കുഞ്ഞുമോൻ, ബാലചന്ദ്രൻ,ആർ ജയനാഥൻ, എസ് അൻവർ, കെ.രാജശേഖരൻ, വി.രാജൻ, ജ്യോതികുമാർ, എഫ് കാസ്റ്റ്ലെസ്സ് ജൂനിയർ,ജെ ഡേവിഡ് , വി.എസ്. പ്രവീൺ കുമാർ, വിഷ്ണു ദേവ്, പി എ അനസ്, തെന്മല ഗ്രാമപഞ്ചായത്ത് അംഗം രഞ്ജിത്ത് പുല്ലരിമല, രാജ്ലാൽ,അജിവാസ്, അക്ഷയ് ഷിജു, ആദർശ് പ്രദീപ്‌, എന്നിവർ പങ്കെടുത്തു.

Address

Punalur

Website

Alerts

Be the first to know and let us send you an email when Punalur Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share