News Box Kerala

News Box Kerala ഏറ്റവും പുതിയ വാർത്തകൾ സത്യസന്ധമായി

07/07/2022

കാട്ടാനയെ വിരട്ടിയോടിച്ചു വളർത്ത് നായ

07/07/2022

നെയ്യാറ്റിൻകര ധനുവച്ചപുരത്ത് റോഡ് നിർമാണത്തിന് ടാറുമായി എത്തിയ ലോറി കുളത്തിൽ വീണു. കുളത്തിന്റെ ഒരരികിലെ ബണ്ടിടിഞ്ഞ് ലോറി കുളത്തിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. ധനുവച്ചപുരം ഐ.ടി, റെയിൽവേ റോഡ് നിർമാണത്തിന് ടാറുമായി എത്തിയതായിരുന്നു ലോറി. ഡ്രൈവർ സഞ്ചു അദ്ഭുതകരമായി രക്ഷപെട്ടു.

05/07/2022

സ്ത്രീകൾ സൂക്ഷിക്കുക ; ഉറപ്പാണ് ചതിക്കെണിയുമായി അവർ നിങ്ങളേയും തേടി എത്തും

കെ.എസ്.ആർ.ടി.സിയിലെ മെയ് മാസത്തെ ശമ്പളവിതരണം ഉടന്‍; ഗതാഗതമന്ത്രികെ.എസ്.ആർ.ടി.സിയിലെ മെയ് മാസത്തെ ശമ്പളവിതരണം ഉടന്‍ പൂര്‍...
30/06/2022

കെ.എസ്.ആർ.ടി.സിയിലെ മെയ് മാസത്തെ ശമ്പളവിതരണം ഉടന്‍; ഗതാഗതമന്ത്രി

കെ.എസ്.ആർ.ടി.സിയിലെ മെയ് മാസത്തെ ശമ്പളവിതരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. യൂണിയനുകളുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് മന്ത്രിയുടെ പ്രഖ്യാപനം. സമരം തുടരുമെന്നും പണിമുടക്കിലേക്ക് കടക്കില്ലെന്നും യൂണിയനുകള്‍ അറിയിച്ചു. എല്ലാ മാസവും അഞ്ചാം തീയതിക്കുള്ളില്‍ ശമ്പളം നല്‍കുന്ന കാര്യത്തില്‍ ഒരുറപ്പും ലഭിക്കാത്തതിലും സംഘടനകള്‍ക്ക് അമര്‍ശമുണ്ട്.മൂന്ന് അംഗീകൃത യൂണിയനുകളുമായി ഇന്നലെ മന്ത്രി ആന്റണി രാജു ചര്‍ച്ച നടത്തി. അക്രമസമരങ്ങള്‍ വച്ച് പൊറുപ്പിക്കില്ലെന്നും ചര്‍ച്ച തുടരുമെന്നും മന്ത്രി പറഞ്ഞു. ശമ്പളപ്രതിസന്ധി തുടരുന്നതിനിടെയാണ് ചർച്ച നടത്തിയത്. ഒന്നരമണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷമാണ് ഉടന്‍ ശമ്പളം നല്‍കിതീര്‍ക്കുമെന്ന് മന്ത്രി അറിയിച്ചത്. വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്ന് എം വിന്‍സന്റ് എംഎല്‍എ പറഞ്ഞു.ചര്‍ച്ച ഗുണകരമായെന്ന് പ്രതികരിച്ച സിഐടിയും സമരം തുടരുമെന്ന നിലപാടാണ് സ്വീകരിച്ചത്.

അനിശ്ചിതകാലപണിമുടക്കിലേക്ക് കടക്കില്ലെങ്കിലും സമരം ശക്തമാക്കാനാണ് ഇരു സംഘടനകളുടേയും തീരുമാനം. ചര്‍ച്ചയില്‍ പൂര്‍ണതൃപ്തരല്ലെന്നും സമരം തുടരുമെന്നും ടി.ഡി.എഫ്, ബിഎംഎസ് സംഘടനകള്‍ അറിയിച്ചു.

ഓട്ടോയ്ക്ക് മേൽ വൈദ്യുതിക്കമ്പി പൊട്ടിവീണു; എട്ടുപേർ മരിച്ചുആന്ധ്രാപ്രദേശിൽ വൈദ്യുതിക്കമ്പി ഓട്ടോറിക്ഷയുടെ മുകളിലേക്ക് പ...
30/06/2022

ഓട്ടോയ്ക്ക് മേൽ വൈദ്യുതിക്കമ്പി പൊട്ടിവീണു; എട്ടുപേർ മരിച്ചു

ആന്ധ്രാപ്രദേശിൽ വൈദ്യുതിക്കമ്പി ഓട്ടോറിക്ഷയുടെ മുകളിലേക്ക് പൊട്ടിവീണ് എട്ടുപേർ മരിച്ചു. ആന്ധ്രയിലെ സത്യസായ് ജില്ലയിലാണ് അപകടമുണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. താടിമാരി ബ്ലോക്കിലെ പള്ളിഗ്രാമത്തിന് സമീപം രാവിലെ 7മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു. യാത്രക്കാരുമായി പോയ ഓട്ടോറിക്ഷ വൈദ്യുത പോസ്റ്റിലിടിച്ചതിന് പിന്നാലെയാണ് വൈദ്യുത കമ്പികൾ പൊട്ടി വീണ് ഓട്ടോറിക്ഷയ്ക്ക് തീ പിടിച്ചത്. പോസ്റ്റിൽ വണ്ടി ഇടിച്ച ഉടൻ ഡ്രൈവർ ചാടി പുറത്തിറങ്ങി. യാത്രക്കാർക്ക് ഇറങ്ങാൻ കഴിയുന്നതിന് മുമ്പ് തീ പിടിക്കുകയായിരുന്നുവെന്ന് തടിമാരി എസ്.ഐ ദേശീയ മാധ്യമങ്ങളോട് വെളിപ്പെടുത്തി.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വൈദ്യുതി ബന്ധം ഉടൻ തന്നെ അധികൃതർ വിച്ഛേദിച്ചു. തുടർന്നാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റിയത്. ഗുണ്ടാപ്പള്ളി ഗ്രാമത്തിൽ നിന്നുള്ള തൊഴിലാഴികളാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്.

“ഞങ്ങൾ ഇതുവരെ 8 മൃതദേഹങ്ങൾ കണ്ടെടുത്തു. അഞ്ച് മുതൽ ആറ് വരെ യാത്രക്കാർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഞങ്ങൾ അവരെ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി, ”ഗുഡ്ഡംപള്ളി ഗ്രാമത്തിൽ നിന്നുള്ള കർഷകത്തൊഴിലാളികളാണെന്ന് തിരിച്ചറിഞ്ഞതായി എസ്ഐ പറഞ്ഞു.

28/06/2022

മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാൽ പിടിവീഴും; നിയന്ത്രണം ശകത്മാക്കി സർക്കാർ

റോഡിലെ അഭ്യാസ പ്രകടനങ്ങളും, മത്സരയോട്ടം മൂലമുള്ള അപകടങ്ങളും മരണവും  നാൾക്കുനാൾ വർധിച്ചുവരുന്ന കാഴ്ചയാണ്. ഒരു ചെറിയ വിഭാഗ...
23/06/2022

റോഡിലെ അഭ്യാസ പ്രകടനങ്ങളും, മത്സരയോട്ടം മൂലമുള്ള അപകടങ്ങളും മരണവും നാൾക്കുനാൾ വർധിച്ചുവരുന്ന കാഴ്ചയാണ്. ഒരു ചെറിയ വിഭാഗം ആളുകൾ റോഡിൽ നടത്തുന്ന ഇത്തരം അഭ്യാസ പ്രകടനങ്ങൾ സാധാരണക്കാരായ യാത്രക്കാരെയും ബാധിക്കുന്നു.

റോഡ് സുരക്ഷക്കക്ക് ഭീഷണിയാകുന്ന വാഹനങ്ങളുടെ രൂപമാറ്റങ്ങൾ, സൈലൻസറുകൾ മാറ്റി അതിതീവ്ര ശബ്ദം പുറപ്പെടുവിക്കുക, പൊതു നിരത്തുകളിൽ അഭ്യാസം പ്രകടനം/മൽസരയോട്ടം നടത്തുക, അമിത വേഗതയിലും അപകടകരമായും വാഹനമോടിക്കുക തുടങ്ങി പൊതുജനങ്ങളുടെ സുരക്ഷക്കും സ്വൈര ജീവിതത്തിനും, ഭീഷണിയും തടസ്സവും സൃഷ്ടിക്കുന്ന വാഹനങ്ങളെ /ഡ്രൈവർമാരെ പറ്റിയുള്ള വിവരങ്ങൾ ഫോട്ടോകൾ / ചെറിയ വീഡിയോകൾ സഹിതം അതത് ജില്ലകളിലെ എൻഫോഴ്സ്മെൻ്റ് ആർ ടി ഒ മാരെ അറിയിക്കാവുന്നതാണ്. വിവരങ്ങൾ നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും.

നിയമ ലംഘനങ്ങളുടെ ഫോട്ടോ /വീഡിയോ കളോടൊപ്പം സ്ഥലം, താലൂക്ക്, ജില്ല എന്നീ വിശദാശംകൾ കൂടി ഉൾപ്പെടുത്തുക

വിവരങ്ങൾ അറിയിക്കേണ്ട മൊബൈൽ നമ്പരുകൾ താഴെ ചേർക്കുന്നു.

1. തിരുവനന്തപുരം - 9188961001
2. കൊല്ലം - 9188961002
3. പത്തനംതിട്ട - 9188961003
4. ആലപ്പുഴ - 9188961004
5. കോട്ടയം - 9188961005
6.ഇടുക്കി - 9188961006
7. എറണാകുളം - 9188961007
8. തൃശൂർ - 9188961008
9. പാലക്കാട് - 9188961009
10. മലപ്പുറം - 9188961010
11. കോഴിക്കോട് - 9188961011
12. വയനാട് - 9188961012
13. കണ്ണൂർ - 9188961013
14. കാസർകോട് - 9188961014



പത്തനാപുരം തലവൂർ  ആയൂർവേദ ആശുപത്രിയുടെ സീലിംഗ് തകർന്നുപത്തനാപുരത്ത് രണ്ട് മാസം മുമ്പ് ഉദ്ഘാടനം ചെയ്ത തലവൂർ ആയുർവേദ ആശുപത...
17/06/2022

പത്തനാപുരം തലവൂർ ആയൂർവേദ ആശുപത്രിയുടെ സീലിംഗ് തകർന്നു

പത്തനാപുരത്ത് രണ്ട് മാസം മുമ്പ് ഉദ്ഘാടനം ചെയ്ത തലവൂർ ആയുർവേദ ആശുപത്രിയുടെ സീലിംഗ് തകർന്നു വീണു. രോഗികൾ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. കെ ബി ഗണേഷ്‌ കുമാർ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും മൂന്നു കോടി രൂപ ചെലവിലാണ് ആശുപത്രിക്കായി പുതിയ കെട്ടിടം നിർമ്മിച്ചത്. സ്ഥലത്ത് വൻ പ്രതിഷേധം.

കഴിഞ്ഞ ദിവസം രാത്രി പത്തു മണിയോടെയായിരുന്നു സംഭവം. പ്രധാന കെട്ടിടത്തിലെ ജിപ്സം ബോര്‍ഡ് സീലിംഗാണ് തകര്‍ന്നത്. കെട്ടിടത്തില്‍ രോഗികള്‍ ഇല്ലാതിരുന്നതിനാല്‍ ആളപായം ഉണ്ടായില്ല. സംസ്ഥാന സർക്കാരിന്റെ ‘നിർമ്മിതി’ക്കായിരുന്നു കെട്ടിടത്തിന്റെ മേൽനോട്ട ചുമതല. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജാണ് ആശുപത്രിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

ഈ ആയുര്‍വേദ ആശുപത്രി നേരത്തെയും വാര്‍ത്തകളില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. കെട്ടിടം വൃത്തിയായി സൂക്ഷിക്കാത്തതിനെ തുടര്‍ന്നും ഉദ്ഘാടനം നടത്തുന്നതിന് മുമ്പ് തന്നെ ടൈലുകളടക്കം ഇളകിപ്പോയതിനെ തുടര്‍ന്നും കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ ആശുപത്തരി അധികൃതരെ ശകാരിച്ചിരുന്നു. ഈ സംഭവം അന്ന് വിവാദമായിരുന്നു. അതേസമയം സംഭവത്തിൽ വലിയ അഴിമതി ആരോപണമാണ് കോൺഗ്രസും ബിജെപിയും ഉന്നയിച്ചിരിക്കുന്നത്.

അരവിന്ദിനായി നമുക്ക് കൈകോർക്കാംബ്ലഡ് ക്യാൻസർ ബാധിച്ചു ആർ സി സി യിൽ ചികിത്സയിൽ കഴിയുന്ന പത്തനാപുരം കുണ്ടയം മിനി ഭവനത്തിൽ ...
17/06/2022

അരവിന്ദിനായി നമുക്ക് കൈകോർക്കാം

ബ്ലഡ് ക്യാൻസർ ബാധിച്ചു ആർ സി സി യിൽ ചികിത്സയിൽ കഴിയുന്ന പത്തനാപുരം കുണ്ടയം മിനി ഭവനത്തിൽ സേതു ബിന്ദു ദമ്പതികളുടെ മകൻ അരവിന്ദിന്റെ ചികിത്സക്കായി നമുക്കും കരുതലൊരുക്കാം

ഇരുതലമൂരി പാമ്പിനെ വിൽക്കാൻ ശ്രമിച്ച  പനമ്പറ്റ സ്വദേശികൾ  പിടിയിൽ.പത്തനാപുരം∙ ഇരുതല മൂരിയെ വിൽക്കാൻ ശ്രമിക്കുന്നതിനിടെ ര...
17/06/2022

ഇരുതലമൂരി പാമ്പിനെ വിൽക്കാൻ ശ്രമിച്ച പനമ്പറ്റ സ്വദേശികൾ പിടിയിൽ.

പത്തനാപുരം∙ ഇരുതല മൂരിയെ വിൽക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടു പേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. പനമ്പറ്റ വെള്ളങ്ങാട് മായാ വിലാസത്തിർ മനീഷ് കുമാർ(42), മഞ്ഞക്കാല ഓവു പാലത്തിൽ വീട്ടിൽ ജെ.സന്തോഷ്(33) എന്നിവരെയാണ് വനം വകുപ്പ് അറസ്റ്റ് ചെയ്തത്. ഇന്നലെ പുലർച്ചെ മൂന്നിനു കച്ചവടക്കാരുടെ വേഷത്തിലെത്തിയ ഉദ്യോഗസ്ഥർ ഇവരെ കുടുക്കുകയായിരുന്നു. ഇരുതല മൂരിയെ വിൽക്കാനുള്ള ശ്രമം അറിഞ്ഞ വനം റേഞ്ച് ഓഫിസർ ബി.ദിലീഫിന്റെ നേതൃത്വത്തിൽ ദിവസങ്ങളോളം നടത്തിയ ശ്രമങ്ങൾക്കൊടുവിലാണ് ഇവർ പിടിയിലായത്.

വന്യജീവികളെ കടത്തുന്ന സംഘത്തിന് ഇരുതല മൂരിയെ വിൽക്കുന്നത് സംബന്ധിച്ചു ഇവർ തമ്മിൽ ധാരണയായിരുന്നു. ഈ വിവരം അറിഞ്ഞ വനം ഉദ്യോഗസ്ഥർ കച്ചവടക്കാരെന്ന വ്യാജേന ഇവരെ ബന്ധപ്പെടുകയും ഒരു ലക്ഷം രൂപ വിലയായി ഉറപ്പിക്കുകയും ചെയ്തു. പ്രതികളുടെ ആവശ്യപ്രകാരം ഉദ്യോഗസ്ഥർ എത്തുകയും ഇവരെ കുടുക്കുകയുമായിരുന്നു. ഡപ്യൂട്ടി റേഞ്ച് ഓഫിസർമാരായ വി.ഗിരി, എം. അജയകുമാർ, എ.മുരളി, അബൂതൽഹാദ്, ശ്യാംലാൽ, ജയകുമാർ, സൗമ്യ എസ്.നായർ, ആര്യ, എന്നിവർ അറസ്റ്റിനു നേതൃത്വം നൽകി.

ലൈഫ്‌ കരട്‌ പട്ടിക: ഒന്നാംഘട്ടം അപ്പീൽ വെള്ളിയാഴ്ച വരെയെന്ന് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർതിരുവനന്തപുരം: ലൈഫ് പദ്ധതിയ...
16/06/2022

ലൈഫ്‌ കരട്‌ പട്ടിക: ഒന്നാംഘട്ടം അപ്പീൽ വെള്ളിയാഴ്ച വരെയെന്ന് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ

തിരുവനന്തപുരം: ലൈഫ് പദ്ധതിയുടെ കരട് പട്ടികയിന്മേൽ ഒന്നാംഘട്ടം അപ്പീൽ സമർപ്പിക്കാനുള്ള സമയം വെള്ളിയാഴ്ച അവസാനിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ്‌ വകുപ്പ്‌ മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ഏതെങ്കിലും തരത്തിലുള്ള ആക്ഷേപമോ പരാതിയോ ഉണ്ടെങ്കിൽ വെള്ളിയാഴ്ച രാത്രി 12 മണിക്കുള്ളിൽ ഓൺലൈനായി അറിയിക്കണമെന്നും ഈ സമയത്തിന്‌ ശേഷം അപ്പീലുകളോ ആക്ഷേപങ്ങളോ സ്വീകരിക്കില്ലെന്നും മന്ത്രി അറിയിച്ചു. അർഹരായ ഒരാൾ പോലും പട്ടികയിൽ നിന്ന് ഒഴിവായിപ്പോയിട്ടില്ലെന്ന് ഉറപ്പാക്കാൻ അപ്പീലും ആക്ഷേപവും കൃത്യമായി അറിയിക്കാൻ ഓരോരുത്തരും തയ്യാറാകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

‘വ്യാഴാഴ്ച വൈകിട്ട്‌‌ 4 മണി വരെ 43,422 അപ്പീലുകളാണ്‌ ലഭിച്ചത്‌. ഇതിൽ 36,198 പേർ ഭൂമിയുള്ള ഭവനരഹിതരും 7224 പേർ ഭൂമി ഇല്ലാത്ത ഭവനരഹിതരുമാണ്‌. ഇതിന്‌ പുറമേ പൊതുജനങ്ങളുടെ 6 ആക്ഷേപങ്ങളും ലഭിച്ചിട്ടുണ്ട്‌. അർഹതയുണ്ടായിട്ടും അനർഹരുടെ പട്ടികയിൽപ്പെട്ടവർക്കും, ക്ലേശ ഘടകങ്ങൾ പരിഗണിച്ചില്ലെന്ന് തോന്നുന്നവർക്കും, മുൻഗണനാക്രമത്തിൽ അപാകതയുണ്ടെന്ന് പരാതി ഉള്ളവർക്കും അപ്പീൽ നൽകാം,’ മന്ത്രി പറഞ്ഞു.‘ഭൂരഹിതർ ഭൂമി ഉള്ളവരുടെ പട്ടികയിലേക്കോ, തിരിച്ചോ മാറുന്നതിനും അപ്പീൽ അനിവാര്യമാണ്. ഒരേ തദ്ദേശ സ്ഥാപനത്തിൽ വാർഡ് മാറുന്നതിനും, തദ്ദേശ സ്ഥാപനം തന്നെ മാറുന്നതിനും അപ്പീൽ നൽകണം. അനർഹർ ആരെങ്കിലും ഈ പട്ടികയിൽ കടന്നുകൂടിയിട്ടുണ്ട് എന്ന പരാതിയുണ്ടെങ്കിലാണ്‌ ആക്ഷേപം അറിയിക്കേണ്ടത്,’ എം.വി. ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.

സ്വപ്‌നയെ വിശ്വാസത്തിലെടുക്കുന്നില്ലെന്ന് സതീശന്‍, പിന്നാലെ കുഞ്ഞാലിക്കുട്ടിയും
16/06/2022

സ്വപ്‌നയെ വിശ്വാസത്തിലെടുക്കുന്നില്ലെന്ന് സതീശന്‍, പിന്നാലെ കുഞ്ഞാലിക്കുട്ടിയും

Address

NEWS BOX KERALA, , SREE TOWER, NH744, PANAMKUTTIMALA
Punalur
691305

Alerts

Be the first to know and let us send you an email when News Box Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to News Box Kerala:

Share