Jatayu News

Jatayu News news&entertainment

06/10/2024
20/04/2024
പുനലൂരിൽ ലോറി മറിഞ്ഞു ഡ്രൈവർ മരിച്ചുകൊല്ലം തിരുമംഗലം ദേശീയ പാതയിൽ പുനലൂർ കലയനാടിന് സമീപം ലോറി മറിഞ്ഞു തമിഴ്നാട് സ്വദേശിയ...
15/10/2022

പുനലൂരിൽ ലോറി മറിഞ്ഞു ഡ്രൈവർ മരിച്ചു

കൊല്ലം തിരുമംഗലം ദേശീയ പാതയിൽ പുനലൂർ കലയനാടിന് സമീപം ലോറി മറിഞ്ഞു തമിഴ്നാട് സ്വദേശിയായ ഡ്രൈവർ മരിച്ചു. ഇന്ന് വെളുപ്പിന് 5.15 ഓടു കൂടിയായിരുന്നു അപകടം. സിമന്റ്‌ മിക്സ്‌ മായി വന്ന ലോറി കലയനാട് വളവിൽ മറിയുകയായിരുന്നു. സംഭവം അറിഞ്ഞു പുനലൂർ പോലീസും ഫയർ ഫോഴ്സും സ്ഥലത്ത് എത്തി നാട്ടുകാരുടെ സഹായത്തോടെ 2 ക്രെയിനും 2 ജെ സി ബി യും ഉപയോഗിച്ച് രക്ഷപ്രവർത്തനം നടത്തിയെങ്കിലും രണ്ടര മണിക്കൂറിനു ശേഷമേ ഡ്രൈവറെ പുറത്ത് എത്തിക്കാൻ കഴിഞ്ഞുള്ളൂ.മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടം നടന്ന സ്ഥലത്തിന് സമീപം ഈ അടുത്ത സമയത്ത് നിരവധി അപകടങ്ങളും മരണങ്ങളും നടന്നതായി നാട്ടുകാർ പറഞ്ഞു.ഡ്രൈവർ തമിഴ്നാട് സ്വദേശി ആണെന്നാണ് പ്രാഥമിക വിവരം

കുട്ടികളിലെ ലഹരിയുടെ ഉപയോഗം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ അതിനെതിരെ പോരാടാൻ തയ്യാറുള്ളവർക്ക് വാട്ട്സപ്പ് കൂട്ടായ്മയിലേക...
12/10/2022

കുട്ടികളിലെ ലഹരിയുടെ ഉപയോഗം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ അതിനെതിരെ പോരാടാൻ തയ്യാറുള്ളവർക്ക് വാട്ട്സപ്പ് കൂട്ടായ്മയിലേക്ക് സ്വാഗതം. എല്ലാവരും ഗ്രൂപ്പിൽ ജോയിൻ ചെയ്യുകയും, ഷെയർ ചെയ്ത് പരമാവധി ആളുകളിൽ എത്തിക്കുക.

WhatsApp Group Invite

എലിസബത്ത് രാഞ്ജി വിടവാങ്ങി.ലണ്ടൻ : കിരീടധാരണത്തിന്റെ എഴുപതാം വർഷത്തിൽ ബ്രിട്ടന്റെ എലിസബത്ത് രാഞ്ജി II സെപ്റ്റംബർ 8 വ്യാഴ...
09/09/2022

എലിസബത്ത് രാഞ്ജി വിടവാങ്ങി.

ലണ്ടൻ : കിരീടധാരണത്തിന്റെ എഴുപതാം വർഷത്തിൽ ബ്രിട്ടന്റെ എലിസബത്ത് രാഞ്ജി II സെപ്റ്റംബർ 8 വ്യാഴാഴ്ച്ച (96 വയസ്സ്) വിടവാങ്ങി. സ്കോട്ട്ലൻഡിലെ അബർദീൻഷയറിലുള്ള ബാൽമോറൽ കൊട്ടാരത്തിൽ വച്ച് മരണ സമയത്ത് രാഞ്ജിയുടെ ഏറ്റവും അടുത്ത കുടുംബാംഗങ്ങൾ അരികിൽ തന്നെ ഉണ്ടായിരുന്നു.
ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലയളവ് കഴിഞ്ഞ 70 വർഷ കാലം ബ്രിട്ടന്റെ രാഞ്ജി ആയിരുന്നു എലിസബത്ത് രാഞ്ജി II.

ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഡോക്ടര്‍മാരുടെ പരിചരണത്തിലായിരുന്നു രാജ്ഞി. കീരീടാവകാശിയായ ചാൾസ് രാജകുമാരനും ഭാര്യ കാമിലയും രാജ്ഞിയുടെ മകൾ പ്രിൻസസ് ആനിയും ബാൽമോറൽ കാസിലില്‍ രാജ്ഞിക്കൊപ്പം ഉണ്ടായിരുന്നു.

1926 ഏപ്രിൽ 21 നാണ് രാജ്ഞിയുടെ ജനനം. 1952 ല്‍ രാജഭരണമേറ്റു. അച്ഛൻ ജോർജ് ആറാമന്‍റെ മരണത്തോടെയാണ് 25 കാരിയായ എലിസബത്ത് രാജ്യഭാരം ഏറ്റത്. ഏറ്റവും കൂടുതല്‍ കാലം ബ്രിട്ടന്‍ ഭരിച്ച ഭരണാധികാരിയാണ് എലിസബത്ത് രാജ്ഞി. 2002 ൽ രാജഭരണത്തിന്‍റെ സുവ‍‍ർണ ജൂബിലിയാഘോഷിച്ചു. 2012 ൽ വജ്ര ജൂബിലിയും ആഘോഷിച്ചു. 2015 ൽ വിക്ടോറിയയുടെ റെക്കോ‍ർഡ് മറികടന്നു. അയർലന്‍റ് സന്ദർശിച്ച ആദ്യത്തെ ബ്രിട്ടിഷ് ഭരണാധികാരിയാണ് രാജ്ഞി. ലോകത്തെ അതിസമ്പന്നരായ വനിതകളില്‍ ഒരാളായിരുന്നു രാജ്ഞി.

1947ൽ ബന്ധുവായ ഫിലിപ്പ് മൗണ്ട്ബാറ്റനുമായി വിവാഹനിശ്ചയം നടന്നു. ചാൾസും ആനും ജനിച്ചശേഷമാണ് എലിസബത്ത് ബ്രിട്ടന്‍റെ രാജ്ഞിയാകുന്നത്. അന്നത് സൂര്യനസ്തമിക്കാത്ത രാജ്യമായിരുന്നു. കോമൺവെൽത്ത് രാജ്യങ്ങളെല്ലാം എലിസബത്ത് സന്ദർശിച്ചു. അയർലന്‍റ് സന്ദർശിച്ച ആദ്യത്തെ ബ്രിട്ടിഷ് ഭരണാധികാരിയും എലിസബത്തായിരുന്നു. അതേ സമയം രാജഭരണത്തിന്‍റെ മാറുന്ന മുഖം അംഗീകരിക്കാനും അവർ മടികാണിച്ചില്ല. ആധുനികവൽകരണത്തോട് മുഖംതിരിച്ചുമില്ല. രാജ്ഞിയെ ഏറ്റവും പിടിച്ചുലച്ച ചുരുക്കം സംഭവങ്ങളിലൊന്ന് രണ്ട് മക്കളുടെ വിവോഹമോചനമായിരുന്നു.

03/09/2022

#നില്ക്കക്കള്ളിയില്ല #
നിങ്ങൾ പറയുന്ന വിലക്ക് പുനലൂരിൽ 4 സെൻറ് സ്ഥലവും വീടും വില്പനക്ക്. വിശദ വിവരത്തിന് 9946015262

വാഹന അപകടത്തിൽ ദമ്പതികൾക്ക് ദാരുണ അന്ത്യം #ആദരാഞ്ജലികൾ 🌹🌹🌹പുനലൂർ തെന്മല പാതയിൽ കലയനാട് പ്ലാച്ചേരിയിൽ ആണ് വാഹനാപകടത്തിൽ ദ...
01/09/2022

വാഹന അപകടത്തിൽ ദമ്പതികൾക്ക് ദാരുണ അന്ത്യം
#ആദരാഞ്ജലികൾ 🌹🌹🌹
പുനലൂർ തെന്മല പാതയിൽ കലയനാട് പ്ലാച്ചേരിയിൽ ആണ് വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണ അന്ത്യം സംഭവിച്ചത്

കലയനാട് ചൈതന്യ സ്കൂൾ പ്രിൻസിപ്പലും പുനലൂർ മുൻ നഗരസഭ കൗൺസിലറുമായ സിനി ലാലു (48) ഭർത്താവ് പുനലൂർ ദീൻ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനായ ലാലു (56) എന്നിവരാണ് അപകടത്തിൽ മരിച്ചത്

രാവിലെ 9 മണിയോടെയാണ് അപകടം

സ്കൂളിലേക്ക് ഇരുചക്രവാഹനത്തിൽ വരുകയായിരുന്നു ദമ്പതികൾ ലോറിക്കടിയിൽ പെടുകയായിരുന്നു

അപകട സ്ഥലത്ത് തന്നെ മരണം സംഭവിച്ചതായി പ്രദേശവാസികൾ പറഞ്ഞു

മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി😢

01/09/2022

ധാർഷ്ട്യമോ മാടമ്പിത്തര മോ?

 # #എല്ലാവരുടെയും ശ്രദ്ധക്ക്  # #@@ മാക്സിമം ഷെയർ ചെയ്യുക @@കോവിഡിന് ശേഷമുള്ള സാമ്പത്തിക മാന്ദ്യത്തിൽ ബിസിനസിൽ ഉണ്ടായ നഷ...
28/08/2022

# #എല്ലാവരുടെയും ശ്രദ്ധക്ക് # #
@@ മാക്സിമം ഷെയർ ചെയ്യുക @@
കോവിഡിന് ശേഷമുള്ള സാമ്പത്തിക മാന്ദ്യത്തിൽ ബിസിനസിൽ ഉണ്ടായ നഷ്ടം വായ്പകളെയും മറ്റ് ബാധ്യതകളെയും നികത്താൻ പറ്റാത്ത വിധം പരാജയം സംഭവിച്ചത് പരിഹരിക്കുന്നതിന് സ്വന്തമായുള്ള ഭൂമി വിൽക്കുന്നതിന് താമസം നേരിടുന്നു. ആത്മഹത്യയുടെ വക്കത്ത് നിൽക്കുന്ന ഇവർക്ക് കടങ്ങളിൽ നിന്ന് കരകയറുന്നതിന് അവസാന ശ്രമമെന്ന നിലയിലാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്.സുഹൃത്തുക്കളും സഹോദരങ്ങളും മനസറിഞ്ഞ് പിന്തുണക്കുക.

23/08/2022

*രക്ഷിതാക്കൾ ജാഗ്രത പാലിക്കുക*

പല ബസ് സ്റ്റാൻഡിലും നിങ്ങളുടെ മക്കളെ കാത്ത് ലഹരി മാഫിയയും, മറ്റുടീമും വലയിലാക്കാൻ ശ്രമിക്കുന്നു. ഇടയ്ക്ക് നിങ്ങൾ നിങ്ങളുടെ മക്കൾ ബസ് കയറുന്ന സ്ഥലം സന്ദർശിക്കുക. അവരറിയാതെ ഫോളോ ചെയ്യുക. ബസ് സ്റ്റാൻഡ് കേന്ദ്രീകരിച് ചെറിയ 7, 8, 9,10, +1, +2 പെൺകുട്ടികളെ അടക്കം ആണ് വലയിൽ വീഴ്ത്തിയത്. ലഹരി മാഫിയ പ്രണയം നടിച്ചു നിങ്ങളുടെ മക്കളെ വശത്താക്കും, മിട്ടായി രൂപത്തിൽ എന്തെങ്കിലും നൽകും. ഓരോ രക്ഷിതാക്കളും മക്കളുടെ സ്കൂൾ പോക്ക് വരവ് ശ്രദ്ധിക്കുക. നിരീക്ഷിക്കാൻ ബന്ധപ്പെട്ടവരെ ചുമതല പെടുത്തുക. ചെറിയ മക്കളെ വല്ലാതെ ലഹരി മാഫിയ ലക്ഷ്യമാക്കുന്നു.മക്കളെ ഭാവിക്കു വേണ്ടി സ്കൂളിൽ പറഞ്ഞയക്കുമ്പോൾ ഭാവി മോശമാകുന്നതിനെ കുറിച്ചും രക്ഷിതാക്കൾ ഗൗരവത്തിൽ കാണുക ചിന്ദിക്കുക :

Please share all maximum
*Protection team*
Jana Maitri Police

21/08/2022

ആസാദി കാ അമൃത് മഹോൽസവ്.

കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര ഗവ.യു.പി എസിൻ്റെ ആഭിമുഖ്യത്തിൽ നടന്ന സ്വാതന്ത്ര്യ ദിന സന്ദേശ റാലിയെ അഭിസംബോധന ചെയ്തു കൊണ്ട് സ്കൂളിലെ 7-ാം ക്ലാസ് വിദ്യാർത്ഥിനി ഇസ്സത്ത് ഫർസാന സംസാരിക്കുന്നു.
സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സുരേഷ് കുമാറിൻ്റെ നേതൃത്വത്തിൽ നടന്ന വർണ്ണശബളമായ റാലിയിൽ കലാ കായിക ഇനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു

Address

Punalur

Telephone

+919947015262

Website

Alerts

Be the first to know and let us send you an email when Jatayu News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Jatayu News:

Share