News HouR

News HouR Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from News HouR, Media/News Company, Punnayurkulam.

പുന്നയൂർക്കുളം പരൂർ കോൾപടവിൽ പുഞ്ചകൃഷി ആരംഭിച്ചുചമ്മന്നൂർ ചുള്ളികാരൻ കുന്ന് പരിസരത്ത്  നടന്ന ഞാർ നടീൽ എൻ.കെ.അക്ബർ എം.എൽ....
19/12/2023

പുന്നയൂർക്കുളം പരൂർ കോൾപടവിൽ പുഞ്ചകൃഷി ആരംഭിച്ചു

ചമ്മന്നൂർ ചുള്ളികാരൻ കുന്ന് പരിസരത്ത് നടന്ന ഞാർ നടീൽ എൻ.കെ.അക്ബർ എം.എൽ.എ ഉത്ഘാടനം ചെയ്തു.

ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹിർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻറ്റിംഗ് കമ്മറ്റി ചെയർമാൻ റഹിം വീട്ടിപറമ്പിൽ പഞ്ചായത്ത് അംഗം ദേവകി ,പടവ് കമ്മിറ്റി ഭാരവാഹികളായ കുന്നംകാട്ടയിൽ അബൂബക്കർ, എ.ടി.അബ്ദുൾ ജബ്ബാർ എന്നിവർ പങ്കെടുത്തു.

കടുവയെ പുത്തൂരിൽ എത്തിച്ചുവയനാട്ടിൽ നിന്നും പിടികൂടിയ നരഭോജി കടുവയെ പുത്തൂർ സുവോളജിക്കൽ പാർക്കിൽ എത്തിച്ചു. വനംവകുപ്പിൻ്...
19/12/2023

കടുവയെ പുത്തൂരിൽ എത്തിച്ചു

വയനാട്ടിൽ നിന്നും പിടികൂടിയ നരഭോജി കടുവയെ പുത്തൂർ സുവോളജിക്കൽ പാർക്കിൽ എത്തിച്ചു. വനംവകുപ്പിൻ്റെ പ്രത്യേകം തയ്യാറാക്കിയ വാഹനത്തിലാണ് രാവിലെ പുത്തൂരിൽ എത്തിച്ചത്. 8.20 നാണു കടുവയെ വാഹനത്തിൽ നിന്നും ഐസൊലേഷൻ വാർഡിലേയ്ക്ക് മാറ്റിയത്. പരിക്കേറ്റ കടുവയ്ക്ക് വിദഗ്ധ ചികിത്സയും പരിചരണവും ഉറപ്പാക്കുമെന്ന് സുവോളജിക്കൽ പാർക്ക് ഡയറക്ടർ ആർ. കീർത്തി അറിയിച്ചു.

ഓട്ടോയിൽ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട സ്കോർപിയാ കാർ മതിലിടിച്ച് തകർത്തുഎടപ്പാൾ: പട്ടാമ്പി റോഡിൽ ഓട്ടോയിൽ ഇടിച്ച് നിയന്...
19/12/2023

ഓട്ടോയിൽ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട സ്കോർപിയാ കാർ മതിലിടിച്ച് തകർത്തു

എടപ്പാൾ: പട്ടാമ്പി റോഡിൽ ഓട്ടോയിൽ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട സ്കോർപിയാ കാർ വീട്ടു മതിലിടിച്ച് തകർത്തു. പട്ടാമ്പി വല്ലപ്പുഴ സ്വദേശി മുഷറഫ് ഓടിച്ച സ്കോർപിയാ വാനാണ് നിയന്ത്രണം വിട്ട് ശുകപുരം വലിയപീടിയക്കൽ അബ്ദുൾ ഖാദറിന്റെ വീട്ട് മതിൽ ഇടിച്ച് തകർത്തത്. അപകടത്തിൽ പോട്ടൂർ സ്വദേശിയായ ഓട്ടോ ഡ്രൈവർ നമ്പി വീട്ടിൽ രവിക്ക് നിസാരമായി പരിക്കേറ്റു.

ചങ്ങരംകുളം വളയംകുളത്ത് വയോധികനെ കിണറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിചങ്ങരംകുളം :വളയംകുളത്ത് വായോധികനെ കിണറ്റിൽ തൂങ്ങി ...
19/12/2023

ചങ്ങരംകുളം വളയംകുളത്ത് വയോധികനെ കിണറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ചങ്ങരംകുളം :വളയംകുളത്ത് വായോധികനെ കിണറ്റിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി.വളയംകുളം വട്ടപ്പറമ്പിൽ നാരായണനെ ( 70 )യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.വെള്ളം കോരാൻ ഉപയോഗിക്കുന്ന കയർ ഉപയോഗിച്ചാണ് തൂങ്ങിയത്.കൈക്ക് മുകളിൽ ആയുധം ഉപയോഗിച്ച് മുറിഞ്ഞ പാടുണ്ട്‌.ജോലിക്ക് പോയ ഭാര്യ തിരിച്ചു വന്നപ്പോൾ തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.ഏറെക്കാലം പ്രവാസിയായിരുന്നു നാരായണൻ.ചങ്ങരംകുളം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും

എസ്ഡിപിഐ ഗുരുവായൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കെ എസ് ഷാന്‍ അനുസ്മരണവും പ്രവര്‍ത്തക സംഗമവും നടത്തി.പെരിയമ്പലത്ത...
18/12/2023

എസ്ഡിപിഐ ഗുരുവായൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കെ എസ് ഷാന്‍ അനുസ്മരണവും പ്രവര്‍ത്തക സംഗമവും നടത്തി.

പെരിയമ്പലത്ത് നടന്ന അനുസ്മരണവും പ്രവര്‍ത്തക സംഗമവും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ് ഉദ്ഘാടനം ചെയ്തു.ഗുരുവായൂര്‍ മണ്ഡലം പ്രസിഡണ്ട് യഹിയ മന്ദലാംകുന്ന് അധ്യക്ഷത വഹിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി കെ വി നാസര്‍,മണ്ഡലം സെക്രട്ടറി ജബ്ബാര്‍ അണ്ടത്തോട്, മണ്ഡലം ട്രഷറര്‍ നൗഫല്‍ അകലാട്, മണ്ഡലം കമ്മിറ്റി അംഗം ആഷിഫ് മാലിക്കുളം, പഞ്ചായത്ത് ഭാരവാഹികളായ നൗഷാദ് ചമ്മന്നൂര്‍, ഷാഫി എടക്കഴിയൂര്‍, നവാസ് വടക്കേകാട്, സുബൈര്‍ ഐനിക്കല്‍ എന്നിവര്‍ സംസാരിച്ചു.

വള്ളം തകർന്ന് ആഴക്കടലിൽ മുങ്ങിയ മത്സ്യത്തൊഴിലാളികളെ ഫിഷറീസ് റെസ്ക്യൂ സംഘം രക്ഷപ്പെടുത്തി കരയിലെത്തിച്ചുവള്ളം തകർന്ന് ആഴക...
18/12/2023

വള്ളം തകർന്ന് ആഴക്കടലിൽ മുങ്ങിയ മത്സ്യത്തൊഴിലാളികളെ ഫിഷറീസ് റെസ്ക്യൂ സംഘം രക്ഷപ്പെടുത്തി കരയിലെത്തിച്ചു

വള്ളം തകർന്ന് ആഴക്കടലിൽ മുങ്ങിയ വള്ളത്തിലെ നാല് മത്സ്യത്തൊഴിലാളികളെ ഫിഷറീസ് റെസ്ക്യൂ സംഘം രക്ഷപ്പെടുത്തി കരയിലെത്തിച്ചു. അഴീക്കോട് മുനമ്പത്ത് നിന്നും രണ്ട് ദിവസം മുൻപ് മത്സ്യബന്ധനത്തിന് പോയ അത്ഭുത മാത എന്ന വള്ളമാണ് ‍ അടിഭാഗം ഫൈമ്പർ പൊട്ടി വെള്ളം കയറിയതിനെ തുടർന്ന് ആഴക്കടലില്‍ കുടുങ്ങിയത്.

അഴീക്കോട് നിന്നും പത്ത് നോട്ടിക്കല്‍ മൈല്‍ (18.5 കിലോമീറ്റർ) അകലെ അഞ്ചങ്ങാടി വടക്ക് പടിഞ്ഞാറ് കടലിലാണ് വള്ളം കുടുങ്ങിയത്. തിരുവനന്തപുരം കരിങ്കുളം സ്വദേശി അന്തോണി എന്നയാളുടെ ഉടമസ്ഥതയിലുളള അത്ഭുത മാത വള്ളത്തിലെ തിരുവനന്തപുരം സ്വദേശികളായ അന്തോണി, പുഷ്പദാസൻ, സെൽവൻ, ഏലിയാസ് എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.

വഞ്ചി തകർന്ന് വിനിമയ സംവിധാനങ്ങൾ തകരാറിലായതും കരയിൽ നിന്നും വളരെ ദൂരം കൂടുതൽ ഉള്ളത് കൊണ്ടും രാത്രി സമയമായതിനാലും രക്ഷാപ്രവർത്തനം ദുർഘടമായിരുന്നു.

രാത്രി 10 മണിയോടുകൂടിയാണ് വഞ്ചി കടലില്‍ തകർന്ന് വെള്ളം കയറുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റൻ്റ് ഡയറക്ടർ എം.എഫ്. പോളിന് സന്ദേശം ലഭിച്ചത്.

സന്ദേശം ലഭിച്ചയുടൻ അങ്ങോട്ട് തിരിച്ച സീ റെസ്ക്യൂ ബോട്ട് മത്സ്യതൊഴിലാളികളെ രക്ഷാപ്രവര്‍ത്തനം നടത്തി മുനമ്പം ഹാർബറിൽ എത്തിച്ചതിനോടൊപ്പം വള്ളത്തിലെ വലയും എഞ്ചിനും പിടിച്ച മീനും മറ്റു സാധന സമഗ്രികളും റെസ്ക്യൂ ബോട്ടിൽ കരയിലെത്തിച്ചു.



മറൈൻ എൻഫോഴ്സ്മെന്റ് ആന്റ് വിജിലൻസ് ഉദ്യേഗസ്ഥരായ വി.എം. ഷൈബു, വി.എൻ. പ്രശാന്ത്കുമാർ, ഇ.ആർ ഷിനിൽകുമാർ, കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ എസ്.ഐ സെബിൻ എന്നിവരും ഫിഷറീസ് സീ റെസ്ക്യൂ ഗാർഡുമാരായ ഷിഹാബ്, ഫസൽ, ബോട്ട് സ്രാങ്ക് ദേവസി, ഡ്രൈവർ ഉണ്ണികൃഷ്ണൻ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

ജില്ലയില്‍ രക്ഷാപ്രവര്‍നത്തിന് ഫിഷറീസ് വകുപ്പിന്റെ രണ്ട് ബോട്ടുകൾ ചേറ്റുവയിലും, അഴീക്കോടും 24 മണിക്കൂറും പ്രവർത്തിക്കുന്ന മറെൻ എൻഫോഴ്സ്മെന്റ് യൂണിറ്റ് ഉൾപ്പെട്ട ഫിഷറീസ് സ്റ്റേഷനും സജ്ജമാണെന്നും തൃശൂർ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സുഗന്ധകുമാരി അറിയിച്ചു.

വടക്കേകാട് മണികണ്‌ഠേശ്വരത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ക്ക് പരിക്ക്വടക്കേകാട്: വടക്കേകാട് മണികണ്‌ഠേശ...
18/12/2023

വടക്കേകാട് മണികണ്‌ഠേശ്വരത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ക്ക് പരിക്ക്

വടക്കേകാട്: വടക്കേകാട് മണികണ്‌ഠേശ്വരത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരൻ കല്ലൂര്‍ ‘ഇയ്യത്ത് യൂനസ് (29), കാര്‍ ഡ്രൈവര്‍ വൈലത്തൂര്‍ മണ്ണൂരയില്‍ അംഷാദ് (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ കുന്നംകുളം റോയല്‍ ദയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വടക്കേക്കാട് വൈലത്തൂരിൽ ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരുക്കേറ്റുവടക്കേകാട്: വൈലത്തൂർ സംസ്ഥാനപാ...
17/12/2023

വടക്കേക്കാട് വൈലത്തൂരിൽ ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരുക്കേറ്റു

വടക്കേകാട്: വൈലത്തൂർ സംസ്ഥാനപാതയിൽ ടിപ്പർ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരുക്ക്.സ്കൂട്ടർ യാത്രക്കാരായ തൊഴിയൂർ തീയ്യത്തയിൽ വീട്ടിൽ റംസീന(35)റിഫ(15)എന്നിവർക്കാണ് പരുക്കേറ്റത്.ഇവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വടക്കേക്കാട് നൂറടിത്തോടിനു കുറുകേ നിർമ്മിക്കുന്ന കരിച്ചാല്‍ കടവ് ചെക്ക് ഡാം കം ബ്രിഡ്ജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ ആ...
17/12/2023

വടക്കേക്കാട് നൂറടിത്തോടിനു കുറുകേ നിർമ്മിക്കുന്ന കരിച്ചാല്‍ കടവ് ചെക്ക് ഡാം കം ബ്രിഡ്ജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ ആരംഭിച്ചു.നിര്‍മാണത്തിന്റെ പ്രാരംഭ ഘട്ടമായി താല്‍ക്കാലിക തടയണയുടെ നിര്‍മാണം കഴിഞ്ഞ ദിവസം ആരംഭിച്ചു.നാല് വര്‍ഷമായി പദ്ധതിയുടെ പണികള്‍ കൃത്യമായി നടത്താതെ ഇഴഞ്ഞു നീങ്ങുകയായിരുന്നു.തുടർന്ന് കരാറെടുത്ത കമ്പനിയെ ഒഴിവാക്കി എ ബി എം ഫോര്‍ ബില്‍ഡേഴ്‌സ് കമ്പനിക്കാണ് പുതിയ നിര്‍മാണ ചുമതല നൽകിയിരിക്കുന്നത്. മൈനർ ഇറിഗേഷൻ വകുപ്പ് 9.5 കോടി രൂപയാണ് പദ്ധതിക്ക് വകയിരുത്തിയിരുന്നത്. മുൻ കരാറുകാരൻ നടത്തിയ പണികളുടെ തുക കിഴിച്ച് 8.55 കോടി രൂപയ്ക്കാണ് ഇപ്പോഴത്തെ കരാർ നൽകിയിരിക്കുന്നത്.കാട്ടകാമ്പാല്‍ വടക്കേക്കാട് ഗ്രാമപഞ്ചായത്തുകളെപരസ്പരം ബന്ധിപ്പിക്കുവാനും യാത്രാ സൗകര്യം പരിപോഷിപ്പിക്കുവാനും,കോള്‍കൃഷി മേഖലയിൽ ജലസംരക്ഷണത്തിനും പദ്ധതി ഉപകരിക്കും.കൊച്ചന്നൂർ, കരിച്ചാൽ, ചമ്മന്നൂർ, പെങ്ങാമുക്ക് തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങളുടെ ചിരകാല സ്വപ്നമാണ് പാലം വരുന്നതോടെ യാഥാര്‍ത്ഥ്യമാവുന്നത്.

പുന്നയൂർക്കുളം: അകലാട്ദേശീയപാതയിൽ സമീപം സ്കൂട്ടറിൽ ട്രാവലർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരനു പരിക്ക്. അകലാട് മൂന്നയിനി ഇറ്റി...
17/12/2023

പുന്നയൂർക്കുളം: അകലാട്
ദേശീയപാതയിൽ സമീപം സ്കൂട്ടറിൽ ട്രാവലർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരനു പരിക്ക്. അകലാട് മൂന്നയിനി ഇറ്റിത്തറയിൽ മുഹമ്മദിനാണ് പരിക്കേറ്റത്. ഉച്ചതിരിഞ്ഞ് 3.30 ഓടെ അകലാട് ബദർപള്ളിക്കു സമീപമായിരുന്നു അപകടം. പരിക്കേറ്റയാളെ തൃശൂർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വടക്കേക്കാട് കുട്ടാടൻ പാടത്ത് മരുന്നു തളിക്കാൻ ഡ്രോൺ എത്തി.ആധുനിക ഡ്രോൺ ഉപയോഗിച്ച് സമീകൃത വളപ്രയോഗംനടത്തിയത് കർഷകരിൽ കൗത...
17/12/2023

വടക്കേക്കാട് കുട്ടാടൻ പാടത്ത് മരുന്നു തളിക്കാൻ ഡ്രോൺ എത്തി.
ആധുനിക ഡ്രോൺ ഉപയോഗിച്ച് സമീകൃത വളപ്രയോഗം
നടത്തിയത് കർഷകരിൽ കൗതുകമുണർത്തി.
കേന്ദ്രാവിഷ്‌കൃത കാർഷികപദ്ധതികളുടെ പ്രചാരണാർഥം നടക്കുന്ന വികസിത് ഭാരത് സങ്കൽപ്പ് യാത്രയുടെ ഭാഗമായാണ് ഡ്രോൺ ഉപയോഗിച്ച് കാർഷികവിളകളിൽ വളം-കീടനാശിനി പ്രയോഗം നടത്തിയത്.
ഒൻപത് ലക്ഷം രൂപ വിലവരുന്ന കിസാൻ
ഡ്രോണിന് കേന്ദ്ര സർക്കാർ എൺപത് ശതമാനത്തോളം സബ്സിഡി
നൽകിവരുന്നു. 800 മീറ്ററോളം നേർരേഖയിൽ സഞ്ചരിക്കുവാൻ
കഴിയുന്നതിനാൽ വലിയ തോട്ടങ്ങളിലും കീടനാശിനിക്കും വളപ്രയോഗത്തിനും
ഡ്രോണുകൾ ഫലപ്രദമായി
ഉപയോഗിക്കുവാൻ സാധിക്കും.ഫുഡ് പ്രൊസസ്സിംങ്
അസോസിയേറ്റ് പ്രൊഫസർ
ഡോ. അലീന ചാക്കോ,ഫാക്ട് പ്രതിനിധി മഞ്ജു എന്നിവർ നേതൃത്വം നൽകി.വാർഡ് മെമ്പർ റഷീദ്,കൃഷി അസിസ്റ്റന്റ് സന്തോഷ്‌ കുമാർ.ചാവക്കാട് ബ്ലോക്ക്‌ ആത്മ സ്റ്റാഫ്‌ ഫിമിജോജോ,
കർഷക സംഘം പ്രതിനിധികളായ ജോമി തോമസ്, അബ്ദുൽ സലാം, മുഹമ്മദാലി,കർഷകരായ ഷിഹാബുദീൻ,അബുബക്കർ,ഫഹദ് എന്നിവർ പങ്കെടുത്തു.

Address

Punnayurkulam

Website

Alerts

Be the first to know and let us send you an email when News HouR posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share