22/04/2020
പ്രിയപ്പെട്ട കേബിൾ ടിവി ഉപഭോക്താക്കളെ,
രാജ്യവ്യാപകമായി പ്രഖ്യാപിച്ചിട്ടുള്ള ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ, നിരവധി പ്രതിസന്ധികളെ മറികടന്നു കൊണ്ടാണ് കേബിൾ ടിവി ഓപ്പറേറ്റർമാർ ചാനലുകൾ ഉപഭോക്താക്കളുടെ സ്വീകരണ മുറിയിൽ എത്തിക്കുന്നത്.കേബിൾ ടിവി മേഖലയെ അവശ്യ സർവ്വീസുകളുടെഗണത്തിൽ ഉൾപ്പെടുത്തി, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉത്തരവ് ഇറക്കിയിരിക്കുന്നതിനാൽ, വിനോദ വിജ്ഞാന വാർത്താ ചാനലുകൾ ഉഭോക്താക്കളിലേക്ക് എത്തിക്കുവാൻ, ജീവനക്കാരുടെ കുറവ് ഉണ്ടെങ്കിൽ പോലും കേബിൾ ടിവി ഓപ്പറേറ്റർമാർ അഹോരാത്രം അദ്ധ്വാനിക്കുന്നു. ലോക് ഡൗണിനെ തുടർന്ന് മറ്റു മേഖലകളെപ്പോലെ കേബിൾ ടിവി മേഖലയിലും അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് അനുഭവപ്പെടുന്നത്. കേബിൾ ടിവി ബിസിനസ്സിലെ ഏറ്റവും താഴെത്തട്ടിലെ കണ്ണിയാണ് കേബിൾ ടിവി ഓപ്പറേറ്റർ.ഫ്രീ ടു എയർ ചാനലുകളും പേ ചാനലുകളും ലഭ്യമാകുവാൻ, അത് നൽകിക്കൊണ്ടിരിക്കുന്ന മൾട്ടി സിസ്റ്റം ഓപ്പറേറ്റർമാർക്കും പേ ചാനൽ കമ്പനികൾക്കും അവർ നിശ്ചയിക്കുന്ന തുക മുടക്കമില്ലാതെ ഓപ്പറേറ്റർമാർ നൽകണം.ഓരോ കേബിൾ ടിവി ഓപ്പറേറ്റർമാരും ലക്ഷക്കണക്കിന് തുക ,മുൻകൂറായി കമ്പനികൾക്ക് നൽകിയാണ് ഓരോ കേബിൾ ടിവി ഉപഭോക്താവിന്റെയും സെറ്റ് ടോപ് ബോക്സ് റീ ചാർജ്ജ് ചെയ്ത് നൽകുന്നത്. ഇപ്പോൾ ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധി മൂലവും, ജീവനക്കാരുടെ അഭാവം മൂലവും കേബിൾ ടിവി ഓപ്പറേറ്റർമാർ മുൻകൂറായി മുടക്കിയ തുക ഉപഭോക്താക്കളിൽ നിന്നും പിരിച്ചെടുക്കുവാൻ സാധിക്കാത്ത സാഹചര്യമാന്ന് നിലവിലുള്ളത്.കടുത്ത സാമ്പത്തിക ഞെരുക്കത്തിൽ തന്നെയാണ് കേബിൾ ടിവി ഓപ്പറേറ്റർമാർ. എന്നാൽ യഥാർത്ഥ വസ്തുതകൾ മനസ്സിലാക്കാതെ, വളരെ മോശമായ രീതിയിലാണ് മാന്യ ഉപഭോക്താക്കൾ കേബിൾ ടിവി ഓപ്പറേറ്റർമാരെ വിമർശിക്കുന്നത്. കമ്പനികൾക്ക് തുക നൽകാതെ ചാനലുകൾ, കേബിൾ ടി വി ഓപ്പറേറ്റർക്ക് അവർ നൽകില്ല. സർവ്വീസ് മുടങ്ങാതിരിക്കുവാൻ വേണ്ടി മാത്രമാണ് കേബിൾ വരിസംഖ്യ അടയ്ക്കുവാൻ ഉഭോക്താക്കളോട് അഭ്യർത്ഥിക്കുന്നത്. പൂർണ്ണമായ സഹകരണം കേ ബിൾ ടിവി ഉപഭോക്താക്കളുടെ ഭാഗത്തു നിന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു
സ്നേഹപൂർവ്വം
സെക്രട്ടറി
മീഡിയ ആന്റ് കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസാസിയേഷൻ