01/12/2025
വിവോ എക്സ് 300 സീരീസ്
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വിവോയുടെ പുതിയ എക്സ്300 സീരീസ് ഇന്ത്യയിൽ ഡിസംബർ രണ്ടിന് ( ചൊവ്വാഴ്ച) അവതരിപ്പിക്കും. എക്സ്300 സീരീസിന് കീഴിൽ എക്സ്300, എക്സ്300 പ്രോ എന്നി മോഡലുകളാണ് ഉണ്ടാവുക. ലോഞ്ച് തീയതി കമ്പനി സ്ഥിരീകരിച്ചു.
വിവോ എക്സ് 300 പ്രോയിൽ 2800×1260 പിക്സൽ റെസല്യൂഷനോടുകൂടിയ 6.78 ഇഞ്ച് ഫ്ലാറ്റ് ഒഎൽഇഡി ബിഒഇ ക്യു 10 + ഡിസ്പ്ലേ, 8 ടി എൽടിപിഒ (1-120 ഹെർട്സ്) അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 4500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് എന്നിവയാണ് പ്രധാന സവിശേഷതകൾ.