11/04/2026
ഇലക്ഷൻ കഴിയാൻ മാറ്റിവെച്ചതാണ്.
പക്ഷേ രാഷ്ട്രീയത്തെക്കുറിച്ചല്ല, മനുഷ്യസാഹോദര്യ ത്തിൻ്റെയും മതേതരത്വത്തിൻ്റെയും പുതിയകാല ഒറ്റുകാരെക്കുറിച്ചാണ്.
പേരാമ്പ്രയിലെ ഒരു സ്ഥാനാർത്ഥിക്കു വേണ്ടി മതത്തിൻ്റെ പേരിൽ വോട്ട് ചോദിച്ചു എന്ന വിവാദത്തിൻ്റെ വസ്തുതയറിയില്ല.
അതേസമയം അറിയാവുന്ന ഒരു കാര്യം പറയാം.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം
ഒരു സ്ത്രീയുടെ ''വാപ്പുട്ടിക്ക സംഘാവിൻ്റെ വാ പൂട്ടി'' എന്നൊരു ഫേസ് ബുക്ക് പോസ്റ്റ് കണ്ടിരുന്നു.
ആരാണ് അവരുദ്ദേശിച്ച സംഘാവ് ?
അത് എം സ്വരാജ് ആയിരുന്നു !
ഏത് സ്വരാജ് ?
ബാബ്റി മസ്ജിദ് തകർത്ത കേസിൽ സുപ്രീം കോടതി വിധി വന്നപ്പോൾ 'വർത്തമാനകാല ഇന്ത്യയിൽ മറിച്ചൊരു വിധി നിങ്ങൾ പ്രതീക്ഷിച്ചിരുന്നോ നിഷ്കളങ്കരെ ?' എന്ന ഒറ്റ വാചകം കൊണ്ട് സർവ്വ പരിവാരത്തിൻ്റെയും മൂട്ടിൽ തീ കോരിയിട്ട സ്വരാജ് !
ഏത് സ്വരാജ് ?
പലസ്തീൻ - ഇസ്രായേൽ സംഘർഷ പശ്ചാത്തല ത്തിൽ 'പലസ്തീനികൾ എന്തുതന്നെ ചെയ്തെന്നാലും അവർ നിരപരാധികളാണ്' എന്ന അചഞ്ചലമായ പ്രസ്താവന നടത്തിയ സ്വരാജ് !
ഏത് സ്വരാജ് ?
ഇന്ത്യ-പാക്ക് യുദ്ധസമാന സാഹചര്യത്തിൽ 'സ്വന്തം വീട്ടുമുറ്റത്ത് മിസൈൽ പതിക്കാത്തിടത്തോളം യുദ്ധ മെന്നത് ചിലർക്ക് അതിർത്തിയിലെ പൂരമാണ്' എന്ന് ധീരമായി യുദ്ധവിരുദ്ധ നിലപാട് സ്വീകരിച്ച സ്വരാജ് !
ഏത് സ്വരാജ് ?
മഹാപ്രളയ വർഷത്തിലെ ചിങ്ങം ഒന്നിന് ഒരു അയ്യപ്പഭക്തൻ പോലും ശബരിമലയിലെത്താത്ത സന്ദർഭത്തിൽ വാഗ്ദത്ത പ്രകാരം അയ്യപ്പൻ മാളികപ്പുറത്തമ്മയെ വിവാഹം കഴിച്ചു എന്ന് നിർഭയമായി പ്രസംഗിച്ച സ്വരാജ് !
ഇത്തരത്തിൽ മതം കൂടി ഘടകമാകുന്ന വിവാദ വിഷയങ്ങളിൽ എല്ലായ്പ്പോഴും സുദൃഢമായ നിലപാട് ഉറച്ച ശബ്ദത്തിൽ പ്രകടിപ്പിക്കുന്ന സ്വരാജിനെ 'സംഘാവ്' എന്ന് വിശേഷിപ്പിച്ചത് ആരുതന്നെയാ യാലും അവർ മതവർഗ്ഗീയതയെ മാത്രം ഉപാസിച്ചു കഴിയുന്ന പാഷാണ ജൻമങ്ങളാണ്.
കാരണം, മുസ്ലീം നാമധാരികളായ എല്ലാ മനുഷ്യരെയും തീവ്രവാദികളും ജിഹാദികളുമാക്കുന്ന പരിവാരത്തിൻ്റെ അതേ കുലത്തിൽ പെട്ടവരാണ് ഹിന്ദു നാമധാരികളായ കമ്മ്യൂണിസ്റ്റുകാരെ മുഴുവൻ സംഘാക്കളാക്കാൻ വെമ്പൽ പൂണ്ട് നിൽക്കുന്നത്.
രണ്ടും ഒരേപോലെ വിഷജീവികളാണ് !