18/09/2025
കുണ്ടറയിൽ 8 കിലോ കഞ്ചാവുമായി മൂന്നു യുവാക്കളും ഒരു യുവതിയും കുണ്ടറ പോലീസ് പിടിയിൽ.
കുണ്ടറ : ബുധനാഴ്ച വൈകിട്ട് 3.30 ഓടുകൂടി കുണ്ടറ ഏഴാംകുറ്റി ഇ എസ് ഐ ഹോസ്പിറ്റലിനു സമീപത്തുവെച്ചാണ് 8 കിലോ കഞ്ചാവുമായി ഒരു യുവതിയും മൂന്ന് യുവാക്കളും പിടിയിലായത്.
കൊല്ലം റൂറൽ ഡാൻസാഫ് ടീമും കുണ്ടറ പോലീസും ചേർന്നാണ് ഇവരെ പിടികൂടിയത്. ആന്ധ്രയിൽ നിന്നും കഞ്ചാവുമായി ട്രെയിനിൽ കൊല്ലത്തുവന്ന് അവിടെ നിന്നും ബസിൽ കുണ്ടറയിലേക്ക് വരവേ ആണ് പിടികൂടിയത്.
ചാരുംമൂട് സ്വദേശി അരുൺ (40), തമിഴ്നാട് തിരുപ്പൂർ സ്വദേശി ലക്ഷ്മി (37), താമരക്കുളം സ്വദേശി സെനിൽ രാജ് (43), കുണ്ടറ പെരുമ്പുഴ സ്വദേശി രഞ്ജിത്ത് (32) എന്നിവരെയാണ് 8 കിലോ കഞ്ചാവുമായി പിടികൂടിയത്