
14/06/2025
ശാസ്താംകോട്ടയിൽ വാഹനാപകടം
ശാസ്താംകോട്ട: ശാസ്താംകോട്ട ഫിൽറ്റർ ഹൗസിന്റെ പരിസരത്ത് വെച്ച് കാറുകൾ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ശാസ്താംകോട്ട വാർഡ് മെമ്പർ ആയിരുന്ന ദിലീപും കുടുംബവും സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ ദിലീപിന്റെ ഭാര്യ ആസ്റ്റർ PMF ഹോസ്പിറ്റലിലും ഇളയ മകനെ വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി എൻ എസ് ഹോസ്പിറ്റലിലേക്കും മാറ്റി. ഇവർ രണ്ടുപേരും ഇരുന്ന സൈഡിലേക്കാണ് വണ്ടിയിടിച്ച് അപകടം ഉണ്ടായത്. അപ്പുറത്തെ സൈഡിൽ ഇരുന്ന ദിലീപിനും വണ്ടിയോടിച്ച മൂത്ത മകനും മറ്റ് പരിക്കുകൾ ഒന്നും ഉള്ളതായി റിപ്പോർട്ട് ചെയ്തിട്ടില്ല. സ്ഥലത്തെ എസ് ഐ ഷാനവാസും ഡ്രൈവർ അഖിലും ചേർന്നാണ് ഇവരെ ഹോസ്പിറ്റലിൽ എത്തിച്ചത്