
07/07/2025
സിനഗോഗ് ലെയ്ൻ ബുക് ഓഫ് ദി വീക്ക്
ജമാൽ കൊച്ചങ്ങാടിയുടെ ഏറ്റവും പുതിയ നോവൽ സിനഗോഗ് ലെയ്ൻ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചു. കൊച്ചിയിലെ ഒരു യഹൂദവൃദ്ധയും ജോനകച്ചെറുക്കനും തമ്മിലുള്ള വലിയ ആത്മബന്ധത്തിന്റെ കഥ പറയുന്ന ഈ നോവൽ പരദേശിജൂതന്മാരുടെ വർണ്ണവിവേചനത്തിനെതിരെ നാട്ടുജൂതന്മാർ നടത്തിയ ചെറുത്തുനിൽപ്പിന്റെ ചരിത്രം കൂടി പറയുന്നു. പുസ്തകം ഇപ്പോൾ മാതൃഭൂമി ബുക്സ്റ്റോറുകളിലും ഓൺലൈനിലും ലഭ്യമാണ്.