Oneviewwayanad

Oneviewwayanad OneView Wayanad ...... Kerala updates, Important notices, breaking stories, travel, culture, and local events.

We bring real stories that matter—fast, reliable, and engaging.
📲 Follow us for daily updates.

10/08/2026

മുതിർന്ന പൗരന്മാരെയും ഊരുമൂപ്പൻമാരെയും ആദരിച്ചു

മീനങ്ങാടി: മൈലമ്പാടി ഗോകലെ നഗർ എ.എൻ.എം യു.പി സ്കൂളിൽ അന്തർദേശീയ ജനതാദിനാചരണത്തിന്റെ ഭാഗമായി പരിപാടി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ സുരേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സജീവൻ അധ്യക്ഷനായി. ചീങ്ങേരി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ സതീഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ജനപ്രതിനിധികളും പ്രമോട്ടർമാരും പങ്കെടുത്തു. ചടങ്ങിൽ മുതിർന്ന പൗരന്മാരെ ആദരിച്ചു.

അന്നമ്മ നിര്യാതയായി °°°°°°°°°°°°°°°°°°°°°°°°°°°°അറിയാൻ..കേൾക്കാൻ...കാണാൻ... വയനാടൻ ശബ്ദമായി One View നിങ്ങളുടെ വിരൽ തുമ്...
10/08/2026

അന്നമ്മ നിര്യാതയായി

°°°°°°°°°°°°°°°°°°°°°°°°°°°°
അറിയാൻ..കേൾക്കാൻ...കാണാൻ... വയനാടൻ ശബ്ദമായി One View നിങ്ങളുടെ വിരൽ തുമ്പിൽ

ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ചു ക്വാറി പ്രവർത്തനങ്ങൾക്കും യന്ത്ര സഹായത്തോടെയു...
09/08/2026

ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ചു

ക്വാറി പ്രവർത്തനങ്ങൾക്കും യന്ത്ര സഹായത്തോടെയുള്ള മണ്ണ് നീക്കത്തിനും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരും.

°°°°°°°°°°°°°°°°°°°°°°°°°°°°

അറിയാൻ..കേൾക്കാൻ...കാണാൻ... വയനാടൻ ശബ്ദമായി One View നിങ്ങളുടെ വിരൽ തുമ്പിൽ

09/08/2026

ലഹരിക്കെതിരെ ഫുട്ബോൾ; അസ്സീസി കപ്പ് പള്ളിക്കുന്നിന്

ലഹരിക്കെതിരെ സന്ദേശമുയർത്തി മീനങ്ങാടി സെന്റ് ഫ്രാൻസിസ് അസിസ്സി പള്ളിയുടെയും കെ.സി.വൈ.എം.യുടെയും നേതൃത്വത്തിൽ മഡ് ടർഫിൽ ഫുട്ബോൾ ടൂർണമെന്റ് നടത്തി. മാനന്തവാടി രൂപതയ്ക്ക് കീഴിലെ 13 ടീമുകൾ പങ്കെടുത്തു. ലൂർദ്ദ്മാതാ ചർച്ച് പള്ളിക്കുന്ന് ജേതാക്കളായി. കുറുമ്പാലക്കോട്ട സെന്റ് ജൂഡ് ചർച്ച് രണ്ടാം സ്ഥാനം നേടി. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ സജിത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

09/08/2026

*കേന്ദ്ര സർക്കാരിന്റെ ഫാസിസ്റ്റ് നയങ്ങൾക്കെതിരെ മീനങ്ങാടിയിൽ യുവരോഷം* .

*യൂത്ത് കോൺഗ്രസ് വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.*

*റാലിക്ക് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അമൽ ജോയ് , യുത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡണ്ട് നിത കേളു, സംസ്ഥാന സെക്രട്ടറിമാരായ അഡ്വ : ലയണൽ മാത്യൂ , അബിൻ രാജ്, അരുൺദേവ് , തുടങ്ങിയവർ നേതൃത്വം നൽകി*

*പരിപാടി റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു.*

09/08/2026

ചെറുകിട വ്യാപാരികളെ സംരക്ഷിക്കണം
കാക്കവയലിൽ വ്യാപാരി ദിനാഘോഷം സംഘടിപ്പിച്ചു.

KVVES ജില്ലാ ട്രഷറർ നൗഷാദ് കാക്കവയൽ ഉദ്ഘാടനം ചെയ്തു. ഫുഡ് സേഫ്റ്റി, GST, കെ-സ്മാർട്ട് എന്നിവയിലെ അനാവശ്യ ഇടപെടലുകൾ ഒഴിവാക്കണമെന്നും ഓൺലൈൻ-വൻകിട കുത്തകകളുടെ മത്സരത്തിൽ പ്രതിസന്ധിയിലായ ചെറുകിട വ്യാപാരികളെ സംരക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.

09/08/2026

ബദലാവ് സരൂരി ഹേ’; സി.പി.ഐ കാൽനട പ്രചാരണ ജാഥയ്ക്ക് തുടക്കം

ബദലാവ് സരൂരി ഹേ’ എന്ന മുദ്രാവാക്യവുമായി സെപ്റ്റംബർ ഒന്നിന് സി.പി.ഐ നടത്തുന്ന ഡൽഹി മാർച്ചിന് പിന്തുണയുമായി മുട്ടിൽ ലോക്കൽ കമ്മിറ്റിയുടെ കാൽനട പ്രചാരണ ജാഥയ്ക്ക് വാഴവറ്റയിൽ തുടക്കമായി. വിലക്കയറ്റം തടയുക, യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ ഉറപ്പാക്കുക, പൊതുജനാരോഗ്യവും പൊതുവിദ്യാഭ്യാസവും സംരക്ഷിക്കുക, ബാലറ്റ് പേപ്പറിലേക്ക് മടങ്ങുക, ജനാധിപത്യം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഡൽഹി മാർച്ച്.

‘മാറ്റം അനിവാര്യമാണ്’ എന്ന മുദ്രാവാക്യവുമായി നടത്തുന്ന ജാഥ സി.പി.ഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു ഉദ്ഘാടനം ചെയ്തു. പി.എ. ബാബു ക്യാപ്റ്റനും മഞ്ചു ജയകുമാർ വൈസ് ക്യാപ്റ്റനും എം.കെ. രാധാകൃഷ്ണൻ മാനേജരുമായ ജാഥ മുട്ടിൽ ലോക്കലിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം മുട്ടിൽ ടൗണിൽ സമാപിച്ചു.

09/08/2026

ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും; മീനങ്ങാടി ഗാന്ധി സ്ക്വയറിൽ അപകടഭീഷണി

മീനങ്ങാടി ടൗണിലെ ഗാന്ധി സ്ക്വയർ ജംഗ്ഷനിൽ അപകടഭീഷണി വർധിക്കുന്നു. സംസ്ഥാന പാതയിൽ നിന്ന് ദേശീയപാതയിലേക്കും തിരിച്ചും പ്രവേശിക്കുന്ന വാഹനങ്ങൾ തിരക്കേറിയ ജംഗ്ഷനിൽ ഏറെ ശ്രദ്ധയോടെയാണ് കടന്നുപോകേണ്ടത്. അശ്രദ്ധയുണ്ടായാൽ വാഹനങ്ങൾ കൂട്ടിയിടിക്കാനോ പിന്നിൽ നിന്നുള്ള വാഹനങ്ങൾ ഇടിക്കാനോ സാധ്യതയുണ്ട്.

ക്ഷമയോടെ അൽപ്പനേരം നിർത്തിയാൽ ഒഴിവാക്കാവുന്ന പ്രതിസന്ധിയാണെങ്കിലും ജംഗ്ഷനിലെ തിരക്ക് പലപ്പോഴും വാഹനയാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. പ്രധാന റോഡ് ജംഗ്ഷനാണെന്ന മുന്നറിയിപ്പ് നൽകുന്ന ബോർഡുകളോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഇല്ലാത്തതും ആശങ്കയ്ക്ക് കാരണമാകുന്നു. അപകടസാധ്യത ഒഴിവാക്കാൻ ജംഗ്ഷനിൽ ആവശ്യമായ മുന്നറിയിപ്പ് സംവിധാനങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കണമെന്നാണ് ആവശ്യം.

09/08/2026

ആടിനെയും പിടികൂടി കൃഷ്ണഗിരിയിലെ പുലി
ഇനിയും ക്ഷമിക്കാൻ കഴിയില്ലെന്ന് മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്

മീനങ്ങാടി കൃഷ്ണഗിരി മേന്മ റോഡിൽ കാരിപ്ര വർഗീസിന്റെ ഒന്നര വയസ്സുള്ള ആടിനെയാണ് ഇന്ന് പുലർച്ചെ നാലുമണിയോടെ കൂടിനുള്ളിൽ നിന്ന് പുലി പിടികൂടിയത്. ആടിന് ഗുരുതരമായി പരിക്കേറ്റു..
പ്രദേശത്ത് തുടർച്ചയായി വന്യമൃഗ സാന്നിധ്യം റിപ്പോർട്ട് ചെയ്യുന്നത് നാട്ടുകാരിൽ കടുത്ത ആശങ്കയും ഭീതിയും സൃഷ്ടിച്ചിട്ടുണ്ട്. ജനവാസ മേഖലയിൽ വന്യമൃഗങ്ങളുടെ സാന്നിധ്യം വർധിക്കുന്ന സാഹചര്യത്തിൽ ആശങ്കയ്ക്ക് അടിയന്തര പരിഹാരം കാണണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.

ലീല (അന്നമ്മ ജോസ്)(69) നിര്യാതയായി°°°°°°°°°°°°°°°°°°°°°°°°°°°°അറിയാൻ..കേൾക്കാൻ...കാണാൻ... വയനാടൻ ശബ്ദമായി One View നിങ്ങ...
09/08/2026

ലീല (അന്നമ്മ ജോസ്)(69) നിര്യാതയായി

°°°°°°°°°°°°°°°°°°°°°°°°°°°°

അറിയാൻ..കേൾക്കാൻ...കാണാൻ... വയനാടൻ ശബ്ദമായി One View നിങ്ങളുടെ വിരൽ തുമ്പിൽ

Address

Sulthan Bathery
Sultans Battery

Alerts

Be the first to know and let us send you an email when Oneviewwayanad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share