26/06/2025
ഓർമ്മയിലെ മാലാഖ.
ഇന്ന് ഇരിട്ടി -കൊട്ടിയൂർ - മാനന്തവാടി റൂട്ടിൽ KSRTC ബസുകൾ മാത്രമേ സർവ്വീസ് നടത്തുന്നുള്ളു. ഒരു കാലത്ത് ചില സ്വകാര്യ ബസുകളും ഈ റൂട്ടിൽ സർവ്വീസ് നടത്തിയിരുന്നു. അതിൽ പ്രധാനപ്പെട്ട സർവ്വീസ് ആണ് angel.
കണ്ണൂർ ജില്ലയിലെ മലയോര മേഖലയായ കോഴിച്ചാലിൽ നിന്നും മാനന്തവാടിയിലേക്കാണ് സർവ്വീസ് നടത്തിയിരുന്നത്.
കോഴിച്ചാൽ - പുളിങ്ങോം - ചെറുപുഴ- തേർത്തല്ലി -
ആലക്കോട്- നടുവിൽ -ശ്രീകണ്ഠപുരം - പയ്യാവൂർ - ഇരിട്ടി -കൊട്ടിയൂർ - പാൽച്ചുരം - മാനന്തവാടി ഇങ്ങനെയായിരുന്നു ഈ ബസിന്റെ റൂട്ട്.
തൊണ്ണൂറുകളുടെ അവസാനത്തിലാണ് ഏയ്ഞ്ചൽ സർവ്വീസ് ആരംഭിച്ചത് ആ കാലത്ത് നെടുംപൊയിൽ ചുരം വഴിയാണ് എയ്ഞ്ചൽ സർവ്വീസ് നടത്തിയിരുന്നത്. അകത്ത് ധാരാളം വർണ വിളക്കുകൾ ' ഉള്ള ഒരു ലെയ്ലാൻഡ് ബസാണ് സർവ്വീസിന് ആദ്യം ഉപയോഗിച്ചിരുന്നത്.തുടർന്ന് 2001-02 സമയത്ത് പുതിയ ബസ് പകരക്കാരനായി ഈ റൂട്ടിൽ വന്നു.
2004 ലാണ് ഇരിട്ടി - മാനന്തവാടി റൂട്ടിലെ വിപ്ലവകരമായ മാറ്റമായ പാൽച്ചുരം തുറന്നത്. അതോടെ നെടുംപൊയിൽ റൂട്ട് അപ്രസക്തമായി. ഇരിട്ടി -കൊട്ടിയൂർ - മാനന്തവാടി സർവ്വീസിന് KSRTC ബസ്സുകൾ കൂട്ടമായി എത്തിയതോടെ നെടുംപൊയിൽ വഴിയുള്ള ബസുകളുടെ നിലനിൽപ്പ് തന്നെ അസ്തമിച്ചു.തുടർന്ന് ചെറിയൊരു ഇടവേളക്കുശേഷം എയ്ഞ്ചൽ നെടുംപൊയിൽ ചുരം ഒഴിവാക്കി പാൽചുരം വഴി പെർമിറ്റ് എടുത്ത് സർവ്വീസ് തുടങ്ങി പുതിയ ബസും ഇറക്കി.
പക്ഷേ എയ്ഞ്ചലിനെ പടിയിറക്കാൻ KSRTC എമാന്മാർ നടത്തിയത് അസ്സൽ തെമ്മാടിത്തരം ആയിരുന്നു. എയ്ഞ്ചലിന്റെ മുന്നിലും പിറകിലും KSRTC ഇടുക, അങ്ങനെ കളക്ഷൻ കുറക്കുക, അങ്ങനെ ആനയുടെ വാരിക്കുഴിയിൽ എയ്ഞ്ചൽ വീണു.
അങ്ങനെ ഏയ്ഞ്ചൽ സർവ്വീസ് നിർത്തി. ഇന്ന് എയ്ഞ്ചലിന്റെ സമയത്തോടുന്ന KSRTC പലപ്പോഴും കരുവഞ്ചാലിലും ചെറുപുഴയിലുമൊക്കെ വഴിയരികിൽ വിശ്രമിക്കുന്നതു കാണാം. സർവ്വീസ് നിർത്തിട്ട് വർഷങ്ങളായെങ്കിലും ഞങ്ങൾ ഇന്നും ഈ മാലാഖയെ ഓർക്കുന്നു. ഇന്നും മാനന്തവാടി ബസ് സ്റ്റാന്റിൽ എയ്ഞ്ചലിന്റെ സമയം ഉള്ള ബോർഡ്കാണാം.
ഒരുപാട് പ്രത്യേകതകൾ ഉള്ളതായിരുന്നു എയ്ഞ്ചലിന്റെ ഈ സർവ്വീസ്, കണ്ണൂർ ജില്ലയിലെ ചെറുപുഴ,തേർത്തല്ലി,ആലക്കോട് ഭാഗത്ത് നിന്ന് വയനാട്ടിലേക്ക് സർവ്വീസ് തുടങ്ങിയ ആദ്യ ബസും, കണ്ണൂർ ജില്ലയിലെ ആദ്യ കൊണ്ടൊടി ബിൽഡ് ബസും ഈ റൂട്ടിൽ ആയിരുന്നു, പാൽച്ചുരം വഴി സർവ്വീസ് നടത്തിയ ഏക പ്രൈവറ്റ് ബസും angel ആയിരുന്നു.
ഇന്ന് പല റൂട്ടിൽ എയ്ഞ്ചലിന്റെ ബസ് ഉണ്ടെങ്കിലും ഒരിക്കലും മറക്കാനാവാത്ത എയ്ഞ്ചലിന്റെ സർവ്വീസ് ഇതാണ്. വെറുതെ ആണെങ്കിലും ഇന്നും മാലാഖയുടെ വരവിനായി കാത്തിരിക്കുന്നു.KSRTC യുടെ പാരവെയ്പ്പ് ഇല്ലാതിരുന്നെങ്കിൽ ഇന്നും കോഴിച്ചാൽ - മാനന്തവാടി റൂട്ടിൽ angel സർവ്വീസ് നടത്തുമായിരുന്നു.
ഏഞ്ചൽ ബസ് യാത്ര അനുഭവം ഓർമ്മയിൽ തെളിഞ്ഞപ്പോൾ എഫ്ബി യിൽ കണ്ടപ്പോ
പങ്കുവെച്ചത്.