മലയോര മേഖലയുടെ വാർത്തകൾ അറിയുന്നതിനും അറിയുക്കുന്നതിനും ശക്തമായ ഇടപെടലുകൾ നടത്തുന്നതിനും വേണ്ടിയുള്ള മാധ്യമത്തിന്റെ അനിവാര്യത തിരിച്ചറിഞ്ഞു കൊണ്ടാണ് ഈ ഒരു ഉദ്യമം ആരംഭിക്കുന്നത്. പലപ്പോഴും നമ്മൾ അറിയേണ്ടതും സാങ്കേതികയുടെ അഭാവം കൊണ്ട് അറിയാൻ കഴിയാത്തതുമായ വാർത്തകൾ നിങ്ങളുടെ വിരൽ തുമ്പിലേക്ക് എത്തിക്കുക എന്നതാണ് ഈ ഉദ്യമത്തിന്റെ ലക്ഷ്യം . എല്ലാ പ്രാദേശിക വാർത്തകളും ഉൾക്കൊള്ളിച്ചുകൊണ്ടുതന്നെയായിരിക്
കും ഈ മാധ്യമം നിങ്ങൾക്കിടയിലേക്ക് എത്തിച്ചേരുന്നത്. ഇത് ജനാധിപത്യത്തിലെന്നപോലെ ജനങ്ങൾ ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ റിപ്പോർട്ട് ചെയ്യുന്ന വാർത്താ പ്രവർത്തനമാണ്. നമ്മൾ ഓരൊരുത്തരും ഇവിടെ റിപ്പോർട്ടർമാരാകുന്നു. സമൂഹം അറിയണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങൾക്ക് ഞങ്ങളിലൂടെ റിപ്പോർട്ട് ചെയ്യാം.
നാട്ടിൻ പുറങ്ങളിലെ ചർച്ചകൾ പോലെ നിങ്ങൾക്ക് വിരൽതുമ്പിലൂടെയും കീബോർഡിലൂടെയും ചർച്ചകൾ സംഘടിപ്പിക്കാം. സാമൂഹ്യ പ്രാധാന്യമുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യാം.കഥകൾ, കവിതകൾ, കലാ സൃഷ്ടികൾ തുടങ്ങി രചനകൾ പ്രാകാശിപ്പിക്കാനുള്ള അവസരം ഒരുക്കി കൊണ്ടാണ് ഞങ്ങൾ നിങ്ങളിലേക്ക് എത്തുന്നത്.
വാർത്തകൾ അറിയിക്കുന്നതിന് മെയിൽ ഐ.ഡിയിലൂടെയോ ഫോൺ നമ്പറിലൂടെയോ ഫെയിസ്ബുക് മെസെഞ്ചെറിലൂടെയോ നിങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്
ഞങ്ങളുടെ mail id:- [email protected]
phone number:- 9656134760
fb.com:-neytharanews
web:- neytharanews.blogspot.in
നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വിലപിടിപ്പുള്ളതാണ്. ഞങ്ങളുടെ വളർച്ചയിൽ ഞങ്ങൾക്ക് മുതൽ കൂട്ടുമാണ്