Matchbox Media

Matchbox Media Online Promotion, Reviews, Cinema news, Live Updates from location, Film Gossips, Teasers, Trailers,

കീരിക്കാടൻ 💔
03/10/2024

കീരിക്കാടൻ 💔

ഇത്രേം കാലം എവിടെ ആയിരുന്നു?ജ്യോതിർമയി ഇത്രയും കാലം എന്താ ബ്രേക്ക് എടുത്തത് എന്ന് ചോദിച്ചു പോകും ബോഗൻവില്ലയിലെ സ്തുതി എന...
26/09/2024

ഇത്രേം കാലം എവിടെ ആയിരുന്നു?

ജ്യോതിർമയി ഇത്രയും കാലം എന്താ ബ്രേക്ക് എടുത്തത് എന്ന് ചോദിച്ചു പോകും ബോഗൻവില്ലയിലെ സ്തുതി എന്ന ഈ പ്രോമോ സോങ് കാണുമ്പോ.

ആറ്റിറ്റൂഡ് ആയിക്കോട്ടെ, ഡാൻസ്, മേക്കിങ് എല്ലാം ഒരേ പൊളി ❤‍🔥❤‍🔥❤‍🔥. ബോഗൻവില്ലക്ക് ശേഷം ഇനി മലയാള സിനിമയിൽ സജീവം ആകട്ടെ ❤️.

Btw അടുത്ത ട്രെന്റ് സെറ്റർ ആകാൻ പോകുന്ന സൂക്ഷിൻ ശ്യാം സോങ് ❤️.
കിടിലൻ കൊറിയോഗ്രാഫി, ഡാൻസ് സ്റ്റെപ്സ്,മേക്കിങ് 🔥

©Sayed Musthaqeem

കവിയൂർ പൊന്നമ്മ എന്ന് പറയുമ്പോൾ തന്നെ ഓർമ്മ വരുന്നത് ഈ അമ്മ -മകൻ കോമ്പോ ആണ്!!❤️അസാധ്യ കെമിസ്ട്രി ആയിരുന്നു ഇവർ തമ്മിൽ ശര...
20/09/2024

കവിയൂർ പൊന്നമ്മ എന്ന് പറയുമ്പോൾ തന്നെ ഓർമ്മ വരുന്നത് ഈ അമ്മ -മകൻ കോമ്പോ ആണ്!!❤️

അസാധ്യ കെമിസ്ട്രി ആയിരുന്നു ഇവർ തമ്മിൽ

ശരിക്കും ലാലേട്ടന്റെ അമ്മ ഇവരാണെന്നു വിശ്വസിച്ചു പോയിട്ടുണ്ട്

പ്രണാമം 🙏🏻❤️

®

WHAT A CINEMA THIS IS.!👑When screenplay is the king there will be nothing to stop the movie !❤️ Ramesh ❤️BRILLIANT  ❤️ Y...
16/09/2024

WHAT A CINEMA THIS IS.!👑

When screenplay is the king there will be nothing to stop the movie !❤️
Ramesh ❤️
BRILLIANT ❤️
YOU DESERVE THIS SUCCESS.!❤️
VIJAYARAGHAVAN 🔥MAJEED .BALAMURALI ❤️

balamurali





"നല്ല അടാർ പഞ്ഞിക്കിടൽ ആയിരിക്കണം!!""സ്തുതിയായിരിക്കട്ടെ"ഇതെങ്ങാനും വന്നാൽ..!!കുറെ വർഷത്തിന് ശേഷം Big Ms ഒരുമിച്ച് ഒരേ സ...
23/08/2024

"നല്ല അടാർ പഞ്ഞിക്കിടൽ ആയിരിക്കണം!!"

"സ്തുതിയായിരിക്കട്ടെ"

ഇതെങ്ങാനും വന്നാൽ..!!

കുറെ വർഷത്തിന് ശേഷം Big Ms ഒരുമിച്ച് ഒരേ സിനിമയിൽ 🔥



വീണയും ഗോപാലകൃഷ്ണനും റെയിൽവേ സ്റ്റേഷനിൽ നിൽക്കുക ആണ്.വീണ അയാളോട് ചോദിക്കുന്നുണ്ട് ഇനി എങ്ങോട്ടാണ് പോകുന്നത് എന്ന്.അയാൾ ഒ...
22/08/2024

വീണയും ഗോപാലകൃഷ്ണനും റെയിൽവേ സ്റ്റേഷനിൽ നിൽക്കുക ആണ്.വീണ അയാളോട് ചോദിക്കുന്നുണ്ട് ഇനി എങ്ങോട്ടാണ് പോകുന്നത് എന്ന്.അയാൾ ഒന്നും തീരുമാനിച്ചിട്ടില്ല എവിടുന്നെങ്കിലും കുറച്ചു കാശ് ഉണ്ടാക്കണം.നാട്ടിൽ നിന്നാൽ പ്രാന്തായി പോകും എന്നൊക്കെ അയാൾ പറയുന്നുണ്ട് .എല്ലാരേയും പിണക്കി പറഞ്ഞു വിട്ടിട്ടു പെങ്ങൾ ഇന്ദുനെ കെട്ടിച്ചു വിടാം എന്ന് വാക്കു കൊടുത്തിട്ടാണ് നിൽക്കുന്നത് .അത് നടന്നില്ലെങ്കിൽ അച്ഛനും ഓപ്പോളും അയാളെ സ്നേഹിക്കുന്ന എല്ലാവരും അയാളെ ശപിക്കും.. ആ ശാപം കിട്ടി കഴിഞ്ഞാൽ പിന്നെ ഒരിക്കലും ഗുണം പിടിക്കത്തില്ല.

വീണ : പിന്നെ എന്തിനാ ഒക്കെ കയറി ഏറ്റത്?

ഗോപാല കൃഷ്ണൻ : മുന്നിൽ ഒരു വെട്ടം കണ്ടിരുന്നു.. പക്ഷെ ഇപ്പൊ.....
(അയാൾ അവിടുന്ന് മാറി നിന്ന് ആരും കാണാതെ പൊട്ടി കരയുന്നു )

മനസ്സിനെ വല്ലാതെ വേദനപ്പിക്കുന്ന ഒന്നാണ് വെട്ടം സിനിമയിലെ റെയിൽവേ സ്റ്റേഷനിൽ ഗോപാല കൃഷ്ണൻ പൊട്ടി കരയുന്ന രംഗം.. വല്ലാത്ത ഒരു വോയ്സ് മോഡ്ലേഷന്റെ അകമ്പടിയോടെ ഇമോഷണൽ രംഗത്തെ വളരെ മനോഹരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് ദിലീപ്..കാണുന്ന പ്രേക്ഷകന്റെ നെഞ്ചിൽ ഇമോഷണലി ഒരുപാട് കണക്ട് ചെയ്യപ്പെടുന്ന ഒരു രംഗം.. നിമിഷം നേരം കൊണ്ട് മറ്റുള്ളവരുടെ മുൻപിൽ തനിക്കു ഒന്നുമില്ല എന്ന് പറയാനും അതുപോലെ പെരുമാറാനും സാധിക്കുന്ന ഒരുപാട് ഗോപാല കൃഷ്ണന്മാരുടെ പ്രധിനിധി ആണ് ദിലീപ് ഈ സിനിമയിൽ..

ഒരുപാട് ചിരിപ്പിക്കുന്ന സിനിമ ആണ് വെട്ടം അതുപോലെ മനുഷ്യനിലെ ഇമോഷൻസിനെ സുന്ദരമായി അവതരിപ്പിച്ച സിനിമ.

മുൻപിൽ ഒരു വെട്ടം കണ്ടാണ് നമ്മൾ ഓരോരുത്തരും ജീവിക്കുന്നത്.. ആ വെട്ടത്തിന് നമ്മുടെയൊക്കെ ജീവിതത്തിൽ പ്രകാശിക്കാൻ സാധിക്കാതെ വരുമ്പോൾ ഒന്നും തീരുമാനിക്കാൻ സാധിക്കാതെ വരുന്നു ..കുറച്ചു കാശ് ഉണ്ടാക്കണം. ഇവിടെ നിന്നാൽ പ്രാന്തായി പോകും... എന്ന് ഗോപാല കൃഷ്ണൻ പറയുമ്പോൾ.. ചില സമയങ്ങളിൽ തോന്നി പോയിട്ടുണ്ട് മനസ്സിനെ കൊത്തി വലിക്കുന്ന ഒരു കഥാപാത്രം തന്നെ ആയിരുന്നു ഗോപാല കൃഷ്ണൻ എന്നുള്ളത്..

©

എന്നെ സംബന്ധിച്ചിടത്തോളം എന്റെ കരിയർ ഡിസാസ്റ്റർ അല്ല.. പക്ഷെ എല്ലാർക്കും അങ്ങനെയാണ് തോന്നുന്നത്.. അതായത് പടം പുറത്ത് വരു...
21/08/2024

എന്നെ സംബന്ധിച്ചിടത്തോളം എന്റെ കരിയർ ഡിസാസ്റ്റർ അല്ല.. പക്ഷെ എല്ലാർക്കും അങ്ങനെയാണ് തോന്നുന്നത്.. അതായത് പടം പുറത്ത് വരുന്നില്ല എന്ന ഒരേയൊരു മെട്രിക് വെച്ച് നോക്കുവണെങ്കിൽ എത്രയോ ആക്ടെർസിന് ഡിസാസ്റ്റർ കരിയർ ആണെന്ന് പറയാം.. പക്ഷെ ഞാൻ വർക്ക് ചെയ്യുന്നുണ്ട്.. അഭിനയിക്കുന്നുണ്ട്.. ഞാൻ ആഗ്രഹിക്കുന്ന പ്രൊജക്റ്റ്‌സിൽ വർക്ക് ചെയ്യുന്നുണ്ട്. എനിക്ക് ജീവിക്കാനുള്ള പൈസ കിട്ടുന്നുണ്ട്.. അങ്ങനെ നോക്കുവാണേൽ ഞാൻ വളരെ സക്സസ്ഫുൾ ആയി ജീവിക്കുന്നുണ്ട്.. അതാണെന്റെ ഒരു കാഴ്ചപ്പാട്.

- പാർവതി തിരുവോത്ത്..

©Manu

ബാലന്റെ തിരോദാനവുമായി ബന്ധപ്പെട്ട് ജഗദീഷിന്റെ ഹെഡ് കോൺസ്റ്റബിൾ അഷറഫ്, ബിന്ദു പണിക്കർ അവതരിപ്പിച്ച സീതയുടെ വീട്ടിൽ വരുന്ന...
18/08/2024

ബാലന്റെ തിരോദാനവുമായി ബന്ധപ്പെട്ട് ജഗദീഷിന്റെ ഹെഡ് കോൺസ്റ്റബിൾ അഷറഫ്, ബിന്ദു പണിക്കർ അവതരിപ്പിച്ച സീതയുടെ വീട്ടിൽ വരുന്നൊരു സീനുണ്ട് റോഷാക്കിൽ. ഫ്ലാഷ് ബാക്കിൽ ആയി കാണിക്കുന്ന ആ സീൻ അഷറഫിന് എന്ത് സംഭവിച്ചു എന്ന് ലൂക്കിനോട് പറയുന്നതാണ്.

പോകാനൊരുങ്ങുന്ന അഷറഫിനോട് സീത കേണ് അപേക്ഷിച്ച് അവിടെ നിൽക്കാൻ പറയുകയാണ്. ശേഷം..

സീത : അയാളങ്ങനെ പോയാൽ (ഭർത്താവ്) എനിക്കെന്തോ കുറവ് ഉണ്ടെന്ന് അല്ലെ നാട്ടുകാർ കരുതൂ. പിന്നെ എനിക്കെന്ത് വിലയാണ് സാറേ! തല പൊക്കി നടക്കാൻ പറ്റുമോ പുറത്ത്. അയാളങ്ങനെ പോയാൽ കുടിച്ച് ചാകാൻ ഞാൻ കുറച്ച് വിഷം വാങ്ങി വെച്ചിരുന്നു. ദൈവം കാത്തു.. അത് വേണ്ടി വന്നില്ല.

-----------
(Present)

ലൂക്ക് : ഇന്റെറസ്റ്റിംഗ് ഫാമിലി ആണ് കേട്ടോ നിങ്ങളുടേത്. ഒരു അമ്മയും രണ്ട് മക്കളും.

സീത : ആ മക്കളെയും രണ്ടിനും ഞാൻ എപ്പോഴും ലാളിച്ച് വഷളാക്കിയെന്ന് ബാലേട്ടൻ എപ്പോഴും പറയും. കുറച്ചൊക്കെ സത്യാ അത്. ദിലീപും ഞാൻ തന്നെ. ദേ ഇവനും ഞാൻ തന്നെ.

"ഇതെല്ലാം എന്റെ മക്കൾക്ക് വേണ്ടിയാ.."

"എന്റെ മക്കളുടെ നന്മയും തിന്മയും ഞാൻ തന്നെ.."

"എല്ലാം എനിക്ക് വേണ്ടിയാ സാറേ.. എന്റെ മക്കൾ കട്ടതും.. കൊന്നതും.. ഞാൻ സന്തോഷത്തോടെ ഇരിക്കാൻ വേണ്ടിയാ.."

"എനിക്കൊന്നിനും മുട്ട് വരാതിക്കാനാനാ അവരങ്ങനെ ചെയ്തത്.."

ഈ ഒരൊറ്റ സീൻ മതി റോഷാക്കിലെ സീത എന്തായിരുന്നു, ആരായിരുന്നു എന്നറിയാൻ. എജ്ജാതി ക്യാരക്ടർ.. ഡയലോഗ് ഡെലിവറി..
©Ragesh

ഹനുമാനും സുഗ്രീവനും ഒഴികെ സകല വാനരപ്പടയും ഉണ്ട്..balamurali
17/08/2024

ഹനുമാനും സുഗ്രീവനും ഒഴികെ സകല വാനരപ്പടയും ഉണ്ട്..

balamurali





"നമ്മൾ ചെയ്യാത്ത റോൾ ഒന്നും ഇല്ല ഭായ്...!
15/08/2024

"നമ്മൾ ചെയ്യാത്ത റോൾ ഒന്നും ഇല്ല ഭായ്...!

"പെണ്ണേ നീയും നിർത്തിക്കോ.. സഹിക്കുന്നതിനൊക്കെ ഒരു പരിധി ഉണ്ട്"- സുബിൻ - പ്രേമലു പ്രേമലു സിനിമയിലെ സുബിനെ ഓർമയില്ലേ. റീന...
12/08/2024

"പെണ്ണേ നീയും നിർത്തിക്കോ.. സഹിക്കുന്നതിനൊക്കെ ഒരു പരിധി ഉണ്ട്"

- സുബിൻ - പ്രേമലു

പ്രേമലു സിനിമയിലെ സുബിനെ ഓർമയില്ലേ. റീനുവിന്റെ colleague. ഇൻസ്റ്റയിൽ "ചൂരൽ" എന്ന പേജിൽ കൂടി ഫേമസ് ആയ ഷമീർ ഖാൻ ആണ് ആ റോൾ ചെയ്തത്. റീനു - സുബിൻ ഓഫീസിലെ ആദ്യ കൂടി കാഴ്ച ഒക്കെ നല്ല ഓളം ആയിരുന്നു പ്രത്യേകിച്ച് ആ വെന്റിങ് മെഷീൻ സീൻ ഒക്കെ. പുള്ളിയുടെ സംസാര ശൈലി തന്നെ കേൾക്കുമ്പോൾ ചിരി വരും.
ആദിയുമായുള്ള സംഭാഷണം ഒക്കെ അത്തരത്തിൽ ആയിരുന്നു.

"ആദി അനവസരത്തിൽ ഉള്ള നിന്റെയീ ജെ. കെ അടി ഉണ്ടല്ലോ.."

ആദി ഒന്ന് കലിപ്പിച്ച് നോക്കുന്നതും. നൈസ് ആയി സുബിൻ "രസം ഉണ്ട്" എന്ന് പറയുന്നതും ശരിക്കും നല്ല രസം ഉണ്ടായിരുന്നു 🤣

©

An unveiling maverick, ready to conquer 🔥 LoveLaughterWar and beyond!Happy Birthday THE ONE ❤️‍🔥
22/07/2024

An unveiling maverick, ready to conquer 🔥
LoveLaughterWar and beyond!

Happy Birthday THE ONE ❤️‍🔥


Address

Tanur

Alerts

Be the first to know and let us send you an email when Matchbox Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Matchbox Media:

Share