Re Tanur

Re Tanur Voice of Tanur. Aiming for a grand comeback in 2026. Together for development.

വിഷു ആശംസകൾ ❣️
14/04/2026

വിഷു ആശംസകൾ ❣️

26/03/2026

പി കെ നവാസ് വിജയിച്ചാൽ താനൂരിലെ ഓട്ടോ തൊഴിലാളികൾക്ക് വേണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കും

പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരം നടപ്പാക്കിയ ഓട്ടോ തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കണമെന്ന് എന്നോട് താനൂരിലെ ഓട്ടോ തൊഴിലാളികൾ ആവശ്യപ്പെട്ടു. എന്നെ വിജയിപ്പിച്ചാൽ ഓട്ടോ തൊഴിലാളികൾക്ക് ഏറെ ആശ്വാസകരമായ ആ ഇൻഷുറൻസ് പദ്ധതി നമ്മൾ ഇവിടെയും നടപ്പാക്കും.'

താനൂരിന് യു.ഡി.എഫിൻ്റെ ഉറപ്പ്♥️🌿

നല്ല താനൂരിന്
പി.കെ നവാസ്




14/03/2026

*ഒരു മന്ത്രി തന്നെ ദുരന്തമായതിന്റെ നേർസാക്ഷ്യം!* 🥹😡

*ഇത് നിങ്ങൾ കാണണം!⚠️*

​കായിക മന്ത്രി വി. അബ്ദുറഹ്മാൻ്റെ സ്വന്തം മണ്ഡലമായ താനൂരിലെ ഉണ്ണ്യാൽ ഫിഷറീസ് സ്റ്റേഡിയത്തിന്റെ യഥാർത്ഥ അവസ്ഥ എന്താണെന്ന് ഈ വീഡിയോയിൽ ഒന്ന് കണ്ടുനോക്കൂ. ജനങ്ങളുടെ നികുതിപ്പണം കോടികൾ മുടക്കി പണിത ഈ സ്റ്റേഡിയം ഇന്ന് തിരിഞ്ഞുനോക്കാൻ ആളില്ലാതെ കാടുകയറി നശിക്കുകയാണ്.
​കളിക്കാൻ ഒരു ഗ്രൗണ്ട് സ്വപ്നം കണ്ട നമ്മുടെ കുട്ടികൾക്ക് മുന്നിൽ ഈ സ്റ്റേഡിയത്തിന്റെ ഗേറ്റ് എപ്പോഴും പൂട്ടിക്കിടക്കുന്നു.

കമ്മീഷൻ ലക്ഷ്യമിട്ട് കടകൾക്കായി പണിത ഷട്ടർ റൂമുകൾ ആർക്കും കൊടുക്കാതെ തുരുമ്പെടുക്കുന്നു. പകൽ നാട്ടുകാർക്ക് വിലക്കുള്ള ഈ മൈതാനം രാത്രിയായാൽ മദ്യപാനികളുടെയും സാമൂഹിക വിരുദ്ധരുടെയും സ്വന്തം താവളമായി മാറുകയാണ്! 🍾

​കായിക മന്ത്രിയുടെ മണ്ഡലമായിട്ടും കായിക മത്സരങ്ങൾക്ക് പകരം ഇവിടെ ആകെ നടന്നത് കുറച്ചു 'പട്ടുറുമാൽ' ഗാനമേളകൾ മാത്രമാണ്. 🎤

സ്വന്തം മണ്ഡലത്തിലെ സ്കൂൾ കുട്ടികളുടെ കായികമേള പോലും നടത്താൻ ഗ്രൗണ്ടില്ലാതെ, തൊട്ടടുത്ത തിരൂർ മണ്ഡലത്തിൽ കൊണ്ടുപോയി നടത്തേണ്ടി വന്നത് ഈ ഭരണത്തിന്റെ ഏറ്റവും വലിയ നാണക്കേടാണ്! 🤦‍♂️

​വികസനമെന്ന പേരിൽ താനൂരിലെ ജനങ്ങളെ വഞ്ചിക്കുന്ന ഈ കെടുകാര്യസ്ഥതയും പകൽക്കൊള്ളയും നാടറിയണം. വീഡിയോ മുഴുവനായും കാണുക, പരമാവധി ഷെയർ ചെയ്ത് ഈ അനീതിക്കെതിരെ ശബ്ദമുയർത്തുക! 👇

11/03/2026

*കൊലയാളിയെ മലയാളി മറക്കില്ല!*

​ഈ കാണുന്നത് വെറുമൊരു ബോട്ടിന്റെ അവശിഷ്ടമല്ല; അധികാരത്തിന്റെ തണലിൽ, പണക്കൊതി കാരണം 22 പാവപ്പെട്ട മനുഷ്യരെ ശ്വാസംമുട്ടിച്ച് കൊന്നതിന്റെ ജീവിക്കുന്ന തെളിവാണ്. തൂവൽ തീരത്തെ ആ മരണബോട്ടിന് അരികിൽ നിന്നുതന്നെ ഇതിന്റെ യഥാർത്ഥ കഥ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഈ വീഡിയോയിലൂടെ.
​നിയമങ്ങൾ കാറ്റിൽപ്പറത്തി ഈ മരണബോട്ടിന് പച്ചക്കൊടി കാണിക്കാൻ ഇടപെട്ട ഉന്നതരും മന്ത്രിയും ഇന്ന് സുരക്ഷിതരാണ്. സത്യം വിളിച്ചുപറഞ്ഞ സാധാരണ ഉദ്യോഗസ്ഥനെ പ്രതിയാക്കി യഥാർത്ഥ കൊലയാളികൾ രക്ഷപ്പെടുമ്പോൾ, ഉറ്റവരെ നഷ്ടപ്പെട്ട ആ പാവം കുടുംബങ്ങൾക്ക് അർഹതപ്പെട്ട ഒരു രൂപയുടെ സഹായം പോലും നൽകാൻ ഈ ഭരണകൂടം തയ്യാറായിട്ടില്ല. ഈ നെറികേട് നമ്മൾ എങ്ങനെ പൊറുക്കും?
​സത്യം മൂടിവെക്കാൻ എത്രയൊക്കെ പുകമറ സൃഷ്ടിച്ചാലും ഈ നാട് ഇതൊന്നും മറക്കില്ല. 22 ജീവനുകൾ പിടഞ്ഞൊടുങ്ങിയ ഈ പൂരപ്പുഴയുടെ തീരത്ത് നിന്ന്, ആ ബോട്ടിന് മുന്നിൽ നിന്നുതന്നെ സത്യം നമ്മൾ വിളിച്ചുപറയുക തന്നെ ചെയ്യും.
​ഈ വീഡിയോ മുഴുവനായി കാണുക, ഓരോരുത്തരിലേക്കും ഇത് ഷെയർ ചെയ്ത് എത്തിക്കുക. യഥാർത്ഥ കൊലയാളികളെ ഈ നാട് തിരിച്ചറിയട്ടെ!

10/03/2026

താനൂർ തൂവൽ തീരത്ത് നടന്നത് ഒരു സാധാരണ അപകടമരണം അല്ല അത് ഒരു കൊലപാതകമാണ്.

മാലിക് ദിനാർ എന്ന ഫൈബർ ബോട്ട് അറ്റ്ലാന്റിക് എന്ന പേരിൽ കായലിൽ വിനോദയാത്രയ്ക്ക് ഇറക്കി. എന്നാൽ കായലിൽ സർവീസ് നടത്താൻ യോജിച്ച സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും, അനുവദനീയതയെക്കാൾ അമിതമായ ആളുകളെ കയറ്റിയുമാണ് യാത്ര നടത്തിയത്.

ഈ വിനോദയാത്ര നടക്കാൻ എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുത്തത് ഇവിടുത്തെ അധികാരികളാണ്. അതിന് പിന്നിൽ മന്ത്രിയും സിപിഎമ്മിന്റെ ജില്ലയിലെ നേതൃത്വവുമാണെന്ന് ഉദ്യോഗസ്ഥർ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവർക്കുപോലും ആവശ്യമായ ചികിത്സാ സഹായം ലഭിച്ചിട്ടില്ല. വർഷങ്ങളായി അവരുടെ കുടുംബങ്ങൾ പലതവണ അധികാരികളെ സമീപിച്ചിട്ടും ഇന്നുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. സഹായം നൽകാൻ പോലും സുമനസ്സു കാണിക്കുന്നില്ല. കാരണം ഈ കപ്പലിന്റെ യഥാർത്ഥ കപ്പിത്താൻ ഈ മന്ത്രി തന്നെയാണെന്നതാണ് ജനങ്ങൾ പറയുന്നത്.

നിരപരാധികളായ മനുഷ്യരുടെ ജീവൻ നഷ്ടപ്പെട്ട ഈ സംഭവത്തിൽ സത്യാവസ്ഥ മുഴുവൻ പുറത്തുവരുകയും ഉത്തരവാദികൾ നിയമത്തിന് മുന്നിൽ വരുകയും വേണം.


താനൂർ ബോട്ടപകടം; ഇരകളോട് കരുണയില്ലേ മന്ത്രിക്ക് ?!
09/03/2026

താനൂർ ബോട്ടപകടം; ഇരകളോട് കരുണയില്ലേ മന്ത്രിക്ക് ?!

08/03/2026

താനൂർ ബോട്ട് ദുരന്തത്തിൽ മന്ത്രിയുടെ പങ്ക് പുറത്ത്; മന്ത്രി വി അബ്ദുറഹ്മാൻ്റെ ഓഫീസിലേക്ക് യൂത്ത് ലീഗ് മാർച്ച്

08/03/2026

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു, കായിക മന്ത്രി വികസനം കൊട്ടിഘോഷിച്ചു; ഒടുവിൽ 10 കോടി വെള്ളത്തിലായി

മുഖ്യമന്ത്രി പിണറായി വിജയൻ 2023ൽ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത കാട്ടിലങ്ങാടി സ്കൂൾ സ്റ്റേഡിയത്തിന്റെ ഇന്നത്തെ അവസ്ഥയാണിത്. 10 കോടിയോളം രൂപ നികുതിപ്പണം മുടക്കി നിർമ്മിച്ച ഈ സ്റ്റേഡിയം ഇന്ന് ഉപയോഗശൂന്യമായും കാടുപിടിച്ചും നശിക്കുമ്പോൾ, സ്വന്തം സ്കൂളിലെ കുട്ടികൾക്ക് കായികോത്സവം നടത്താൻ ഇന്നും അടുത്തെ സ്കൂളുകളെ ആശ്രയിക്കേണ്ടി വരുന്നത് ലജ്ജാകരമാണ്.
മന്ത്രി വി. അബ്ദുറഹ്മാനും കൂട്ടരും 65 വർഷത്തെ കണക്ക് ചോദിക്കുമ്പോൾ , ഈ വർഷങ്ങൾ കൊണ്ട് താനൂരിലെ ജനങ്ങളെ എങ്ങനെ വഞ്ചിച്ചു എന്ന് കൂടി പറയണം. ഇത് വികസനമല്ല, അഴിമതിയുടെ പച്ചയായ തെളിവാണ്!
നികുതിപ്പണം കൊണ്ട് പടച്ചുവിട്ട ഈ കോൺക്രീറ്റ് തൂണുകൾ ആരെ പറ്റിക്കാനാണ്? കുട്ടികൾക്ക് ഓടാൻ ഇടമില്ലാത്ത, നീന്താൻ സൗകര്യമില്ലാത്ത ഈ 10 കോടിയുടെ തട്ടിപ്പിന് താനൂർ എം.എൽ.എ കൂടിയായ കായിക മന്ത്രി ഉത്തരം പറയണം. ജനങ്ങളെ കബളിപ്പിക്കുന്ന ഈ ഇലക്ഷൻ സ്റ്റണ്ട് താനൂർ തിരിച്ചറിയും

06/03/2026

മാറാനുറച്ച് താനൂർ 💥

മിത്രവും തീരമിത്രവുമായി,
പൊള്ളയായ വാഗ്ദാനങ്ങൾ നൽകി കബളിപ്പിക്കാനാവില്ലെന്ന് പൊതുജനം

Address

Tanur
676307

Website

Alerts

Be the first to know and let us send you an email when Re Tanur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share