Ente_iritty_kl_78

Ente_iritty_kl_78 ഇരിട്ടിയുടെ സ്വന്തം പേജ് അതിപ്പോനമ്മളെല്ലാവരുംഇരിട്ടിക്കാരല്ലെട.....

കെപിസിസിയുടെ പുതിയ അധ്യക്ഷനായി സണ്ണി ജോസഫിനെ ഹൈകമാന്റ് പ്രഖ്യാപിച്ചു
08/05/2025

കെപിസിസിയുടെ പുതിയ അധ്യക്ഷനായി സണ്ണി ജോസഫിനെ ഹൈകമാന്റ് പ്രഖ്യാപിച്ചു

ലൈഫിൽ settle ആകാൻ ഇനി ഒറ്റ Decision മതി Join ചെയ്യൂ CMA USA. വെറും ഒരു വർഷം കൊണ്ട് പ്രൊഫഷണൽ ആകാംContact for Admission :+...
18/04/2025

ലൈഫിൽ settle ആകാൻ ഇനി ഒറ്റ Decision മതി

Join ചെയ്യൂ CMA USA.

വെറും ഒരു വർഷം കൊണ്ട് പ്രൊഫഷണൽ ആകാം

Contact for Admission :
+91 79077 50903
+91 73566 62416

ഇരിട്ടി പാലം ഗിബ്ലി ചിത്രം
05/04/2025

ഇരിട്ടി പാലം ഗിബ്ലി ചിത്രം

ഒരു_നാടിന്റെ_വിശ്വാസം....💝💥     💞 .................. 40 വർഷമായി ഒരു നാടിന്റെ   സ്പന്ദനം ആയി സാഗർ ബസ്  ഓടുന്നത്  1986 മാല...
03/09/2024

ഒരു_നാടിന്റെ_വിശ്വാസം....💝💥

💞 ..................
40 വർഷമായി ഒരു നാടിന്റെ സ്പന്ദനം ആയി സാഗർ ബസ് ഓടുന്നത് 1986 മാലൂർ സ്വദേശിയായ പ്രേമാനന്ദൻ തുടങ്ങിയതാണ് സാഗർ ഏകദേശം 40 വർഷം ഒരു നാടിനെ പുറം ലോകവുമായി ബന്ധിപ്പിച്ച് എടപ്പുഴ ~ വാളത്തോട് ~ കരിക്കോട്ടക്കരി ~ ഇരിട്ടി ~ തലശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്നു ഒരു കാലത്ത് റോഡ് പാലവും ഇല്ലാത്ത നാട്ടിലേക്ക് ഒരു സാഗർ ബസ് വന്നത് നാടിന്റെ വികസന വഴിയിലൂടെ തേരാളിയെ പോലെ ആണ് . വാളതോടിന്റെ വഴിയോരങ്ങളിൽ സാഗർബസ്സും ഇന്നും യാത്ര തിരിക്കുന്നു കഴിഞ്ഞദിവസം സാഗർ ബസ്സിലെ ജീവനക്കാരായ ജയിൻ ചാക്കോ സജി എന്നിവർക്ക് വാളത്തോട് മലങ്കര പള്ളി ഫാദർ കുര്യാക്കോസ് മാതാപ്പാറയുടെ നേതൃത്വത്തിൽ നാടിന്റെ ആദരം നൽകി റെനീഷ് സന്തോഷ് വാളത്തോട് സിന്ധു കുര്യൻ ഷൈനി ജോൺസൺ എന്നിവർ പ്രസംഗിച്ചു...

31/10/2021

നമ്മൾ കണ്ണുരുകാർ ആണ് ഇരിട്ടിക്കാർ ആണ് ❤✨️

09/09/2021

ഇരിട്ടിയുടെ ഒരു ആകാശ ചിത്രം ❤️❤️

02/09/2021

ഇരിട്ടി ❤️

*ഇരിട്ടി നഗരസഭ ആഹ്വാനം ചെയ്ത  മഴക്കാല പൂർവ്വ ശുചീകരണം രാഷ്ട്രീയ ഭേദമന്യേ ഏറ്റെടുത്ത് വിജയിപ്പിച്ച് യുവജന സംഘടനകൾ..**DYFI...
04/06/2021

*ഇരിട്ടി നഗരസഭ ആഹ്വാനം ചെയ്ത മഴക്കാല പൂർവ്വ ശുചീകരണം രാഷ്ട്രീയ ഭേദമന്യേ ഏറ്റെടുത്ത് വിജയിപ്പിച്ച് യുവജന സംഘടനകൾ..*
*DYFI, യൂത്ത് ലീഗ്, സേവാഭാരതി, SDPI തുടങ്ങിയ സംഘടനകളാണ് രാവിലെ മുതൽ ഇരിട്ടി ടൗൺ, താലൂക്ക് ഹോസ്പിറ്റൽ, വാക്സിനേഷൻ കേന്ദ്രമായ ഇരിട്ടി HSS എന്നി പൊതുസ്ഥലങ്ങൾ ശുചീകരിച്ചത്..*
*യുവജന സംഘടനകളുടെ മാതൃകാ പ്രവർത്തനത്തിന് നഗരസഭ ചെയർ പേഴ്സൺ ശ്രീമതി കെ. ശ്രീലത, വൈസ് ചെയർമാൻ പി.പി.ഉസ്മാൻ, ആരോഗ്യ സ്റ്റാന്റിംഗ് ചെയർപേഴ്സൺ കെ. സോയ, സെക്രട്ടറി സ്വരൂപ്, കുഞ്ഞിരാമൻ എന്നിവർ നേതൃത്വം നൽകി..*

ആചാരപ്പെരുമയോടെ കൊട്ടിയൂരിൽ ഇളനീരാട്ടം( 3 June 2021) ദൈവം വരവ് കഴിഞ്ഞു കൊട്ടിയൂരുപ്പന് ഇളനീരാട്ടം നടത്തി. പാരമ്പര്യ അവകാ...
04/06/2021

ആചാരപ്പെരുമയോടെ കൊട്ടിയൂരിൽ ഇളനീരാട്ടം
( 3 June 2021)

ദൈവം വരവ് കഴിഞ്ഞു കൊട്ടിയൂരുപ്പന് ഇളനീരാട്ടം നടത്തി. പാരമ്പര്യ അവകാശികളായ തണ്ടയാൻമാർ അക്കരെ കൊട്ടിയൂരിൽ സമർപ്പിച്ച ഇളനീരുകൾ ഇന്നലെ രാവിലെ മുഖം ചെത്തി മണിത്തറയിൽ കൂട്ടി. ഉച്ചയ്ക്ക് അഷ്ടമി ആരാധന നടത്തി. ശീവേലിക്കു ശേഷം ഭണ്ഡാര അറയ്ക്ക് മുൻപിൽ നടക്കുന്ന അഷ്ടമി ആരാധനയിൽ പന്തീരടി കാമ്പ്രം സ്ഥാനികൻ സോജൻലാൽ ശർമ കാർമികനായിരുന്നു.

തെയ്യംപാടി പ്രകാശൻ നമ്പ്യാരുടെ നന്തുണി വാദനത്തിനൊപ്പമാണു കർമങ്ങൾ നടത്തിയത്. രാത്രി അത്താഴ പൂജയ്ക്കു ശേഷം ദൈവം വരവ് നടത്തി. കൊട്ടേരിക്കാവ് മുത്തപ്പന്റെ എഴുന്നള്ളത്ത് അതിവേഗം ആയിരുന്നു. ഇതോടൊപ്പം കോവിലകം കയ്യാല തീണ്ടുകയെന്ന ചടങ്ങും നടത്തി. കിരാതമൂർത്തി വേഷത്തിൽ പുറങ്കലയൻ എത്തുമ്പോൾ പാലക്കീഴിൽ നിന്നും ദൈവത്തിനൊപ്പം എത്തിയ ഒറ്റപ്പിലാനും സംഘവുമാണു കോവിലകം കയ്യാല തീണ്ടിയത്.

ദൈവം മടങ്ങിയ ഉടൻ ഇളനീരാട്ടം ആരംഭിച്ചു. ഇന്നലെ രാവിലെ കൈക്കോളൻ സ്ഥാനികന്റെ നേതൃത്വത്തിൽ ഇളനീരുകൾ ചെത്തി മണിത്തറയിൽ സൂക്ഷിച്ചു. രാത്രിയാണ് ഇളനീരാട്ടം നടത്തിയത്. അഷ്ടമി നാളായതിനാൽ പൊന്നിൻ ശീവേലിയും നടത്തി.

Photo Courtesy: Sajeev Nair

Address

Thalassery
670703

Website

Alerts

Be the first to know and let us send you an email when Ente_iritty_kl_78 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share