SKSSF Media Wing Aniyaram Unit

SKSSF Media Wing Aniyaram Unit �വിജ്ഞാനം�വിനയം�സേവനം�

ടി.എസ്.ഇബ്രാഹിം കുട്ടി മുസ്‌ലിയാർപണ്ഡിത തറവാട്ടിലെ മറ്റൊരു കാരണവർ കൂടി യാത്ര യായിസമസ്ത കേന്ദ്ര മുശാവറ അംഗവും  വിവിധ മഹല്...
10/04/2026

ടി.എസ്.ഇബ്രാഹിം കുട്ടി മുസ്‌ലിയാർ
പണ്ഡിത തറവാട്ടിലെ മറ്റൊരു കാരണവർ കൂടി യാത്ര യായി

സമസ്ത കേന്ദ്ര മുശാവറ അംഗവും വിവിധ മഹല്ലുകളുടെ ഖാസിയുമായ ടി.എസ്.ഇബ്രാഹീം കുട്ടി മുസ്‌ലിയാരുടെ വിയോഗം ഏറെ ഞെട്ടലോടെയാണ് മകൻ സാദിഖ് സാഹിബിൽ നിന്നും അറിഞ്ഞത്.വെള്ളിയാഴ്ച രാവിന്റെ പവിത്ര സമയത്ത് നാഥൻ അവന്റെ തിരു സന്നിധിയിലേക്ക് ഉസ്താദിനെ വിളിച്ചിരിക്കുന്നു..ഇന്നാ ലില്ലാഹി വ ഇന്നാഇലൈഹി റാജിഊൻ...
പ്രമുഖ പണ്ഡിതൻ മുഹമ്മദ്‌ സഈദ് മുസ്‌ലിയാരുടെയും സൂഫി വര്യൻ ഖുതുബി മുഹമ്മദ്‌ മുസ്‌ലിയാരുടെ പുത്രി കുഞ്ഞിപ്പാത്തുമ്മ എന്നവരുടെയും മകനായി 1938 ജൂൺ 10 നാണ് കണ്ണൂർ ജില്ലയിലെ ചൊക്ലി ഈസ്റ്റ് പള്ളൂരിൽ ഉസ്താദിന്റെ ജനനം.
പെരിങ്ങത്തൂർ,പയ്യോളി,ചെറുകുന്ന്,ചാലിയം,പാപ്പിനിശേരി,മൊഗ്രാൽ പുത്തൂർ എന്നിവിടങ്ങളിലായിരുന്നു ദർസ് പഠനം.പിതാവ്മുഹമ്മദ്‌ സഈദ് മുസ്‌ലിയാർ,മാതാ മഹൻ ഖുതുബി മുഹമ്മദ്‌ മുസ്‌ലിയാർ,കെ.പി.മുത്തുക്കോയ തങ്ങൾ,പനയത്തിൽ മുത്തുക്കോയ തങ്ങൾ,ഒ.കെ.സൈനുദ്ധീൻ കുട്ടി മുസ്‌ലിയാർ,എ.വി.ഇബ്രാഹിം മുസ്‌ലിയാർ തുടങ്ങി യ ഉസ്താദുമാരിൽ നിന്നുള്ള പഠനത്തിന് ശേഷം പട്ടിക്കാട് ജാമിഅ :നൂരിയ്യ യിൽ ഉപരി പഠനത്തിന് ചേർന്നു..ശംസുൽ ഉലമ ഇ.കെ.അബൂബക്കർ മുസ്‌ലിയാർ,ഉത്തമ പാളയം അബൂബക്കർ ഹസ്രത്ത്,ശൈഖുനാ കോട്ടുമല അബൂബക്കർ മുസ്‌ലിയാർ,ഉസ്താദ് കെ.സി.ജമാഅലുദ്ധീൻ മുസ്‌ലിയാർ എന്നിവരായിരുന്നു ഗുരുനാഥന്മാർ.ജാമിഅ യിൽ നിന്നും പഠനം പൂർത്തിയാക്കിയ ശേഷം പാനൂർ,മട്ടന്നൂർ,അഴിയൂർ, അഞ്ചാംപീടിക ,മാങ്ങാട്,ഇരിക്കൂർ എന്നിവിടങ്ങളിൽ ദർസ് നടത്തി.നിരവധി ശിഷ്യ ഗണങ്ങളുള്ള ഉസ്താദ് 2014 മുതൽ മുസ്ലിം സമുദായത്തിന്റെ ആധികാരിക പരമോന്നത പണ്ഡിത സഭയായ സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ മുശാവറ അംഗമാണ്.
ലാളിത്യം,വിനയം,സ്നേഹം എന്നിവയാൽ ഏവരുടെയും ഹൃദയ ത്തിൽ സ്ഥാനം നേടിയിരുന്ന ഉസ്താദിനെ ഒരു പിതാവിന് തുല്യമായിരുന്നു എല്ലാവരും കണ്ടിരുന്നത്. നാല് ദിവസം മുമ്പ് ഈ വിനീതനും ഉസ്താദ് കെ.ഉമർ ഫൈസി മുക്കവും ഡോ.അമീർ അലിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എകരൂൽ പൂക്കോയ തങ്ങൾ ഹോസ്പീസ് പാലിയേറ്റീവ് സെന്ററിൽ വെച്ച് ഉസ്താദിനെ സന്ദർശിച്ചപ്പോൾ നല്ല ക്ഷീണിതനാണെങ്കിലും സംസാരിക്കുകയും ദുആ കൊണ്ട് വസ്വിയ്യത്ത് ചെയ്യുകയും ചെയ്തിരുന്നു.മകൻ സാദിഖ്‌ ഉൾപ്പെടെ മറ്റു മക്കളും മരു മക്കളും പേര മക്കളും എല്ലാവരും പരിചരണത്തിനായി അവിടെ ഉണ്ടായിരുന്നു.വീട്ടുകാർക്കെന്ന പോലെ എല്ലാവർക്കും ഏറെ പ്രിയപ്പെട്ട വനായിരുന്നു ടി.എസ്.ഉസ്താദ്..
പണ്ഡിത തറവാട്ടിലെ മറ്റൊരു കാരണവർ കൂടി ഇന്ന് നമ്മോട് യാത്രയായി..
മഹാനവർ കളുടെ ദറജഅല്ലാഹു ഏറ്റി ഏറ്റി കൊടുക്കട്ടെ,അവരോടൊപ്പം നമ്മെയും അല്ലാഹു സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ,ആമീൻ 🤲
കെ.മോയിൻകുട്ടി മാസ്

ഒരു നൂറ്റാണ്ട് മുമ്പ് ഈ ദീനിനെ കാത്തുസൂക്ഷിക്കാൻ എഴുന്നേറ്റ പണ്ഡിതരുടെ പാരമ്പര്യമാണ് സമസ്ത…ഇന്ന് ആ ചരിത്രത്തിന്റെസാക്ഷിക...
08/02/2026

ഒരു നൂറ്റാണ്ട് മുമ്പ് ഈ ദീനിനെ കാത്തുസൂക്ഷിക്കാൻ എഴുന്നേറ്റ പണ്ഡിതരുടെ പാരമ്പര്യമാണ് സമസ്ത…ഇന്ന് ആ ചരിത്രത്തിന്റെസാക്ഷികളാകാൻ നാം യാത്രയിലാണു....

അണിയാരം to കുണിയ

SKSSF Aniyaram

07/02/2026

എൻ്റെ സമസ്ത..

പ്രമേയം 2പ്രമേയ വിഷയം : വ്യാജ ത്വരീഖതുകളിൽ നിന്ന് വിട്ടുനിൽക്കുക .​ പരിശുദ്ധ ശരീഅത്തിനെ വെല്ലുവിളിച്ചും ഇസ്‌ലാമിക പ്രമാണ...
07/02/2026

പ്രമേയം 2

പ്രമേയ വിഷയം : വ്യാജ ത്വരീഖതുകളിൽ നിന്ന് വിട്ടുനിൽക്കുക .

​ പരിശുദ്ധ ശരീഅത്തിനെ വെല്ലുവിളിച്ചും ഇസ്‌ലാമിക പ്രമാണങ്ങളെ വികലമായി വ്യാഖ്യാനിച്ചും മുസ്ലിം സമുദായത്തിൽ രംഗത്തുവരുന്ന പിഴച്ച ത്വരീഖത്തുകൾക്കെതിരെ വിശ്വാസി സമൂഹം അതീവ ജാഗ്രത പാലിക്കണമെന്ന് ഈ സമ്മേളനം ആഹ്വാനം ചെയ്യുന്നു. ശരീഅത്തിന് വിരുദ്ധമായ ആത്മീയത ഇസ്‌ലാമിലില്ലെന്നിരിക്കെ, ഉലമാക്കൾ കാണിച്ചുതന്ന പരിശുദ്ധമായ ‹തസവ്വുഫിന്റെ› വഴിയിൽ നിന്ന് വ്യതിചലിച്ച് സ്വയം പ്രഖ്യാപിത ശൈഖുമാരായി ചമയുന്നവർ സമുദായത്തെ വഴിതെറ്റിക്കുകയുമാണ്. ആത്മീയതയുടെ പേരിൽ ശരീഅത്തിനെ അവഗണിക്കുന്നതും ഫിഖ്ഹീ നിയമങ്ങളെ നിസ്സാരപ്പെടുത്തുന്നതുമായ ഇത്തരം വികല ചിന്താഗതികളെയും കേന്ദ്രങ്ങളെയും വിശ്വാസികൾ തിരിച്ചറിയണമെന്നും അഹ്ലുസ്സുന്നയുടെ ശുദ്ധമായ ആത്മീയ പാതയിൽ അടിയുറച്ചു നിൽക്കണമെന്നും നൂറാം വാർഷിക സമ്മേളനത്തിലെ ആത്മീയ സംഗമത്തിലെ പ്രമേയം ഉദ്ബോധിപ്പിക്കുന്നു.

അവതാരകൻ : വാക്കോട് മൊയ്തീൻ കുട്ടി ഫൈസി
അനുവാദകൻ : അസ്ഗറലി ഫൈസി പട്ടിക്കാട്


പ്രമേയം 1സമസ്ത നൂറാം വാർഷികംആൾക്കൂട്ട വിചാരണക്കും കൊലപാതകങ്ങക്കുമെതിരെ പ്രത്യേക നിയമനിർമ്മാണം നടത്തുക മതസ്വാതന്ത്ര്യം അന...
07/02/2026

പ്രമേയം 1
സമസ്ത നൂറാം വാർഷികം

ആൾക്കൂട്ട വിചാരണക്കും കൊലപാതകങ്ങക്കുമെതിരെ പ്രത്യേക നിയമനിർമ്മാണം നടത്തുക

മതസ്വാതന്ത്ര്യം അനുവദിക്കുകയും പൗരന്മാർക്കിടയിൽ മതത്തിന്റെ പേരിൽ വിവേചനം പാടില്ലെന്ന് പറയുകയും ചെയ്യുന്ന ഭരണഘടനയുടെ 25, 15 വകുപ്പുകൾ ഉൾപ്പെടെയുള്ള, രാജ്യത്തിൻ്റെ നിയമവ്യവസ്ഥകളെയും ജനാധിപത്യ നടപടിക്രമങ്ങളെയും നോക്കുകുത്തിയാക്കി അക്രമാസക്തരായ ആൾക്കൂട്ടം നടത്തുന്ന നിയമവിരുദ്ധ വിചാരണകളും കൊലപാതകങ്ങളും വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ പൗരന്മാർക്ക് നിയമപരമായി,സമാധാനാന്തരീക്ഷത്തിൽ
ജീവിക്കാനും ആശയപ്രചരണം നടത്താനും പ്രയാസം നേരിടുകയാണ്. വിഷയം മതിയായ ഗൗരവത്തിലെടുത്ത് കേരള - കേന്ദ്ര സർക്കാരുകൾ കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്തുന്ന പ്രത്യേക നിയമം കൊണ്ടുവരണമെന്ന് സമസ്ത നൂറാം വാർഷിക സമ്മേളനം ആവശ്യപ്പെടുന്നു.

അവതാരകൻ : ബശീർ അബ്ദുല്ല ഫൈസി ചീക്കോന്ന്
അനുവാദകൻ : അബ്ദുൽ ഗഫൂർ അൻവരി


05/02/2026

ക്യാമ്പ്
ഉദ്ഘാടന സമ്മേളനം

05/02/2026

സമസ്താശയം
നൂറൊഴുകുന്ന നിറക്കാഴ്ചകൾ🥰

05/02/2026

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ആദർശത്തിൽ അടിയുറച്ച് നിന്നുകൊണ്ട്
ഈ രാജ്യത്തിൻറെ നന്മക്ക് വേണ്ടി പ്രവർത്തിക്കേണ്ടവരാണ് നമ്മൾ

സയ്യിദുൽ ഉലമ

Address

Aniyaram
Thalassery

Alerts

Be the first to know and let us send you an email when SKSSF Media Wing Aniyaram Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category