News Today Vision

News Today Vision Online News Channel • Elegant • Simple • Affordable Solution

🪀... *NTV News Today Vision  news*🛑*ഷോക്കേറ്റ് മരിച്ച വിദ്യാർഥിയെ പഴിച്ച് മന്ത്രി*കൊല്ലത്ത് ഷോക്കേറ്റ് മരിച്ച എട്ടാം ക്ല...
17/07/2025

🪀... *NTV News Today Vision news*🛑
*ഷോക്കേറ്റ് മരിച്ച വിദ്യാർഥിയെ പഴിച്ച് മന്ത്രി*

കൊല്ലത്ത് ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർഥിയെ പഴിച്ച് മന്ത്രി ചിഞ്ചുറാണി. മറ്റു കുട്ടികൾ കയറരുത് എന്ന് പറഞ്ഞിട്ടും കയറിയതാണ് അപകടത്തിന് കാരണം എന്നും ഇത്തരം സ്ഥലങ്ങളിൽ അപകടം ഉണ്ടാകുമോ എന്ന് മുൻകൂട്ടി പറയാൻ കഴിയില്ലെന്നുമാണ് മന്ത്രിയുടെ വിചിത്ര വാദം. അതേസമയം കുട്ടിയുടെ മരണത്തിൽ വൻ പ്രതിഷേധമാണ് കൊല്ലം ജില്ലയിൽ നടക്കുന്നത്.

*🪀... News Today vision| Online News Channel...🪀*

▫️▫️ *കണ്ണൂർ ടുഡേ ന്യൂസ് അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക*👇👇👇

https://chat.whatsapp.com/GC6X5FiH3JE4CEMxXxMAdK

*വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം കൊല്ലം ജില്ലയിൽ നാളെ KSU, ABVP വിദ്യാഭ്യാസ ബന്ദ്*
17/07/2025

*വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം കൊല്ലം ജില്ലയിൽ നാളെ KSU, ABVP വിദ്യാഭ്യാസ ബന്ദ്*

🪀... *NTV News Today Vision  news*🛑*കർക്കടകം പിറന്നു; ഇനി മലയാളികൾക്ക് രാമായണ പുണ്യത്തിന്റെ നാളുകൾ*ഇന്ന് കൊല്ലവർഷത്തിലെ ...
17/07/2025

🪀... *NTV News Today Vision news*🛑
*കർക്കടകം പിറന്നു; ഇനി മലയാളികൾക്ക് രാമായണ പുണ്യത്തിന്റെ നാളുകൾ*
ഇന്ന് കൊല്ലവർഷത്തിലെ അവസാന മാസമായ കർക്കടകാരംഭം. സൂര്യൻ കർക്കടക രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് കർക്കടക മാസം. പഞ്ഞ മാസം, വറുതി മാസം എന്നെല്ലാമാണ് കർക്കടക മാസത്തെ വിളിക്കുന്നത്, പൊതുവെ ആഘോഷങ്ങളും ആർഭാടങ്ങളും കുറഞ്ഞ ഈ മാസം പക്ഷേ കേരളത്തിൽ ഭക്തിസാന്ദ്രമാണ്. ഇന്നുമുതൽ ഒരുമാസക്കാലം കേരളത്തിലെ ഹൈന്ദവ ഭവനങ്ങളിലും ക്ഷേത്രങ്ങളിലും രാമായണ പാരായണം നിത്യവും നടക്കും. ഭക്തിസാന്ദ്രമായ ഈ മാസം അവസാനിക്കുന്നതോടെ സമ്പത് സമൃദ്ധിയുമായി പുതുവർഷം പിറക്കുകയും ചെയ്യും.

നീതിബോധവും ധർമനിഷ്ഠയുമുള്ള തലമുറകളെ സൃഷ്ടിച്ച്, പുരുഷോത്തമനായ ശ്രീരാമചന്ദ്രന്റെ അയനം കാലാതീതമായി തുടരുമ്പോൾ അക്കഥയിലൂടെ ഒപ്പം നടത്താൻ ഒരു കർക്കടകം കൂടി നാളെ പിറക്കുന്നു.ശ്രീരാമ–ലക്ഷ്മണന്മാർ പിതാവ് ദശരഥനായി പിതൃതർപ്പണം ചെയ്തതെന്നു കരുതുന്ന കർക്കടക വാവുബലി ഇത്തവണ 24നാണ്. രാമായണ പാരായണം, വിശേഷാൽ പൂജകൾ, രാമായണ പ്രശ്നോത്തരി തുടങ്ങി വിവിധ പരിപാടികൾ ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലുമായി ഈ മാസം സംഘടിപ്പിച്ചിട്ടുണ്ട്.

ജൂലൈ 24 (വ്യാഴം) കർക്കടകം എട്ടിനാണ് കർക്കടക വാവ്. അന്ന് സംസ്ഥാനത്ത് പൊതു അവധിയാണ്. കർക്കടക മാസം അവസാനിക്കുക ഓഗസ്റ്റ് 16 ശനിയാഴ്ചയാണ്. ഓഗസ്റ്റ് 17 നാണ് ചിങ്ങം ഒന്ന് വരുന്നത്. കർക്കടക മാസത്തിൽ ദശരഥ പുത്രന്മാരുടെ ക്ഷേത്രങ്ങളിൽ ഒരേ ​ദിവസം ദർശനം നടത്തുന്നത് പുണ്യമായാണ് വിശ്വാസികൾ കരുതുന്നത്. ഭക്തർക്കായി വിപുലമായ സൗകര്യങ്ങളാണ് വിവിധ ക്ഷേത്രങ്ങളിൽ ഒരുക്കിയിരിക്കുന്നത്.

*🪀... News Today vision| Online News Channel...🪀*

▫️▫️ *കണ്ണൂർ ടുഡേ ന്യൂസ് അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക*👇👇👇

https://chat.whatsapp.com/GC6X5FiH3JE4CEMxXxMAdK

🪀... *NTV News Today Vision  news*🛑*പതിനാറ്കാരിയെ മദ്യം നൽകി കൂട്ടബലാത്സംഗം* തലപ്പുഴ: തലപ്പുഴ പോലീസ് സ്‌റ്റേഷൻ പരിധിയിലെ...
16/07/2025

🪀... *NTV News Today Vision news*🛑
*പതിനാറ്കാരിയെ മദ്യം നൽകി കൂട്ടബലാത്സംഗം*

തലപ്പുഴ: തലപ്പുഴ പോലീസ് സ്‌റ്റേഷൻ പരിധിയിലെ പതിനാറ് വയസുകാരിയായ വിദ്യാർത്ഥിനിയെ കൂട്ടിക്കൊണ്ടുപോയി മദ്യം നൽകി കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. മക്കിമല സ്വദേശികളായ കാപ്പിക്കുഴിയിൽ ആഷിക്ക്, ആറാം നമ്പർ ഉന്നതിയിലെ ജയരാജൻ എന്നിവരാണ് അറസ്‌റ്റിലായത്. ഇവർക്കെതിരെ പോക്സോ കേസും മറ്റ് വകുപ്പുകൾ പ്രകാരം കൂട്ടബലാത്സംഗത്തിനുമാണ് കേസെടുത്തിരിക്കുന്നത്. സംഭവശേഷം സ്കൂളിലെത്താതിരുന്ന കുട്ടിയോട് പിന്നീട് സ്‌കൂൾ അധ്യാപിക ചോദിച്ചപ്പോഴാണ് കാര്യങ്ങൾ പുറത്തറിയുന്നത്.

*🪀... News Today vision| Online News Channel...🪀*

▫️▫️ *കണ്ണൂർ ടുഡേ ന്യൂസ് അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക*👇👇👇

https://chat.whatsapp.com/GC6X5FiH3JE4CEMxXxMAdK

*വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില: BIG UPDATE*സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്...
16/07/2025

*വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില: BIG UPDATE*

സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യനിലയിൽ പുതിയ റിപ്പോർട്ട് പുറത്ത്. വിഎസിന്റെ അവസ്ഥ അതീവ ഗുരുതരമായി തുടരുന്നു. വെന്റിലേറ്റർ സഹായത്തോടെയാണ് വിഎസ് കഴിയുന്നത്. വിദഗ്‌ധ ഡോക്ടർമാരുടെ സംഘം വിഎസിൻ്റെ ആരോഗ്യ സ്ഥിതി കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു. ഡയാലിസ് അടക്കം ചികിത്സകൾ തുടരാനാണ് നിർദേശം.

16/07/2025

കണ്ണൂർ തളിപ്പറമ്പ് നഗരസഭാ കൗൺസിൽ യോഗത്തിൽ ഇന്നലെ നടന്ന ഭരണ പ്രതിപക്ഷ കയ്യാങ്കളി വീഡിയോ

*മാനന്തവാടിയിൽ പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി*മാനന്തവാടി: മാനന്തവാടി ആറാട്ടുതറ ചെറിയ പാലത്തിന്താഴെ പുഴയിൽ ക...
16/07/2025

*മാനന്തവാടിയിൽ പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി*

മാനന്തവാടി: മാനന്തവാടി ആറാട്ടുതറ ചെറിയ പാലത്തിന്
താഴെ പുഴയിൽ കാണാതായ യുവാവൻ്റെ മൃതദേഹം കണ്ടെത്തി. പാലത്തിന് സമീപത്തായി കമ്മനയിൽ താമസിക്കുന്ന പയ്യപ്പള്ളി പൗലോസ് (ബാബു)ൻ് മകൻ അതുൽ പോൾ [19] ആണ് മരിച്ചത്.ഇന്നലെ വൈകീട്ട് ഏഴു മണിയോടെയാണ് സംഭവം. പുഴയിലകപ്പെട്ടയുടൻ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും അതുൽ ചുഴിയിൽപ്പെട്ട് താഴ്ന്ന് പോകുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. തുടർന്ന് രാത്രി വൈകിയും അഗ്‌നി രക്ഷാ സേനാംഗങ്ങൾ തിരച്ചിൽ നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥയും, ഇരുട്ടും കാരണം അതുലിനെ കണ്ടെത്താനായിരുന്നില്ല. തുടർന്ന് ഇന്ന് രാവിലെ മാനന്തവാടി അഗ്നിരക്ഷാ യൂണിറ്റും, പനമരം സിഎച്ച് റെസ്റ്റ്യൂടിയും നടത്തിയ തിരച്ചിലിൽ പനമരം സിഎച്ച് റെസ്ക്യൂടിം മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം വയനാട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

🪀... *NTV News Today Vision  news*🛑*ഓർമകളിൽ അർജുൻ; കേരളത്തെ നടുക്കിയ ഷിരൂർ ദുരന്തത്തിന് ഇന്ന് ഒരു വയസ്, അർജുനായി നടന്നത്...
16/07/2025

🪀... *NTV News Today Vision news*🛑
*ഓർമകളിൽ അർജുൻ; കേരളത്തെ നടുക്കിയ ഷിരൂർ ദുരന്തത്തിന് ഇന്ന് ഒരു വയസ്, അർജുനായി നടന്നത് സമാനതകളില്ലാത്ത തെരച്ചിൽ*

കോഴിക്കോട്: കേരളത്തെ നടുക്കിയ

ഷിരൂർ ദുരന്തത്തിന് ഇന്ന് ഒരു വയസ്. മണ്ണിടിഞ്ഞ് ഗംഗാവലി പുഴയുടെ ആഴങ്ങളിൽ മറഞ്ഞ അർജുനായി നടന്നത് സമാനതകളില്ലാത്ത തെരച്ചിലായിരുന്നു. 72 ദിവസം നീണ്ട ദൗത്യത്തിനൊടുവിൽ സെപ്റ്റംബർ 25നാണ് അർജുന്റെ ലോറിയും മൃതദേഹവും കണ്ടെടുത്തത്. തെരച്ചിലിന്റെ ഘട്ടങ്ങളിൽ നിരവധി വെല്ലുവിളികൾ നേരിട്ടിരുന്നുവെങ്കിലും മുന്നോട്ട് പോവുകയായിരുന്നു.

*🪀... News Today vision| Online News Channel...🪀*

▫️▫️ *കണ്ണൂർ ടുഡേ ന്യൂസ് അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക*👇👇👇

https://chat.whatsapp.com/GC6X5FiH3JE4CEMxXxMAdK

15/07/2025
*കണ്ണൂരിൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയവരാണ് മുദ്രാവാക്യം വിളിച്ചതെന്ന് ഡിസിസി; സജീവ രാഷ്ട്രീയ ചർച്ചകൾക്ക് തുടക്കം*സംഭവ...
15/07/2025

*കണ്ണൂരിൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയവരാണ് മുദ്രാവാക്യം വിളിച്ചതെന്ന് ഡിസിസി; സജീവ രാഷ്ട്രീയ ചർച്ചകൾക്ക് തുടക്കം*

സംഭവത്തിൽ പ്രതികരിച്ച കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, കെ. സുധാകരൻ കണ്ണൂരിലെ പ്രധാന നേതാവാണെന്നും, അദ്ദേഹത്തിനെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ചതിൽ അപാകതയില്ലെന്നുമാണ് അഭിപ്രായപ്പെട്ടത്.

എന്നാൽ, സമര സംഗമം പരിപാടിയുടെ ഔപചാരികതയെ അവഗണിച്ച രീതിയിലായിരുന്നുവെന്നാണ് മുതിർന്ന നേതാക്കളുടെ വിലയിരുത്തൽ.

പരിപാടിയുടെ ഔദ്യോഗിക പോസ്റ്ററിൽ സുധാകരന്റെ ചിത്രം ഉള്‍പ്പെടുത്താത്തത് സംബന്ധിച്ച വിമർശനങ്ങൾക്ക് മറുപടി പറയവേ, പരിപാടിയിൽ അദ്ദേഹത്തിന്റെ പങ്കെടുക്കില്ലെന്ന് നേരത്തേ അറിയിച്ചിരുന്നുവെന്ന് ഡിസിസി നേതാക്കൾ വ്യക്തമാക്കി. പരിപാടി നടന്ന ഹാളിന് പുറത്തായി, സുധാകരനെ പിന്തുണയ്ക്കുന്ന ഫ്ലെക്സുകളും സ്ഥാപിച്ചിരുന്നു.

ഇടപാടിനോട് താല്പര്യം കാണിച്ചില്ലെന്നും, മുദ്രാവാക്യം വിളിച്ചതിന് പിന്നിൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയ വ്യക്തികളാണ് എന്നും ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജാണ് വ്യക്തമാക്കിയത്.

സംഭവത്തിൽ വിശദീകരണം തേടാൻ കെപിസിസി നേതൃത്വം തീരുമാനിച്ചിട്ടുണ്ടെങ്കിലും, സുധാകരനെ ചൊല്ലിയുള്ള തർക്കം വഷളാകാതിരിക്കാൻ നേതൃത്വം അതീവ സൂക്ഷ്മത പാലിക്കുകയാണ്.

🪀... *NTV News Today Vision  news*🛑*നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചു*യെമനിൽ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ മാറ...
15/07/2025

🪀... *NTV News Today Vision news*🛑

*നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചു*

യെമനിൽ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചു. കൊല്ലപ്പെട്ട തലാൽ അബ്‌ദു മഹ്ദിയുടെ കുടുംബവുമായും ഗോത്ര നേതാക്കളുമായും നടത്തിയ ചർച്ചയിലാണ് തീരുമാനം ഉണ്ടായത്. വധശിക്ഷ മരവിപ്പിച്ചതിന് പിന്നാലെ നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടൽ നടത്തുന്ന ആക്ഷൻ കൗൺസിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്ക് നന്ദി അറിയിച്ചു.

*🪀... News Today vision| Online News Channel...🪀*

▫️▫️ *കണ്ണൂർ ടുഡേ ന്യൂസ് അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക*👇👇👇

https://chat.whatsapp.com/GC6X5FiH3JE4CEMxXxMAdK

Address

Thalassery

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919188225693

Alerts

Be the first to know and let us send you an email when News Today Vision posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share