Malabar News

Malabar News MALABAR ALL NEWS

04/08/2026
പോലീസ് UAPA ചുമത്തി. തീവ്രവാദിയുടെ കേസ് NIA ഏറ്റെടുത്തേക്കും.രാജ്യവിരുദ്ധ പരാമർശം നടത്തുകയും, ഇന്ത്യക്കാരെ ഭീകരർ ഇനിയും ...
14/07/2026

പോലീസ് UAPA ചുമത്തി. തീവ്രവാദിയുടെ കേസ് NIA ഏറ്റെടുത്തേക്കും.

രാജ്യവിരുദ്ധ പരാമർശം നടത്തുകയും, ഇന്ത്യക്കാരെ ഭീകരർ ഇനിയും കൊല്ലുമെന്ന് നിരന്തരം കമന്റിടുകയും ചെയ്ത മലപ്പുറം സ്വദേശി മുഹമ്മദ് സനൂഫിനെതിരായ കേസ് NIA ഏറ്റെടുത്തേക്കും.

രാജ്യസുരക്ഷയെ സംബന്ധിച്ച
അതീവ ഗൗരവമുള്ള വിഷയമായതിനാൽ നിലവിൽ ഇയാൾക്കെതിരെ UAPA ചുമത്തിയിട്ടുണ്ട്.

അറസ്റ്റ് ചെയ്തശേഷം ഇയാളുടെ മൊബൈലും, സോഷ്യൽ മീഡിയ അക്കൗണ്ടുകളും വിശദമായി പരിശോധിച്ച ശേഷമാണ് ഇയാൾക്കെതിരെ UAPA ചുമത്തിയത്.

പഹൽഗാമിൽ ഇന്ത്യക്കാർ കൊല്ലപ്പെട്ടതിൽ അതീവ സന്തോഷം പ്രകടിപ്പിച്ച പ്രതി,
ഇനിയും ഇത് ആവർത്തിക്കുമെന്ന തരത്തിൽ ഭീകരരെ പിന്തുണച്ച് നിരവധി പരാമർശങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നത്.

ഇയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിറയെ രാജ്യത്തിന് വിരുദ്ധവും, പാക് ഭീകരർക്ക് അനുകൂലവുമായ പോസ്റ്റുകളാണെന്നാണ് ലഭ്യമായ വിവരങ്ങൾ.

ഈ സാഹചര്യത്തിലാണ് കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി അന്വേഷണം NIA ഏറ്റെടുക്കുമെന്ന സൂചനകൾ ലഭിക്കുന്നത്.
UAPAയ്ക്ക് പുറമേ മതവൈരി പടർത്തിയ കുറ്റവും ചുമത്തിയിട്ടുണ്ട്.

യുവമോർച്ച നേതാവ് അഥീനാ ഭാരതി നൽകിയ പരാതിയിലാണ് ഇയാളെ സൗദിയിൽ നിന്ന് നാട്ടിൽ മടങ്ങിയെത്തിയപ്പോൾ അറസ്റ്റ് ചെയ്തത്.

മുട്ടം കോടതിയിൽ ഹാജരാക്കിയ പ്രതിയെ ആദ്യം ക്രൈംബ്രാഞ്ചിന്റെ ഭീകരവിരുദ്ധ സ്ക്വാഡിനാകും കൈമാറുക.
കേസ് NIA ഏറ്റെടുക്കാൻ അവർക്ക് കൈമാറേണ്ടി വരും.

മലപ്പുറം കൊണ്ടോട്ടി ഐക്കരപ്പടി സ്വദേശിയായ ഇയാൾ സൗദിയിലാണ് ജോലി ചെയ്തിരുന്നത്. ആ ജോലി ഇയാൾക്ക് നഷ്ടപ്പെടുമെന്ന് മാത്രമല്ല രാജ്യവിരുദ്ധ പ്രവർത്തനത്തിന് UAPA ചുമത്തിയതിനാൽ ഇയാൾക്ക് ജാമ്യം ലഭിക്കില്ല, അടുത്തെങ്ങും പുറത്തിറങ്ങുകയുമില്ല.

ഇയാളെ ഭീകരവിരുദ്ധ സ്ക്വാഡ് ചോദ്യം ചെയ്ത ശേഷം NIAയ്ക്ക് കൈമാറിയാൽ ഇയാൾക്കൊപ്പം ഗൾഫ് രാജ്യങ്ങളിലിരുന്ന് ഇന്ത്യക്കെതിരെ വെറുപ്പ് പടർത്തുന്ന ചിലർ കൂടി പിടിയിലായേക്കും എന്നാണ് സൂചനകൾ.

🚨 സ്കൂളിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങി... കാട്ടിൽ ടെന്റ് കെട്ടി താമസം! നമ്മുടെ കുട്ടികൾ പോകുന്നത് എങ്ങോട്ട്?താമ...
01/07/2026

🚨 സ്കൂളിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങി... കാട്ടിൽ ടെന്റ് കെട്ടി താമസം! നമ്മുടെ കുട്ടികൾ പോകുന്നത് എങ്ങോട്ട്?

താമരശ്ശേരിയിൽ നടന്ന ഈ സംഭവം ഒരു കുടുംബത്തിന്റെ മാത്രം ആശങ്കയല്ല... ഇന്നത്തെ സമൂഹം മുഴുവൻ ഗൗരവമായി ചർച്ച ചെയ്യേണ്ട മുന്നറിയിപ്പാണ്.

സ്കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ പതിനഞ്ചുകാരി. ക്ലാസിൽ എത്തിയില്ല. വീട്ടുകാർക്കും അധ്യാപകർക്കും ആശങ്ക. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സ്കൂളിന് സമീപത്തെ റബർതോട്ടത്തിൽ നിന്ന് കണ്ടെത്തിയത് വിദ്യാർഥിനിയുടെ യൂണിഫോം. അതോടെ ആശങ്ക ഇരട്ടിയായി.

അന്വേഷണം മുന്നോട്ടുപോയപ്പോൾ അതേ സ്കൂളിലെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികളായ രണ്ട് ആൺകുട്ടികളെയും കാണാതായതായി വ്യക്തമായി. മൂന്ന് പേരും ചേർന്ന് ദിവസങ്ങൾക്ക് മുമ്പേ ആസൂത്രണം ചെയ്ത ഒളിച്ചോട്ടമായിരുന്നു ഇത്.

യാത്രയ്ക്കായി ഒരു വിദ്യാർഥിയുടെ ഏകദേശം 18,000 രൂപ വിലവരുന്ന സ്മാർട്ട്ഫോൺ 10,000 രൂപയ്ക്ക് വിറ്റു. പൊലീസ് സൈബർ അന്വേഷണം ഒഴിവാക്കാൻ മൊബൈൽ ഫോണുകൾ ഓഫ് ചെയ്തു. കാട്ടിൽ താമസിക്കാൻ ടാർപായ, അരി, ബ്രെഡ്, പാചകപാത്രങ്ങൾ, കത്തി തുടങ്ങിയ സാധനങ്ങൾ വരെ കരുതിയിരുന്നു. ഇതൊന്നും നിമിഷനേരത്തെ തീരുമാനങ്ങളല്ല, കൃത്യമായ പ്ലാനിങ്ങിന്റെ ഭാഗമായിരുന്നു.

സ്കൂളിന് സമീപം മൂന്ന് കുട്ടികളെയും ഒരുമിച്ച് കണ്ട റബർ ടാപ്പിങ് തൊഴിലാളി പകർത്തിയ ഒരു ചിത്രം അന്വേഷണത്തിന് വഴിത്തിരിവായി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് ഇവർ വയനാട്ടിലേക്ക് പോയതായി കണ്ടെത്തി.

അവസാനം വയനാട്ടിലെ ചിത്രഗിരി മേഖലയിലെ മലഞ്ചെരുവിൽ ടെന്റ് കെട്ടി താമസിക്കുകയായിരുന്ന ഇവരെ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തി. പൊലീസ് എത്തിയെന്ന് മനസ്സിലാക്കിയ രണ്ട് പേർ സ്കൂട്ടറിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിന്തുടർന്ന് പിടികൂടി. പിന്നീട് ആവശ്യമായ നടപടികൾ പൂർത്തിയാക്കി കുട്ടികളെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.

❗ ഇവിടെ അവസാനിക്കുന്നത് ഒരു വാർത്തയാണ്... പക്ഷേ തുടങ്ങുന്നത് വലിയൊരു ചർച്ചയാണ്.

അടുത്തിടെ തന്നെ സ്കൂൾ വിദ്യാർഥികൾ ഉത്തരേന്ത്യയിലേക്ക് പോയി കഞ്ചാവ് വാങ്ങിയെന്ന വാർത്ത കേരളത്തെ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു സംഭവത്തിൽ കുട്ടികൾ സിനിമയെ വെല്ലുന്ന രീതിയിൽ ഒളിച്ചോട്ടം ആസൂത്രണം ചെയ്യുന്നു.

മാതാപിതാക്കൾ അറിയാതെ യാത്ര, മൊബൈൽ ഓഫ് ചെയ്യൽ, പണം കണ്ടെത്താൻ ഫോൺ വിൽക്കൽ, കാട്ടിൽ താമസിക്കാൻ സാധനങ്ങൾ ശേഖരിക്കൽ... ഇതെല്ലാം കാണിക്കുന്നത് ഇന്നത്തെ കുട്ടികളുടെ ധൈര്യം മാത്രമല്ല, അവരുടെ ചിന്താരീതിയിലും ജീവിത സമീപനത്തിലും വലിയ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നതാണ്.

കുട്ടികൾക്ക് വിവരങ്ങൾ ലഭിക്കുന്നത് ഇന്ന് ഒരു മൊബൈൽ ഫോണിലൂടെ ലോകത്തിന്റെ ഏത് കോണിൽ നിന്നുമാണ്. എന്നാൽ അതിനൊപ്പം ശരിയായ മാർഗനിർദേശവും ശ്രദ്ധയും തുറന്ന ആശയവിനിമയവും ഇല്ലെങ്കിൽ ഇത്തരം തീരുമാനങ്ങളിലേക്ക് അവർ വഴിമാറാനുള്ള സാധ്യതയും വർധിക്കുന്നു.

👉 നമ്മുടെ കുട്ടികൾ ശരിക്കും വഴിതെറ്റുകയാണോ, അല്ലെങ്കിൽ നാം അവരെ മനസ്സിലാക്കുന്നതിൽ പരാജയപ്പെടുകയാണോ?

👉 സ്കൂളുകളും മാതാപിതാക്കളും സമൂഹവും ചേർന്ന് കുട്ടികൾക്ക് കൂടുതൽ കൗൺസിലിംഗും മാനസിക പിന്തുണയും നൽകേണ്ട സമയം അതിക്രമിച്ചില്ലേ?

👉"കുട്ടികളുടെ കാര്യത്തിൽ സ്കൂളുകൾക്ക് ഇതിനേക്കാൾ വലിയ ഉത്തരവാദിത്തം ഉണ്ടെന്ന് നിങ്ങൾ കരുതുന്നുണ്ടോ?"
- "മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് കർശനമായ നിയന്ത്രണം ഏർപ്പെടുത്തേണ്ട സമയം അതിക്രമിച്ചോ?"
- "ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്താണ്?"

*മുഖ്യമന്ത്രിയുടെ നില പരുങ്ങലിൽ, തൊട്ടതെല്ലാം പാളി, പിന്തുണച്ചവരും കൈവിടുന്ന അവസ്ഥ !മുഖ്യമന്ത്രി വിഡി സതീശൻ്റെ ഗ്രാഫ് അന...
27/06/2026

*മുഖ്യമന്ത്രിയുടെ നില പരുങ്ങലിൽ, തൊട്ടതെല്ലാം പാളി, പിന്തുണച്ചവരും കൈവിടുന്ന അവസ്ഥ !
മുഖ്യമന്ത്രി വിഡി സതീശൻ്റെ ഗ്രാഫ് അനുദിനം താഴോട്ട് വരുമ്പോൾ, വിസ്മയകരമായ മുന്നറ്റേമാണ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉണ്ടാക്കിയിരിക്കുന്നത്*

മെയ് 18 നാണ് വിഡി സതീശൻ്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ അധികാരം ഏറ്റെടുത്തത്. ജൂൺ 26 വരെ നോക്കിയാൽ കൃത്യം 37 ദിവസം മാത്രമേ ആയിട്ടൊള്ളൂ. ഈ ചുരുങ്ങിയ കാലയളവിൽ ഒരിക്കലും ഒരു വിലയിരുത്തലിന് പോലും പ്രസക്തിയില്ലെങ്കിലും, ചില കാര്യങ്ങൾ ഈ ദിവസങ്ങൾക്കുള്ളിൽ സംഭവിച്ചിട്ടുണ്ട്. അത് പറയാതിരിക്കാൻ കഴിയുകയില്ല.

മാധ്യമങ്ങളുടെയും മുസ്ലീം ലീഗിൻ്റെയും എല്ലാം ചിറകിലേറി മുഖ്യമന്ത്രി കസേരയിൽ ലാൻഡ് ചെയ്ത വിഡി സതീശൻ്റെ ഇമേജ് എന്തായാലും ഈ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ തവിട് പൊടിയായിട്ടുണ്ട്. അതിൽ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് നിയമസഭയിൽ നാം കണ്ടിരിക്കുന്നത്. കുട്ടനാട് എംഎൽഎയും, യുഡിഎഫ് ഘടകക്ഷിയായ കേരള കോൺഗ്രസിന്റെ നേതാവുമായ റെജി ചെറിയാൻ അവതരിപ്പിച്ച സബ്മിഷന് മുഖ്യമന്ത്രി വിഡി സതീശൻ നൽകിയ മറുപടിയും, പിന്നാലെ അദ്ദേഹം നടത്തിയ പ്രതികരണവും പുറത്തുവന്നത് മുഖ്യമന്ത്രിയുടെ മനസ്സിലിരിപ്പ് മാത്രമല്ല, ആരാണ് സതീശൻ എന്നത് കൂടി നമ്മളെ ബോധ്യപ്പെടുത്തി തരുന്നുണ്ട്.

അന്യൻ സിനിമയിൽ വിക്രം ചെയ്ത കഥാപാത്രത്തെ പോലെ നിമിഷങ്ങൾക്കുള്ളിൽ മുഖ്യമന്ത്രി വിഡി സതീശൻ്റെ നിലപാടും ഭാവവും മാറുന്നത് പൊതു സമൂഹത്തിന് മുന്നിൽ തുറന്നു കാട്ടിയിരിക്കുന്നത് സി.പി.എം എം എൽ എ ആയ, കെ യു ജനീഷ് കുമാറാണ്. ഈ ഒരൊറ്റ സംഭവത്തോടെ നാണംകെട്ട അവസ്ഥയിലാണ് നമ്മുടെ മുഖ്യൻ ഇപ്പോഴുള്ളത്. ഇങ്ങനെ നിലപാട് മാറ്റുന്ന, ഈ മുഖ്യനെ എങ്ങനെ വിശ്വസിക്കും എന്ന ചോദ്യം ഭരണപക്ഷ എം എൽ എമാരിലും പ്രകടമാണ്. പറഞ്ഞത് അത്രയും വെടിപ്പായിട്ട് പുറത്ത് വന്ന സ്ഥിതിക്ക് ഒടുവിൽ മൈക്ക് ചതിച്ചാശാനേ എന്ന് വിലപിച്ചിട്ട് എന്ത് കാര്യമാണ് ഉള്ളത് ?

മൂലം വള്ളംകളി ദിവസം കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി തേടിയ റെജി ചെറിയാൻ്റെ ആവശ്യം തള്ളിക്കളയാനാണ് മുഖ്യമന്ത്രിയുടെ ഉദ്ദേശമെങ്കിൽ, അത് സഭയിൽ മറുപടി പ്രസംഗത്തിലൂടെ തന്നെ നൽകണമായിരുന്നു. അതാണ് മുഖ്യമന്ത്രിക്ക് ചേർന്ന മാന്യത. എന്നാൽ, അതല്ല ഇവിടെ സംഭവിച്ചിരിക്കുന്നത്. ആവശ്യം പരിശോധിച്ച് തീരുമാനിക്കും എന്ന മറുപടി നൽകിയതിന് ശേഷം, തൊട്ടടുത്തിരുന്ന മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയോട് ‘ഒരു കാരണവശാലും അവധി കൊടുക്കില്ല ‘ എന്നാണ് മുഖ്യൻ മൊഴിഞ്ഞിരിക്കുന്നത്, ഇതാണ് സഭ ടിവിയിൽ നിന്നും പൊക്കി, സി.പി.എം എം എൽ എ ഫെയ്‌സ് ബുക്കിൽ ഇട്ടപ്പോൾ നാറ്റിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്ക് പ്രതിരോധം തീർത്ത് പി.കെ കുഞ്ഞാലിക്കുട്ടി ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ടെങ്കിലും അതും വേണ്ടത്ര ഏശിയിട്ടില്ല. തന്നോട് സംസാരിച്ച് നിർത്തിയതിൻ്റെ തുടർച്ച ആയാണ് ഇക്കാര്യം മുഖ്യമന്ത്രി തന്നോട് പറഞ്ഞതെന്നാണ് കുഞ്ഞാലിക്കുട്ടി ന്യായീകരിച്ചിരിക്കുന്നത്. അരിയാഹാരം കഴിക്കുന്ന മലയാളിയുടെ ചിന്താശക്തിയെ ചോദ്യം ചെയ്യുന്ന പ്രതികരണമായി മാത്രമേ, ഈ പ്രതികരണത്തെയും വിലയിരുത്താൻ കഴിയുകയൊള്ളൂ.

ഈ സംഭവം പെരുമാറ്റത്തിൻ്റെ കാര്യത്തിലാണെങ്കിൽ നയപരമായ കാര്യങ്ങളിലെ മുഖ്യമന്ത്രിയുടെ അവസ്ഥയും അതി ദയനീയമാണ്. വീര്യംകുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള തീരുമാനം , ഇതിനകം തന്നെ ഭരണപക്ഷത്ത് തന്നെ വലിയ എതിർപ്പിന് കാരണമായിട്ടുണ്ട്. അതുപോലെ തന്നെ പി എം ശ്രീ പദ്ധതി നടപ്പാക്കാനുള്ള തീരുമാനവും, യു ഡി എഫ് നയത്തിന് എതിരായി കരിമണൽ ഖനനം നടത്തും എന്ന് പറഞ്ഞതും എല്ലാം, മുഖ്യമന്ത്രിക്ക് എതിരെ വലിയ വിമർശനത്തിനാണ് കളമൊരുക്കിയിരിക്കുന്നത്. ഇതോടൊപ്പം തന്നെ, വെള്ളാപ്പള്ളി നടേശന് എതിരായ കേസിലെ മുഖ്യമന്ത്രിയുടെ നിലപാടും ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. ഈ വിഷയങ്ങളിൽ ഇടപെട്ട് വി എം സുധീരനെ പോലുള്ളവരും മുഖ്യമന്ത്രിയുടെ ഇമേജ് തകർക്കുന്നതിൽ നിർണ്ണായക പങ്കു വഹിക്കുന്നുണ്ട് എന്നതും ഈ ഘട്ടത്തിൽ പറയാതിരിക്കാൻ കഴിയുകയില്ല. സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ച് അന്തിചർച്ചകൾ നടത്തിയിരുന്ന മാധ്യമങ്ങൾ എന്തായാലും, അദ്ദേഹത്തെ കൈവിട്ട അവസ്ഥയിലാണ് ഇപ്പോഴുള്ളത്. സതീശനെ പിന്തുണച്ച മുസ്ലിംലീഗും ഇപ്പോൾ വെട്ടിലായ അവസ്ഥയിലാണുള്ളത്. ആകെ മൊത്തം യു ഡി എഫ് തന്നെ ആകെ കലങ്ങി മറിഞ്ഞിട്ടുണ്ട് എന്നത് വ്യക്തമാണ്. ഒടുവിൽ കലങ്ങി തെളിയുമ്പോൾ ഇനി സതീശൻ മുഖ്യമന്ത്രി കസേരയിൽ ഉണ്ടാകുമോ എന്നതാണ് കണ്ടറിയേണ്ടത്.

അധികാരമേറ്റെടുത്ത് ഇത്രയും ചുരുങ്ങിയ ദിവസത്തിനുള്ളിൽ, കെട്ടിപ്പൊക്കിയ സകല ഇമേജും നഷ്ടപ്പെട്ട മറ്റൊരു മുഖ്യമന്ത്രിയും നമ്മുടെ ഈ കൊച്ചു കേരളത്തിൽ എന്തായാലും ഉണ്ടായിട്ടില്ല എന്നകാര്യത്തിൻ എന്തായാലും സംശയമില്ല. അതുകൊണ്ടു തന്നെ, മാർക്കിടൽ ഒക്കെ 6 മാസം കഴിഞ്ഞിട്ട് നൽകുന്നതാണ് നല്ലത്. ഇനി ഇത്രയും ദിവസത്തിനുള്ളിൽ മികച്ച പ്രകടനം കാഴ്ചവച്ച മന്ത്രി ആരാണ് എന്ന ചോദ്യത്തിനുള്ള അഭിപ്രായം പറയാം , രാഷ്ട്രീയ -കക്ഷി ഭേദമന്യേ മിക്കവാറും എല്ലാവർക്കും ഇതേ അഭിപ്രായം ആകാൻ തന്നയാണ് സാധ്യത.

അത് മറ്റാരുമല്ല, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തന്നെയാണ്. മുഖ്യമന്ത്രി കസേരക്കായുള്ള ഓട്ടത്തിൽ വിഡി സതീശന് മുന്നിൽ അടിപതറിയെങ്കിലും, മന്ത്രിസഭയിൽ, മുഖ്യമന്ത്രിയെയും പിന്തള്ളി മികച്ച പ്രകടനമാണ് രമേശ് ചെന്നിത്തലയുടെ ആഭ്യന്തര- വിജിലൻസ് വകുപ്പുകൾ കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. ലഹരി മാഫിയക്ക് എതിരായ ‘ഓപ്പറേഷൻ തൂഫാൻ ‘ വലിയ ഇംപാക്ട് ഇതിനകം തന്നെ നാട്ടിൽ സൃഷ്ടിച്ചിട്ടുണ്ട്. അതിൻ്റെ ക്രഡിറ്റ് പൂർണ്ണമായും പൊലീസ് മന്ത്രിക്ക് തന്നെയാണ് കൊടുക്കേണ്ടത്. അക്കാര്യത്തിലും എന്തായാലും സംശയമില്ല.

Address

Thalassery
670661

Website

Alerts

Be the first to know and let us send you an email when Malabar News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share