31/03/2026
കല്യാണം കഴിച്ച് 17 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മക്കളില്ലാതെയിരുന്ന ദാമ്പതികള്‍ ഒരു മകളെ ദത്തെടുത്ത് വളര്‍ത്തി. അവളെ നന്നായി പഠിപ്പിച്ചു കല്യാണപ്രായമായപ്പോള്‍ വിവാഹം കഴിപ്പിച്ചു കൊടുത്തു. അവൾക്ക് മക്കളായി. വര്‍ഷങ്ങള്‍ കഴിഞ്ഞ് കുടുംബത്തിലെ ഒരു ചടങ്ങില്‍ വെച്ച് അച്ഛന്റെ ബന്ധുക്കളില്‍പ്പെട്ട ആരോ ആ മകളോട് ഒരു വലിയ രഹസ്യം പറഞ്ഞു. നീ അവരുടെ സ്വന്തം മകളല്ല എന്നും വളര്‍ത്തു മകളാണ് എന്നും. അത് കേട്ട് ആ മകള്‍ സ്തംഭിച്ചു പോയി. അവൾക്ക് തല ചുറ്റുന്ന പോലെ തോന്നി.
എന്നാല്‍ അച്ഛന്‍ ഇത്രയും നാള്‍ മറച്ചു വെച്ച രഹസ്യം താന്‍ അറിഞ്ഞ കാര്യം അവള്‍ അച്ഛനെ അറിയിച്ചില്ല. ആ വലിയ മനുഷ്യന്റെ തന്നോടുള്ള സ്നേഹം കാണുമ്പോള്‍ അവള്‍ ആരുമറിയാതെ മാറിയിരുന്നു പൊട്ടി കരയുകയായിരുന്നു. അവസാനം ഒരു ടിവി ഷോയിലെ പ്രോഗ്രാമിനിടെ അച്ചന്മാരും മക്കളും തമ്മിലുള്ള സ്നേഹ ബന്ധത്തെ കുറിച്ച് ചോദിച്ചപ്പോള്‍ തന്റെ പ്രിയപ്പെട്ട അച്ഛന്റെ സാന്നിദ്ധ്യത്തില്‍ അവള്‍ അറിഞ്ഞ ആ രഹസ്യം അവതാരകന്റെ മുന്നില്‍ തുറന്ന് പറഞ്ഞു പൊട്ടി കരഞ്ഞു....
അത് കേട്ടപ്പോള്‍ ആ പാവം അച്ഛനും ഒരു കൊച്ചു കുട്ടിയെ പോലെ പൊട്ടി കരയുകയായിരുന്നു....
ചില മനുഷ്യര്‍ അങ്ങനെയാണ് അവര്‍ക്ക് സ്നേഹിക്കാന്‍ മാത്രമേ കഴിയൂ.... ആ അച്ഛനും മോളും ജീവിതകാലം മുഴുവന്‍ സ്നേഹത്തോടെയും സന്തോഷത്തോടെയും കഴിയാന്‍ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു ❤️