24/07/2025
ശ്രാവണം 2025": "വിന്ധ്യാവലി"
നൃത്ത സംഗീത നാടകം അരങ്ങേറും.
മനാമ: ഓണാഘോഷത്തോടനുബന്ധിച്ച്
ബഹ്റൈൻ കേരളീയ സമാജം നടത്തുന്ന 'ശ്രാവണം 2025' ൻ്റെ ഭാഗമായി സമാജം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ "വിന്ധ്യാവലി" എന്ന നൃത്ത സംഗീത നാടകം അരങ്ങേറും.
വനിതാ വേദി പ്രസിഡന്റ് മോഹിനി തോമസിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 25 നടത്തുന്ന പരിപാടിയുടെ ഒരുക്കങ്ങൾ ആരംഭിച്ചു. സമാജത്തിൻ്റെ എല്ലാ പ്രവർത്തനങ്ങളിലും വനിതാ വേദി സജീവമാണ്.
ബഹ്റൈനിലെ വിവിധ വേദികളിലും സൂര്യ ഫെസ്റ്റിവലിലും കലാമൂല്യമുള്ള അത്യപൂർവമായ കലാപരിപാടികൾ അവതരിപ്പിച്ച് പ്രേക്ഷകരുടെ മുക്തകണ്ഠ പ്രശംസ ഏറ്റുവാങ്ങിയ ബഹ്റൈനിലെ പ്രമുഖ നൃത്താധ്യാപികയായ വിദ്യശ്രീയാണ് "'വിന്ധ്യാവലി " യുടെ കഥ, തിരക്കഥ, സംവിധാനം നിർവ്വഹിക്കുന്നത്.
പ്രശസ്ത സംഗീതജ്ഞരായ പാലക്കാട് ശ്രീറാം, മൃദംഗ വിദ്വാൻ സർവേഷ് കാർത്തിക് എന്നിവരാണ് സംഗീതം നൽകുന്നത്. പരിപാടിയുടെ ഒരുക്കങ്ങൾക്കായി വിപുലമായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
വനിതാവേദി കോ ഓർഡിനേറ്റർ ദിവ്യ മനോജ്, ജോയിന്റ് കൺവീനർമാരായ ജെനി സിക്കു ഫിലിപ്പ്, ശരണ്യ അരുൺ, അനിത തുളസി എന്നിവർക്കൊപ്പം മനോജ് ഉത്തമൻ, അരുൺ ആർ പിള്ള, വിജിന സന്തോഷ്, നിമ്മി റോഷൻ, ധന്യ ശ്രീലാൽ, രചന അഭിലാഷ്, വിദ്യ വൈശാഖ്, ജോബി ഷാജൻ, സുവിത രാകേഷ്, പ്രശോഭ്,ബബിത ജഗദീഷ്, ധനേഷ്, ജയ കുമാർ വയനാട്, ഹരിഷ് മേനോൻ, ഉണ്ണി പിള്ള, സുനേഷ് സാസ്‌കോ തുടങ്ങിയവരും കമ്മിറ്റിയിൽ അംഗങ്ങളാണ്.
പരിപാടി കാണികൾക്ക് നല്ലൊരു അപൂർവ കലാ വിരുന്നാകുമെന്ന് ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള, വൈസ് പ്രസിഡന്റ് ദിലീഷ് കുമാർ, സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ഓണാഘോഷ കമ്മിറ്റി കൺവീനർ വർഗീസ് ജോർജ് എന്നിവർ അറിയിച്ചു.