Marangolil club house

Marangolil club house .

കോട്ടയം ജില്ലാ വോളിബോൾ ചാമ്പ്യൻഷിപ്പും  പുരുഷ വനിതാ ജില്ലാ ടീം സെലക്ഷനുംകോട്ടയം ജില്ലാ വോളിബോൾ ടെക്ക് നിക്കൽ കമ്മറ്റിയുട...
11/12/2024

കോട്ടയം ജില്ലാ വോളിബോൾ ചാമ്പ്യൻഷിപ്പും പുരുഷ വനിതാ ജില്ലാ ടീം സെലക്ഷനും

കോട്ടയം ജില്ലാ വോളിബോൾ ടെക്ക് നിക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 13/12/2024 വെള്ളിയാഴ്ച രാവിലെ 9.00 മണി മുതൽ പുരുഷ വനിത യൂത്ത് - സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പും ടീം സെലക്ഷനും തലയോലപ്പറമ്പ് കരിപ്പാടം ആർ ബീ കെയർ ഫൗണ്ടേഷൻ ഇൻ്റോർ സ്റ്റേഡിയത്തിൽ വെച്ച് നടത്തപ്പെടുന്നു
പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകളും ഓപ്പൺട്രയൽസിൽ പങ്കെടുക്കുന്നവരും 13/12/2024 തീയതി രാവിലെ 8.30 മണിക്ക് ആർബീ കെയർ ഫൗണ്ടേഷൻ ഇൻ്റോർ സ്റ്റേഡിയത്തിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ് യൂത്ത് വോളി സെലക്ഷനിൽ പങ്കെടുക്കുന്നവർ 1/1/2004 ന് ശേഷം ജനിച്ചവരായിരിക്കണം ആയതിലേക്ക് വയസ് തെളിയിക്കുന്ന രേഖകൾ സഹിതം ഹാജരാകേണ്ടതാണ്
Condact No: 9495110 150

10/12/2024

ത​ന്തൈ പെ​രി​യാ​ർ പ​ങ്കെ​ടു​ത്ത വൈ​ക്കം സ​ത്യ​ഗ്ര​ഹ സ​മ​ര​ത്തി​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷ സ​മ്മേ​ള​ന​ത്തി​നാ​യി വൈ​ക്കം ഒരുങ്ങി; കാ​യ​ലോ​ര ബീ​ച്ചി​ൽ കൂ​റ്റ​ൻ പ​ന്ത​ലി​ന്‍റെ നി​ർ​മാ​ണങ്ങൾ വിലയിരുത്തി മന്ത്രി വി എൻ വാസവനും തമിഴ്നാട് മന്ത്രിയും.... തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും കേരള മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് സമ്മേളനം ഉദ്ഘാടനം ചെയ്യും

10/12/2024

വൈക്കം തലയാഴം സ്വദേശി ബിജുവിനു സർക്കാരിന്റെ കൈത്താങ്ങ്. താലൂക്ക് തല അദാലത്തിൽ വികലാംഗ പെൻഷൻ അനുവദിച്ച് മന്ത്രി വി എൻ വാസവൻ

05/11/2022

തലയോലപ്പറമ്പ് ∙ വെട്ടിക്കാട്ടുമുക്ക് വെള്ളൂർ റോഡിലെ ഓട നിർമാണത്തിൽ അപാകതയെന്ന് ആരോപണം. ശുദ്ധജല വിതരണം മുടങ്ങ...

01/11/2022

നാടിന്റെ അഭിമാനവും പര്യായവുമായിരുന്നു വെള്ളൂർ എച്ച്‌എൻഎൽ. കേന്ദ്ര സർക്കാർ വിൽപ്പനയ്ക്കുവച്ചത്‌ ഞെട്ടലോടെയാ...

01/11/2022
*വോട്ടെടുപ്പിൻ്റെ തലേദിവസം സ്ഥാനാർഥിയുടെ ജീവിതത്തിൽ ഇരട്ടിമധുരം*വെള്ളൂർ: കോട്ടയം ജില്ലാ പഞ്ചായത്ത് വെള്ളൂർ ഡിവിഷൻ സ്ഥാനാ...
09/12/2020

*വോട്ടെടുപ്പിൻ്റെ തലേദിവസം സ്ഥാനാർഥിയുടെ ജീവിതത്തിൽ ഇരട്ടിമധുരം*

വെള്ളൂർ: കോട്ടയം ജില്ലാ പഞ്ചായത്ത് വെള്ളൂർ ഡിവിഷൻ സ്ഥാനാർഥി ടിഎസ് ശരതിനും ഭാര്യ സ്വാതിക്കും ആൺകുഞ്ഞ് പിറന്നു. നിശബ്ദ പ്രചാരണത്തിന്റെ ദിവസമായ ഡിസംബർ 9–നാണ് സ്ഥാനാർഥിയുടെ കുടുംബത്തിൽ കുഞ്ഞിക്കരച്ചിൽ ഉയർന്നത്. സ്വാതി തന്റെ നാടായ കായംകുളത്തെ സർക്കാർ താലൂക്ക് ആശുപത്രിയിൽ വച്ചാണ് കുഞ്ഞിന് ജന്മം കൊടുത്തത്. വിവരം അറിഞ്ഞയുടൻ പ്രചാരണം നിർത്തി ശരത് ഭാര്യയെയും കുഞ്ഞിനെയും കാണാൻ കായംകുളത്തിനു തിരിച്ചു. സിസ്സേറിയൻ ആയിരുന്നതിനാലും കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാലും സ്വാതിയെ കാണാൻ കഴിഞ്ഞില്ല. കുഞ്ഞിനെ കണ്ട ശരത് ഭാര്യയോട് വിഡിയോ കോളിലൂടെ സംസാരിച്ചു. ആദ്യത്തെ കൺമണിയെ കണ്ടു കൊതി തീരും മുമ്പെ തിരഞ്ഞെടുപ്പ് തിരക്കുകളിലേക്ക് ശരത് മടങ്ങി. വോട്ടെടുപ്പ് കഴിഞ്ഞാലുടൻ തിരികെ കുഞ്ഞിന്റെയും ഭാര്യയുടെയും അടുത്തേക്ക് തിരിക്കാനുള്ള വെമ്പലിലാണ് സ്ഥാനാർഥി.

തലയോലപ്പറമ്പ് പഞ്ചായത്ത് ഭരണം തിരിച്ചുപിടിക്കാൻ ഇടതുമുന്നണി. കേരളാ കോൺഗ്രസ് ജോസ് കെ.മാണി വിഭാഗം എത്തിയത് ഗുണം ചെയ്യുമോ? ...
01/12/2020

തലയോലപ്പറമ്പ് പഞ്ചായത്ത് ഭരണം തിരിച്ചുപിടിക്കാൻ ഇടതുമുന്നണി. കേരളാ കോൺഗ്രസ് ജോസ് കെ.മാണി വിഭാഗം എത്തിയത് ഗുണം ചെയ്യുമോ? അങ്കത്തട്ടിൽ പരിചയസമ്പന്നരും യുവാക്കളും അടങ്ങിയ കരുത്തർ.

30/11/2020
വെള്ളൂർ പഞ്ചായത്തിൽ തീപാറും പോരാട്ടം; സ്ഥാനാർത്ഥികൾ ഇവർ; പ്രചാരണം ചൂടുപിടിക്കുന്നു. ഇരുമുന്നണികൾക്കും ഭീഷണിയായി പലയിടത്ത...
26/11/2020

വെള്ളൂർ പഞ്ചായത്തിൽ തീപാറും പോരാട്ടം; സ്ഥാനാർത്ഥികൾ ഇവർ; പ്രചാരണം ചൂടുപിടിക്കുന്നു. ഇരുമുന്നണികൾക്കും ഭീഷണിയായി പലയിടത്തും വിമതരും സ്വതന്ത്രരും. വെളളൂരിൽ ആരു ജയിക്കും?

*ചെമ്പ് പഞ്ചായത്തിൽ ഭരണ തുടർച്ചയ്ക്ക് ഇടതുപക്ഷം*തലയോലപ്പറമ്പ്: വൈക്കം ചെമ്പ് ഗ്രാമപഞ്ചായത്തിൽ ഇടതുഭരണം നിലനിർത്താൻ സ്ഥാന...
16/11/2020

*ചെമ്പ് പഞ്ചായത്തിൽ ഭരണ തുടർച്ചയ്ക്ക് ഇടതുപക്ഷം*

തലയോലപ്പറമ്പ്: വൈക്കം ചെമ്പ് ഗ്രാമപഞ്ചായത്തിൽ ഇടതുഭരണം നിലനിർത്താൻ സ്ഥാനാർത്ഥി നിർണ്ണയം സമയബന്ധിതമായി പൂർത്തീകരിച്ച്‌ പ്രചരണ രംഗത്ത് മുന്നേറുകയണ് ഇടതുപക്ഷം പ്രസിഡൻ്റ് സ്ഥാനം പട്ടികജാതി വനിത ആയതിനാൽ 10-ൽ 2 സീറ്റിൽ സംവരണ സ്ഥാനാർത്ഥിയെ നിർത്തി കളം പിടിച്ചിരിക്കുകയാണ് സി.പി.എം. എം.ജി.സർവ്വകലാശാല യൂണിയൻ ചെയർമാൻ അമൽ രാജടക്കം യുവാക്കൾക്ക് നല്ല പരിഗണന നൽകിയാണ് ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഏരിയാ നേതാവ് കെ.കെ.രമേശനെ പോലുള്ള പരിചയ സമ്പന്നരായ നേതാക്കളെ സി.പി.എം രംഗത്തിറക്കിയിട്ടുണ്ട്. കോൺഗ്രസ്സിലെ പടലപിണക്കങ്ങളും ഗ്രൂപ്പ് വഴക്കും UDF ൻ്റെ സാധ്യത വിദൂരമാണ്.

Address

Karippadom, Near Shavakkottapaalam
Thalayolaparambu
686605

Website

Alerts

Be the first to know and let us send you an email when Marangolil club house posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share