PudhiyaCinema

PudhiyaCinema Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from PudhiyaCinema, Broadcasting & media production company, Thamarassery.

ഈന്ത് പശ്ചിമഘട്ടം നമുക്ക് നൽകിയ അപൂർവ സസ്യജാലങ്ങളുടെ പട്ടികയിൽ പെട്ട, കേരളത്തിൽ മാത്രം കണ്ടുവരുന്ന ഒരു വൃക്ഷമാണ് ഈന്ത്. ...
01/09/2025

ഈന്ത്

പശ്ചിമഘട്ടം നമുക്ക് നൽകിയ അപൂർവ സസ്യജാലങ്ങളുടെ പട്ടികയിൽ പെട്ട, കേരളത്തിൽ മാത്രം കണ്ടുവരുന്ന ഒരു വൃക്ഷമാണ് ഈന്ത്. മധ്യകേരളത്തിലും തെക്കൻ കേരളത്തിലും ഉള്ളവർക്ക് അധികം പരിചയമില്ലാത്ത ഒരു വൃക്ഷമാണ് ഈന്ത് എന്നാൽ വടക്കൻ കേരളത്തിൽ ഇത് സാധാരണയായി കാണപ്പെടുന്നു. തെങ്ങിനെ പോലെ ഒരു ഒറ്റത്തടി വൃക്ഷമാണ് ഈന്ത് . ആറോ ഏഴോ അടി പൊക്കത്തിൽ വളരുന്ന ഈ ഒറ്റത്തടി വൃക്ഷത്തിന് തെങ്ങിന്റെ ഓലകളോട് സാമ്യമുള്ള നേർത്ത ഇലകൾ ആണുള്ളത്. ഒരു പെയിന്റ് ബ്രഷ് നെ അനുസ്മരിപ്പിക്കുന്ന ഈ മരത്തിൽ നെല്ലിക്കയുടെ വലിപ്പത്തിൽ കായ്കളും ഉണ്ടാകും.

വടക്കൻ കേരളത്തിലെ പല പ്രദേശങ്ങളിൽ ഈന്ത് പലവിധ രീതിയിൽ ഉപയോഗിച്ച് വരുന്നുണ്ട് . തെങ്ങിൻ ഓലപോലെയുള്ള ഇതിന്റെ നേർത്ത ഓലകൾ കല്യാണം, ഉത്സവം, പെരുന്നാൾ തുടങ്ങിയ വിശേഷാവസരങ്ങളിലും മറ്റും അലങ്കാരമൊരുക്കാൻ ഉപയോഗിച്ചിരുന്നു. ഈന്തിൻ കായ്‌കൾ ഭക്ഷ്യയോഗ്യമാണ് സംസ്കരിച്ചെടുത്ത ഈന്തിൻ കായ്‌കൾ വിവിധ ആഹാര പദാർത്ഥങ്ങൾ ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്നു.കട്ടിയുള്ള ഈന്തിൻ കായുടെ പുറംതോട് പൊളിച് കുരു ഉണക്കിപൊടിച്ചു ഈന്തിൻ പിടി, ഈന്തിൻ പായസം എന്നിവ ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്നു.

ഏതാണ്ട് നൂറുവര്‍ഷത്തോളം ജീവിത ദൈര്‍ഘ്യമുള്ളതായി കണക്കാക്കപ്പെടുന്ന ഈ ചെടി ഇന്ന് വംശ നാശ ഭീഷണി നേരിടുകയാണ് . ഇന്ത്യയില്‍ കേരളത്തിന് പുറത്ത് ഗുജറാത്തിലും, ഇന്ത്യക്ക് പുറത്ത് ആഫ്രിക്ക, ശ്രീലങ്ക, മലഗാസ്സി എന്നീ രാജ്യങ്ങളിലും മാത്രമാണ് ഈന്ത് കണ്ടുവരുന്നത്. കേരളത്തിലെ പലപ്രദേശങ്ങളിൽ നിന്നും ഈന്ത് കൂട്ടത്തോടെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. കാണാൻ കൗതുകമുള്ള ഈ ചെറിയ മരം പശ്ചിമഘട്ടം നമുക്ക് തന്ന ഒരു വരദാനമാണ്.

സാറിനെ പറയാൻ ഞാൻ ആരും അല്ല, നിരുപാധികം മാപ്പും ക്ഷമയും പറയുന്നു : ഒടുവിൽ ക്ഷേമ ചോദിച്ചു ടിനി ടോം നടന്‍ പ്രേംനസീറിനെ കുറി...
06/07/2025

സാറിനെ പറയാൻ ഞാൻ ആരും അല്ല, നിരുപാധികം മാപ്പും ക്ഷമയും പറയുന്നു : ഒടുവിൽ ക്ഷേമ ചോദിച്ചു ടിനി ടോം

നടന്‍ പ്രേംനസീറിനെ കുറിച്ചുള്ള വിവാദ പ്രസ്താവനയില്‍ മാപ്പ് പറഞ്ഞ് നടനും മിമിക്രി താരവുമായ ടിനി ടോം.

പ്രേം നസീർ എന്ന നടനെക്കുറിച്ച് പറയാൻ തനിക്ക് യാതൊരു യോഗ്യതയും ഇല്ലെന്നും, താൻ പറഞ്ഞ വാക്കുകളിൽ ഖേദമുണ്ടെന്നും മാപ്പു പറയുന്നെന്നും ടിനി ടോം പറഞ്ഞു. ഫേസ്ബുക്കിൽ വീഡിയോ പങ്കുവെച്ചാണ് ടിനി ടോമിന്റെ പ്രതികരണം.

'നസീർ സാറിനെ ആരാധിക്കുന്ന ലോകത്തിലെ ഒരുപാട് പേരിൽ ഒരാൾ മാത്രമാണ് ഞാൻ. സാറിനെ പറയാൻ ഞാൻ ആരും അല്ല. ഒരു ഇന്റർവ്യൂവിൽ നിന്ന് അടർത്തിയെടുത്ത ചെറിയ ഭാഗം തെറ്റായാണ് പ്രചരിക്കുന്നത്. നസീർ സാറിനെ ഞാൻ നേരിൽ കണ്ടിട്ടില്ല,

പക്ഷെ അദ്ദേഹത്തേക്കുറിച്ച് സീനിയർ തന്ന ഒരു ഇൻഫർമേഷൻ ആണത്, ഇപ്പോൾ അദ്ദേഹം കൈമലർത്തുകയാണ്. അല്ലാതെ ഞാൻ അന്തരീക്ഷത്തിൽ നിന്ന് ആവാഹിച്ചെടുത്തതല്ല. ഞാൻ അങ്ങനെ ഒരു തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിരുപാധികം മാപ്പും ക്ഷമയും പറയുന്നു,'ടിനി ടോം പറഞ്ഞു.

'സിനിമകൾ ഇല്ലാതായതോടെ പ്രേം നസീർ എല്ലാ ദിവസവും മേക്കപ്പിട്ട് വീട്ടിൽ നിന്നിറങ്ങി അടൂർ ഭാസിയുടെയും ബഹദൂറിന്റെയും വീട്ടിൽ പോയി കരയുമായിരുന്നു' എന്നായിരുന്നു ടിനി ടോമിന്‍റെ പ്രസ്താവന.

വിഷയത്തിൽ വൻ വിമർശനം ടിനി ടോമിനെതിരെ വന്നിരുന്നു. സിനിമാ സാംസ്കാരിക രംഗത്ത് നിരവധി പേരാണ് ടിനിയുടെ പ്രസ്താവന വിമർശിച്ചു രംഗത്തെത്തിയത്.

കാവ്യ ചേച്ചി പോയ ശേഷം കാര്യമായ impact ഓ impression ഓ ഉണ്ടാകാൻ പറ്റിയ നായികമാർ മലയാള സിനിമയിൽ വന്നിട്ടില്ലെന്ന് തോന്നുന്ന...
04/07/2025

കാവ്യ ചേച്ചി പോയ ശേഷം കാര്യമായ impact ഓ impression ഓ ഉണ്ടാകാൻ പറ്റിയ നായികമാർ മലയാള സിനിമയിൽ വന്നിട്ടില്ലെന്ന് തോന്നുന്നു. ഇപ്പൊ വരുന്ന നായികമാരെല്ലാം രണ്ടു കൊല്ലം കഴിഞ്ഞതും fieldout ആയി പോകുന്നു...

പ്രണാമം 🌹ഡയറക്ടർ ഷാഫി സാർ പോയി, ഈ ജന്മം മുഴുവൻ ഓർത്തു വക്കാനുള്ള ചിരികളും കഥകളും ബാക്കി വച്ചിട്ട്...!!
25/01/2025

പ്രണാമം 🌹

ഡയറക്ടർ ഷാഫി സാർ പോയി, ഈ ജന്മം മുഴുവൻ ഓർത്തു വക്കാനുള്ള ചിരികളും കഥകളും ബാക്കി വച്ചിട്ട്...!!

Address

Thamarassery
673573

Alerts

Be the first to know and let us send you an email when PudhiyaCinema posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to PudhiyaCinema:

Share