Mullaperiyar News

Mullaperiyar News Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mullaperiyar News, Media/News Company, Thekkadi.

14/10/2025
29/06/2025

*മുല്ലപ്പെരിയാർ അണക്കെട്ട് ജലനിരപ്പ് 136 അടിയിലെത്തി; ഞായറാഴ്ച രാവിലെ തുറക്കും*

മുല്ലപ്പെരിയാര്‍ അണക്കെട്ട് ഞായറാഴ്ച തുറക്കും. രാവിലെ പത്തുമണിക്ക് ഷട്ടറുകള്‍ ഉയര്‍ത്തുമെന്ന് തമിഴ്‌നാട് അറിയിച്ചു. പരമാവധി ആയിരം ഘനയടിവെള്ളം തുറന്നുവിടും. 29/06/25

27/06/2025

മഴ ശക്തിപ്രാപിച്ചാൽ മുല്ലപ്പെരിയാർ ഡാം നാളെ ശനിയാഴ്ച (28/06/2025) തുറക്കും.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടി ആകുമ്പോൾ ഷട്ടറുകൾ തുറക്കുമെന്ന് തമിഴ്നാട് ജലസേചന വകുപ്പ് അറിയിച്ച സാഹചര്യത്തിൽ ഇടുക്കി ജില്ലാ ഭരണകൂടം മുന്നൊരുക്കങ്ങൾ പൂർത്തിയാക്കുന്നു.

പെരിയാർ, മഞ്ജുമല, ഉപ്പുതുറ ,ഏലപ്പാറ, അയ്യപ്പൻകോവിൽ, കാഞ്ചിയാർ ആനവിലാസം, ഉടുമ്പഞ്ചോല എന്നിവിടങ്ങളിൽ നിന്ന് 883 കുടുംബങ്ങളിലെ 3220 പേരെ ഇന്ന് രാത്രി 8 മണിക്ക് മുൻപ് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാൻ ജില്ലാ കളക്ടർ വി വിഗ്നേശ്വരി റവന്യൂ ,പോലീസ് അധികാരികൾക്ക് നിർദ്ദേശം നൽകി. ഇവർക്കായി 20ലധികം ക്യാമ്പുകൾ ഒരുക്കി കഴിഞ്ഞു. ഷട്ടറുകൾ തുറക്കേണ്ട സാഹചര്യമുണ്ടായാൽ പകൽ സമയത്ത് മാത്രമേ ആകാവൂ എന്ന് തമിഴ്നാടിനോട് അഭ്യർത്ഥിച്ചതായി കളക്ടർ അറിയിച്ചു. ഏത് അടിയന്തര സാഹചര്യവും നേരിടാൻ ജില്ലാ ഭരണകൂടം തയ്യാറാണ്. വെള്ളിയാഴ്ച നാലുമണിവരെ ജലനിരപ്പ് 135.25 ആണ്.

*റവന്യൂ പോലീസ് അധികാരികളുടെ നിർദ്ദേശങ്ങൾ പൊതുജനങ്ങൾ കൃത്യമായി പാലിക്കണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു.

True
06/08/2024

True

2024 വർഷത്തെ തേക്കടി മംഗളാദേവി ക്ഷേത്ര ഉത്സവം ഏപ്രിൽ 23 ന്.... പ്രവേശനം രാവിലെ 6 മുതൽ 2 മണി വരെ....
19/03/2024

2024 വർഷത്തെ തേക്കടി മംഗളാദേവി ക്ഷേത്ര ഉത്സവം ഏപ്രിൽ 23 ന്....
പ്രവേശനം രാവിലെ 6 മുതൽ 2 മണി വരെ....

മുല്ലപ്പെരിയാറിലെ പാർക്കിംങ്‌ ഗ്രൗണ്ട് നിർമ്മാണത്തിൽ കേരളത്തിന് അനുകൂലമായി റിപ്പോർട്ട്മുല്ലപ്പെരിയാറിലെ പാർക്കിംങ്‌ ഗ്രൗ...
11/03/2024

മുല്ലപ്പെരിയാറിലെ പാർക്കിംങ്‌ ഗ്രൗണ്ട് നിർമ്മാണത്തിൽ കേരളത്തിന് അനുകൂലമായി റിപ്പോർട്ട്

മുല്ലപ്പെരിയാറിലെ പാർക്കിംങ്‌ ഗ്രൗണ്ട് നിർമ്മാണവുമായി ബന്ധപ്പെട്ട കേസിൽ കേരളത്തിന് അനുകൂലമായി സർവ്വേ ഓഫ് ഇന്ത്യ റിപ്പോർട്ട്. പാട്ട ഭൂമിക്ക് പുറത്താണ് നിർമ്മാണമെന്നാണ് സർവ്വേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്.

ഇത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സർവ്വേ ഓഫ് ഇന്ത്യ അധികൃതർ സുപ്രീംകോടതിയിൽ സമർപ്പിച്ചു. കേസിൽ തൽസ്ഥിതി തുടരാൻ നേരത്തെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. പാർക്കിംങ്‌ ഗ്രൗണ്ട് നിർമ്മാണത്തിനെതിരെ തമിഴ്നാട് നൽകിയ ഹർജിയിലാണ് സുപ്രീം കോടതി റിപ്പോർട്ട് തേടിയത്. കേസ് അടുത്ത മാസം 24ന് വീണ്ടും സുപ്രീംകോടതി പരിഗണിക്കും.

18/12/2023

*മുല്ലപ്പെരിയാർ ഡാം ( 18.12.23) നാളെ തുറക്കും*

അണക്കെട്ടിൽ ജലനിരപ്പ് 137 അടി പിന്നിട്ടു. 142 അടിയാണു പരമാവധി സംഭരണ ശേഷി. വൃഷ്ടിപ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം കനത്ത മഴ അനുഭവപ്പെട്ടതോടെയാണ് ജലനിരപ്പ് ഉയര്‍ന്നത്.
രാവിലെ പത്തു മണി മുതല്‍ സ്പില്‍വേ ഘട്ടംഘട്ടമായി തുറന്ന് പരമാവധി 10,000 ക്യൂസെക്‌സ് വരെ ജലം അണക്കെട്ടില്‍നിന്ന് പുറത്തേക്ക് ഒഴുക്കുമെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. മണിക്കൂറില്‍ 15,500 ഘനയടി വെള്ളം ഡാമിലേക്ക് ഒഴുകിയെത്തുന്നുണ്ട്.
പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ അതീവജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

മുല്ലപ്പെരിയാർ: 35 ലക്ഷം ജീവൻ അപകടത്തിൽ', ലിബിയ പാഠമാകണമെന്ന് ന്യൂയോർക്ക് ടൈംസ് ലേഖനം; പ്രളയവും കാലാവസ്ഥാമാറ്റവും ഭീഷണിമ...
26/09/2023

മുല്ലപ്പെരിയാർ:
35 ലക്ഷം ജീവൻ അപകടത്തിൽ',
ലിബിയ പാഠമാകണമെന്ന് ന്യൂയോർക്ക് ടൈംസ് ലേഖനം;

പ്രളയവും കാലാവസ്ഥാമാറ്റവും ഭീഷണി
മുല്ലപ്പെരിയാർ അടക്കം കാലാവധി തീർന്ന ഡാമുകൾ അനേകമുള്ള ഇന്ത്യയ്ക്കും ചൈനയ്ക്കും വരുംവർഷങ്ങളിൽ വലിയ ഭീഷണിയാണ് കാത്തിരിക്കുന്നത് എന്നാണ് ലേഖനം വ്യക്തമാക്കുന്നത്. ആഗോളതാപനംമൂലം വർധിക്കുന്ന കാലാവസ്ഥാദുരന്തങ്ങൾ ദുരന്തസാധ്യത വർധിപ്പിക്കുന്നു.

ലിബിയയിൽ കനത്ത മഴയ്ക്കിടെ രണ്ട് ഡാമുകൾ തകർന്നുണ്ടായ ദുരന്തത്തിൽ 11,300 പേർക്കാണ് അടുത്തിടെ ജീവൻ നഷ്ടമായത്. അപകടത്തിൽ പതിനായിരത്തോളം പേരെ ഇനിയും കണ്ടെത്താനുണ്ട്. ഈ സാഹചര്യത്തിൽ മുല്ലപ്പെരിയാർ അടക്കമുള്ള പഴയ ഡാമുകൾ സംബന്ധിച്ച് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് വിദഗ്ധർ. കാലപ്പഴക്കം ചെന്ന ഡാമുകൾക്ക് വേണ്ടത്ര അറ്റകുറ്റപ്പണികളും നിരീക്ഷണവുമില്ലെങ്കിൽ സമാനമായ വൻദുരന്തങ്ങൾ ആവർത്തിക്കാമെന്നാണ് ന്യൂയോർക്ക് ടൈംസ് ദിനപത്രത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനത്തിൽ വ്യക്തമാക്കുന്നത്.

കാലപ്പഴക്കം ചെന്ന ഡാമുകൾ ഏറ്റവുമധികം ഭീഷണിയാകുന്നത് ഇന്ത്യയ്ക്കും ചൈനയ്ക്കുമാണെന്ന് ലേഖനത്തിൽ വ്യക്തമാക്കുന്നു. രാജ്യത്തെ പല ഡാമുകളും നിർമിച്ചത് കഴിഞ്ഞ നൂറ്റാണ്ടിൻ്റെ പകുതിയിലാണ്. ഇവയുടെയെല്ലാം കാലാവധി അവസാനിക്കാറായി വരുന്നു. ഇതിൽ ഏറ്റവും വലിയ ഭീഷണികളിലൊന്ന് മുല്ലപ്പെരിയാർ ഡാം ആണെന്നും ലേഖകർ ചൂണ്ടിക്കാണിക്കുന്നു. "കേരളത്തിലെ മുല്ലപ്പെരിയാർ ഡാമിന് 100 വർഷത്തിലധികം പഴക്കമുണ്ട്. പ്രത്യക്ഷത്തിൽ തന്നെ ഡാമിന് തകരാറുകളഉണ്ട്. ഭൂകമ്പങ്ങൾക്ക് സാധ്യതയുള്ള മേഖലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഡാം തകർന്നാൽ ഇതിനു താഴെ താമസിക്കുന്ന 35 ലക്ഷത്തോളം പേരുടെ ജീവനാണ് അപകടത്തിലാകുക." ലേഖനത്തിൽ പറയുന്നു. നദീസംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന ഇൻ്റർനാഷണൽ റിവേഴ്സ് എന്ന സംഘടനയുടെ ഡയറക്ടർമാരായ ജോഷ് ക്ലെം, ഇസബെല്ല വിങ്ക്ളർ എന്നിവർ ചേർന്നാണ് ലേഖനം എഴുതിയിട്ടുള്ളത്.
കടപ്പാട്
Times of india .

05/06/2023

பிடிக்கப்பட்ட அரிசி கொம்பன் அடுத்து எங்கே பயணம் செய்ய இருக்கிறது என்பது தெரியவில்லை

எங்கே அல்லது எந்த வனப் பகுதியில் விடப்பட இருக்கிறது என்பதை பொறுத்து அதனுடைய எதிர் காலம் இருக்கிறது

உடனடியாக அதற்கு மருத்துவ சிகிச்சை அளிக்க வேண்டும் என்பது நம்முடைய ஆதங்கம்

*கூடுதலாக அதை வனத்தில் விடுவதை விட முதுமலை தெப்பக்காடு யானைகள் காப்பகத்திற்கு கொண்டு சென்று முதலில் அதனுடைய உணவு முறையை மாற்றுவதற்கு நடவடிக்கை எடுக்க வேண்டும்

அதை விடுத்து அதை எந்த வனப் பகுதியில் கொண்டு விட்டாலும் மறுபடியும் அது அரிசியை தேடித்தான் தன்னுடைய பயணத்தை துவங்கும்

அது ஒரு வாயில்லா ஜீவன்

தனக்கு என்ன வேண்டும் என்பதை அதால் நம்மிடம் கேட்டுப் பெற முடியாது

எனவே தமிழக வனத்துறை அமைச்சர் அரிசி கொம்பனுக்கு உரிய சிகிச்சை அளிப்பதற்கும் அதை முகாமுக்கு மாற்றுவதற்கும் உரிய நடவடிக்கை எடுக்க வேண்டும்

வெள்ளிமலை வனப்பகுதிக்குள் அதை விட்டால் ஓரிரு நாட்களிலேயே அது வருசநாட்டுக்குள் புகுவதற்கு நிறையவே வாய்ப்பு இருக்கிறது

அல்லது ஒரு மலை ஏறி இறங்கினால் பிளவக்கல் அணையை அடைந்து அங்கிருந்து விருதுநகர் மாவட்டம் கூமாபட்டிக்குள் யானை நுழைந்து விடும்

உணவு தான் அதற்கான பிரச்சனை என்பதை வனத்துறை அமைச்சர் புரிந்து கொள்ள வேண்டும்

உடனடியாக அதை வனப்பகுதிக்குள் விடுவதை தமிழக வனத்துறை நிறுத்தி வைக்க வேண்டும்

ஏற்கனவே கம்பம் பள்ளத்தாக்கு மக்களின் எரிச்சலை சம்பாதித்த வனத்துறை இனியாவது தங்கள் கடமையை சரியாக செய்ய வேண்டும் என்பதுதான் நம்முடைய ஆசை

Address

Thekkadi
685509

Telephone

+919895949121

Website

Alerts

Be the first to know and let us send you an email when Mullaperiyar News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share