TL News

TL News കാണേണ്ട കാഴ്ചകൾ,അറിയേണ്ട വാർത്തകൾ,പ്

അവഗണിക്കപ്പെടുന്ന പ്രാദേശിക വാർത്തകളിലേക്ക്
തുറന്നു വെച്ച കണ്ണാടി

കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ആസ്ഥാനമായ തേഞ്ഞിപ്പലത്ത് നിന്നും ജില്ലയുടെ മുഴുസമയ തുടിപ്പും ഇനി നിങ്ങളുടെ വിരൽത്തുമ്പിൽ...

പ്രാദേശിക ചലനങ്ങൾ വേഗത്തിൽ ഒപ്പിയെടുത്തു നിങ്ങൾക്ക് മുമ്പിലെത്തിക്കുന്നു... കൃത്യതയോടെ, പുതുമയോടെ, വിശ്വസ്തതയോടെ

17/07/2023

🔴 തിരൂരങ്ങാടിയില്‍ വിദ്യാര്‍ഥിനിക്ക് നേരെ പാഞ്ഞടുത്ത് തെരുവുനായ്ക്കള്‍; രക്ഷപെട്ടത് തലനാരിഴയ്ക്ക്

തിരൂരങ്ങാടി | വിദ്യാര്ഥിനിക്ക് നേരെ പാഞ്ഞടുത്ത് തെരുവ് നായ്ക്കള്. വളപ്പില് അയ്യൂബിന്റെ മകള്ക്ക് നേരെയാണ് തെരുവുനായ്ക്കള് പാഞ്ഞടുത്തത്. അടുത്ത വീട്ടിലേക്ക് ഓടിക്കയറിയ കുട്ടി തലനാരിഴയ്ക്കാണ് കടിയേല്ക്കാതെ രക്ഷപ്പെട്ടത്.

കുട്ടി ഓടിക്കയറുന്ന വീടിന്റെ സിസിടിവി ദൃശ്യങ്ങള് പുറത്ത് വന്നു. ഓടിക്കയറുന്നതും പിന്നാലെ രണ്ട് നായ്ക്കള് ഓടി വീട്ടില് കയറുന്നതും ദൃശ്യങ്ങളില് വ്യക്തമാണ്. ഗേറ്റിനു പുറത്തും മൂന്നോളം നായ്ക്കള് നില്ക്കുന്നുണ്ട്.കുട്ടി ഓടിക്കയറിയത് കണ്ട വീട്ടുടമ നായകളെ ഓടിക്കുന്നതും സിസിടിവിയില് കാണാം. സംസ്ഥാനത്ത് മാസങ്ങളായി നായ്ക്കളുടെ ശല്യം രൂക്ഷമായി തുടരുകയാണ്.

വിഷയത്തില് മന്ത്രി ജെ ചിഞ്ചുറാണി കേന്ദ്ര മൃഗസംരക്ഷണ ക്ഷീര വികസന സെക്രട്ടറി അല്ക്ക ഉപാധ്യായയെയും അനിമല് വെല്ഫെയര് ബോര്ഡ് ചെയര്മാന് ഒ പി ചൗധരിയെയും നേരില് കണ്ട് കാര്യങ്ങള്ധരിപ്പിച്ചു. എബിസി നിയമങ്ങളില് ഭേദഗതി വേണമെന്നും ആവശ്യപ്പെട്ടതായും പരിഗണിക്കാമെന്ന് ഉറപ്പ് ലഭിച്ചതായും മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

കരുവാങ്കല്ലിൽ ടോറസ് ലോറി ബൈക്കിലിടിച്ചു യുവതിക്ക് ദാരുണാന്ത്യം
18/10/2022

കരുവാങ്കല്ലിൽ ടോറസ് ലോറി ബൈക്കിലിടിച്ചു യുവതിക്ക് ദാരുണാന്ത്യം

ഗുരുതരമായി പരിക്കേറ്റ സുൽഫത്ത് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

02/08/2022

മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മലപ്പുറം ജില്ലയിലെ പ്രൊഫഷനൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (2022 ഓഗസ്റ്റ് മൂന്ന് ) ജില്ലാകലക്ടർ വി. ആർ പ്രേംകുമാർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾ, ഇന്റർവ്യൂ എന്നിവയ്ക്ക് മാറ്റമില്ല.

പ്രതിഷേധങ്ങൾക്കൊടുവിൽ ശ്രീറാമിനെ കളക്ടർ സ്ഥാനത്തു നിന്നും നീക്കികനത്ത പ്രതിഷേധങ്ങൾക്കൊടുവിൽ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പ...
01/08/2022

പ്രതിഷേധങ്ങൾക്കൊടുവിൽ ശ്രീറാമിനെ കളക്ടർ സ്ഥാനത്തു നിന്നും നീക്കി

കനത്ത പ്രതിഷേധങ്ങൾക്കൊടുവിൽ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടർ സ്ഥാനത്തുനിന്ന് മാറ്റി. സിവിൽ സപ്ലൈസ് മാനേജറായാണ് പുതിയ നിയമനം. കൃഷ്ണ തേജയാണ് പുതിയ കലക്ടർ.
മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ ശ്രീറാമിനെ കേസ് കോടതിയുടെ പരിഗണനയിലിരിക്കെ കലക്ടർ സ്ഥാനത്ത് നിയമിച്ചത് ചൂണ്ടിക്കാട്ടി കേരള മുസ്‌ലിം ജമാഅത്ത് ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുകയായിരുന്നു. പ്രതിപക്ഷ കക്ഷികളും പത്രപ്രവര്‍ത്തക യൂനിയനടക്കം വിവിധ സംഘടനകളും സര്‍ക്കാരിനെ എതിര്‍പ്പറിയിച്ചിരുന്നു.

ശ്രീറാമിന്റെ നിയമനം സ്വാഭാവിക നടപടിക്രമമാണെന്നായിരുന്നു പ്രതിഷേധങ്ങളോട് നേരത്തെ മുഖ്യമന്ത്രിയുടെ പ്രതികരണം.
ഏറ്റവുമൊടുവിൽ പി.വി അൻവർ എം.എൽ.എയും ഇക്കാര്യത്തിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന് കത്തെഴുതിയിരുന്നു. ആശങ്ക പരിഹരിക്കണമെന്നായിരുന്നു അന്‍വര്‍ കത്തിലൂടെ ആവശ്യപ്പെട്ടത്. ഇതിനു പുറമെ നിയമനത്തിലൂടെ രണ്ടാം പിണറായി സർക്കാരിന്റെ പ്രതിഛായ കളങ്കപ്പെടാതിരിക്കട്ടെ എന്ന്‌ ഐ.എൻ.എല്ലും പ്രതികരിച്ചു. സംസ്ഥാന പ്രസിഡന്‍റ് എ.പി അബ്ദുൽ വഹാബ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എതിർപ്പ് രേഖപ്പെടുത്തിയത്.

എല്ലാ സത്യങ്ങളും വാർത്തയാകുന്നുണ്ടോ!?വർഷങ്ങളായി നമ്മളെ പിന്തുടരുന്ന ചോദ്യം.ആര് പറയുന്നതാണ് ശരി?നമ്മൾ നമ്മളോട് തന്നെ ചോദി...
07/06/2022

എല്ലാ സത്യങ്ങളും വാർത്തയാകുന്നുണ്ടോ!?
വർഷങ്ങളായി നമ്മളെ പിന്തുടരുന്ന ചോദ്യം.

ആര് പറയുന്നതാണ് ശരി?
നമ്മൾ നമ്മളോട് തന്നെ ചോദിക്കേണ്ട ചോദ്യം!

ഒന്നും ഒളിച്ചുവെക്കുന്നില്ല,
ഒന്നും ഒതുക്കി നിർത്തുന്നുമില്ല,
പൊള്ളുന്ന പരമാർഥങ്ങൾക്കിനി നിൽക്കക്കള്ളിയില്ല

തിരിച്ചറിയപ്പെടേണ്ട സത്യം തേടി... വാർത്തയുടെ ഉള്ളറകളിലേക്ക്...
വസ്തുതയുടെ ആഴങ്ങളിലേക്ക്...

🖥️📡🎥

നിങ്ങൾ നൽകിയ പിന്തുണയുടെ കരുത്തിൽ

www.tlnewsonline.in

മൂന്നാം വർഷത്തിലേക്ക്...🎉

🖱️

തിരൂരങ്ങാടി സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന: പണം പിടികൂടി...
04/06/2022

തിരൂരങ്ങാടി സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന: പണം പിടികൂടി...

തിരൂരങ്ങാടി • സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. കോഴിക്കോട് വിജിലൻസ് സ്പെഷ്യൽ എസ്.പി എസ്.ശശിധര...

പി.എസ്.എം.ഒ കോളേജിന് സമീപം നിയന്ത്രണം വിട്ട ബസ് മതിലിൽ ഇടിച്ചു: 6 പേർക്ക് പരിക്ക്...വാർത്ത വിശദമായി http://tlnewsonline....
04/06/2022

പി.എസ്.എം.ഒ കോളേജിന് സമീപം നിയന്ത്രണം വിട്ട ബസ് മതിലിൽ ഇടിച്ചു: 6 പേർക്ക് പരിക്ക്...

വാർത്ത വിശദമായി
http://tlnewsonline.in/bus-goes-out-of-control-near-psmo-college-and-crashes-into-wall-6-injured/

തിരൂരങ്ങാടി • പി എസ് എം ഒ കോളേജിനടുത്ത് തൂക്കുമരം വളവിൽ കനത്ത മഴയെ തുടർന്ന് നിയന്ത്രണം വിട്ട ബസ്സ് സമീപത്തെ മത.....

കൈ പിടിച്ച് തൃക്കാക്കര ; റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ഉമ തോമസിന് വിജയംതൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത...
03/06/2022

കൈ പിടിച്ച് തൃക്കാക്കര ; റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ഉമ തോമസിന് വിജയം

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ഉമാ തോമസിന് വിജയം. മൃഗീയ ഭൂരിപക്ഷത്തിലാണ് ഉമാ തോമസ് വിജയിച്ചിരിക്കുന്നത്. 24,300 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇപ്പോള്‍ ഉമ തോമസിന് ഉള്ളത്. ബെന്നി ബഹനാന് കിട്ടിയതിനേക്കാള്‍ ഭൂരിപക്ഷം നേടി തൃക്കാക്കര ഇതുവരെ കണ്ടതിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസിന്റെ ഏക വനിതാ എംഎല്‍എയായി നിയമസഭയിലേക്ക് എത്തുന്നത്.

അഞ്ചാം റൗണ്ടില്‍ത്തന്നെ ലീഡ് നില അഞ്ചക്കം കടത്തിയ ഉമ, ഏഴാം റൗണ്ടില്‍ പി.ടി. തോമസിന്റെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം മറികടന്നു. പതിനൊന്നാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ത്തന്നെ കാല്‍ലക്ഷം കടന്നു ഉമ തോമസിന്റെ ഭൂരിപക്ഷം. ഇരുപതില്‍ത്താഴെ ബൂത്തുകളില്‍ മാത്രമാണ് ജോ ജോസഫിന് മുന്‍തൂക്കം കിട്ടിയത്.

🛑 മലപ്പുറത്ത് നായാട്ടിനിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവം; കൊലപാതകമെന്ന് പൊലീസ്...
01/06/2022

🛑 മലപ്പുറത്ത് നായാട്ടിനിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവം; കൊലപാതകമെന്ന് പൊലീസ്...

അബദ്ധത്തില്‍ വെടിയേറ്റു എന്നായിരുന്നു പൊലീസ് നിഗമനമെങ്കിലും പിടിയിലായ രണ്ടുപേര്‍ക്കുമെതിരെ ചോദ്യം ചെയ്യലി....

🔍CAREER POINTമാലിദ്വീപിൽ അറബി അധ്യാപക ഒഴിവുകൾ...കൂടുതൽ അറിയാൻ 👇🏻http://tlnewsonline.in/arabic-teacher-vacancies-in-maldi...
01/06/2022

🔍CAREER POINT

മാലിദ്വീപിൽ അറബി അധ്യാപക ഒഴിവുകൾ...

കൂടുതൽ അറിയാൻ 👇🏻
http://tlnewsonline.in/arabic-teacher-vacancies-in-maldives/
----------------------------------------------
തൊഴിലവസരങ്ങൾ / Vacancies…കേരള ഗൾഫ് വാർത്തകൾ, വിദേശ രാജ്യത്തെ ജോലി നിയമങ്ങൾ..
എല്ലാം നിങ്ങളുടെ മൊബൈലിൽ, ഉടൻ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ...
https://chat.whatsapp.com/CGYwkWlDicIAd24MR4oISx

മാലിദ്വീപിലെ സർക്കാർ സ്കൂളികളിലേക്ക് അറബി അധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.അറബി വിഷയത്തിൽ 3 വർഷത്തെ ഡ.....

മൂന്നിയൂരിൽ പ്ലസ് വൺ വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...
01/06/2022

മൂന്നിയൂരിൽ പ്ലസ് വൺ വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...

നാളെ പരീക്ഷ നടക്കാനിരിക്കെയാണ് മരണം

06/05/2022

കൂരിയാട് ഇലക്ട്രിക് പോസ്റ്റിൽ കയറിയ ലൈൻമാൻ ഷോക്കേറ്റതിനെ തുടർന്ന് മുകളിൽ കുടുങ്ങി

വേങ്ങരയിൽ ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് അപകടം

Address

Thenhippalam

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919947351474

Alerts

Be the first to know and let us send you an email when TL News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to TL News:

Share