25/06/2025
പാലപ്പെട്ടി പാറയിൽ പുതുക്കി പണിത അംഗണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു
___________________________
25-06-2025
Wednesday
P-vision news
___________________________
പാലപ്പെട്ടിപ്പാറ:- പുതുക്കിപ്പണിത അങ്കണവാടി കെട്ടിടം വാദ്യ മേള ഘോഷയാത്രയോടുകൂടി ബഹു: മലപ്പുറം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ സറീന ഹസീബ് നിർവ്വഹിച്ചു, പാലപ്പെട്ടിപ്പാറയിൽ അങ്കണവാടിക്ക് തുടക്കംകുറിച്ച കാലത്തെ ടീച്ചറായിരുന്ന ശ്രീമതി സതി ടീച്ചറെ ചടങ്ങിൽ ആദരിച്ചു, അങ്കണവാടിയിലെ മുഴുവൻ കുട്ടികൾക്കും “ഒരുമ” കൂട്ടായ്മ പഠന ഉപകരണങ്ങൾ നൽകി.
പെരുവള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ബഹു: കലാം മാസ്റ്റർ അദ്ധ്യക്ഷനായ ചടങ്ങിൽ വാർഡ് മെമ്പർ UP മുഹമ്മദ് സ്വാഗതം പറഞ്ഞു, പെരുവള്ളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിഷ ഫൈസൽ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചാലൻ ഹംസ ഹാജി, തിരൂരങ്ങാടി ബ്ലോക്ക് വികസന കാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്പേഴ്സന് ഫൗസിയ CC, ബ്ലോക്ക് മെമ്പർ റംല PK, പെരുവള്ളൂർ പഞ്ചായത്ത് മെമ്പർമാരായ, തങ്ക വേണുഗോപാൽ, ബഷീർ അരീക്കാട്ട്, സൈതലവിTP, തസ്ലീന സലാം, സുനിൽ, അസൂറ, മുഹ്സിന, ALMS മെമ്പർമാരായ സക്കീർ അഞ്ചാലൻ, PK ഷിഹാബ്, റിയാസ് കണ്ടപ്പൻ പ്രമുഖ രാഷ്ട്രീയ കക്ഷി നേതാക്കളായ ഇരുമ്പൻ സൈദലവി (ബാവ), ചെമ്പൻ മൊയ്തീൻകുട്ടി ഹാജി, കൊറളോട്ടി മജീദ്, ഇരുമ്പൻ അബ്ദുൽ റഹിമാൻ, അബുഹാജി ചെമ്പൻ, അഞ്ചാലൻ അബ്ദുൽ റഹിമാൻ, മുഹമ്മദ് ചെമ്പൻ, ഇരുമ്പൻ മുഹമ്മദ് കുട്ടി, മുഹമ്മദ് ഹസ്സൻ ഇരുമ്പൻ, അങ്കണവാടി ടീച്ചർമാർക്കുവേണ്ടി ലീഡർ ശ്രീദേവി, തുടങ്ങിയർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു, അങ്കണവാടി വർക്കർ ശ്രീമതി ലക്ഷ്മി നന്ദി അർപ്പിച്ചു.
___________________________
P-vision വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/BNbmAqFKRRtBfrusT7REN2
വാർത്തകളും, പരസ്യങ്ങളും അയക്കുവാൻ👇
https://wa.me/+918108306090
Follow on Facebook 👇
https://www.facebook.com/pvisionnews?mibextid=ZbWKwL