Kuwait thiruvalla jn

Kuwait thiruvalla jn കുവൈറ്റ്‌ തിരുവല്ല പ്രവാസികൾ

കുവൈത്തിലെ ഡ്രൈവർമാരുടെ ശ്രദ്ധക്ക് സിഗ്നലുകളിൽ കാത്തിരിക്കുമ്പോൾഫോൺ നോ​ക്കേണ്ട ഗതാഗത നിയമലംഘനമായികണക്കാക്കും നിയമ നടപടിക...
16/10/2025

കുവൈത്തിലെ ഡ്രൈവർമാരുടെ ശ്രദ്ധക്ക്
സിഗ്നലുകളിൽ കാത്തിരിക്കുമ്പോൾ
ഫോൺ നോ​ക്കേണ്ട
ഗതാഗത നിയമലംഘനമായി
കണക്കാക്കും
നിയമ നടപടികൾ സ്വീകരിക്കും

ആശുപത്രി പരിസരങ്ങളിലെ പാർക്കിംഗ് നിയമലംഘനം; 24 മണിക്കൂറിനുള്ളിൽ 361 കേസുകൾ രജിസ്റ്റർ ചെയ്ത് ഗതാഗത വകുപ്പ്കുവൈത്ത് സിറ്റി...
16/10/2025

ആശുപത്രി പരിസരങ്ങളിലെ പാർക്കിംഗ് നിയമലംഘനം; 24 മണിക്കൂറിനുള്ളിൽ 361 കേസുകൾ രജിസ്റ്റർ ചെയ്ത് ഗതാഗത വകുപ്പ്

കുവൈത്ത് സിറ്റി: ആശുപത്രി പരിസരങ്ങളിലെ അനധികൃത പാർക്കിംഗും ഗതാഗത തടസ്സവും നിയന്ത്രിക്കുന്നതിനുള്ള ഊർജ്ജിത പരിശോധനകൾ ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് തുടരുന്നു. അടുത്തിടെ 24 മണിക്കൂറിനുള്ളിൽ മാത്രം 361 നിയമലംഘനങ്ങളാണ് അധികൃതർ കണ്ടെത്തി കേസെടുത്തത്. അമീരി ഹോസ്പിറ്റൽ 118 കേസുകൾ (നോ-പാർക്കിംഗ്, ഗതാഗത തടസ്സം), ജഹ്‌റ ഹോസ്പിറ്റൽ 104 കേസുകൾ, അദാൻ ഹോസ്പിറ്റൽ 80 കേസുകൾ, ഫർവാനിയ ഹോസ്പിറ്റൽ 59 കേസുകൾ എന്നിങ്ങനെയാണ് നടപടികൾ സ്വീകരിച്ചത്.

എല്ലാ ആശുപത്രികളിലും ഗതാഗത പരിശോധനകൾ തുടരുമെന്ന് ജിടിഡി അറിയിച്ചു. ഗതാഗത നിയമലംഘനങ്ങൾ ഒഴിവാക്കാൻ ഡ്രൈവർമാർ നിർദ്ദിഷ്ട പാർക്കിംഗ് സ്ഥലങ്ങളിൽ, പ്രത്യേകിച്ച് മൾട്ടി-ലെവൽ പാർക്കിംഗ് സൗകര്യങ്ങളിൽ, വാഹനം നിർത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. നിലവിലെ പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾക്ക് കേസെടുക്കുന്നതിന് പുറമെ, ഗതാഗത നിയമത്തിലെ എക്സിക്യൂട്ടീവ് റെഗുലേഷൻസ് ആർട്ടിക്കിൾ 207 അനുസരിച്ച്, നിയമം ലംഘിച്ച വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ഗതാഗത തടസ്സം സൃഷ്ടിക്കുന്ന വാഹനങ്ങൾ പരമാവധി രണ്ട് മാസത്തേക്ക് പിടിച്ചെടുക്കാൻ ഈ നിയമം വ്യവസ്ഥ ചെയ്യുന്നു.

ഇന്ത്യൻ പാസ്പോർട്ട് സേവനദാതാവായിരുന്ന ബിഎൽഎസിനെ വിലക്കിയ സാഹചര്യത്തിൽ പാസ്പോർട്ട് അപേക്ഷകർക്ക് അറിയിപ്പുമായി കുവൈത്തിലെ ...
16/10/2025

ഇന്ത്യൻ പാസ്പോർട്ട് സേവനദാതാവായിരുന്ന ബിഎൽഎസിനെ വിലക്കിയ സാഹചര്യത്തിൽ പാസ്പോർട്ട് അപേക്ഷകർക്ക് അറിയിപ്പുമായി കുവൈത്തിലെ ഇന്ത്യൻ എംബസി.


𝕶𝖚𝖜𝖆𝖎𝖙 p̲r̲a̲v̲a̲s̲i̲ ᴍᴀʟᴀyᴀʟᴇꜱᴇ (കുവൈറ്റ്‌ പ്രവാസി മലയാളീസ് )
ഒക്ടോബർ 17 മുതൽ കുവൈത്ത് സിറ്റി, ഫഹാഹീൽ, ജെബൽ അൽഷുയൂഖ്, ജഹ്റ എന്നിവിടങ്ങളിലെ നാല് ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകളിലും (ICACs) പുതിയ പോർട്ടൽ വഴി അപേക്ഷിക്കണമെന്നാണ് അറിയിപ്പ്.
Link
https://mportal.passportindia.gov.in/mission/

കുവൈത്ത് സിറ്റി  / ന്യൂ ദില്ലി : ഒക്ടോബർ 15,കുവൈത്തിലെ നിയുക്ത ഇന്ത്യൻ സ്ഥാനപതി പരമിത ത്രിപാഠി  രാഷ്ട്രപതി   ദ്രൗപതി മുർ...
15/10/2025

കുവൈത്ത് സിറ്റി / ന്യൂ ദില്ലി : ഒക്ടോബർ 15,
കുവൈത്തിലെ നിയുക്ത ഇന്ത്യൻ സ്ഥാനപതി പരമിത ത്രിപാഠി രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നും യോഗ്യത പത്രം സ്വീകരിച്ചു.. രാഷ്ട്രപതി ഭവനിൽ വെച്ചാണ് ഇരുവരും കൂടികാഴ്ച നടത്തിയത്. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ബന്ധങ്ങൾ പുതിയ തലങ്ങളിലേക്ക് മാറുവാൻ സാധിക്കട്ടെ എന്ന് രാഷ്ട്രപതി ആശംസ നേർന്നു.ഈ മാസം അവസാനത്തോടെ പുതിയ സ്ഥാനപതി കുവൈത്തിൽ എത്തുമെന്നാണ് സൂചന. കഴിഞ്ഞ മാസമാണ് പരമിത ത്രിപാഠിയെ കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതിയായി നിയമിച്ചു കൊണ്ട് കേന്ദ്ര വിദേശ കാര്യ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചത്. കെനിയയിലേക്ക് ഇന്ത്യൻ ഹൈ കമ്മീഷണ റായി സ്ഥലം
മാറി പോകുന്ന ഡോ ആദർശ് സ്വൈക്യയുടെ ഒഴിവിലേക്കാണ് നിയമനം.

നോര്‍ക്ക കെയര്‍ പരിരക്ഷയെടുത്ത് 25000 ത്തിലധികം പ്രവാസികുടുംബങ്ങള്‍; എൻറോൾമെന്റ്  തീയ്യതി ഒക്ടോബര്‍ 30 വരെ നീട്ടി.പ്രവാസ...
15/10/2025

നോര്‍ക്ക കെയര്‍ പരിരക്ഷയെടുത്ത് 25000 ത്തിലധികം പ്രവാസികുടുംബങ്ങള്‍; എൻറോൾമെന്റ് തീയ്യതി ഒക്ടോബര്‍ 30 വരെ നീട്ടി.

പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോര്‍ക്ക കെയറിന് രാജ്യത്തെയും വിദേശത്തെയും പ്രവാസി കേരളീയരിൽ നിന്നും മികച്ച പ്രതികരണം. . ഇതുവരെ 25000 ത്തിലധികം പ്രവാസികുടുംബങ്ങളാണ് നോര്‍ക്ക കെയര്‍ പരിരക്ഷയിൽ ചേർന്നത് . ഇതേ തുടർന്ന് എൻറോൾ ചെയ്യുന്നതിനുള്ള അവസാന തീയ്യതി നിലവിലെ ഒക്ടോബര്‍ 22 ൽ നിന്നും 2025 ഒക്ടോബര്‍ 30 വരെ നീട്ടി. മികച്ച പ്രതികരണമാണ് നോര്‍ക്ക കെയറിന് പ്രവാസികേരളീയരില്‍ നിന്നും ലഭിക്കുന്നതെന്നും പ്രവാസികളുടേയും പ്രവാസി സംഘടനകളുടേയും അഭ്യര്‍ത്ഥന മാനിച്ചാണ് ഒക്ടോബര്‍ 30 വരെ സമയം നീട്ടിയതെന്നും നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. പദ്ധതിയുടെ പ്രചരണാര്‍ത്ഥം ഡല്‍ഹി, മുംബൈ, ബംഗളൂരു, ചെന്നൈ നോര്‍ക്ക റൂട്ട്സ് എന്‍ ആര്‍ ഡവലപ്മെന്റ് ഓഫീസുകളുടെ നേതൃത്വത്തിലും ആഗോളതലത്തില്‍ പ്രവാസി സംഘടനകളുടെ നേതൃത്വത്തിലും പ്രത്യേകം രജിസ്ട്രേഷന്‍ ക്യാമ്പുകളും നടത്തുന്നുണ്ട് .

നോര്‍ക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്ബ്സൈറ്റായ www.norkaroots.kerala.gov.in സന്ദര്‍ശിച്ചോ നോര്‍ക്ക കെയര്‍ മൊബൈല്‍ ആപ്പുകള്‍ മുഖേനയോ സാധുവായ നോര്‍ക്ക പ്രവാസി ഐ.ഡി, സ്റ്റുഡന്റ് ഐ.ഡി. എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡുളള പ്രവാസികേരളീയര്‍ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. നോര്‍ക്ക കെയര്‍ മൊബൈല്‍ ആപ്പ് ആപ്പ് ഗൂഗില്‍ പ്ലേസ്റ്റേറില്‍ നിന്നോ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. നോര്‍ക്ക അംഗീകരിച്ച പ്രവാസി സംഘടനകളിലൂടെ മാസ്സ് എൻറോൾമെന്റിനും, വിദേശത്ത് പ്രവാസികേരളീയര്‍ ജോലിചെയ്യുന്ന കമ്പനികൾക്കായി പ്രത്യേക രജിസ്ട്രേഷൻ സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്. ഒരു കുടുംബത്തിന് (പ്രവാസി , പങ്കാളി , 25 വയസ്സില്‍ താഴെയുളള രണ്ടു കുട്ടികള്‍) ₹13,411 പ്രീമിയത്തിൽ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്സണല്‍ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പാക്കുന്നതാണ് നോര്‍ക്ക കെയര്‍ പദ്ധതി. അംഗങ്ങളാകുന്നവർക്ക് കേരളപിറവി ദിനമായ നവംബര്‍ ഒന്നു മുതല്‍ പരിരക്ഷ ലഭ്യമാക്കും. നിലവില്‍ കേരളത്തിലെ 500 ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 16000 ത്തോളം ആശുപത്രികള്‍ വഴി പ്രവാസികേരളീയര്‍ക്ക് ക്യാഷ്ലെസ്സ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി.

കുവൈത്തിൽ മാളുകളിൽ  വഴക്ക് ഉണ്ടാക്കുകയും പ്രശ്നം സൃഷ്ടിക്കുകയും ചെയ്ത ഇരുപത് പേരെ പിടികൂടി. പൊതു മര്യാദകൾ ലംഘിച്ചതിന് 4 ...
15/10/2025

കുവൈത്തിൽ മാളുകളിൽ വഴക്ക് ഉണ്ടാക്കുകയും പ്രശ്നം സൃഷ്ടിക്കുകയും ചെയ്ത ഇരുപത് പേരെ പിടികൂടി. പൊതു മര്യാദകൾ ലംഘിച്ചതിന് 4 പേരെയും, അടച്ചിട്ട പൊതു ഇടങ്ങളിൽ പുകവലിച്ചതിന് 4 പേരും പിടിയിലായി. നിയമലംഘകരായ പ്രവാസികളെ നാട് കടത്തുമെന്ന് പൊലീസ് പറഞ്ഞു. വഴക്കിൽ ഏർപ്പെട്ട പൗരന്മാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലോകത്തിലെ ഏറ്റവും നീളമേറിയതില്‍ ഉള്‍പ്പെടുന്ന റണ്‍വേ വരുന്നു. വിമാനത്താവളത്തിലെ...
15/10/2025

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലോകത്തിലെ ഏറ്റവും നീളമേറിയതില്‍ ഉള്‍പ്പെടുന്ന റണ്‍വേ വരുന്നു. വിമാനത്താവളത്തിലെ മൂന്നാമത്തേ പുതിയ റണ്‍വേ 4.58 കിലോമീറ്റര്‍ ദൂരമുണ്ടാകും. ഒക്ടോബര്‍ 30 നാണ് ഉദ്ഘാടനം. പുതിയ റണ്‍വേയിലൂടെ പ്രതിവര്‍ഷം ആറു ലക്ഷത്തിലധികം ടേക്ക് ഓഫുകളും ലാന്‍ഡിങുകളും കൈകാര്യം ചെയ്യാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷനിലെ (പിഎസിഎ) പ്ലാനിംഗ് ആന്‍ഡ് പ്രോജക്ട്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ എഞ്ചിനീയര്‍ സഅദ് അല്‍ഒതൈബിയാണ് ഇക്കാര്യം അറിയിച്ചത്.

കുവൈത്തിൽ മുതൽ മരുന്ന് വിതരണത്തിനായി ഇനി വെൻഡിങ് മെഷീനുകൾ സ്ഥാപിക്കാം. ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പുതിയ നിയമം അനുസര...
15/10/2025

കുവൈത്തിൽ മുതൽ മരുന്ന് വിതരണത്തിനായി ഇനി വെൻഡിങ് മെഷീനുകൾ സ്ഥാപിക്കാം. ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പുതിയ നിയമം അനുസരിച്ചാണ് സ്വകാര്യ ഫാർമസികൾക്ക് അനുമതി ലഭിച്ചത്. മരുന്നുകളുടെ ലഭ്യത മെച്ചപ്പെടുത്തുക, ഫാർമസ്യൂട്ടിക്കൽ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുക, വിതരണം സുരക്ഷിതവും നിയന്ത്രിതവുമാണെന്ന് ഉറപ്പാക്കുക എന്നിവയാണ് ഈ തീരുമാനത്തിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.

ബി‌എൽ‌എസ് ഇന്റർനാഷണലിന് രണ്ട് വർഷത്തേക്ക് ടെൻഡർ വിലക്കേർപ്പെടുത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം 𝕶𝖚𝖜𝖆𝖎𝖙 p̲r̲a̲v̲a̲s̲i̲ ᴍ...
15/10/2025

ബി‌എൽ‌എസ് ഇന്റർനാഷണലിന് രണ്ട് വർഷത്തേക്ക് ടെൻഡർ വിലക്കേർപ്പെടുത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം
𝕶𝖚𝖜𝖆𝖎𝖙 p̲r̲a̲v̲a̲s̲i̲ ᴍᴀʟᴀyᴀʟᴇꜱᴇ (കുവൈറ്റ്‌ പ്രവാസി മലയാളീസ് )
കുവൈറ്റ് സിറ്റി : വിദേശത്തുള്ള ഇന്ത്യൻ മിഷനുകളും പോസ്റ്റുകളും അടുത്ത രണ്ട് വർഷത്തേക്ക് പുറപ്പെടുവിക്കുന്ന ഏതെങ്കിലും ഭാവി ടെൻഡറുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് ബി‌എൽ‌എസ് ഇന്റർനാഷണൽ സർവീസസ് ലിമിറ്റഡിനെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം (എം‌ഇ‌എ) വിലക്കി.

ലോകമെമ്പാടുമുള്ള ഇന്ത്യൻ എംബസികൾ, കോൺസുലേറ്റുകൾ, നയതന്ത്ര ഓഫീസുകൾ എന്നിവയുമായുള്ള പുതിയ പദ്ധതികൾക്കായി കമ്പനിയെ ലേലം വിളിക്കുന്നതിൽ നിന്ന് വെള്ളിയാഴ്ച പുറപ്പെടുവിച്ച ഉത്തരവ് നിയന്ത്രിക്കുന്നു. ചില കോടതി കേസുകളുമായും അപേക്ഷകരിൽ നിന്നുള്ള പരാതികളുമായും ഈ തീരുമാനം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ബി‌എൽ‌എസ് ഇന്റർനാഷണൽ പറഞ്ഞു, പക്ഷേ കൂടുതൽ വിശദാംശങ്ങൾ നൽകിയില്ല.

ഇന്ത്യൻ മിഷനുകളുമായുള്ള നിലവിലുള്ള കരാറുകൾ ബാധിക്കപ്പെടാതെ തുടരുമെന്നും വിദേശത്തുള്ള ഇന്ത്യക്കാർക്കുള്ള വിസ, പാസ്‌പോർട്ട്, ബയോമെട്രിക് സേവനങ്ങൾ തടസ്സമില്ലാതെ തുടരുമെന്നും കമ്പനി ഒരു വിശദീകരണത്തിൽ പറഞ്ഞു. എം‌ഇ‌എയുടെ നിയന്ത്രണം ഭാവി ടെൻഡറുകൾക്ക് മാത്രമേ ബാധകമാകൂ, നിലവിലുള്ള കരാറുകളെ ഇത് ബാധിക്കില്ല എന്നും BLS വ്യക്തമാക്കി.

വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാർക്ക്, പാസ്‌പോർട്ട് പുതുക്കൽ, വിസ പ്രോസസ്സിംഗ്, ഡോക്യുമെന്റ് അറ്റസ്റ്റേഷൻ എന്നിവയുൾപ്പെടെ എല്ലാ സേവനങ്ങളും നിലവിലുള്ള കേന്ദ്രങ്ങൾ വഴി പതിവുപോലെ തുടരുമെന്ന് BLS ഉറപ്പ് നൽകി. നിലവിൽ BLS-മായി പ്രവർത്തിക്കുന്ന എംബസികളും കോൺസുലേറ്റുകളും സേവന തടസ്സങ്ങൾ നേരിടേണ്ടിവരില്ല, എന്നിരുന്നാലും ഡീബാർമെന്റ് കാലയളവിൽ പുതിയ ടെൻഡറുകൾ മറ്റ് വെണ്ടർമാർക്ക് പോകുമെന്ന് പ്രതീക്ഷിക്കുന്നു.

അഹമ്മദി സ്കൂൾ ഹെൽത്ത് നേഴ്സസ് അലയൻസ് കുവൈറ്റ് (ASHNAK) സംഘടിപ്പിച്ച “ഒരുമെയിലൊരു ഓണപ്പുലരി 2025”മംഗഫ് ഡിലൈറ്റ് ഹാളിൽ ആഘോ...
12/10/2025

അഹമ്മദി സ്കൂൾ ഹെൽത്ത് നേഴ്സസ് അലയൻസ് കുവൈറ്റ് (ASHNAK) സംഘടിപ്പിച്ച “ഒരുമെയിലൊരു ഓണപ്പുലരി 2025”മംഗഫ് ഡിലൈറ്റ് ഹാളിൽ ആഘോഷിച്ചു.
Kuwait thiruvalla jn
Shiju Chacko Basil K Mathew അഹമ്മദി സ്കൂൾ ഹെൽത്ത് മേട്രൻ അഫാഫ് ഫറാജ് അൽറാജി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ജനറൽ കൺവീനർ ബേസിൽ മാത്യു സ്വാഗതം പറയുകയും തുടർന്ന് സീമാ ബിനു,ഷിജു ചാക്കോ, രാധിക ആർ പിള്ള ജോയ്സി ജോസഫ് എന്നിവർ ആശംസ നേരിയയും ചെയ്തു തിരുവാതിര,സെമി ക്ലാസിക്കൽ ഡാൻസ് ,കൈകൊട്ടുകളി,ഫ്യൂഷൻ ഡാൻസ് വിവിധയിനം കലാപരിപാടികളോടുകൂടി വിഭവസമൃദ്ധമായ ഓണസദ്യയും സംഘാടകർ ഒരുക്കുകയുണ്ടായി. കമ്മിറ്റി അംഗം ഷൈജു പി സ് നന്ദി പ്രകാശനം നടത്തുകയും ചെയ്തു

കുവൈത്ത് സിറ്റി, ഒക്ടോബർ 12 : കുവൈത്തിൽ വിദ്യാലയങ്ങളിൽ വെച്ച് നടത്തുന്ന ആഘോഷ പരിപാടികൾക്ക് വിദ്യാഭ്യാസ മന്ത്രാലയം ശക്തമാ...
12/10/2025

കുവൈത്ത് സിറ്റി, ഒക്ടോബർ 12 : കുവൈത്തിൽ വിദ്യാലയങ്ങളിൽ വെച്ച് നടത്തുന്ന ആഘോഷ പരിപാടികൾക്ക് വിദ്യാഭ്യാസ മന്ത്രാലയം ശക്തമായ നിയന്ത്രണം ഏർപ്പെടുത്തി.
𝕶𝖚𝖜𝖆𝖎𝖙 p̲r̲a̲v̲a̲s̲i̲ ᴍᴀʟᴀyᴀʟᴇꜱᴇ (കുവൈറ്റ്‌ പ്രവാസി മലയാളീസ് )
ആവശ്യമായ അനുമതികൾ കൂടാതെ പരിപാടികൾ സംഘടിപ്പിച്ച നിരവധി വിദ്യാലയങ്ങൾക്കും ഉദ്യോഗസ്ഥർക്കും എതിരെ കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞ ദിവസം നടപടികൾ സ്വീകരിച്ചിരുന്നു. ഇതെ തുടർന്ന് ഇന്ത്യൻ വിദ്യാലയങ്ങൾ ഉൾപ്പെടെ വിവിധ സ്കൂളുകൾ പരിപാടികൾ നടത്തുന്നതിനു വിവിധ സംഘടനകൾക്ക് നേരത്തെ നൽകിയ അനുമതി റദ്ധാക്കുകയും ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള അനുമതി ആവശ്യപ്പെട്ടു കൊണ്ട് അറിയിപ്പ് നൽകിരിക്കുകയുമാണ് ഇപ്പോൾ..എന്നാൽ ആഭ്യന്തര മന്ത്രാലയം വളരെ അപൂർവ്വമായി മാത്രമാണ് പൊതു പരിപാടികൾക്ക് അനുമതി നൽകാറുള്ളത്. ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ വർഷം മുതൽ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ നില നിൽക്കുക്കുവേയാണ് വിദ്യാഭ്യാസ മന്ത്രാലയവും സമാന രീതിയിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ വരും ആഴ്ചകളിൽ ഓണാഘോഷം ഉൾപ്പെടെ വിവിധ പരിപാടികൾ സംഘടിപ്പിക്കാനിരിക്കെയാണ് സ്കൂൾ അധികൃതരിൽ നിന്ന് ഇത്തരമൊരു അറിയിപ്പ് ലഭിച്ചിഇരിക്കുന്നത്. ഇതോടെ നിരവധി മലയാളി സംഘടനകളാണ് പ്രതിസന്ധിയിലായിരിക്കുന്നത്.

12/10/2025

ആവർത്തിച്ചുള്ള ചിന്ത ഒ.സി.ഡി യോ..?
നിങ്ങൾക്കുണ്ടോ ഈ ശീലങ്ങൾ.?
Dr Jibin John Thomas,, dr neethu.. Psychiatrist... Kuwait..

Address

Thiruvalla
Thiruvalla (Tiruvalla)
968101

Opening Hours

Monday 9am - 11pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 10pm
Friday 9am - 5pm
Saturday 9am - 11pm
Sunday 9am - 5pm

Telephone

+919656660636

Alerts

Be the first to know and let us send you an email when Kuwait thiruvalla jn posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share