Connect Kerala

Connect Kerala Social Media magazine

കേരളത്തിലെ ഏറ്റവും പുതിയ വിശേഷങ്ങൾ, ബിസിനസ് അപ്ഡേറ്റുകൾ, സിനിമ വാർത്തകൾ, ഫുഡ് സ്പോട്ടുകൾ, ട്രാവൽ ഡെസ്റ്റിനേഷനുകൾ എന്നിവ ഒരുമിച്ച് അവതരിപ്പിക്കുന്ന ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് CONNECT KERALA.

01/08/2026

റാന്നിയിൽ ജലനിരപ്പ് ഉയർന്നു; ടൗൺ പ്രദേശങ്ങളിൽ ആശങ്ക

അതിശക്തമായ മഴയെ തുടർന്ന് പമ്പാ നദിയിലെ ജലനിരപ്പ് ഉയർന്നതോടെ റാന്നി ടൗൺ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
#കേരളവാർത്ത #റാന്നി #പമ്പാനദി #മഴ #പ്രളയഭീതി #ബ്രേക്കിംഗ്ന്യൂസ്

കനത്ത മഴയെ തുടര്‍ന്ന് നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ച്‌ ജില്ല കളക്ടര്‍മാര്‍.പത്തനംത...
01/08/2026

കനത്ത മഴയെ തുടര്‍ന്ന് നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ച്‌ ജില്ല കളക്ടര്‍മാര്‍.
പത്തനംതിട്ട വയനാട്, ഇടുക്കി, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്പെഷല്‍ ക്ലാസുകള്‍ എന്നിവയ്ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. ഇടുക്കിയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്.
#കേരളവാർത്ത #കനത്തമഴ #മഴമുന്നറിയിപ്പ് #വിദ്യാഭ്യാസസ്ഥാപനങ്ങൾ #സ്കൂൾഅവധി #കോളേജ്അവധി #കേരളം #പത്തനംതിട്ട #വയനാട് #ഇടുക്കി #കോട്ടയം #ബ്രേക്കിംഗ്ന്യൂസ് #കണക്ട്കേരള

ട്വന്റി20യിൽ ചേർന്നത് തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും പാളിപ്പോയ തീരുമാനമായിരുന്നുവെന്ന് അഖിൽ മാരാർ. വർഷങ്ങളായി രാഷ്ട...
28/07/2026

ട്വന്റി20യിൽ ചേർന്നത് തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും പാളിപ്പോയ തീരുമാനമായിരുന്നുവെന്ന് അഖിൽ മാരാർ. വർഷങ്ങളായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ആളാണ് താനെന്നും, എ.എൻ. രാധാകൃഷ്ണൻ തന്നോട് വ്യക്തിപരമായ ശത്രുത പുലർത്തുന്നുവെന്നും അഖിൽ മാരാർ ആരോപിച്ചു.

ട്വന്റി20യിൽ പ്രവർത്തിച്ച അനുഭവം പ്രതീക്ഷിച്ചതുപോലെയായിരുന്നില്ലെന്നും, പാർട്ടിക്കുള്ളിലെ അഭിപ്രായഭിന്നതകളാണ് രാജിയിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി വിട്ടതിന് പിന്നാലെയാണ് അഖിൽ മാരാർ ഈ പ്രതികരണം നടത്തിയത്.

ഡൽഹി ജന്തർ മന്തറിലെ ജെൻ സി പ്രക്ഷോഭകര്‍ക്കെതിരെ വീണ്ടും അധിക്ഷേപ പരാമര്‍ശവുമായി ആര്‍എസ്എസിന്‍റെ ആശയ പ്രചാരകന്‍ ടി.ജി.മോഹ...
27/07/2026

ഡൽഹി ജന്തർ മന്തറിലെ ജെൻ സി പ്രക്ഷോഭകര്‍ക്കെതിരെ വീണ്ടും അധിക്ഷേപ പരാമര്‍ശവുമായി ആര്‍എസ്എസിന്‍റെ ആശയ പ്രചാരകന്‍ ടി.ജി.മോഹന്‍ദാസ്. ബലാല്‍സംഗം ഇഷ്ടപ്പെടുന്ന ടീമാണ് അവിടെ ഉള്ളതെന്നാണ് യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വിഡിയോയില്‍ മോഹന്‍ദാസ് പറഞ്ഞത്. 'ബലാത്സംഗം കൂട്ട ബലാത്സംഗമായി നടക്കും. ദൈവം സഹായിച്ച് അതിന് പരാതിയുണ്ടാവില്ല. ബലാത്സംഗം ഇഷ്ടപ്പെടുന്ന ടീമാണ് അവിടെയുള്ളത്. ബലാത്സംഗം ഇഷ്ടപ്പെടുന്ന സ്ത്രീകളുണ്ടല്ലോ, പെൺകുട്ടികളുണ്ട്. പുനത്തിൽ കുഞ്ഞബ്ദുല്ലയുടെ ഒരു കഥയിൽ മലമുകളിലെ കുഞ്ഞബ്ദുല്ലേ, എന്നെ വന്നു ബലാത്സംഗം ചെയ്യൂ എന്ന് ഒരു സ്ത്രീ പറഞ്ഞതായാണ് ആ കഥ അവസാനിക്കുന്നത്. പ്രത്യേകിച്ച് ഇടതുപക്ഷ, ജനാധിപത്യ, മതനിരപേക്ഷ, വർഗ ബഹുജന ഗുണ്ട ഗുണ്ടൻമാരെല്ലാം ഈ പരിപാടികൾ ഇഷ്ടപ്പെടുന്നവരാണ്. അതിനിടയ്​ക്ക് ആരെങ്കിലും ചത്ത് കഴിഞ്ഞാല്‍ രക്തസാക്ഷിയായി', എന്നാണ് മോഹന്‍‍ദാസ് പറഞ്ഞത്

🚨 ഒരു പവൻ സ്വർണം വീണ്ടും ₹1.06 ലക്ഷം കടന്നു; ഇന്നും കുത്തനെ വില ഉയർന്നു!📍 കേരളത്തിൽ ഇന്നത്തെ സ്വർണവില (ജൂലൈ 27)സംസ്ഥാനത്...
27/07/2026

🚨 ഒരു പവൻ സ്വർണം വീണ്ടും ₹1.06 ലക്ഷം കടന്നു; ഇന്നും കുത്തനെ വില ഉയർന്നു!

📍 കേരളത്തിൽ ഇന്നത്തെ സ്വർണവില (ജൂലൈ 27)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വീണ്ടും വർധന. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് ₹85 ഉയർന്ന് ₹13,370 ആയി. ഇതോടെ ഒരു പവന്റെ വില ₹680 വർധിച്ച് ₹1,06,960 ആയി.

📌 ഇന്നത്തെ നിരക്കുകൾ:

🟡 22 കാരറ്റ് (1 ഗ്രാം): ₹13,370 (+₹85)
🟡 22 കാരറ്റ് (1 പവൻ): ₹1,06,960 (+₹680)
🟡 18 കാരറ്റ് (1 ഗ്രാം): ₹10,985 (+₹70)
🟡 14 കാരറ്റ് (1 ഗ്രാം): ₹8,560 (+₹55)
🟡 9 കാരറ്റ് (1 ഗ്രാം): ₹5,520 (+₹35)

വെള്ളി വിലയും ഉയർന്നു

⚪ 1 ഗ്രാം: ₹240 (+₹5)
⚪ 10 ഗ്രാം: ₹2,400
⚪ 100 ഗ്രാം: ₹24,000
⚪ 1 കിലോ: ₹2,40,000

📈 വില ഉയരാൻ കാരണങ്ങൾ

പശ്ചിമേഷ്യയിലെ സംഘർഷം ശമിച്ചതിനെ തുടർന്നുള്ള ആഗോള വിപണി മാറ്റങ്ങൾ
ക്രൂഡ് ഓയിൽ വിലയിലെ തിരുത്തൽ
യു.എസ് ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്താൻ സാധ്യത കുറവെന്ന വിപണി പ്രതീക്ഷ

💬 സ്വർണവില ഇനിയും ഉയരുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? നിങ്ങളുടെ അഭിപ്രായം കമന്റിൽ പങ്കുവെക്കൂ.

27/07/2026

കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സമരത്തെ താനായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ചെയ്യുന്ന കാര്യങ്ങളെ കുറിച്ച് വിശദികരിച്ചു RSS തത്വചിന്തകൻ ടി ജി മോഹൻദാസ്

ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി അർജന്റീന ഫിഫ ലോകകപ്പ് ഫൈനലില്‍. 84ാം മിനിട്ട് വരെ ഒരു ഗോളിന് ...
15/07/2026

ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി അർജന്റീന ഫിഫ ലോകകപ്പ് ഫൈനലില്‍. 84ാം മിനിട്ട് വരെ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ലോകചാമ്പ്യൻമാരുടെ വൻ തരിച്ചുവരവ്.

സ്വർണക്കൊള്ളക്കേസിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണെന്ന് മന്ത്രി കെ.മുരളീധരൻ. കേ...
13/07/2026

സ്വർണക്കൊള്ളക്കേസിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണെന്ന് മന്ത്രി കെ.
മുരളീധരൻ. കേസ് കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായതിനാല്‍ സർക്കാരിന് ഇതില്‍ ഒന്നും ചെയ്യാനാവാത്ത സാഹചര്യമാണുള്ളത്. തീരുമാനങ്ങളെടുക്കാൻ സർക്കാരിന് ആവശ്യമായ അധികാരം വേണമെന്നും, സർക്കാരിന്റെ ഭാഗത്ത് തെറ്റുകളുണ്ടെങ്കില്‍ അത് തിരുത്താൻ കോടതിക്ക് ഇടപെടാമെന്നും അദ്ദേഹം പറഞ്ഞു. കോടതിയോട് ധിക്കാരമോ ബഹുമാനക്കുറവോ ഇല്ലെന്ന് വ്യക്തമാക്കിയ മന്ത്രി, കേസ് തെളിയിക്കാൻ കുറ്റപത്രം സമർപ്പിക്കുകയോ അല്ലെങ്കില്‍ അതിനായി കോടതി ആവശ്യപ്പെടുകയോ ചെയ്യാത്ത പക്ഷം പ്രതികള്‍ രക്ഷപ്പെടാനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്നും ആശങ്ക പ്രകടിപ്പിച്ചു.

കേസില്‍ താഴ്മണ്‍ തന്ത്രി സംശയത്തിന്റെ നിഴലിലാണെന്നും, തന്നെ സ്ഥാനത്ത് നിന്ന് മാറ്റി മകനെ പ്രതിഷ്ഠിക്കണമെന്ന് തന്ത്രി ആവശ്യപ്പെട്ടിട്ടും ദേവസ്വം ബോർഡ് ആ തീരുമാനം കോടതിക്ക് വിട്ടുകൊടുത്ത നിലപാട് ശരിയായില്ലെന്നും മന്ത്രി വിമർശിച്ചു. ദേവസ്വം ബോർഡ് നിയമനങ്ങളില്‍ ഉള്‍പ്പെടെ സർക്കാരിന് കുറച്ചുകൂടി സ്വാതന്ത്ര്യം നല്‍കേണ്ടതുണ്ട്. കൂടാതെ, മുഖ്യമന്ത്രിയെ ഹിന്ദു ഐക്യവേദി നേതാക്കള്‍ സന്ദർശിച്ച സംഭവത്തിലും മന്ത്രി പ്രതികരിച്ചു. മുഖ്യമന്ത്രിയെ ആർക്കും വന്ന് കാണാമെന്നും എന്നാല്‍ അത്തരം സംഘടനകളുടെ പരിപാടികളില്‍ പങ്കെടുക്കുന്നതാണ് തെറ്റെന്നും കെ. മുരളീധരൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് വ്യക്തമാക്കി.

കളിയുടെ മത്സരഫലത്തെ തന്നെ ബാധിച്ച തരത്തിൽ സ്വിസ്സ് താരം എംബോളക്ക് റഫറി കൊടുത്ത റെഡ് കാർഡ് നീതിയുക്തമാണോ ? നിങ്ങളുടെ അഭിപ...
12/07/2026

കളിയുടെ മത്സരഫലത്തെ തന്നെ ബാധിച്ച തരത്തിൽ സ്വിസ്സ് താരം എംബോളക്ക് റഫറി കൊടുത്ത റെഡ് കാർഡ് നീതിയുക്തമാണോ ? നിങ്ങളുടെ അഭിപ്രായം കമെന്റ് ചെയ്യാം

അർജന്റീന സെമിയിൽ! മെസിയുടെ നേതൃത്വത്തിൽ വീണ്ടും കിരീടസ്വപ്നവുമായി ലോകചാമ്പ്യന്മാർ മുന്നോട്ട്. 🏆ആവേശകരമായ ക്വാർട്ടർ ഫൈനൽ ...
12/07/2026

അർജന്റീന സെമിയിൽ! മെസിയുടെ നേതൃത്വത്തിൽ വീണ്ടും കിരീടസ്വപ്നവുമായി ലോകചാമ്പ്യന്മാർ മുന്നോട്ട്. 🏆

ആവേശകരമായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ സ്വിസർലഡിനെ മറികടന്ന് അർജന്റീന ഫിഫ ലോകകപ്പ് സെമിഫൈനലിലേക്ക് മുന്നേറി. നായകൻ ലയണൽ മെസിയുടെ നേതൃത്വത്തിൽ മറ്റൊരു ലോകകപ്പ് കിരീടം ലക്ഷ്യമിട്ട് അർജന്റീനയുടെ കുതിപ്പ് തുടരുകയാണ്.

ഇനി സെമിയിൽ കരുത്തരായ ഇംഗ്ലണ്ടാണ് അർജന്റീനയുടെ എതിരാളികൾ. ലോക ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന പോരാട്ടങ്ങളിൽ ഒന്നായിരിക്കും ഈ സെമിഫൈനൽ.

Address

Valiyara Thadathil
Thiruvalla

Website

Alerts

Be the first to know and let us send you an email when Connect Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Connect Kerala:

Shortcuts

Share