
24/05/2025
വീണ്ടും അവാര്‍ഡ്...
ഒരു തിരുവല്ലക്കാരന്‍ നടന്ന് കയറുന്നത് റെക്കോര്‍ഡിലേക്കാണ്...
മൂന്ന് വര്‍ഷം.
300 - ല്‍ അധികം ഗാനങ്ങള്‍.
450 - ല്‍ അധികം കവിതകള്‍.
തിരുവല്ലയുടെ സ്വന്തം കവി ഡോ ബി ജി ഗോകുലനാണ് ഭാഷാ സ്നേഹികളെ അമ്പരിപ്പിക്കുന്നത്.
ആ കഴിവിന്, ദാ മറ്റൊരു അവാര്‍ഡ് കൂടി...
അമ്മ മലയാളം ഭാഷാ സ്നേഹക്കൂട്ടായ്മയാണ് ഇത്തവണ പുരസ്കാരം നല്‍കി ആദരിച്ചത്.
10001 രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം ഗാനരചയ്താവ് ശ്രീകുമാരന്‍ തമ്പി സമ്മാനിച്ചു. ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
പ്രശസ്ത ആയുര്‍വ്വേദ നേത്രചികിത്സകന്‍ കൂടിയാണ് ഡോ. ബി ജി ഗോകുലന്‍.
തിരുവല്ല മീഡിയയുടെ അഭിനന്ദനങ്ങള്‍ ♥