Edanadu News

Edanadu News Live Programs,Live Streaming,Advertisements,News,News Videos Please follow Like Share page.

Live Programs,Live Streaming,Advertisements,News,News Videos

17/07/2023
14/11/2022

പാണ്ടനാട്‌ നടന്ന വള്ളംകളി മത്സരം.

04/11/2022

തലശ്ശേരിയിൽ ആറ് വയസ്സുകാരനെ ചവിട്ടിത്തെറിപ്പിച്ച യുവാവിനെ പോലീസ് പൊക്കി.
കണ്ണൂർ - തലശ്ശേരിയിൽ ആറ് വയസ്സുകാരനെ ചവിട്ടിത്തെറിപ്പിച്ച യുവാവിനെ പോലീസ് പൊക്കി; വധശ്രമത്തിന് കേസ്.

കണ്ണൂർ - തലശ്ശേരിയിൽ കാറിൽ ചാരി നിന്നതിന് ആറുവയസ്സുകാരനെ ചവിട്ടിത്തെറിപ്പിച്ച യുവാവിനെ പോലീസ് പൊക്കി. പൊന്ന്യംപാലം സ്വദേശി ശിഹ്ഷാദാണ് പിടിയിലായത്. ഇയാൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തതായി പോലീസ് അറിയിച്ചു. ഇയാളുടെ വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തലശ്ശേരിയിൽ ഇന്നലെ വൈകീട്ടാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. രാജസ്ഥാൻ സ്വദേശിയായ ഗണേഷ് എന്ന കുട്ടിയെയാണ് ശിഹ്ഷാദ് ക്രൂരമായി മർദ്ദിച്ചത്. യാതൊരു പ്രകോപനവും കൂടാതെ കാറിൽ ചാരിനിന്നിരുന്ന കുട്ടിയെ ഇയാൾ ചവട്ടിത്തെറിപ്പിക്കുകയായിരുന്നു. ആകെ പകച്ചുപോയ കുട്ടി പിന്നീട് നിർത്താതെ കരയുകയായിരുന്നു.

നടുവിന് പരിക്കേറ്റ കുട്ടി തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. സ്ഥലത്തുണ്ടായിരുന്ന ഒരു അഭിഭാഷകനാണ് നാട്ടുകാരുടെ സഹായത്തോടെ കുട്ടിയെ ഉടനെ ആശുപത്രിയിലെത്തിച്ചത്.

സംഭവത്തിന് പിന്നാലെ സമീപത്തെ ഓട്ടോ ഡ്രൈവറും മറ്റും ശിഹ്ഷാദിനെ ചോദ്യം ചെയ്‌തെങ്കിലും അതിനെ ന്യായീകരിച്ച് ഇയാൾ കാറിൽ കയറി സ്ഥലം വിടുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് പോലീസ് നടപടിയുണ്ടായത്. ബാലവകാശ കമ്മിഷനും പ്രശ്‌നത്തിൽ ഇടപെട്ടിരുന്നു.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ന്യൂസ്‌ ബ്യുറോ കണ്ണൂർ

24/10/2022

കായംകുളം പോലീസ് കിരതമായ നടപടി.
സമാധാനപരമായി പ്രതിഷേധം നടത്തിയ ആലപ്പുഴ ജില്ലയിലെ സോൾജിയേഴ്സ് ഓഫ് ഈസ്റ്റ്‌ വെനീസ് സൈനിക കൂട്ടായ്മയിലെ വിമുക്തഭടൻമാരോട് മോശായി പെരുമാറുകയും സംഘടയുടെ ബാന്നർ നശിപ്പിക്കുകയും ചെയ്ത പോലീസ് നടപടിയിൽ പ്രതിഷേധിക്കുക.
അച്ഛന്റെ പ്രായം ഉള്ളവരെ എടാ പോടാ എന്ന് വിളിക്കുകയും പിടിച്ചു തള്ളൂകയും ചെയ്യുന്നത് ആണോ പോലിസേ നിങ്ങൾ പഠിച്ച സംസ്‍കാരം.

പുനലൂര്‍ ടൌണില്‍ നിന്നും 100 മീറ്റര്‍ അകലത്തില്‍ വീടും 16 സെന്റ് സ്ഥലവും മുഴുവനോ ഭാഗികമായോ വിൽപ്പനക്ക്. വില സെന്റ് 10 ലക...
29/08/2022

പുനലൂര്‍ ടൌണില്‍ നിന്നും 100 മീറ്റര്‍ അകലത്തില്‍ വീടും 16 സെന്റ് സ്ഥലവും മുഴുവനോ ഭാഗികമായോ വിൽപ്പനക്ക്. വില സെന്റ് 10 ലക്ഷം. ബന്ധപ്പെടുക: 96337 33096.

ചെങ്ങന്നൂർ ബൈക്ക് അപകടത്തിൽ സൈനികൻ മരിച്ചു.ചെങ്ങന്നൂർ ഇടനാട് കൈതകാട്ടിൽ ശ്രീകുമാറിന്റെ മകൻ ശ്രീനു (25) ആണ് മരിച്ചത്.ഇന്ന...
11/07/2022

ചെങ്ങന്നൂർ ബൈക്ക് അപകടത്തിൽ സൈനികൻ മരിച്ചു.

ചെങ്ങന്നൂർ ഇടനാട് കൈതകാട്ടിൽ ശ്രീകുമാറിന്റെ മകൻ ശ്രീനു (25) ആണ് മരിച്ചത്.
ഇന്നലെ രാത്രി ഏകദേശം 8.15നാണ് എം.സി റോഡിൽ മഴുക്കീർ പെട്രോൾ പമ്പിനു മുൻവശത്തുവെച്ചാണ് അപകടം.
പ്രാവിൻകൂട് ഭാഗത്ത് നിന്നും കല്ലിശ്ശേരിയിലേക്ക് പിതൃസഹോദരന്റെ മകൾ സോനുവിനൊപ്പം വരികയായിരുന്ന ശ്രീനുവിന്റെ ബൈക്ക് പെട്രോൾ പമ്പിൽ നിന്നും ഇറങ്ങി വന്ന ബൈക്കിൽ ഇടിച്ചാണ് അപകടമുണ്ടായതെന്ന് പറയുന്നു. അപകടത്തിൽ പരിക്കേറ്റ സോനുവിനെ കല്ലിശ്ശേരി കെ.എം.സി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സൈനികനായ ശ്രീനു രണ്ട് ദിവസം മുമ്പാണ് അവധിക്ക് നാട്ടിൽ എത്തിയത്. ചെങ്ങന്നൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ.

അമ്മ: പുഷ്പലത, സഹോദരി: ശ്രുതി.

നടി ആക്രമിക്കപ്പെട്ട കേസ്: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുന്‍ ഡി ജി പി.ദിലീപ് നിരപരാധി ?.പ്രതിയാക്കിയത് പോലീസ് ബ...
11/07/2022

നടി ആക്രമിക്കപ്പെട്ട കേസ്: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുന്‍ ഡി ജി പി.ദിലീപ് നിരപരാധി ?.പ്രതിയാക്കിയത് പോലീസ് ബുദ്ധിയോ?.

കൊച്ചി- നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് തീര്‍ത്തും നിരപരാധിയെന്ന് ജെയില്‍ ഡി ജി പിയായിരുന്ന ആര്‍ ശ്രീലേഖ. കേസില്‍ ദിലീപ് അറിഞ്ഞോ അറിയാതെയോ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് താന്‍ വിശ്വസിക്കുന്നില്ല.

പള്‍സര്‍ സുനിയും കൂട്ടരും സ്വന്തം ലാഭത്തിന് വേണ്ടി ചെയ്ത കുറ്റകൃത്യം ദിലീപിന്റെ ചുമലില്‍ വെച്ചുകൊടുക്കാന്‍ വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് അവര്‍ ഒരഭിമുഖത്തില്‍ പറഞ്ഞു. ദിലീപിനെതിരെ പോലീസ് തെളിവുകള്‍ കെട്ടിച്ചമച്ചെന്ന് തനിക്ക് നേരിട്ട് ബോധ്യപ്പെട്ടിട്ടുള്ളതാണെന്നും തെളിവുകളായി പോലീസ് അവതരിപ്പിച്ചിട്ടുള്ളവയെല്ലാം കെട്ടിച്ചമച്ചതാണെന്നും ശ്രീലേഖ പറഞ്ഞു.
ദിലീപും പള്‍സര്‍ സുനിയും ഒരുമിച്ചു നില്‍ക്കുന്ന ഒരു ഫോട്ടോ ആണ് പോലീസ് പ്രധാന തെളിവായി അവതരിപ്പിക്കുന്നത്. എന്നാല്‍ അന്വേഷണ ഘട്ടത്തില്‍ ഈ ഫോട്ടോ കണ്ട താന്‍ ഇത് ഫോട്ടോഷോപ്പ് ആണെന്ന് സംശയം പ്രകടിപ്പിച്ചപ്പോള്‍ അതേ ഫോട്ടോഷോപ്പ് ചെയ്തത് തന്നെയാണ്. അത്തരമൊരു തെളിവ് ആവശ്യമുണ്ടെന്ന് അന്വേഷണച്ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ തന്നോട് പറഞ്ഞിട്ടുണ്ട്.

ജയിലില്‍ നിന്ന് പള്‍സര്‍ സുനി നാദിര്‍ഷ അടക്കമുള്ളവരെ ഫോണില്‍ വിളിച്ചതും കത്തെഴുതിയതും പോലീസിന്റെ ഒത്താശയോടെയാണെന്നും ശ്രീലേഖ ആരോപിച്ചു. പ്രതികളെ കോടതിയില്‍ കൊണ്ടു പോയി തിരിച്ചെത്തിച്ച പോലീസുകാരിലൊരാള്‍ അസാധാരണമായി പള്‍സര്‍ സുനിക്കൊപ്പം ജയിലിലേക്ക് കടന്ന് ഫോണ്‍ കൈമാറുകയായിരുന്നുവെന്ന് സൂചന നല്‍കുന്ന നിരീക്ഷണ ക്യാമറാ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ജയിലിനുള്ളില്‍ പള്‍സര്‍ സുനി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്റെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങളും കണ്ടെത്തിയിരുന്നു. ചെരിപ്പിനുള്ളില്‍ വെച്ചാണ് ഫോണ്‍ ജെയിലിലേക്ക് കടത്തിയതെന്നാണ് പ്രതി അന്ന് പറഞ്ഞത്. എന്നാല്‍ അത്തരത്തില്‍ ചെരിപ്പിനുള്ളില്‍ വെച്ച് ഫോണ്‍ കടത്താന്‍ കഴിയില്ലെന്ന് അവര്‍ വ്യക്തമാക്കുന്നു. ഇക്കാര്യം അന്വേഷിക്കണമെന്ന് ഡി ജി പിയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഒന്നും സംഭവിച്ചില്ല.
ജയിലിനുള്ളില്‍ വെച്ച് ദിലീപിന് പള്‍സര്‍ സുനിക്ക് വേണ്ടി കത്തെഴുതിയ വിപിന്‍ലാല്‍ എന്ന തടവുകാരന്‍ ഇത് പോലീസ് പറഞ്ഞിട്ട് എഴുതിയതാണെന്ന് കോടതി് പരിസരത്ത് വെച്ച് മാധ്യമങ്ങളോട് പറഞ്ഞതും പോലീസ് അത് തടസ്സപ്പെടുത്തുന്നതും എല്ലാവരും കണ്ടതാണ്. ജയിലില്‍ വെച്ച് പ്രതിക്ക് ഉദ്യോഗസ്ഥരുടെ അറിവില്ലാതെ ഇത്തരമൊരു കത്തെഴുതാന്‍ കഴിയില്ല. ഇപ്പോള്‍ പള്‍സര്‍ സുനിയുടെ അമ്മ ഈ കത്തിന്റെ ഒറിജിനല്‍ എന്ന പേരില്‍ ഒരു കത്ത് പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ ഈ കത്തുകള്‍ രണ്ടും രണ്ടാണെന്ന് ശ്രീലേഖ പറയുന്നു. ജയിലില്‍ നിന്ന് എഴുതിയ കത്തിലെ കയ്യക്ഷരമോ ഉള്ളടക്കമോ അല്ല പള്‍സര്‍ സുനിയുടെ അമ്മ ഹാജരാക്കിയ കത്തിലുള്ളത്.
ദിലീപും പള്‍സര്‍ സുനിയും ഒരേ ടവര്‍ ലൊക്കേഷനില്‍ വന്നുവെന്നതും നിലനില്‍ക്കാത്ത തെളിവാണ്. അബാദ് പ്ലാസ ഹോട്ടലില്‍ സിനിമാതാരങ്ങളെല്ലാം പങ്കെടുത്ത പരിപാടി നടക്കുന്ന വേളയിലാണ് ഒരേ ടവര്‍ ലൊക്കേഷനില്‍ വന്നുവെന്ന് പറയുന്നത്. ഇത്തരത്തില്‍ ഒരേ ടവര്‍ ലൊക്കേഷനില്‍ വന്നതുകൊണ്ട് ഗൂഢാലോചന നടത്തിയെന്ന് പറയാന്‍ കഴിയുന്നതെങ്ങനെയെന്ന് അവര്‍ ചോദിക്കുന്നു.
ഒന്നര കോടി രൂപക്കാണ് ദിലീപ് പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയതെന്ന വാദം അവിശ്വസനീയമാണ്. പള്‍സര്‍ സുനി മറ്റ് നടിമാരെ ഇത്തരത്തില്‍ ബ്ലാക്ക് മെയില്‍ ചെയ്തതായുള്ള വിവരം പുറത്തു വന്നിട്ടുണ്ട്.

സ്വന്തം നിലക്ക് സാമ്പത്തിക ലാഭമുണ്ടാക്കാന്‍ നടത്തുന്ന ഇത്തരം കുറ്റകൃത്യങ്ങളില്‍ ഇരകളായവര്‍ മാനക്കേട് മൂലം പരാതിയുമായി വന്നിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. പള്‍സര്‍ സുനിയെ ചോദ്യം ചെയ്തതില്‍ നിന്ന് ഇയാള്‍ പറയുന്നത് പച്ചക്കള്ളമാണെന്ന ബോധ്യപ്പെട്ടിട്ടുണ്ട്.

ഓരോ ദിവസവും ഓരോ കള്ളം പറയുന്ന ആളാണ് പള്‍സര്‍ സുനിയെന്ന് ഇയാളുമായി സംസാരിച്ചതില്‍ നിന്ന് ബോധ്യമായി. ഇതില്‍ ക്വട്ടേഷന്‍ ഉണ്ടെങ്കില്‍ പള്‍സര്‍ സുനി അത് ആദ്യമേ പറഞ്ഞ് സ്വന്തം തടി രക്ഷിക്കാന്‍ ശ്രമിക്കുമായിരുന്നു.

അറസ്റ്റിലായി നാല് മാസത്തിന് ശേഷം ചിലരുടെ ഗൂഢാലോചനയുടെ ഫലമായി ക്വട്ടേഷന്‍ എന്ന വാദം ചിലര്‍ മാധ്യമങ്ങളിലൂടെ ബോധപൂര്‍വം ഉയര്‍ത്തിക്കൊണ്ടു വരികയായിരുന്നു. ഒന്നര കോടി രൂപക്ക് ക്വട്ടേഷന്‍ നല്‍കിയിട്ട് അഡ്വാന്‍സായി നല്‍കിയെന്ന് പറയുന്നത്. പതിനായിരും രൂപയാണ്. അതും പള്‍സര്‍ സുനിയുടെ അമ്മയുടെ കുടുംബശ്രീ അക്കൗണ്ട് വഴി. ഇതിനെക്കുറിച്ച് പോലീസ് പരിശോധന നടത്തിയിട്ടുമില്ല. ജയിലില്‍ ഇരുന്ന് പള്‍സര്‍ സുനി ദിലീപിന് എഴുതിയതായി പറയുന്ന കത്തില്‍ അത്യാവശ്യമായി 300 രൂപയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഒന്നര കോടിയുടെ ക്വട്ടേഷന്‍ വാങ്ങിയ ആള്‍ 300 രൂപ ആവശ്യപ്പെടുന്നത് യുക്തിക്ക് നിരക്കാത്തതാണ്.
സാക്ഷികളെ കൂറുമാറ്റി എന്ന ആരോപണത്തിന്റെ സത്യാവസ്ഥ പോലീസിലുള്ള എല്ലാവര്‍ക്കുമറിയാം. സാക്ഷിയുടെ മൊഴി എടുക്കുമ്പോള്‍ അവരുടെ ഒപ്പിട്ടു വാങ്ങാറില്ല. പോലീസ് ഓഫീസര്‍മാര്‍ തന്നെയാണ് എഴുതി ഒപ്പിടുന്നത്. ആ ഓഫീസര്‍ക്ക് മൊഴി എങ്ങനെയും എഴുതാം. കേസ് കോടതിയില്‍ വരുമ്പോള്‍ മൊഴി വായിച്ചു കേള്‍ക്കുമ്പോഴായിരിക്കും അത് ശരിയല്ലെന്ന് മനസ്സിലാക്കാന്‍ കഴിയുക.

കടകവിരുദ്ധമായ കാര്യങ്ങള്‍ എഴുതിവെച്ചാല്‍ സമ്മതിക്കാന്‍ കഴിയുന്നത് എങ്ങനെയാണ്. സാക്ഷികള്‍ കോടതിയില്‍ പറയുന്നതാണ് സത്യം. അത് കൂറുമാറ്റമല്ല. ഇത്രയുമാളുകള്‍ കൂറുമാറി എന്നതിന്റെ അര്‍ഥം പോലീസ് എഴുതിയ കാര്യങ്ങള്‍ തെറ്റായിരുന്നുവെന്നാണെന്ന് ശ്രീലേഖ പറയുന്നു.

Address

Edanadu News, Kulathramannil House, Kuttoor PO
Thiruvalla
689106

Alerts

Be the first to know and let us send you an email when Edanadu News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Edanadu News:

Share