തിരുവല്ല

തിരുവല്ല Thiruvalla(തിരുവല്ല)
(1)

എല്ലാ തിരുവല്ലാക്കാർക്കുമായി ഇതാ തിരുവല്ലയുടെ സ്വന്തം പേജ്

തിരുവല്ലയുടെ കൂടുതൽ വിശേഷങ്ങൾക്ക് ലൈക്‌ ചെയ്തു കണക്റ്റ് ആകു "നമ്മുടെ സ്വന്തം തിരുവല്ല "

03/07/2025

തിരുവല്ലയിലെ പൊടിയാടിയിൽ പുലിയിറങ്ങിയതായി അഭ്യൂഹം.

നെടുമ്പ്രം പഞ്ചായത്ത് ഏഴാം വാർഡിൽ മണിപ്പുഴ -പഞ്ചമി റോഡിൽ ഇന്ന് രാവിലെ ആറു മണിയോടെയാണ് സംഭവം.

തിരുവല്ല - മാവേലിക്കര റോഡിൽ പൊടിയാടി മണിപ്പുഴ ഹിന്ദുസ്ഥാൻ പെട്രോൾ പമ്പിന് പിൻവശത്തെ കോൺക്രീറ്റ് റോഡിലാണ് പുലിയെ പോലെയുള്ള ജീവിയെ കണ്ടത്.

മണിപ്പുഴ തൈപ്പടവിൽ വീട്ടിൽ സംഗീത ആണ് ഇതിനെ കണ്ടത്.

പട്ടിയുടെ ബഹളം കേട്ട് നോക്കിയപ്പോൾ പട്ടിയുടെ വലിപ്പമുള്ള പുലിയെ പോലുള്ള ജീവിയെ കണ്ടെന്നും സമീപമെത്തിയപ്പോൾ അത് അടുത്ത പറമ്പിലേക്ക് നടന്ന് പോയെന്നും സംഗീത പറഞ്ഞു.

മെബൈലിൽ താനെടുത്ത വിഡിയോ കണ്ട് ഭർത്താവാണ് ആ ജീവി പുലിയാണെന്ന് സ്ഥിരീകരിച്ചതെന്നും ഇവർ പറഞ്ഞു.

രാവിലെ പട്ടിയുടെയും കോഴിയുടെയും ബഹളം കേട്ട് നോക്കിയപ്പോൾ റോഡിൽ പുലിയെ പോലെയുള്ള ജീവിയെ കണ്ടു.

പട്ടിയുടെ വലിപ്പമുണ്ടായിരുന്നു. ഞാൻ അടുത്തേക്ക് നടന്നടുത്തത് കണ്ടതോടെ പുലി സമീപത്തെ മറ്റൊരു പുരയിടത്തിലേക്ക് നടന്നകന്നു.

ഇതിനെ കാണാതായതിനെ തുടർന്ന് വീട്ടിലേക്ക് തിരികെ നടക്കവേ പിന്തിരിഞ്ഞ് നോക്കുമ്പോഴാണ് പുലി റോഡിലൂടെ ആളൊഴിഞ്ഞ മറ്റൊരു പുരയിടത്തിലേക്ക് നടന്നു കയറുന്നത് കണ്ടത്.

തുടർന്ന് കൈയ്യിൽ ഉണ്ടായിരുന്ന മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി.

ഇത് ഭർത്താവ് ക​ണ്ടപ്പോഴാണ് പുലിയാണെന്ന് സ്ഥിരീകരിച്ചത്’ -സംഗീത പറഞ്ഞു.

തുടർന്ന് അയൽവാസികളെയും വാർഡ് മെമ്പർ എൻ എസ് ഗിരീഷ് കുമാറിനെയും വിവരം അറിയിച്ചു.

പുലി ഒളിച്ച പുരയിടത്തോട് ചേർന്നുള്ള അരകിലോമീറ്ററോളം ദൂരത്തിലുള്ള ഭാഗം കാട് നിറഞ്ഞ് കിടക്കുകയാണ്.

സംഭവം നാട്ടിൽ ആകെ പരന്നതോടെ പ്രദേശവാസികൾ ഭീതിയിലാണ്.

വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതായും ഉടൻ അവർ എത്തുമെന്നും വാർഡ് മെമ്പർ പറഞ്ഞു.

വിമാന അപകടത്തിൽ മരണപ്പെട്ട പ്രിയ സഹോദരി രഞ്ജിതയുടെ മൃതദേഹം നാളെ 24/6/25 രാവിലെ 10 മണിക്ക് പുല്ലാട് ശ്രീ വിവേകാനന്ദ ഹൈ സ്...
24/06/2025

വിമാന അപകടത്തിൽ മരണപ്പെട്ട പ്രിയ സഹോദരി രഞ്ജിതയുടെ മൃതദേഹം നാളെ 24/6/25 രാവിലെ 10 മണിക്ക് പുല്ലാട് ശ്രീ വിവേകാനന്ദ ഹൈ സ്കൂൾ അങ്കണത്തിൽ പൊതുദർശനം ഉണ്ടായിരിക്കും.
🌹ആദരാഞ്ജലികൾ 🙏

13/05/2025

തിരുവല്ല പുളിക്കീഴ് ബിവറേജസ് ഗോഡൗണിൽ തീപിടുത്തം; അഗ്നിരക്ഷാസേന തീയണയ്ക്കാൻ ശ്രമം തുടരുന്നു , ഗോഡൗണും ഔട്ലെറ്റും പൂർണമായി കത്തിനശിച്ചു

കല്ലിശ്ശേരി റ്റി. ബി ജംഗ്ഷനിൽ നിയന്ത്രണം വിട്ട കാർ സ്കൂട്ടർ യാത്രക്കാരനേയും വഴിയോര കച്ചവടക്കാരനായ ഇതര സംസ്ഥാന തൊഴിലാളിയേ...
13/05/2025

കല്ലിശ്ശേരി റ്റി. ബി ജംഗ്ഷനിൽ നിയന്ത്രണം വിട്ട കാർ സ്കൂട്ടർ യാത്രക്കാരനേയും വഴിയോര കച്ചവടക്കാരനായ ഇതര സംസ്ഥാന തൊഴിലാളിയേയും ഇടിച്ചിട്ടു. സ്കൂട്ടർ യാത്രികന്റെ നില വളരെ ഗുരുതരമാണ്.. മറ്റൊരു യുവതി ഓടിച്ച സ്കൂട്ടറിലും ഇടിച്ചു യുവതിക്കും പരുക്കുണ്ട്

അഖില കേരള ഫുട്ബോൾ ടൂർണമെന്റ് തിരുവല്ല മാർത്തോമ കോളേജ് സ്റ്റേഡിയത്തിൽ 2025 മെയ് 10- 17 വരെ
13/05/2025

അഖില കേരള ഫുട്ബോൾ ടൂർണമെന്റ് തിരുവല്ല മാർത്തോമ കോളേജ് സ്റ്റേഡിയത്തിൽ 2025 മെയ് 10- 17 വരെ

നമ്മുടെ അഭിമാനം എം ജി സോമൻ ചേട്ടൻ ഉപയോഗിച്ചിരുന്ന കാർ.
02/05/2025

നമ്മുടെ അഭിമാനം എം ജി സോമൻ ചേട്ടൻ ഉപയോഗിച്ചിരുന്ന കാർ.

കവിയൂർ : മനക്കച്ചിറ ജംക്ഷനിൽ ടോറസ് ലോറിക്ക് തീ പിടിചു.തിരുവല്ല - കോഴഞ്ചേരി റോഡിൽ മനക്കച്ചിറയിൽ വെച്ച് ടിപ്പറും ടോറസുമായി...
28/04/2025

കവിയൂർ : മനക്കച്ചിറ ജംക്ഷനിൽ ടോറസ് ലോറിക്ക് തീ പിടിചു.
തിരുവല്ല - കോഴഞ്ചേരി റോഡിൽ മനക്കച്ചിറയിൽ വെച്ച് ടിപ്പറും ടോറസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് ടോറസ് പൂർണ്ണമായും അഗ്നിക്കിരയായി. ഡ്രൈവർ രക്ഷപെട്ടു.
തിരുവല്ലയിൽ നിന്ന് അഗ്നിശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട് !!

കെഎസ്ആർടിസി ബസ്സിൽ ഒരു നാടോടി സ്ത്രീയുടെ കൂടെ കയറിയ 3 വയസ്സുകാരി കണ്ടക്ടർ അനീഷിൻ്റെ കൈകളിൽ പിടിച്ചു.വാൽസല്യം കാണിച്ച അദ്...
24/04/2025

കെഎസ്ആർടിസി ബസ്സിൽ ഒരു നാടോടി സ്ത്രീയുടെ കൂടെ കയറിയ 3 വയസ്സുകാരി കണ്ടക്ടർ അനീഷിൻ്റെ കൈകളിൽ പിടിച്ചു.വാൽസല്യം കാണിച്ച അദ്ദേഹത്തിൻ്റെ സീറ്റിനരികെ നിന്നും മാറാതെ നിന്നു.ഒരു സുരക്ഷിത ബോധത്തോടെ അവൾ ഓരം ചേർന്നു .ആ കുഞ്ഞിൻ്റെ മുഖവും കണ്ണുകളും എന്തോ പറയാതെ പറയുന്നത് പോലെ അനീഷിന് തോന്നി. ടിക്കറ്റ് ചോദിക്കുന്നതോടൊപ്പം കുഞ്ഞിനെ പറ്റിയും ചോദ്യം ചെയ്തു . കുഞ്ഞു മലയാളവും കൂടെ വന്ന സ്ത്രീ തമിഴും കൂടിയായപ്പോൾ സംശയം തോന്നി കണ്ടക്ടർ അനീഷ് മറുത്തൊന്നും പറയാതെ ബസ്സ് നേരെ പന്തളം പോ ലിസ് സ്റ്റേഷനിലേക്ക് വിട്ടു .കുട്ടിയെ സുരക്ഷിതമായി പോലിസിൽ ഏൽപ്പിച്ച ശേഷം യാത്രക്കാരുമായി അനീഷ് തൃശൂരിലേക്ക് യാത്ര തിരിച്ചു....
കൊല്ലത്ത് ഒരു പാർക്കിൽ നിന്നുമാണ് കുട്ടിയെ തട്ടി കൊണ്ട് വന്നത് . സ്റ്റേഷനിലേക്ക് ബന്ധുക്കളെ വിളിച്ച് വരുത്തി കൊച്ചിനെ തിരിച്ചേൽപ്പിച്ചു....

ബുദ്ധിപരമായ ഇടപ്പെടലിൽ ആ മോളേ രക്ഷിച്ച നമ്മുടെ അനീഷേട്ടന് ഒരു ബിഗ് സല്യൂട്ട് ..❤️🙏

ഡോക്ടർ കെ.എം ചെറിയാൻ അന്തരിച്ചുചെങ്ങന്നൂർ കല്ലിശ്ശേരി കെ.എം ചെറിയാൻ ഹോസ്പ്പിറ്റൽ സ്ഥാപകൻ ഡോക്ടർ കെ.എം ചെറിയാൻ അന്തരിച്ചു...
26/01/2025

ഡോക്ടർ കെ.എം ചെറിയാൻ അന്തരിച്ചു

ചെങ്ങന്നൂർ കല്ലിശ്ശേരി കെ.എം ചെറിയാൻ ഹോസ്പ്പിറ്റൽ സ്ഥാപകൻ ഡോക്ടർ കെ.എം ചെറിയാൻ അന്തരിച്ചു, ഇന്ന് പുലർച്ചെ 12.30 ന് ബാംഗ്ലൂരിൽ ആയിരുന്നു അന്ത്യം...

Address

Thiruvalla

Website

Alerts

Be the first to know and let us send you an email when തിരുവല്ല posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share