Excel Live TV

Excel Live TV Live christian programs from anywhere.. It helps you to bring your friends and relatives more closer .:9594927117

15/01/2026
11/01/2026

✍️ ✍️ ✍️ ✍️ ✍️✍️✍️✍️✍️✍️✍️✍️

ഭാരതത്തിൽ ക്രിസ്തുമതക്കാരുടെ കഥ കഴിഞ്ഞു ⁉️.


എഴുതാതെ നിവൃത്തിയില്ല. എഴുതിയിട്ടും വലിയ പ്രയോജനം ഒന്നും ഉണ്ടാകാനും വഴിയില്ല എന്നറിഞ്ഞിട്ടും എഴുതുകയാണ്.

2613 ദിവസത്തെ ഒരൊറ്റ ദിവസം പോലും മുടങ്ങാതെയുള്ള ഈ എഴുത്ത് ഒരു ശ്രമകരം തന്നെയാണ് എന്ന് നിങ്ങളും സമ്മതിക്കുമല്ലോ.

2613 ദിവസത്തെ നമുക്ക് ഒന്ന് കൊല്ലം ആയി കണക്കാക്കിയാൽ 2613 ÷ 365 = 7 വർഷവും 58 ദിവസവും എന്ന് ഉത്തരം കിട്ടും. ചുരുക്കിപ്പറഞ്ഞാൽ അമ്പത്തിയെട്ടാമത്തെ വയസ്സിലെ ഏതോ ഒരു ദിവസം എഴുതി തുടങ്ങിയതാണ് ഈ അറുപത്തിയഞ്ചാമത്തെ വയസ്സിലും തുടരുന്നത്. അതിനുള്ള ആരോഗ്യം തരുന്ന ദൈവത്തിന് സ്തോത്രം.

SIR രേഖയിൽ എന്റെ പേരില്ല. ഇനി പേര് ചേർക്കണം. അതിന്നായി കൊടുങ്ങല്ലൂർ പട്ടണത്തിൽ അലയുമ്പോഴാണ് ചായ കുടിക്കാൻ കേറിയ കടയിലെ ജോർജ്ജ് ചേട്ടന്റെ വാത്സല്യത്തോടെയുള്ള ചോദ്യം, എല്ലാ ദിവസവും എഴുതാനുള്ള കൃപ ദൈവത്തിൽ നിന്നും ലഭിക്കുന്നുണ്ടല്ലോ അല്ലേ എന്ന്. ഞാൻ ആരാണെന്ന് എന്നെ നന്നായി അറിയുന്ന എന്റെ നാട്ടുകാരുടെ മുന്നിൽ എന്റെ വിശ്വാസത്തെ തെളിവായി പ്രഖ്യാപിക്കാൻ കഴിയുന്ന എന്റെ ഒരു ഒറ്റയാൾ പരസ്യയോഗമാണ് എന്റെ ഈ എഴുത്ത്.

ഭാരതത്തിൽ ക്രിസ്തു വിശ്വാസികൾക്ക് അവരുടെ വിശ്വാസത്തിൽ ജീവിക്കാനും, അത് പ്രചരിപ്പിക്കുവാനുമുള്ള സ്വാതന്ത്ര്യം നിയമപരമായി ഭാരതം തടയുന്നില്ലെങ്കിലും ഭരണത്തിന്റെ മറവിൽ ഭരണപക്ഷത്തിന്റെ തണലിൽ പല സ്ഥലത്തും ക്രിസ്തു മതക്കാർ ഉപദ്രവിക്കപ്പെടുന്നുണ്ട്.

4 വോട്ടിനു വേണ്ടി ക്രിസ്തുമതക്കാരുടെ നേതാക്കൾക്ക് കേക്കുമായി പോകുന്ന നേതാക്കന്മാരുടെ അറിവോടും സമ്മതത്തോടും കൂടെ ഹിന്ദു മതക്കാരുടെ കൂട്ടയ്മകളിലും, അവരുടെ പത്രങ്ങളിലും ക്രിസ്തുമത വിരോധം കുത്തി നിറയ്ക്കുകയാണ്. തങ്ങളുടെ പിതാക്കന്മാർ പഠിച്ചുയർന്ന വിദ്യാലയങ്ങൾ മക്കൾ തല്ലി തകർക്കുകയാണ്. ഭാരതത്തിൽ SIR ഉള്ള ക്രിസ്തുമതക്കാർ ജയ് ശ്രീറാം വിളിച്ചേ മതിയാകു എന്ന് ഇവിടെ ഹിന്ദുത്വ വാദികൾ ശഠിക്കുകയാണ്. എന്നാൽ ഞങ്ങൾ ക്രിസ്ത്യാനികൾ #ജയ് ജീസ്സസ്, എന്നോ, #ജയ് മസിഹ് എന്നോ നിങ്ങളെക്കൊണ്ട് വിളിപ്പിക്കുകയില്ല. കാരണം നിങ്ങളുടെ ജയ് വിളിയിൽ ജയിക്കുന്നവനല്ല ഞങ്ങൾ വിശ്വസിക്കുന്ന ക്രിസ്തു.

യോഹന്നാൻ എഴുതിയ സുവിശേഷം ആറാമത്തെ അദ്ധ്യായം എല്ലാ ക്രിസ്തീയ വിരോധികളും ഒന്ന് വായിച്ചിരിക്കണം. 71 വാക്യങ്ങൾ ഉള്ള ഈ അദ്ധ്യായത്തിൽ ആദ്യത്തെ ഭാഗത്ത്‌ യേശുകർത്താവിന്റെ കൂടെ പതിനായിരക്കണക്കിന് ആളുകൾ ഉള്ള നല്ല ഒരു #നേതാവായി നിങ്ങൾക്ക് ക്രിസ്തുവിനെ കാണാം. ബഹുജനത്തിന്റെ ആരവങ്ങൾ മുഴങ്ങുമ്പോൾ ക്രിസ്തു അവരോട് #സുവിശേഷം പറഞ്ഞു. ഇന്നത്തെ RSS കാരും, BJP ക്കാരും പറയുന്നതുപോലെ അന്നത്തെ ക്രിസ്തുവിനെ അനുഗമിച്ചവർ പറഞ്ഞത് നിങ്ങൾക്ക് അറിയണമെങ്കിൽ ആദ്യം നിങ്ങൾ യോഹന്നാൻ എഴുതിയ സുവിശേഷം 6 ന്റെ 60 വായിക്കണം. "യേശുക്രിസ്തുവിന്റെ ശിഷ്യന്മാർ പലരും അതു കേട്ടിട്ടു: ഇതു കഠിനവാക്കു, ഇതു ആർക്കു കേൾപ്പാൻ കഴിയും എന്നു പറഞ്ഞു". എന്നാണ് പറഞ്ഞത്. എന്റെ പ്രിയ സുഹൃത്തുക്കളെ... യേശുക്രിസ്തുവിന്റെ സുവിശേഷം യേശുക്രിസ്തുവിന്റെ കൂടെ നടക്കുന്നവർക്ക് പോലും കഠിന വാക്കായിട്ടാണ് തോന്നുന്നത്. യേശുക്രിസ്തു പറയുന്നത് സുവിശേഷമാണ്. സുവിശേഷത്തോടാണ് ഇന്ന് എല്ലാവർക്കും ദേഷ്യം.സുവിശേഷത്തെ ഒരു മതമാക്കി കൊണ്ടുനടക്കുന്നവർക്ക് പോലും. അതുകൊണ്ടല്ലേ നിങ്ങളുടെ അണികൾ ഭാരതം മുഴുവനും ഓടി നടന്ന് ക്രിസ്തുമതക്കാരെ തല്ലിച്ചതച്ചു നിരാലാംബരാക്കുമ്പോഴും നിങ്ങളുടെ ഒരു കഷ്ണം കേക്ക് വാങ്ങി അവർ തിന്നുന്നത്. ക്രിസ്തുവിന്റെ സുവിശേഷം പാപം ചെയ്യുന്ന പാതിരിമാർക്കും, സുവിശേഷം പറയുന്ന സുവിശേഷകന്മാർക്കും, സഭയെ പരിപാലിക്കുന്ന പാസ്റ്റർമാർക്കും ഇഷ്ടമല്ലാത്തതുകൊണ്ടല്ലേ ഇന്നും സഭാ ആസ്ഥാനങ്ങളിൽ തർക്കങ്ങളും, അടിപിടിയും നടക്കുന്നത്. സഭാ നേതൃത്വം ഇപ്പോൾ എന്താണ് പറയുന്നത് എന്ന് നിങ്ങൾക്ക് അറിയില്ല എങ്കിൽ ഞാൻ വീണ്ടും നിങ്ങളെ യോഹന്നാൻ 6 ന്റെ 60 വായിച്ചു കേൾപ്പിക്കാം. "ഇതു കഠിനവാക്കു, ഇതു ആർക്കു കേൾപ്പാൻ കഴിയും". എന്നല്ലേ അവരും പറയുന്നത്.

ഇനി നിങ്ങൾക്ക് മനസ്സുണ്ടെങ്കിൽ യോഹന്നാൻ എഴുതിയ സുവിശേഷം 6 ന്റെ 66 മുതൽ ഒന്ന് വായിച്ചു നോക്ക്.

"അന്നുമുതൽ യേശുക്രിസ്തുവിന്റെ ശിഷ്യന്മാരിൽ പലരും പിൻവാങ്ങിപ്പോയി, പിന്നെ യേശുക്രിസ്തുവിനോട് കൂടെ സഞ്ചരിച്ചില്ല". എന്നാണ് അവിടെ എഴുതി വച്ചിരിക്കുന്നത്. ഇന്നും യേശുക്രിസ്തുവിന്റെ ശിഷ്യന്മാരിൽ പലരും പിൻവാങ്ങിപ്പോയി, പിന്നെ യേശുക്രിസ്തുവിനോട് കൂടെ സഞ്ചരിക്കുന്നില്ല എന്ന് തന്നെ നാം മനസ്സിലാക്കണം. അതുകൊണ്ടാണ് കൂടെയുള്ളവർ തല്ലുകൊണ്ട് ജയിലിൽ കഴിയുമ്പോഴും തല്ലുന്നവരുടെ കേക്ക് കഴിക്കാൻ അവർ അരമനകൾ തുറന്ന് കൊടുക്കുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേരളത്തിൽ അനുയായികൾ പലരും വോട്ട് ചെയ്യാത്തതുകൊണ്ട് വലിയ പരാജയം ഭരണ കക്ഷിക്ക് വന്നില്ലേ❓. അതുകൊണ്ട് എന്താണ് അവർ ചെയ്യുന്നത്❓. മതി നമുക്ക് രാഷ്ട്രീയം നിർത്താം എന്നല്ലല്ലോ അവർ പറയുന്നത്. നിയമസഭയിൽ മൂന്നാം തുടർഭരണം കിട്ടുമെന്നല്ലേ അവർ ഇപ്പോഴും പറയുന്നത്.

എന്നാൽ ശിഷ്യന്മാർ പിരിഞ്ഞുപോയ ക്രിസ്തു എന്ന നേതാവിന്റെ മനോഭാവം അറിയണമെങ്കിൽ യോഹന്നാൻ എഴുതിയ സുവിശേഷം 6 ന്റെ 67 മാത്രം വായിച്ചാൽ മതി. "ആകയാൽ യേശു പന്തിരുവരോടു: “നിങ്ങൾക്കും പൊയ്ക്കൊൾവാൻ മനസ്സുണ്ടോ ” എന്നു ചോദിച്ചു". ഇത്രയേയുള്ളു. കൂടെ ബാക്കിയുള്ള 12 പേരും തന്റെ കൂടെ ഉണ്ടാകണം എന്ന് കൊതിക്കാത്ത യേശുക്രിസ്തു എന്ന നേതാവിനെ നിങ്ങൾ പരിചയപ്പെട്ടിട്ടുണ്ടോ❓. ഇല്ലെങ്കിൽ പരിചയപ്പെടണം.

അതുകൊണ്ട് ക്രിസ്തു വിരോധികളായ എല്ലാവരോടും ഞങ്ങൾക്ക് പറയാനുള്ളത്

ഞങ്ങൾ ഉറക്കെ പ്രഖ്യാപിക്കുന്നത് 68, 69 വാക്യങ്ങളിൽ ഉണ്ട്. "കർത്താവേ, ഞങ്ങൾ ആരുടെ അടുക്കൽ പോകും❓ നിത്യജീവന്റെ വചനങ്ങൾ നിന്റെ പക്കൽ ഉണ്ടു, അങ്ങ് ദൈവത്തിന്റെ പരിശുദ്ധൻ എന്നു ഞങ്ങൾ വിശ്വസിച്ചും അറിഞ്ഞും ഇരിക്കുന്നു". എന്നത് തന്നെയാണ്. ഞങ്ങൾ ക്രിസ്ത്യാനികൾക്ക് ഭാരതത്തെ അട്ടിമറിക്കണം എന്നോ, ഭാരതത്തിന്റെ ഭരണം പിടിക്കണം എന്നോ ആഗ്രഹമില്ല. ഞങ്ങളുടെ നേതാവ് ക്രിസ്തുവാണ്. ഞങ്ങൾക്ക് ആവശ്യം നിത്യജീവന്റെ വചനങ്ങളാണ്. നിത്യജീവൻ എന്ന് പറഞ്ഞാൽ അത് മരണ ശേഷം ഉള്ളതാണ്. അതുകൊണ്ട് നിത്യജീവൻ ആഗ്രഹിക്കുന്ന ആരും ഈ ഭൂമിയിലെ ഒരു നേതൃ സ്ഥാനത്തിന് വേണ്ടിയും തല്ലുപിടിക്കില്ല, യുദ്ധം ചെയ്യില്ല. ഇന്ന് നിങ്ങൾ കാണുന്ന ക്രിസ്തീയ സഭകളിൽ പോലും വഴക്കും, വൈരാഗ്യവും, പിണക്കവും കാണുന്നുണ്ട് എങ്കിൽ നിങ്ങൾ തിരിച്ചറിയുക അവിടെയൊന്നും ക്രിസ്തു ഇല്ല. ഭരണം പിടിക്കാൻ രാഷ്ട്രീയം ഉണ്ടാക്കി CASA പോലുള്ള സംഘടനകൾ ഉണ്ടാക്കി നടക്കുന്ന മത സംഘടനകളും ക്രിസ്തീയമല്ല എന്ന് വിനീതമായി അറിയിക്കട്ടെ.

എന്ന് നിങ്ങളുടെ കൂട്ടുസഹോദരൻ

ഷിബു കൊടുങ്ങല്ലൂർ.

07/01/2026
25/12/2025
13/11/2025

Happy children’s day

05/10/2025
02/10/2025
30/08/2025
30/08/2025
22/08/2025

Celebrating my 7th year on Facebook. Thank you for your continuing support. I could never have made it without you. 🙏🤗🎉

Address

Kumbanad
Thiruvalla
689547

Telephone

+919495927117

Website

Alerts

Be the first to know and let us send you an email when Excel Live TV posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category