Thiruvambady News

Thiruvambady News Through This Website, We Are Trying To Visualise You “ Thiruvambady” As A Whole About Various Or

Through This Website, We Are Trying To Visualise You “ Thiruvambady” As A Whole About Various Organizations, Prominent Personalities, And Government Institutions, Our Celebration, Important Activities And So On That Are Related To Our Thiruvambady.

10/08/2025

താമരശേരി രൂപത കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ സാരിവേലി സമരം സംഘടിപ്പിച്ചു

താമരശേരി: "ഞങ്ങൾക്ക് ഇവിടെ ജീവിക്കണം" എന്ന മുദ്രാവാക്യം ഉയർത്തി താമരശേരി രൂപത കത്തോലിക്ക കോൺഗ്രസ് സാരിവേലി സമരം സംഘടിപ്പിച്ചു. താമരശേരി, പാറോപ്പടി, തിരുവമ്പാടി, കോടഞ്ചേരി മേഖലകളിൽ നിന്നുള്ള പ്രവർത്തകർ പങ്കെടുത്ത അതിജീവന സമര റാലി താമരശേരി പഴയ ബസ്റ്റാൻഡിൽ നിന്ന് ആരംഭിച്ച് താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ സമാപിച്ചു.

സമര ഉദ്ഘാടനം രൂപതാ ബിഷപ്പ് മാർ റിമീജിയോസ് ഇഞ്ചനാനിയൽ നിർവഹിച്ചു. രൂപത ഡയറക്ടർ ഫാ. മാത്യു തൂമുള്ളിൽ അധ്യക്ഷത വഹിച്ചു. രൂപതാ പ്രസിഡൻറ് ഡോ. ചാക്കോ കാളംപറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ഷാജി കണ്ടത്തിൽ, ചെയർമാൻ ജോബിഷ് തുണ്ടത്തിൽ, ജനറൽ കൺവീനർ ഷിനോയി അടയ്ക്കാപ്പാറ എന്നിവർ പ്രസംഗിച്ചു.

സൗരവേലി നടപ്പിലാക്കാത്ത സർക്കാരിനും വനവകുപ്പിനും എതിരെ സാരിവേലി സമരം നാളെ----------------------------------കോടഞ്ചേരി:സൗര...
08/08/2025

സൗരവേലി നടപ്പിലാക്കാത്ത സർക്കാരിനും വനവകുപ്പിനും എതിരെ സാരിവേലി സമരം നാളെ
----------------------------------
കോടഞ്ചേരി:സൗരവേലി നടപ്പിലാക്കാത്ത സർക്കാരിനും വനവകുപ്പിനും എതിരെ സാരിവേലി സമരം. താമരശേരി രൂപത കത്തോലിക്ക കോൺഗ്രസ് “ഞങ്ങൾക്കിവിടെ ജീവിക്കണം” എന്ന മുദ്രാവാക്യമുയർത്തി, താമരശ്ശേരി, കോടഞ്ചേരി, തിരുവമ്പാടി, പാറോപ്പടി ഫൊറോനകളിലെ വിവിധ സംഘടനകളെയും ആത്മായ കൂട്ടായ്മകളെയും അണിനിരത്തിക്കൊണ്ട് ആഗസ്റ്റ് 9 ശനിയാഴ്ച രാവിലെ 10 മണിക്ക് താമരശ്ശേരി ഫോറസ്റ്റ് റെയിഞ്ച് ഓഫീസിന് മുമ്പിൽ സാരി വേലി സമരവും അതിജീവിന റാലിയും നടത്തുന്നു.

പ്രതിഷേധ ധർണയുടെ ഉദ്ഘാടനം താമരശ്ശേരി രൂപതയുടെ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ നിർവഹിക്കുന്നു .

കോടഞ്ചേരി:സൗരവേലി നടപ്പിലാക്കാത്ത സർക്കാരിനും വനവകുപ്പിനും എതിരെ സാരിവേലി സമരം. താമരശേരി രൂപത കത്തോലിക്ക കോൺ...

യു ഡി എഫ് ജന വിജയ ജാഥ ഇന്നും നാളെയും----------------------കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് യു.ഡി.എഫ് ഭരണ സമിതിയുട...
08/08/2025

യു ഡി എഫ് ജന വിജയ ജാഥ ഇന്നും നാളെയും
----------------------
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് യു.ഡി.എഫ് ഭരണ സമിതിയുടെ 5 വർഷത്തെ വികസനനേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനായി ജന വിജയ യാത്ര സംഘടിപ്പിക്കുന്നു. 'കൊടിയത്തൂർ; വികസന മുന്നേറ്റത്തിൻ്റെ അഞ്ചാണ്ട്' എന്ന മുദ്രാവാക്യവുമായി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു, വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ എന്നിവരാണ് ജാഥ നയിക്കുന്നത്.

ഇന്നും നാളെയും (വെള്ളി, ശനി) നടക്കുന്ന ജാഥയുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 3 മണിക്ക് തോട്ടുമുക്കം പള്ളിത്താഴെ അങ്ങാടിയിൽ വെച്ച് ഡി.സി.സി പ്രസിഡൻ്റ് അഡ്വ. കെ പ്രവീൺ കുമാർ ഉദ്ഘാടനം നിർവഹിക്കും. ആദ്യ ദിവസം തോട്ടുമുക്കത്ത് നിന്നാരംഭിക്കുന്ന ജാഥ പള്ളിത്താഴെ, എരഞ്ഞിമാവ്, ഗോതമ്പ റോഡ്, മാട്ടുമുറി എന്നിവിടങ്ങളിലെ സ്വീകരണ ശേഷം പന്നിക്കോട് സമാപിക്കും. 7.30 ന് പന്നിക്കോട് നടക്കുന്ന സ്ഥാപന സമ്മേളനം പി.ജി മുഹമ്മദ് ഉദ്ഘാടനം ചെയ്യും.

രണ്ടാം ദിവസമായശനിയാഴ്ച 3 മണിക്ക് തെനേങ്ങപറമ്പിൽ ഡി.സി.സി സെക്രട്ടറി സി.ജെ ആൻ്റണി ഉദ്ഘാടനം ചെയ്യും. തുടർന്ന് കാരാളിപറമ്പ്, പൊറ്റമ്മൽ, പഴം പറമ്പ്, ചെറുവാടി, ചുള്ളിക്കാപറമ്പ്, വെസ്റ്റ് കൊടിയത്തൂർ, സൗത്ത് കൊടിയത്തൂർ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം കൊടിയത്തൂരിൽ സമാപിക്കും. സമാപന യോഗം മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയമുഹമ്മദ് ഉദ്ഘാടനം ചെയ്യും.ഗ്രാമ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ ഇടതുമുന്നണി നടത്തുന്ന കള്ള പ്രചരണങ്ങൾക്കെതിരെയുള്ള മറുപടിയായിരിക്കും ജാഥയെന്ന് യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. കഴിഞ്ഞ 5 വർഷക്കാലം സമാനതകളില്ലാത്ത വികസനം നടത്തിയ ഭരണസമിതിയെ കരിവാരിതേക്കാൻ സി.പി.എം നടത്തുന്ന ശ്രമങ്ങൾക്കെതിരെ ശക്തമായ ജനമുന്നേറ്റമായി ജാഥ മാറുമെന്നും നേതാക്കൾ പറഞ്ഞു.ജന വിജയ ജാഥയുടെ പ്രഖ്യാപന കൺവെൻഷൻ പന്നിക്കോട് എയുപി സ്കൂളിൽ നടന്നു. ജാഥ ഡി.സി.സി സെക്രട്ടറി സി.ജെ ആൻ്റണി ഉദ്ഘാടനം ചെയ്തു. എൻ.കെ അഷ്റഫ് അധ്യക്ഷത വഹിച്ചു. സുജ ടോം, കെ.ടി മൻസൂർ, കെ.പി അബ്ദുറഹിമാൻ, ഷംസുദ്ധീൻ ചെറുവാടി, കെ.പി സൂഫിയാൻ, ദിവ്യ ഷിബു, ഫസൽ കൊടിയത്തൂർ, ഗ്രാമ പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.

കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് യു.ഡി.എഫ് ഭരണ സമിതിയുടെ 5 വർഷത്തെ വികസനനേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്ന....

തിരുവമ്പാടി  സേക്രഡ് ഹാർട്ട് യുപി സ്കൂളിൽ സ്കൂൾ കലാമേള--------------------------തിരുവമ്പാടി: തിരുവമ്പാടി സേക്രഡ് ഹാർട്ട്...
08/08/2025

തിരുവമ്പാടി സേക്രഡ് ഹാർട്ട് യുപി സ്കൂളിൽ സ്കൂൾ കലാമേള
--------------------------
തിരുവമ്പാടി: തിരുവമ്പാടി സേക്രഡ് ഹാർട്ട് യുപി സ്കൂളിൽ സ്കൂൾ കലാമേള ആരംഭിച്ചു. രണ്ടു ദിവസങ്ങളിലായി 7 വേദികളിൽ വിവിധ ഇനങ്ങളിലായി 500-ൽ അധികം വിദ്യാർത്ഥികൾ മത്സരിക്കുന്നു.

വ്യാഴാഴ്ച രാവിലെ 9. 30 – ന് സ്കൂളിൽ നടന്ന ചടങ്ങിൽ ശ്രുതിലയം – 2025 സ്കൂൾ കലാമേളയുടെയും വിദ്യാരംഗം കലാ സാഹിത്യ വേദി ഉൾപ്പെടെ വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം പ്രശസ്ത ചിത്രകാരൻ കെ.ആർ ബാബു ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. സ്കൂൾ അസി. മാനേജർ ഫാ. ജേക്കബ് തിട്ടയിൽ അധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റർ സുനിൽ പോൾ, പി ടി എ പ്രസിഡൻ്റ് ജിതിൻ മാത്യു പല്ലാട്ട്, എം.പി.ടി.എ പ്രസിഡൻ്റ് ഫൗസിയ ഷംസു , പി.ടി.എ വൈസ് പ്രസിഡൻ്റ് റിയാസ് കെ.എ , കലാമേള കൺവീനർ അനുപമ നെൽസൺ, ലിസി കെ.പി എന്നിവർ സംസാരിച്ചു. മേള ഇന്ന് (8.8.25 )സമാപിക്കും.

തിരുവമ്പാടി: തിരുവമ്പാടി സേക്രഡ് ഹാർട്ട് യുപി സ്കൂളിൽ സ്കൂൾ കലാമേള ആരംഭിച്ചു. രണ്ടു ദിവസങ്ങളിലായി 7 വേദികളിൽ വ.....

ഹരിത കർമ്മ സേനാംഗങ്ങളെ പുറത്താക്കിയ നടപടി പിൻവലിച്ചു--------------------------- കോടഞ്ചേരി: പഞ്ചായത്ത് ഓഫീസിലേക്ക് സിപിഐഎ...
08/08/2025

ഹരിത കർമ്മ സേനാംഗങ്ങളെ പുറത്താക്കിയ നടപടി പിൻവലിച്ചു
---------------------------
കോടഞ്ചേരി: പഞ്ചായത്ത് ഓഫീസിലേക്ക് സിപിഐഎം നേതൃത്വത്തിൽ നടത്തിയ സമരം വിജയിച്ചു ഹരിത കർമ്മ സേനയുടെ MCF ൽ നടക്കുന്ന അഴിമതിയെക്കുറിച്ച് കണക്കുകൾ ചോദിച്ച ഹരിത കർമ്മ സേനാംഗങ്ങൾ പ്രസിഡണ്ടിനോട് അപമര്യാതയായി പെരുമാറി എന്ന കാരണം പറഞ്ഞ് ജോലിയിൽ നിന്നും പുറത്താക്കിയ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് സിപിഐ(എം), പട്ടികജാതി ക്ഷേമസമിതിയുടെയും നേതൃത്വത്തിൽ നടന്ന സമരത്തെ തുടർന്ന് പഞ്ചായത്ത് ഭരണസമിതി നടപടി പിൻവലിച്ചു.

പട്ടികജാതി ക്ഷേമസമിതിയുടെയും നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് ഉപരോധത്തെ തുടർന്ന് പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടക്കുമെന്നും ക്ഷമാപണം എഴുതി നൽകേണ്ട എന്നും മാറ്റിയ നിർത്തിയ അഞ്ച് ദിവസങ്ങളിലെ വേതനം നൽകാമെന്നും പഞ്ചായത്ത് സെക്രട്ടറി രേഖാമൂലം എഴുതി നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ സമരം പിൻവലിച്ചു സിപിഐഎം തിരുമ്പാടി ഏരിയ കമ്മിറ്റി അംഗം ഷിജി ആന്റണി,പുഷ്പ സുരേന്ദ്രൻ സിപിഎം ലോക്കൽ സെക്രട്ടറിമാരായ പിജി സാബു ,പി ജെ ജോൺസൺ പട്ടികജാതി ക്ഷേമസമിതി സംസ്ഥാന കമ്മറ്റി അംഗം ഷാജി തെച്ചേയിൽ ജില്ലാ കമ്മിറ്റി അംഗം ശ്യാംകുമാർ ഏരിയാ സെക്രട്ടറി വിശ്വനാഥൻ സിപിഐഎം ലോക്കൽ കമ്മിറ്റി മെമ്പർമാരായ ഷിബു പുതിയേടത്ത്, സുബ്രഹ്മണ്യൻ മാണിക്കോത്ത് ഷാജി ഭാസ്കരൻ എന്നിവർ നേതൃത്വം കൊടുത്തു. കോടഞ്ചേരി അങ്ങാടിയിൽ നടന്ന പ്രകടനത്തിലും പൊതുയോഗത്തിലും എന്നിവർ സംസാരിച്ചു.

കോടഞ്ചേരി: പഞ്ചായത്ത് ഓഫീസിലേക്ക് സിപിഐഎം നേതൃത്വത്തിൽ നടത്തിയ സമരം വിജയിച്ചു ഹരിത കർമ്മ സേനയുടെ MCF ൽ നടക്കുന്....

നെറികെട്ട രാഷ്ട്രീയ കളി സിപിഐ എം അവസാനിപ്പിക്കണം-----------------------------കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ഭര...
08/08/2025

നെറികെട്ട രാഷ്ട്രീയ കളി സിപിഐ എം അവസാനിപ്പിക്കണം
-----------------------------
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ഭരണസമിതിയുടെ വികസന കുതിപ്പിൽ അന്താളിച്ചു നിൽക്കുന്ന സിപിഐ എം, ഭരണസമിയുടെ സത്പേര് കളങ്കപ്പെടുത്തുവാനായി വ്യാജ ജാതി ആരോപണങ്ങൾ അടക്കം ഉന്നയിച്ചുകൊണ്ട് പൊതുസമൂഹത്തിന്റെ മുന്നിൽ ഭരണസമിതിയെ അവ മതിപ്പുണ്ടാക്കാനുള്ള ശ്രമങ്ങൾ ജനങ്ങൾ തിരിച്ചറിയുമെന്നും കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ അജൈവമാലിന്യ സംസ്കരണം പരിപാടികളെ രാഷ്ട്രീയ ദുഷ്ടലാക്കോട് കൂടി ഹരിത കർമ്മ സേന പ്രവർത്തനങ്ങളെ അസ്ഥിരപ്പെടുത്തുവാൻ ഉള്ള ശ്രമങ്ങളെ യു.ഡി.എഫ് ഒറ്റകെട്ടായി ചെറുത്തു തോൽപ്പിക്കുമെന്നും ഗ്രാമപഞ്ചായത്ത് ഭരണസമിതി വിലയിരുത്തി.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡൻറ് ജമീല അസീസ്, സ്റ്റാൻഡിങ് ചെയർമാൻമാരായ ജോസ് പെരുമ്പള്ളി, സൂസൻ വർഗീസ്, സിബി ചിരണ്ടായത്ത്, വാർഡ് മെമ്പർമാരായ ലിസി ചാക്കോ, ചിന്ന അശോകൻ,ഷാജു ടി പി തേന്മല, വാസുദേവൻ ഞാറ്റുകാലായിൽ, റോസമ്മ കയത്തുങ്കൽ , വനജ വിജയൻ, ലീലാമ്മ കണ്ടത്തിൽ, ചിന്നമ്മ വായിക്കാട്ട്, റിയാനസ് സുബൈർ, സിസിലി ജേക്കബ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ തമ്പി പറകണ്ടത്തിൽ സംബന്ധിച്ചു.

മലബാർ സ്പോർട്സ് അക്കാദമി വീണ്ടും ചരിത്രം കുറിച്ചു: 23-ാം തവണയും ജൂനിയർ മീറ്റ് കിരീടം സ്വന്തമാക്കി-----------------------...
08/08/2025

മലബാർ സ്പോർട്സ് അക്കാദമി വീണ്ടും ചരിത്രം കുറിച്ചു: 23-ാം തവണയും ജൂനിയർ മീറ്റ് കിരീടം സ്വന്തമാക്കി
---------------------------
പുല്ലൂരാംപാറ : മലബാർ സ്പോർട്സ് അക്കാദമി, പുല്ലൂരാംപാറ, വീണ്ടും ചരിത്രം കുറിച്ചു. കോഴിക്കോട് ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാ ജൂനിയർ ആൻഡ് സീനിയർ കായികമേളയിൽ തുടർച്ചയായി 23-ാം തവണയും ജൂനിയർ കിരീടം സ്വന്തമാക്കിയാണ് അക്കാദമി സംസ്ഥാന കായികരംഗത്ത് തന്റെ ആധിപത്യം വീണ്ടും തെളിയിച്ചത്. മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടന്ന ഇരുദിന ഡിസ്ട്രിക്ട് മീറ്റിൽ 433 പോയിന്റുകൾ നേടിയാണ് മലബാർ അക്കാദമി ഓവറോൾ ചാമ്പ്യൻമാരായത്.

318 പോയിന്റുകളോടെ ജോർജിയൻ സ്പോർട്സ് അക്കാദമി, കുളത്തുവയൽ രണ്ടാം സ്ഥാനത്തും, 294 പോയിന്റുകൾ നേടി മെഡിക്കൽ കോളേജ് അക്കാദമി മൂന്നാം സ്ഥാനത്തുമെത്തി. മികവുറ്റ പരിശീലനം, കഠിനാധ്വാനം, മികച്ച പദ്ധതികൾ എന്നിവയാണ് മലബാർ അക്കാദമിയുടെ ഈ ആധികാരികതയുടെ അടിസ്ഥാനമെന്നത് പ്രത്യക്ഷമാണ്. കോച്ചുമാരായ ധനൂപ് ഗോപി, അനന്തു എം.എസ്., എഡ്വേർഡ് പി.എം., ഡോണി പോൾ, മനോജ് എന്നിവരുടെ നിസ്വാർത്ഥ സേവനമാണ് കായികതാരങ്ങളുടെ വിജയം ഉറപ്പാക്കിയതെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു. അക്കാദമിയുടെ വിജയത്തിന്റെ പിന്നിൽ കാര്യക്ഷമമായ നേതൃത്വവും ശക്തമായ പിന്തുണയും വഹിച്ചിരിക്കുന്നത് മുഖ്യ രക്ഷാധികാരികളായ ടിടി കുര്യൻ, പി.ടി. അഗസ്ത്യൻ ,ജോളി തോമസ് എന്നിവർആണ്. സ്കൂൾ മാനേജ്മെന്റ്, രക്ഷാകർത്താക്കൾ, നാട്ടുകാർ എന്നിവരുടെ സഹകരണവും പിന്തുണയും അക്കാദമിയെ കായികരംഗത്ത് മുന്നോട്ടു നയിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു.

മികച്ച പരിശീലനം, ശാസ്ത്രീയ സമീപനം, ആധുനിക സൗകര്യങ്ങൾ, മുന്നേറ്റധൈര്യം എന്നിവയെ അടിസ്ഥാനമാക്കി മലബാർ സ്പോർട്സ് അക്കാദമി ഇപ്പോൾ കേരളത്തിലെ കായികതാരങ്ങളുടെ സ്വപ്ന കേന്ദ്രമായി മാറുകയാണ്.

പുല്ലൂരാംപാറ : മലബാർ സ്പോർട്സ് അക്കാദമി, പുല്ലൂരാംപാറ, വീണ്ടും ചരിത്രം കുറിച്ചു. കോഴിക്കോട് ജില്ലാ അത്‌ലറ്റിക്...

കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ കലാമേളയ്ക്ക് വർണ്ണാഭമായ തുടക്കം----------------------------കോടഞ്ചേരി : സെന്റ് ജോസ...
08/08/2025

കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ കലാമേളയ്ക്ക് വർണ്ണാഭമായ തുടക്കം
----------------------------
കോടഞ്ചേരി : സെന്റ് ജോസഫ്സ് എൽ.പി സ്കൂൾ കലാമേള, സ്കൂൾ മാനേജർ ഫാ.കുര്യാക്കോസ് ഐക്കൊളമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത ചിത്രകാരൻ കെ.ആർ ബാബു ഉദ്ഘാടനം ചെയ്തു. നിരവധി പ്രതിഭകൾ മാറ്റുരക്കുന്ന കലാമാമാങ്കത്തിന് ഇന്ന് തിരശീല വീഴും.

പ്രധാനധ്യാപകൻ ജിബിൻ പോൾ, പിടിഎ പ്രസിഡന്റ് ആന്റണി ചൂരപ്പൊയ്കയിൽ, സി.ആൻ മേരി ലൂക്കോസ് എന്നിവർ പ്രസംഗിച്ചു.
അധ്യാപകരായ ഷിജോ ജോൺ, ധന്യ സണ്ണി, ജിൽസ ദേവസ്യ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

കോടഞ്ചേരി : സെന്റ് ജോസഫ്സ് എൽ.പി സ്കൂൾ കലാമേള, സ്കൂൾ മാനേജർ ഫാ.കുര്യാക്കോസ് ഐക്കൊളമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ...

വാര്യമ്മാട്ട് കുഞ്ഞൻ അന്തരിച്ചു-----------------------തിരുവമ്പാടി:തമ്പലമണ്ണ, വാര്യമ്മാട്ട് കുഞ്ഞൻ (80) അന്തരിച്ചുഭാര്യ:പ...
08/08/2025

വാര്യമ്മാട്ട് കുഞ്ഞൻ അന്തരിച്ചു
-----------------------
തിരുവമ്പാടി:തമ്പലമണ്ണ, വാര്യമ്മാട്ട് കുഞ്ഞൻ (80) അന്തരിച്ചു

ഭാര്യ:പരേതയായ നിർമ്മല.

മകൾ: നിഷ

മരുമകൻ:ബൈജു

സംസ്ക്കാരം:ഇന്ന് (8/8/2025 വെള്ളിയാഴ്ച) രാവിലെ 11 മണിക്ക് വസതിയിലെ ചടങ്ങുകൾക്ക് ശേഷം തിരുവമ്പാടി ഒറ്റപ്പൊയിൽ ക്രിമിറ്റോറിയത്തിൽ.

തിരുവമ്പാടി:തമ്പലമണ്ണ, വാര്യമ്മാട്ട് കുഞ്ഞൻ (80) അന്തരിച്ചു ഭാര്യ:പരേതയായ നിർമ്മല. മകൾ: നിഷ മരുമകൻ:ബൈജു സംസ്ക്കാര....

മലയോര ഹൈവേയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു അപകടം----------------------------------പുല്ലൂരാംപാറ : കോടഞ്ചേരി – കക്കാ...
07/08/2025

മലയോര ഹൈവേയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു അപകടം
----------------------------------
പുല്ലൂരാംപാറ : കോടഞ്ചേരി – കക്കാടംപൊയിൽ മലയോര ഹൈവേയിൽ പൊന്നാങ്കയം സ്കൂളിനു സമീപം പുല്ലുരാംപാറ – തിരുവമ്പാടി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപടകം .

ഇന്ന് ഉച്ച കഴിഞ്ഞ് 2.45 നാണ് അപകടമുണ്ടായത്.അപകടത്തിൽ ആർക്കും പരിക്കില്ലാ.പൊന്നാംങ്കയം സ്വദേശികളാണ് കാറിലുണ്ടായിരുന്നത്.

പുല്ലൂരാംപാറ : കോടഞ്ചേരി – കക്കാടംപൊയിൽ മലയോര ഹൈവേയിൽ പൊന്നാങ്കയം സ്കൂളിനു സമീപം പുല്ലുരാംപാറ – തിരുവമ്പാടി റ....

പാലിയേറ്റീവിന് ഉപകരണങ്ങൾ നൽകി-------------------കൊടിയത്തൂർ: കൊടിയത്തൂർ മേഖലാ ‘സുരക്ഷ’ പെയിൻ ആൻഡ് പാലിയേറ്റീവിന് കോഴിക്കോ...
07/08/2025

പാലിയേറ്റീവിന് ഉപകരണങ്ങൾ നൽകി
-------------------
കൊടിയത്തൂർ: കൊടിയത്തൂർ മേഖലാ ‘സുരക്ഷ’ പെയിൻ ആൻഡ് പാലിയേറ്റീവിന് കോഴിക്കോട് ആസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റ് രോഗീസഹായ ഉപകരണങ്ങൾ സംഭാവനചെയ്തു.ഫോൾഡിങ് കോട്ട്, കട്ടിലുകൾ, വീൽച്ചെയറുകൾ മുതലായവയാണ് നൽകിയത്. സുരക്ഷ ഓഫീസിൽനടന്ന ചടങ്ങിൽ ആസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റ് മാനേജർ കെ.വി. ഹസീമിൽനിന്ന്‌ സുരക്ഷ രക്ഷാധികാരി ഇ. രമേശ്ബാബു ഉപകരണങ്ങൾ ഏറ്റുവാങ്ങി.

മേഖലാ ചെയർമാൻ ഷബീർ ചെറുവാടി അധ്യക്ഷനായി. എം.കെ. ഉണ്ണിക്കോയ, വി.സി. രാജൻ, കെ.പി. ഹമീദ്, വി.സി. വേലായുധൻ, ടി. അനസ്, ബാലൻ കൈതക്കൽ, എൻ. രവീന്ദ്രകുമാർ, പി.പി. സുരേഷ്ബാബു എന്നിവർ സംസാരിച്ചു.

കൊടിയത്തൂർ: കൊടിയത്തൂർ മേഖലാ ‘സുരക്ഷ’ പെയിൻ ആൻഡ് പാലിയേറ്റീവിന് കോഴിക്കോട് ആസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റ...

തുരങ്കപാതയുടെ പ്രവൃത്തി ഉദ്ഘാടനം 31ന് മുഖ്യമന്ത്രി നിര്‍വഹിക്കും-----------------------തിരുവമ്പാടി: ആനക്കാംപൊയിൽ-കള്ളാടി...
07/08/2025

തുരങ്കപാതയുടെ പ്രവൃത്തി ഉദ്ഘാടനം 31ന് മുഖ്യമന്ത്രി നിര്‍വഹിക്കും
-----------------------
തിരുവമ്പാടി: ആനക്കാംപൊയിൽ-കള്ളാടി – മേപ്പാടി നിര്‍ദിഷ്ട നാലുവരി തുരങ്കപാത നിര്‍മാണ പ്രവൃത്തി ഈമാസം 31-ന് ഉദ്ഘാടനം ചെയ്യും. പ്രവൃത്തി ഉദ്ഘാടനം ഓഗസ്റ്റ് 31-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫേയസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു. ഓഗസ്റ്റ് 31-ന് വൈകുന്നേരമാണ് ഉദ്ഘാടനം നടക്കുക. ആനക്കാംപെയിലില്‍നിന്ന് 22 കിലോമീറ്റര്‍ യാത്രചെയ്താല്‍ വയനാട്ടിലെ മേപ്പാടിയിലെത്താന്‍ സഹായിക്കുന്നതാണ് നാലുവരി തുരങ്കപാത. താമരശ്ശേരി ചുരത്തിന് ബദലായുള്ള തുരങ്കപാത പൂര്‍ത്തിയാകുന്നതോടെ വയനാട്ടിലേക്കും തിരിച്ചുമുള്ള യാത്രദുരിതത്തിന് വിരാമമാകും. വിനോദസഞ്ചാര മേഖലയ്ക്കും പാത പുത്തന്‍ ഉണര്‍വേകും.താമരശ്ശേരി ചുരത്തില്‍ മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്കുകളും മണ്ണിടിച്ചിലും മറ്റും കൊണ്ടുണ്ടാകുന്ന അപകടങ്ങളും പതിവാണ്. വനപാതയായതിനാല്‍ ചുരം പാതയുടെ വീതി കൂട്ടുന്നതിനും സംരക്ഷണ പ്രവൃത്തികള്‍ നടത്തുന്നതിനും വലിയ പരിമിതികളുള്ളതിനാല്‍ ഈ സാഹചര്യങ്ങള്‍ക്ക് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഒരു മാറ്റവുമില്ല. ഇതിനുള്ള ശാശ്വതമായ പരിഹാരം എന്ന നിലയിലാണ് തുരങ്കപാതയെ വിഭാവനം ചെയ്തിരിക്കുന്നത്.

പൊതുമരാമത്ത് വകുപ്പ്, കിഫ്ബി, കൊങ്കണ്‍ റെയില്‍വേ എന്നിവയുടെ ത്രികക്ഷി കരാറിലാണ് നിര്‍മാണം നടക്കുക. പദ്ധതിക്കുള്ള ടെണ്ടര്‍ നടപടികള്‍ നേരത്തെ പൂര്‍ത്തീകരിച്ചിരുന്നു. ഭോപ്പാലിലുള്ള ദിലിപ് ബില്‍ഡ്കോണ്‍, കൊല്‍ക്കത്തയിലുള്ള റോയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നീ കമ്പനികളാണ് കരാര്‍ ഏറ്റെടുത്തത്. 2134 കോടി രൂപയാണ് പദ്ധതി ചെലവ്. നിര്‍മാണം തുടങ്ങി മൂന്നുവര്‍ഷത്തിനകം തുരങ്കപാത പൂര്‍ത്തിയാക്കാനാണ് ലക്ഷ്യംവെക്കുന്നത്.തുരങ്കപാതയ്ക്ക് മേയ് മാസത്തില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ വിദഗ്ധസമിതിയുടെ അനുമതി ലഭിച്ചിരുന്നു. 60 ഉപാധികളോടെയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ വിദഗ്ധ സമിതി അന്തിമ പാരിസ്ഥിതികാനുമതി നല്‍കിയത്. പശ്ചിമമഘട്ട മലനിരകളിലൂടെ കടന്നു പോകുന്ന പാത ജൈവവൈവിധ്യ സമ്പന്നമാണ്. സംരക്ഷണ പട്ടികയിലുള്ള പക്ഷികളുടെയും വന്യമൃഗങ്ങളുടെയും സംരക്ഷണം ഉറപ്പുവരുത്തണമെന്ന് വിദഗ്ധസമിതി നിര്‍ദേശംനല്‍കിയിട്ടുണ്ട്.

തിരുവമ്പാടി: ആനക്കാംപൊയിൽ-കള്ളാടി – മേപ്പാടി നിര്‍ദിഷ്ട നാലുവരി തുരങ്കപാത നിര്‍മാണ പ്രവൃത്തി ഈമാസം 31-ന് ഉദ്ഘാ.....

Address

Thiruvambady
Thiruvampady
673603

Alerts

Be the first to know and let us send you an email when Thiruvambady News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Thiruvambady News:

Share

Category