Kovalam News

Kovalam News This Page is meant for all news around Trivandrum. Stay Tuned!

ആറ്റുകാൽ പൊങ്കാല മഹോത്സവം 2023  ഫെബ്രുവരി 27 മുതൽ മാർച്ച് 8 വരെ.  ആറ്റുകാൽ പൊങ്കാല 2023 മാർച്ച് 7 ചൊവ്വാഴ്ച.    പൊങ്കാല ...
15/08/2022

ആറ്റുകാൽ പൊങ്കാല മഹോത്സവം 2023 ഫെബ്രുവരി 27 മുതൽ മാർച്ച് 8 വരെ.
ആറ്റുകാൽ പൊങ്കാല 2023 മാർച്ച് 7 ചൊവ്വാഴ്ച.
പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചുള്ള കുത്തിയോട്ടം രജിസ്ട്രേഷൻ 2022 നവംബർ 17 (1198 വൃശ്ചികം ഒന്നാം തീയതി )വ്യാഴാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കുന്നതാണ് .
കൂടുതൽ വിവരങ്ങൾക്ക് 0471.2778900, 2554488,2463130,9447071456 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Website www.attukal.org

സ്വാതന്ത്ര്യദിനാശംസകൾ
15/08/2022

സ്വാതന്ത്ര്യദിനാശംസകൾ

തിരുവനന്തപുരം: ആറ്റിങ്ങലിൽ മൊബൈല്‍ ഫോണ്‍ മോഷണം ആരോപിച്ച്‌ നടുറോഡില്‍ എട്ട് വയസുകാരിയെ പിങ്ക് പൊലീസ് അധിക്ഷേപിച്ച സംഭവത്ത...
13/07/2022

തിരുവനന്തപുരം: ആറ്റിങ്ങലിൽ മൊബൈല്‍ ഫോണ്‍ മോഷണം ആരോപിച്ച്‌ നടുറോഡില്‍ എട്ട് വയസുകാരിയെ പിങ്ക് പൊലീസ് അധിക്ഷേപിച്ച സംഭവത്തില്‍ ഒടുവില്‍ നഷ്ടപരിഹാരത്തിന് സര്‍ക്കാര്‍ ഉത്തരവ്.ഒന്നര ലക്ഷം രൂപ പൊലീസ് ഉദ്യോഗസ്ഥ രജിതയില്‍ നിന്ന് ഈടാക്കണമെന്ന് ആഭ്യന്തര വകുപ്പ് ഉത്തരവ്. കോടതിച്ചെലവായ 25,000 വും രജിതയില്‍ നിന്ന് ഈടാക്കും. കോടതി ഉത്തരവനുസരിച്ചാണ് സര്‍ക്കാരിന്‍റെ തീരുമാനം. പെണ്‍കുട്ടിയുടെ അച്ഛന്‍ ജയചന്ദ്രന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവായത്. ആറ്റിങ്ങലില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ആയിരുന്നു സംഭവം. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ചാണ് അച്ഛനെയും മകളെയും ഉദ്യോഗസ്ഥ നടുറോഡില്‍ പരിശോധനയ്ക്ക് വിധേയരാക്കിയത്.

ഓഗസ്റ്റ് 27നാണ് വിവാദത്തിന് ആസ്പദമായ സംഭവമുണ്ടായത്. ഐഎസ്‌ആര്‍ഒയുടെ വലിയ വാഹനം കാണാന്‍ പോയ തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനെയും മകളെയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അവഹേളിച്ചു. അച്ഛനും മകളും തന്‍റെ മൊബൈല്‍ മോഷ്ടിച്ചുവെന്നായിരുന്നു പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിതയുടെ ആരോപണം. ഒടുവില്‍ പൊലീസ് വാഹനത്തിന് ഉള്ളിലുണ്ടായിരുന്ന ബാഗില്‍ നിന്ന് മൊബൈല്‍ കിട്ടി. എന്നിട്ടും ഈ പൊലീസ് ഉദ്യോഗസ്ഥ മോശമായി തന്നെ പെരുമാറിയെന്നാണ് ജയചന്ദ്രന്‍ പറയുന്നത്. പൊലീസുകാരുടെ പരസ്യവിചാരണ എട്ടുവയസുകാരിയുടെ കുഞ്ഞുമനസിനെ തളര്‍ത്തി.

തുടര്‍ന്ന് ബാലാവകാശകമ്മീഷന്‍ ഉടന്‍ ഇടപെട്ടു. പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥയെ വെള്ളപൂശുന്ന റിപ്പോര്‍ട്ടാണ് ഡിവൈഎസ്പി നല്‍കിയത്. തുടര്‍ന്ന് ജയചന്ദ്രന്‍ ഡിജിപിക്ക് പരാതി നല്‍കി. ഓഗസ്റ്റ് 31ന് ഐജി ഹര്‍ഷിത അട്ടല്ലൂരിയോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ട് ഡിജിപിയുടെ ഉത്തരവ് വന്നു. പക്ഷേ പൊലീസ് റിപ്പോര്‍ട്ട് പഴയ പടി തന്നെയായിരുന്നു. ജാഗ്രതക്കുറവ് മാത്രമാണ് രജിതയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ഐജിയും ആവര്‍ത്തിച്ചു. നീതി നേടി എസ്‌എസി എസ്ടി കമ്മീഷനെയും ജയചന്ദ്രന്‍ സമീപിച്ചു. പൊലീസ് ഉദ്യോഗസ്ഥയെ യൂണിഫോം ധരിച്ചുള്ള ജോലികളില്‍ നിന്ന് ഒഴിവാക്കണമെന്ന് എസ്സി എസ്ടി കമ്മീഷന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി.

വെങ്ങാനൂർ ഗ്രാമപഞ്ചായത്തിൽ മുട്ടക്കാട് സ്ഥിതിചെയ്യുന്ന ഗവൺമെന്റ് ആയുർവേദ ആശുപത്രിയിൽ ക്ഷാരസൂത്രസ്പെഷ്യലിറ്റി ക്ലിനിക്ക് ...
13/07/2022

വെങ്ങാനൂർ ഗ്രാമപഞ്ചായത്തിൽ മുട്ടക്കാട് സ്ഥിതിചെയ്യുന്ന ഗവൺമെന്റ് ആയുർവേദ ആശുപത്രിയിൽ ക്ഷാരസൂത്രസ്പെഷ്യലിറ്റി ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു. ക്ലിനിക്കിന്റെ പ്രവർത്തന ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. ശ്രീകുമാർ നിർവഹിച്ചു. വികസന ചെയർമാൻ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർഷീലമേ ബ് ലെറ്റ്,ആയുഷ്മിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ ഡോക്ടർ ഷൈജു, ജി. ഗോപിനാഥ്, സതീഷ് എന്നിവർ സംസാരിച്ചു. ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ അനിൽകുമാർ സ്വാഗതവും സീനിയർ മെഡിക്കൽ ഓഫീസർ ഡോക്ടർ ദുർഗാ പ്രസാദ് നന്ദിയും പറഞ്ഞു. ക്ഷാരസൂത്ര സ്പെഷ്യലിറ്റി മെഡിക്കൽ ഓഫീസർ ഡോക്ടർ
എം.വി.ശ്രീരാഗ് പദ്ധതി വിശദീകരിച്ചു. വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് 2021 -22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ പ്രോജക്ട് നടപ്പിലാക്കുന്നത്. രോഗികൾക്ക് ഈ വിഭാഗത്തിൽ നിന്നും പൈൽസ്, ഫിസ്റ്റുല,ഫിഷർ, കാലാണി, പാലുണ്ണി, അരിമ്പാറ, വെരിക്കോസ് വെയിൻ തുടങ്ങിയ രോഗങ്ങൾക്കുള്ള ക്ഷാര രസൂത്രo, ക്ഷാര രകർമ്മം, അഗ്നികർമ്മം, രക്ത മോഷം തുടങ്ങിയ വിദഗ്ധ ചികിത്സകളും ലഭിക്കും.

11/07/2022

ആഴിമല ക്ഷേത്രതിന് സമീപത്തുള്ള ബീച്ചിൽ നിന്നും കടലിൽ ചാടിയതായി സംശയിക്കുന്നു.

11/07/2022
07/07/2022

കാർഗിൽ വീരയോദ്ധാവ് ക്യാപ്റ്റൻ ജെറി പ്രേം രാജ്,VrCയുടെ ഓർമ ദിനത്തിൽ അദേഹത്തിന്റെ വസതിയിലുള്ള സ്മൃതി മണ്ഡപത്തിൽ തിരുവനന്തപുരത്തെ സൈനിക കൂട്ടായ്മയായ അനന്തപുരി സോൾജിയർസ് വെൽഫയർ ആൻഡ് ചാരിറ്റി ഓർഗനൈസേഷൻ (ASWCO) പുഷ്പചക്രം അർപ്പിച്ചു

ജെറി പ്രേംരാജിന്റെ 23-ാം ഓർമദിനം ഇന്ന്
07/07/2022

ജെറി പ്രേംരാജിന്റെ 23-ാം ഓർമദിനം ഇന്ന്

ജൂൺ 29 മുതൽ ജൂലൈ 03 വരെ താഷ്കന്റ് ഉസ്ബെക്കിസ്ഥാനിൽ വച്ച് നടന്ന വാക്കോ ഇൻറർനാഷണൽ കിക്ബോക്സിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തിൽ ന...
06/07/2022

ജൂൺ 29 മുതൽ ജൂലൈ 03 വരെ താഷ്കന്റ് ഉസ്ബെക്കിസ്ഥാനിൽ വച്ച് നടന്ന വാക്കോ ഇൻറർനാഷണൽ കിക്ബോക്സിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തിൽ നിന്നും ഇന്ത്യയെ പ്രതിനിധീകരിച്ച് എ൦. എസ് സഞ്ജു (-48 Kg, Low kick) വെങ്കല മെഡൽ കരസ്ഥമാക്കി.സഞ്ജുവിന്റെ കോച്ചു൦, കിക്ബോക്സിങ് സ്റ്റേറ്റ് സെക്രട്ടറിയുമായ എ. എസ്. വിവേക് ഈ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഇൻറർനാഷണൽ റഫറിയായി പങ്കെടുത്തു.

29/06/2022

വിഴിഞ്ഞം ലൈറ്റ് ഹൗസിന് അൻപത് വയസ്സ്

Address

Muttacadu
Thiruvananthapuram
695523

Alerts

Be the first to know and let us send you an email when Kovalam News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kovalam News:

Share