07/11/2025
തിരുവനന്തപുരത്തെ ആർമി ഏരിയാ അക്കൗണ്ട്സ് ഓഫീസിൻ്റെ ആഭിമുഖ്യത്തിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന ലൈഫ് സർട്ടിഫിക്കറ്റ് കാമ്പെയ്ന് മികച്ച പ്രതികരണം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ആലപ്പുഴ, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലെ സ്പർഷ് സർവീസ് സെന്ററുകൾ മുഖേനയാണ് പ്രതിരോധ പെൻഷൻകാർക്കായി ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് കാമ്പെയ്ൻ 4.0 സംഘടിപ്പിക്കുന്നത്.