Mathruveekshanam Online News

Mathruveekshanam Online News Mathruveekshanam is leading online portal in Kerala.

ആഗസ്റ്റ് 28  ന് ശിവഗിരി മഠത്തിൽ നടക്കുന്ന 172 മത് ഗുരുദേവ ജയന്തിയാഘോഷത്തിന്റെ പ്രോഗ്രാം നോട്ടീസ് ഗുരുദേവ മഹാസമാധിയിൽ വച്...
11/08/2026

ആഗസ്റ്റ് 28 ന് ശിവഗിരി മഠത്തിൽ നടക്കുന്ന 172 മത് ഗുരുദേവ ജയന്തിയാഘോഷത്തിന്റെ പ്രോഗ്രാം നോട്ടീസ് ഗുരുദേവ മഹാസമാധിയിൽ വച്ച് ജനറൽ സെക്രട്ടറി ശ്രീമത് ശുഭാംഗാനന്ദസ്വാമികൾ ട്രഷറര്‍ ശ്രീമത് ശാരദാനന്ദ സ്വാമികൾക്ക് നൽകി പ്രകാശിപ്പിക്കുന്നു. ജയന്തി കമ്മിറ്റി സെക്രട്ടറി ശ്രീമത് വിരജാനന്ദഗിരിസ്വാമികൾ, ഗുരുധർമ്മ പ്രചരണസഭ സെക്രട്ടറി ശ്രീമത് അസംഗാനന്ദഗിരി സ്വാമികൾ തുടങ്ങിയവർ സമീപം

*മന്ത്രി കെ.മുരളീധരൻ ശിവഗിരി  സന്ദർശിച്ചു*ആരോഗ്യം-ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ വർക്കല ശിവഗിരി മഠം സന്ദർശിച്ചു.ശിവ...
24/07/2026

*മന്ത്രി കെ.മുരളീധരൻ ശിവഗിരി സന്ദർശിച്ചു*

ആരോഗ്യം-ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ വർക്കല ശിവഗിരി മഠം സന്ദർശിച്ചു.ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ഗുരുധർമ്മ പ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി, ശിവിഗിരി മഠം മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ എന്നിവർ മന്ത്രിയെ ഷാൾ അണിയിച്ച് സ്വീകരിച്ചു. മഹാ സമാധിയിലെത്തി മന്ത്രി കെ.മുരളീധരൻ ദർശനം നടത്തി.ഗുരുദേവന്റെ ദർശനങ്ങൾക്ക് കലാതീതമായ പ്രസക്തിയുണ്ടെന്നും ശാന്തിയും സമാധാനവും ലക്ഷ്യമിട്ടുള്ള ഗുരുദേവ സൂക്തങ്ങൾ മനുഷ്യന് എന്നും പ്രചോദനം നൽകുന്നതാണെന്നും മന്ത്രി പറഞ്ഞു. തുടർന്ന് പ്രഭാത ഭക്ഷണം കഴിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്.

ശിവഗിരി മഠാധിപതി അഭിവന്ദ്യനായ സച്ചിദാനന്ദ സ്വാമിയുടെ ശിവഗിരി മഠപ്രവേശനത്തിന്റെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹത്തി...
18/07/2026

ശിവഗിരി മഠാധിപതി അഭിവന്ദ്യനായ സച്ചിദാനന്ദ സ്വാമിയുടെ ശിവഗിരി മഠപ്രവേശനത്തിന്റെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന് ആശംസകള്‍ അര്‍പ്പിക്കുന്നതിനായി ശിവഗിരിയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഷാള്‍ അണിയിച്ചു. ആശംസകള്‍ അറിയിച്ചുകൊണ്ട് സംസാരിക്കുകയും ചെയ്തു.

ശിവഗിരിയിൽ സച്ചിദാനന്ദ സ്വാമികൾക്ക് ആവേശോജ്ജ്വലമായ ആദരവ്ശിവഗിരി മഠത്തിൽ ഗുരുസേവനത്തിന്റെ അമ്പത് വർഷം പൂർത്തിയാക്കിയ ശ്രീ...
18/07/2026

ശിവഗിരിയിൽ സച്ചിദാനന്ദ സ്വാമികൾക്ക് ആവേശോജ്ജ്വലമായ ആദരവ്

ശിവഗിരി മഠത്തിൽ ഗുരുസേവനത്തിന്റെ അമ്പത് വർഷം പൂർത്തിയാക്കിയ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾക്ക് ആവേശോജ്ജ്വലമായ ആദരവ് നൽകി. രാവിലെ ആരംഭിച്ച അനുമോദന സമ്മേളനത്തിൽ നൂറുകണക്കിന് ഭക്തരും സന്യാസിശ്രേഷ്ഠരും വിവിധ മതനേതാക്കളും രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.
വനിതാ-ശിശു വികസന വകുപ്പ് മന്ത്രി ശ്രീമതി ബിന്ദു കൃഷ്ണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളെ സ്വന്തം ജീവിതത്തിലൂടെയും പ്രവർത്തനങ്ങളിലൂടെയും സമൂഹത്തിലേക്ക് പകർന്നുനൽകിയ മഹത്തായ വ്യക്തിത്വമാണ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികളെന്ന് മന്ത്രി പറഞ്ഞു.
ചടങ്ങിൽ വർക്കല എം.എൽ.എയും സി.പി.എം. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമായ വി. ജോയ് അധ്യക്ഷത വഹിച്ചു. ശ്രീനാരായണ ഗുരു ഉയർത്തിപ്പിടിച്ച മതേതര മൂല്യങ്ങളെ ജീവിതത്തിലും പ്രവർത്തനങ്ങളിലും മുറുകെപ്പിടിക്കുന്ന വ്യക്തിത്വമാണ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മുഖ്യപ്രഭാഷണം നടത്തിയ എം.എൽ.എ. വി. മുരളീധരൻ, “സംഘടിക്കുവിൻ, ശക്തരാകുവിൻ” എന്ന ശ്രീനാരായണ ഗുരുവിന്റെ ആഹ്വാനം പ്രായോഗിക തലത്തിൽ സാക്ഷാത്കരിച്ച വ്യക്തിയാണ് സച്ചിദാനന്ദ സ്വാമിയെന്ന് പറഞ്ഞു. സമൂഹത്തെ ഒരുമിപ്പിക്കാനും ഗുരുവിന്റെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാനും സ്വാമികൾ നൽകിയ നേതൃത്വം മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത മുൻ കെ.പി.സി.സി. പ്രസിഡന്റ് വി. എം. സുധീരൻ, ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളിൽ നിന്ന് വ്യതിചലിച്ചുപോകുന്ന ശ്രീനാരായണ പ്രസ്ഥാനങ്ങളിൽ ശുദ്ധീകരണം അനിവാര്യമാണെന്ന് അഭിപ്രായപ്പെട്ടു. എസ്.എൻ.ഡി.പി. യോഗം ഉൾപ്പെടെയുള്ള ശ്രീനാരായണ പ്രസ്ഥാനങ്ങളെ ശുദ്ധീകരിച്ച് ഗുരുവിന്റെ സന്ദേശം സമൂഹത്തിൽ ശക്തമായി പ്രചരിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് സച്ചിദാനന്ദ സ്വാമിയുടെ നേതൃത്വത്തിൽ ശിവഗിരി മഠം മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
മറുപടി പ്രസംഗത്തിൽ ഗുരുദേവ സ്ഥാപനങ്ങളിൽ ശുദ്ധീകരണം അനിവാര്യമാണെന്നും അത് ശിവഗിരിയുടെ മാത്രം ആഗ്രഹമല്ല, ഗുരുദേവ ഭക്തജനങ്ങളുടെയാകെ പൊതുവായ ആഗ്രഹമാണെന്നും സച്ചിദാനന്ദ സ്വാമി പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ ആദർശങ്ങളും മൂല്യങ്ങളും മുറുകെപ്പിടിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് എല്ലാ ഗുരുദേവ സ്ഥാപനങ്ങളുടെയും ലക്ഷ്യമാകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ ശ്രീനാരായണ ഗുരു ഗ്ലോബൽ ഫെഡറേഷന്റെ ‘ശ്രീനാരായണ ഗുരുരത്നം’ അവാർഡ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾക്ക് എം.എൽ.എ. വി. മുരളീധരൻ സമ്മാനിച്ചു.
ശ്രീനാരായണ ഗുരുധർമ്മ പ്രചരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി സ്വാഗതം ആശംസിച്ചു. സ്വാമി ജ്ഞാനതീർത്ഥ, സ്വാമി സുകൃതാനന്ദ, സ്വാമി അവ്യയാനന്ദ എന്നിവർ ഉൾപ്പെടെയുള്ള സന്യാസിശ്രേഷ്ഠരും, ഫാ. കോശി ജോർജ് വരിഞ്ഞവിള ഉൾപ്പെടെയുള്ള വിവിധ മതനേതാക്കളും, ആറ്റിങ്ങൽ എം.പി. അടൂർ പ്രകാശ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

ഗുരുസേവയിൽ അര നൂറ്റാണ്ട്: ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾക്ക് ആദരവ്ശിവഗിരി: ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ബ്...
15/07/2026

ഗുരുസേവയിൽ അര നൂറ്റാണ്ട്: ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾക്ക് ആദരവ്

ശിവഗിരി: ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ ശിവഗിരി മഠത്തിൽ ചേർന്നിട്ട് ജൂലൈ 18-ന് 50 വർഷം തികയും. ബ്രഹ്മവിദ്യാലയത്തിൽ വിദ്യാർത്ഥിയായി ചേർന്ന സ്വാമി ഏഴ് വർഷത്തെ പഠനം പൂർത്തിയാക്കിയ ശേഷം ശിവഗിരി മഠത്തിലും ധർമ്മസംഘം ട്രസ്റ്റിന്റെ വിവിധ ശാഖാസ്ഥാപനങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ധർമ്മസംഘം ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടന്ന ശിവഗിരി തീർത്ഥാടന പ്ലാറ്റിനം ജൂബിലി ആഘോഷം, ശാരദാപ്രതിഷ്ഠ ശതാബ്ദി ആഘോഷം എന്നിവയുൾപ്പെടെ വിവിധ വർഷങ്ങളിലെ ശിവഗിരി തീർത്ഥാടന ആഘോഷ കമ്മിറ്റികളുടെ സെക്രട്ടറിയായി സ്തുത്യർഹമായ സേവനം സ്വാമി അനുഷ്ഠിച്ചിട്ടുണ്ട്.
കേരളത്തിനകത്തും പുറത്തും ഇംഗ്ലണ്ട്, അമേരിക്ക തുടങ്ങിയ വിദേശരാജ്യങ്ങളിലും നിരന്തരം സഞ്ചരിച്ച് ഗുരുധർമ്മം തനതായ ശൈലിയിൽ സ്വാമി പ്രചരിപ്പിച്ചുവരികയാണ്. സ്വാമിയുടെ ‘ദിവ്യ പ്രബോധന ധ്യാനയജ്ഞം’ എന്ന ആത്മീയ പ്രഭാഷണ പരമ്പര ഏറെ ശ്രദ്ധേയമാവുകയും ശ്രീനാരായണ ഗുരുവിന്റെ ദർശനത്തെക്കുറിച്ചുള്ള സമഗ്രമായ അറിവ് പകർന്നു നൽകുകയും ചെയ്തിട്ടുണ്ട്. നാനൂറിലധികം വേദികളിൽ ഈ ധ്യാനയജ്ഞം ഇതിനകം സംഘടിപ്പിച്ചിട്ടുണ്ട്.
ശിവഗിരി മഠത്തിന്റെ പ്രസിഡന്റായിരിക്കുമ്പോഴും സാധാരണ ജനങ്ങളുമായി അടുത്തിടപഴകി, ലളിതമായ ശൈലിയിൽ ഗുരുദർശനം എല്ലാവരിലേക്കും എത്തിച്ചുകൊണ്ടിരിക്കുകയാണ് ഗുരുസന്ദേശ പ്രചാരണം ജീവിതവ്രതമാക്കിയ സച്ചിദാനന്ദ സ്വാമികൾ. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെയും എസ്.എൻ.ഡി.പി. യോഗത്തിന്റെയും ഗുരുധർമ്മ പ്രചരണസഭയുടെയും വളർച്ചയ്ക്കും പുരോഗതിക്കുമായി സ്വാമിയുടെ സേവനം നിരന്തരം ലഭിച്ചുകൊണ്ടിരിക്കുകയാണ്.
ജൂലൈ 18-ന് നടക്കുന്ന അനുമോദനയോഗത്തിൽ വർക്കല എം.എൽ.എ. വി. ജോയ് അധ്യക്ഷത വഹിക്കും. വനിതാ-ശിശുവികസന വകുപ്പ് മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ ഉദ്ഘാടനം നിർവഹിക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയും ട്രഷറർ സ്വാമി ശാരദാനന്ദയും പ്രഭാഷണം നടത്തും. സച്ചിദാനന്ദ സ്വാമികൾ അനുഗ്രഹസന്ദേശം നൽകും.
ഗുരുധർമ്മ പ്രചരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി സ്വാഗതം ആശംസിക്കും. സ്വാമി ജ്ഞാനതീർത്ഥ നന്ദി രേഖപ്പെടുത്തും.
ശിവഗിരിയിലെ മുതിർന്ന സന്യാസിശ്രേഷ്ഠർ, വിവിധ ആശ്രമങ്ങളിലെ സന്യാസിമാർ, വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളിലെ പ്രതിനിധികൾ, ഗുരുഭക്തർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ശിവഗിരി മഠം ഓഡിറ്റോറിയത്തിൽ വച്ച് ജൂലൈ 18-ന് രാവിലെ 10 മണിക്കാണ് അനുമോദനയോഗം.

13/07/2026
മന്ത്രി ശ്രീ അനൂപ് ജേക്കബ് ശിവഗിരി മഠം സന്ദർശിച്ചു.ശിവഗിരി : സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ അനൂപ് ജേക...
13/07/2026

മന്ത്രി ശ്രീ അനൂപ് ജേക്കബ് ശിവഗിരി മഠം സന്ദർശിച്ചു.
ശിവഗിരി : സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ അനൂപ് ജേക്കബ് ശിവഗിരി മഠം സന്ദർശിച്ചു. കുടുംബാംഗങ്ങളോടൊപ്പമായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനം. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡണ്ട് സച്ചിദാനന്ദ സ്വാമിയും ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയും ചേർന്ന് മന്ത്രിയെ സ്വീകരിച്ചു. ഗുരുധർമ്മ പ്രചാരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, ഗുരുദേവജയന്തിയാഘോഷ കമ്മിറ്റി സെക്രട്ടറി സ്വാമി വിരജാനന്ദഗിരി, സ്വാമി സുകൃതാനന്ദ എന്നിവരും സംബന്ധിച്ചു. മന്ത്രിയും കുടുംബവും സംന്യാസിശ്രേഷ്ഠർക്കൊപ്പം മഹാസമാധിയിലെത്തി പുഷ്പാർച്ചനയിലും പ്രാർത്ഥനയിലും പങ്കുചേർന്നു.

ഓരോ തവണ ശിവഗിരി സന്ദർശിക്കുമ്പോഴും ദിവ്യമായ അനുഭവമാണ് ഉണ്ടായിട്ടുള്ളതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ദക്ഷിണേന്ത്യയിലെ പ്രധാന തീർത്ഥാടന കേന്ദ്രമായ ശിവഗിരിമഠം വളരെ പ്രശാന്തസുന്ദരമാണ്. ജാതി മത ഭേദമെന്യേ ഇവിടെ വരുന്ന ഭക്തജനങ്ങൾക്കെല്ലാം ശാന്തിയും സമാധാനവും നുകരുവാൻ സാധിക്കുന്നു എന്നതാണ് ഏറ്റവും വലിയ അപൂർവത. ശ്രീനാരായണ ഗുരുദേവന്റെ സർവസമന്വയദർശനം മറ്റെന്തിനേക്കാളും ഉപരിയായി രാജ്യത്തിന് ഇന്ന് ആവശ്യമാണെന്നും അത് പ്രാവർത്തികമാക്കുന്നതിന് ഗവൺമെന്റ് ശിവഗിരിമഠവുമായി എല്ലാ രീതിയിലും സഹകരിക്കുമെന്നും സന്യാസിമാർക്ക് ഉറപ്പ് നൽകി.

ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് തിരുജയന്തി ആഘോഷം; ശിവഗിരിയിൽ കമ്മിറ്റി രൂപീകരിച്ചു :ശിവഗിരി : ശ്രീനാരായണ ഗുരുദേവന്റെ 172...
11/07/2026

ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് തിരുജയന്തി ആഘോഷം; ശിവഗിരിയിൽ കമ്മിറ്റി രൂപീകരിച്ചു :
ശിവഗിരി : ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് തിരുജയന്തി ആഗസ്റ്റ് 28 ന് മംഗളകരമായി ശിവഗിരി മഠത്തിൽ ആഘോഷിക്കുന്നതിലേക്കായി മഠത്തിൽ ചേർന്ന വിവിധ ശ്രീനാരായണപ്രസ്ഥാനങ്ങളുടെ ഭാരവാഹികളുടെയും ഗുരുദേവഭക്തരുടെയും യോഗത്തിൽ കമ്മിറ്റിക്ക് രൂപം നൽകി. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്മശ്രീ ഡോ:സച്ചിദാനന്ദ സ്വാമി അധ്യക്ഷത വഹിച്ചു. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, ആഘോഷ കമ്മിറ്റി സെക്രട്ടറി സ്വാമി വിരജാനന്ദഗിരി, ഗുരുധർമ്മ പ്രചരണസഭാസെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി, സ്വാമി സുകൃതാനന്ദ, സ്വാമി സുരേശ്വരാനന്ദ, സ്വാമി ഹംസതീർത്ഥ, സ്വാമി അംബികാനന്ദ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് കുമാർ, ചെമ്മരുതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. രാരിഷ്, ഇടവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റീതു മോഹൻ, എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയൻ സെക്രട്ടറി അജി എസ്.ആർ.എം. തുടങ്ങിവർ പങ്കെടുത്തു.

ശ്രീ - വിശ്വസംസ്കാര വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന സർവമത ശദാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങിൽ എസ്.എൻ.ഡി.പി.യോഗം അസി.സെക്രട്ടറ...
11/07/2026

ശ്രീ - വിശ്വസംസ്കാര വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന സർവമത ശദാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങിൽ എസ്.എൻ.ഡി.പി.യോഗം അസി.സെക്രട്ടറി കെ.ഏ.ബാഹുലേയന് ശ്രീനാരായണ പ്രസ്ഥാനങ്ങൾക്ക് നല്കിയ സമഗ്ര സംഭാവനക്കുളള ആദരവ്ഡോ.മോഹൻ ഗോപാൽ നൽകുന്നു. കുന്നം പാറ മഠാധിപതി സ്വാമി ബോധിതീർത്ഥ , ഡോ: ഷാജി പ്രഭാകരൻ തുടങ്ങിയവർ സമീപം

10/07/2026

Thampanoor high land hotel il തീ പിടുത്തം

Address

Vanchiyoor
Thiruvananthapuram
695001

Opening Hours

Monday 9:30am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Alerts

Be the first to know and let us send you an email when Mathruveekshanam Online News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mathruveekshanam Online News:

Shortcuts

Share