
19/02/2025
ഫോട്ടോ കണ്ടപ്പോൾ ഞാൻ ഓർത്തു ഏതോ മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ തന്റെ ഔദ്യോഗിക കൃത്യനിർവഹണം നടത്താൻ പോകുകയാണെന്ന്, എന്താ ലുക്ക്...
എന്നാൽ കണ്ട എനിക്കും നിങ്ങൾക്കും തെറ്റി
നമ്മളിൽ പലരും ഈ രൂപം മറന്നിട്ടുണ്ടാവും.
എന്നാൽ കൊട്ടാരക്കര താലൂക് ആശുപത്രിയിൽ 2023 മെയ് മാസം
കുത്തേറ്റു മരിച്ച 23 വയസുള്ള വന്ദന എന്ന യുവ ഡോക്ടറെ ഓർമയുണ്ടാവും, മാതാപിതാക്കളുടെ ഏക പ്രതീക്ഷയായ ആ 23 കാരിയെ അതിദാരുണം കൊലപെടുത്തിയ drug aadict ആണ് മുകളിലെ ഫോട്ടോയിൽ കാണുന്ന സന്ദീപ് ..മയക്ക് മരുന്നിന്റെ ലഹരിയിൽ മുൻപിൽ വന്ന് പെട്ട 23വയസ്സ് മാത്രം പ്രായമുള്ള ആ പാവം ഡോക്ടറേ ഇയാൾ കുത്തി കൊന്നു . ഒരു വർഷം കൊണ്ട് അയാളുടെ മാറ്റം നോക്കുക ..ഉടയാത്ത ഷർട്ടും ശരീരവും, തിന്നുകൊഴുത്തു, സുഖിച്ചു കഴിയുന്നു ജയിലിൽ.. എങ്ങനെ
നാട്ടുകാരുടെ ചിലവിൽ.. നമ്മൾ കൊടുക്കുന്ന നികുതി പണം ഉപയോഗിച്ച് ഇവനെയൊക്കെ തീറ്റി പോറ്റുന്നു..ജയിലിൽ ഉണ്ട് ഉറങ്ങി തിന്നു കൊഴുത്തു മേയുകയാണ് ഇയാൾ , നിയമത്തിന്റെ പഴുതുകളിലൂടെ എന്നെങ്കിലും രക്ഷപെടാൻകാത്തിരിക്കുന്നു നമ്മുടെ കാലഹരണപെട്ട ഈ നിയമങ്ങൾ മാറ്റി എഴുതേണ്ടത് അല്ലേ...?കാലാകാലം നിയമത്തിൽ ഭേദഗതി വരുത്തി നിയമങ്ങൾ കൂടുതൽ കർശനമാക്കണം..