01/08/2020
പ്രധാന മന്ത്രി ആവാസ് യോജന -LIFE പദ്ധതിയിൽ വീടുകൾക്കായുള്ള അപേക്ഷകൾ ഇന്ന് മുതൽ..
4 കാറ്റഗറിയിൽ പെട്ടവർക്കായി ( 3 ലക്ഷം വരെ വരുമാനമുള്ള EWS, 3-6വരെ LIG, 6-12 MG1, 12-18 MG2) ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി സ്കീം ആയി പാർപ്പിടം എന്ന അടിസ്ഥാന സൗകര്യം ലഭ്യമാക്കി നൽകുക എന്ന ലക്ഷ്യവുമായാണ് പ്രധാനമന്ത്രി മോദി PMAY പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്.
അതിൽ ആദ്യ വിഭാഗമാണ് 3 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള economically weaker section EWS കാറ്റഗറി. അവർക്കാണ് ഇപ്പോൾ വീണ്ടും അപേക്ഷിക്കാൻ കേരള സർക്കാർ അവസരം നൽകിയിരിക്കുന്നത്...
മറ്റ് വിവരങ്ങൾ
1. ഭവനരഹിതര്‍ക്കും ഭൂരഹിതര്‍ക്കും ആഗസ്റ്റ് ഒന്നു മുതല്‍ 14 വരെ അപേക്ഷ സമര്‍പ്പിക്കാം. 2. അപേക്ഷ ഓണ്‍ലൈനായി മാത്രം.
www.life2020.kerala.gov.in
ആര്‍ക്ക്, എങ്ങനെ?
1. 2020 ജൂലൈ ഒന്നിനു മുന്‍പ് റേഷന്‍ കാര്‍ഡ് ഉണ്ടാകണം.
2.കാര്‍ഡില്‍ പേരുള്ള ഒരാള്‍ക്ക് പോലും സ്വന്തമായി സ്വന്തമായി വീട് ഉണ്ടാകരുത്.
3.ഒരു റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടവരെ ഒറ്റ കുടുംബമായിട്ടായിരിക്കും പരിഗണിക്കുക.
4.സ്വന്തമായി ഭൂമിയുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാം...
5.വാര്‍ഷിക വരുമാനം മൂന്നു ലക്ഷത്തില്‍ താഴെയായിരിക്കണം.
6.പട്ടികജാതി, പട്ടികവര്‍ഗ്ഗ, മത്സ്യത്തൊഴിലാളി വിഭാഗങ്ങള്‍ക്ക് നിബന്ധനകളില്‍ ഇളവുകള്‍ ഉണ്ട്..
7.ഗ്രാമ പഞ്ചായത്തുകളിൽ 25 സെൻ്റിൽ കൂടുതൽ ഭൂമിയുള്ളവരും മുനിസിപ്പാലിറ്റി / കോർപ്പറേഷൻ എന്നിവിടങ്ങളിൽ 5 സെൻ്റിൽ കൂടുതൽ ഭൂമിയുള്ള കുടുംബങ്ങൾക്കും അപേക്ഷിക്കുവാൻ പറ്റുകയില്ല. 8.സ്വകാര്യ നാലു ചക്രവാഹനം തൊഴിലുമായി ബന്ധപ്പെട്ടല്ലാതെ ഉണ്ടാകാൻ പാടില്ല. 9.ജീർണ്ണിച്ചതും താമസ്സയോഗ്യമല്ലാത്തതുമായ വീടുള്ളവർക്ക് മേൽ മാനദണ്ഡപ്രകാരം അപേക്ഷിക്കാം.
10.മേൽ മാനദണ്ഡപ്രകാരം ഭൂമിയുള്ളവരും / ഇല്ലാത്തവരുമായ സ്വന്തമായി വീട് നിർമ്മിക്കാൻ ശേഷി ഇല്ലാത്തവരുമായ കുടുംബങ്ങൾക്ക് അപേക്ഷിക്കാം. 11.കുടുംബ സ്വത്തിൽ ഓഹരിയുള്ളവർക്ക് അപേക്ഷിക്കാൻ യോഗ്യതയില്ല. 12.എല്ലാ നിബന്ധനകളും നിലവിലെ റേഷൻ കാർഡിലെ എല്ലാ അംഗങ്ങളെയും ചേർത്ത് ഒരു കുടുംബം എന്ന പ്രകാരമാണ് പരിഗണിക്കുക. 13.മേൽ പറഞ്ഞ എല്ലാ നിബന്ധകളും പട്ടികജാതി/പട്ടികവർഗ്ഗ / മത്സ്യതൊഴിലാളി വിഭാഗത്തിന് ബാധകമല്ല.
ആവശ്യമായ രേഖകൾ
1.റേഷൻ കാർഡ്
2.ആധാർ കാർഡ്
3.വരുമാന സർട്ടിഫിക്കേറ്റ്
4.റേഷൻ കാർഡിൽ ഉൾപ്പെട്ടവരുടെ പേരിൽ ഭൂമി ഇല്ലന്നുള്ള വില്ലേജ് ഓഫീസർ നൽകുന്ന സാക്ഷ്യപത്രം
5.ഭൂമിയില്ല എന്നുള്ള അപേക്ഷകൻ്റെ സാക്ഷ്യപത്രം (ഭൂരഹിതരുടെ കാര്യത്തിൽ)
Pradhan Mantri Awas Yojana - Urban, Government of India