Kattakada KL74 News

Kattakada KL74 News online news

ഒല സ്‌റ്റോര്‍ കാട്ടാക്കടയില്‍ തുറന്നു; എണ്ണം നാലായിരമായിതിരുവനന്തപുരം: ഒല ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കായി കാട്ടാക്കട കിള...
26/12/2024

ഒല സ്‌റ്റോര്‍ കാട്ടാക്കടയില്‍ തുറന്നു; എണ്ണം നാലായിരമായി

തിരുവനന്തപുരം: ഒല ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കായി കാട്ടാക്കട കിള്ളി കൊല്ലിയില്‍ പുതിയ സ്റ്റോര്‍ പ്രവര്‍ത്തനം ആരംഭിച്ചു. രാജ്യത്താകെ പുതുതായി 3200 സ്റ്റോറുകള്‍ തുടങ്ങുന്നതിന്റെ ഭാഗമായാണ് കാട്ടാക്കടയിലും സ്‌റ്റോര്‍ പ്രവര്‍ത്തനം തുടങ്ങിത്. ഇതോടെ രാജ്യമാകെ ഒല സ്‌റ്റോറുകളുടെ എണ്ണം നാലായിരം എന്ന റെക്കോര്‍ഡിലേക്ക് ഉയര്‍ന്നു. പുതുതായി കൂടുതല്‍ രണ്ടാംനിര, മൂന്നാംനിര നഗരങ്ങളില്‍ക്കൂടി ഒലയുടെ സ്റ്റോറുകള്‍ തുറന്നുവരുകയാണ്. സ്‌റ്റോറുകള്‍ക്കൊപ്പം സര്‍വിസ് സെന്ററുകളുമുണ്ട്.

ഉദ്ഘാടനത്തിന്റെ ഭാഗമായി എസ്1 മോഡലുകള്‍ക്ക് 25,000 രൂപ വരെ ഗുണംലഭിക്കുന്ന ഓഫറുകള്‍ ഒല പ്രഖ്യാപിച്ചിട്ടുണ്ട്. ഒല എസ്1 എക്‌സിന് 7,000 രൂപയുടെ ഫ്‌ളാറ്റ് ഡിസ്‌കൗണ്ട് ഉണ്ട്. ഇതുകൂടാതെ തെരഞ്ഞെടുത്ത ക്രെഡിറ്റ് കാര്‍ഡുകളില്‍ 5,000 രൂപ ഉള്‍പ്പെടെ 18,000 രൂപയുടെ അനുകൂല്യങ്ങള്‍ എസ്1 എക്‌സ് വിഭാഗത്തില്‍ നേടാം.

സ്റ്റോറുകള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി 24 ഗോള്‍ഡ് പ്ലേറ്റ് എലമെന്റുകളുമായി ഒല എസ്1 പ്രൊ സോന കൂടി കമ്പനി പുറത്തിറക്കിയിട്ടുണ്ട്. പ്രിമിയം റൈഡിങ് അനുഭവം നല്‍കുന്ന സോനയില്‍ മൂവ് ഒഎസ് ആന്‍ഡ്രോയ്ഡ് ഡാഷ്‌ബോര്‍ഡ് പ്രവര്‍ത്തിക്കുന്നു. മൂവ് ഒഎസ് 5ല്‍ ഗ്രൂപ്പ് നാവിഗേഷന്‍, ലൈവ് ലൊക്കേഷന്‍ ഷെയറിങ്, റോഡ് ട്രിപ്പ് മോഡ്, സ്മാര്‍ട്ട് ചാര്‍ജിങ്, സ്മാര്‍ട്ട് പാര്‍ക്ക്, ടിപിഎംഎസ് അലേര്‍ട്ട് തുടങ്ങിയവ സാധ്യമാണ്. ഈയിടെ 39,999 രൂപയില്‍ തുടങ്ങുന്ന ഇലക്ട്രിക് സ്‌കൂട്ടറുകളായ ഒല ഗിഗ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Ola Electric

15/08/2023

Nation celebrates 77th Independence Day
#स्वतंत्रतादिवस

ഔദ്യോഗിക വിഭാഗം BJP നേതാക്കൾ സ്വീകരിക്കാൻ എത്തിയില്ല ; ഗവർണർ ആനന്ദബോസ് ആദ്യമായി കേരളത്തിൽസംസ്ഥാന വൈസ് പ്രസിഡന്റും പികെ ക...
06/12/2022

ഔദ്യോഗിക വിഭാഗം BJP നേതാക്കൾ സ്വീകരിക്കാൻ എത്തിയില്ല ; ഗവർണർ ആനന്ദബോസ് ആദ്യമായി കേരളത്തിൽ

സംസ്ഥാന വൈസ് പ്രസിഡന്റും പികെ കൃഷ്ണദാസ് പക്ഷത്തെ പ്രമുഖനുമായ എ എൻ രാധാകൃഷ്ണനും കോർ- കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ടതുമുതൽ ഔദ്യോഗിക നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനും സ്വീകരിക്കാനെത്തി

കൊച്ചി: പശ്ചിമ ബംഗാൾ ഗവർണർ സ്ഥാനം ഏറ്റെടുത്തശേഷം ആദ്യമായി കേരളത്തിലെത്തിയ സി വി ആനന്ദബോസിനെ സ്വീകരിക്കുന്നതിൽ നിന്ന് ഒരു വിഭാഗം ബിജെപി നേതാക്കൾ വിട്ടുനിന്നു. ഔദ്യോഗിക പക്ഷത്തെ നേതാക്കളാണ് വിമാനത്താവളത്തിൽ എത്താതെ മാറിനിന്ന് അതൃപ്തി പ്രകടമാക്കിയത്.

അതേസമയം, സംസ്ഥാന വൈസ് പ്രസിഡന്റും കൃഷ്ണദാസ് പക്ഷത്തെ പ്രമുഖനുമായ എ എൻ രാധാകൃഷ്ണനും കോർ- കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ടതുമുതൽ ഔദ്യോഗിക നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനും വിമാനത്താവളത്തിലെത്തി. വക്താവ് സ്ഥാനത്ത് നിന്ന് മാറ്റിനിർത്തിയിട്ടുള്ള കൃഷ്ണദാസ് പക്ഷത്തെ പി ആർ ശിവശങ്കരനും എത്തിയിരുന്നു. അതേസമയം, കേരളത്തിലെ ഔദ്യോഗിക നേതൃത്വവുമായി അടുപ്പമുള്ള പാർട്ടി കേന്ദ്ര നേതൃത്വത്തിലെ ഒരു പ്രമുഖന്റെ നിർദേശപ്രകാരമാണ് ഔദ്യോഗികപക്ഷം മാറിനിന്നതെന്ന സംസാരം പാർട്ടിക്കുള്ളിൽ തന്നെയുണ്ട്. ഗവർണറായി ചുമതലയേറ്റപ്പോൾ ബംഗാൾ ഘടകത്തിലെ ചില പ്രമുഖരും മലയാളിയല്ലാത്ത ഈ ഉന്നതന്റെ നിർദേശപ്രകാരം മാറിനിന്നിരുന്നു.
ഒരു മലയാളിക്ക് പാർട്ടി നൽകിയ വലിയ ബഹുമതിയായിട്ടും ജില്ലാ പ്രസിഡന്റുപോലും സ്വീകരിക്കാനെത്തിയില്ല. ഗവർണർ വരുന്നതിന്റെ വിവരങ്ങൾ മുൻകൂട്ടിത്തന്നെ തയാറാക്കി പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു.

ആനന്ദബോസിനെ ഗവർണറാക്കിയത് സംസ്ഥാന നേതൃത്വമോ പാർട്ടിയിലെ മുരളീധരൻ പക്ഷമോ അറിയാതെയായിരുന്നു. ഇക്കാര്യത്തിൽ പല നേതാക്കൾക്കും അതൃപ്തിയുണ്ട്. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആനന്ദബോസ് സംസ്ഥാന നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നുമില്ല.

തിരുവനന്തപുരം: വികസനത്തിന്റെ പേരിൽ തിരുവനന്തപുരം-പൊന്മുടി സംസ്ഥാന പാതയിൽ ആനാട് മുതൽ ചുള്ളിമാനൂർ വരെ മരങ്ങൾ മുറിച്ചു മാറ്...
07/10/2022

തിരുവനന്തപുരം: വികസനത്തിന്റെ പേരിൽ തിരുവനന്തപുരം-പൊന്മുടി സംസ്ഥാന പാതയിൽ ആനാട് മുതൽ ചുള്ളിമാനൂർ വരെ മരങ്ങൾ മുറിച്ചു മാറ്റിയതിൽ വ്യാപക ക്രമക്കേട് എന്ന് പരാതി.

ആനാട് ജംഗ്ഷൻ മുതൽ ചുള്ളിമാനൂർ വരെ ഉള്ള സ്ഥലങ്ങളിൽ നിന്നുമാണ് വലിയ ആൽ മരങ്ങൾ ഉൾപ്പെടെ മുറിച്ച് മാറ്റിയത്. ഇതിൽ മാർക്ക് ചെയ്യാത്ത ഒത്തിരി മരങ്ങൾ മുറിച്ച് മാറ്റി കൊണ്ട് പോയതായി മുൻ ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ആനാട് സുരേഷ് ഉന്നത അധികാരികൾക്ക് കൊടുത്ത പരാതിയിൽ പറയുന്നു. കൂടാതെ ആനാട് ജംഗ്ഷൻ ആനാട് ബാങ്ക് ജംഗ്ഷൻ എന്നീ സ്ഥലങ്ങളിൽ നിന്ന നൂറ് വർഷത്തോളം പ്രായമുള്ള ആൽ മരങ്ങൾ മുറിച്ച് അതാത് സ്ഥലങ്ങളിൽ തന്നെ ഇട്ടിരിക്കുന്നത് കാരണം എന്നും ഇവിടങ്ങളിൽ അപകടങ്ങൾ ഉണ്ടാകുന്നതും വൻ ഗതാഗത കുരുക്കും കാൽനടയാത്രക്കാർക്ക് കാൽ നടയ്ക്ക് പോലും പറ്റാത്ത അവസ്ഥ ആണെന്നും ആനാട് സുരേഷ് വാർത്ത കുറിപ്പിൽ അറിയിച്ചു.

ഓപറേഷൻ സൈലൻസിൽ ഒമ്പത് വാഹനങ്ങൾ പിടിയിൽകാട്ടാക്കട വാഹനങ്ങളിലെ രൂപമാറ്റവും നിയമലംഘനവും കണ്ടെത്താൻ മോട്ടോർ വാഹനവകുപ്പ് നടത്...
06/10/2022

ഓപറേഷൻ സൈലൻസിൽ ഒമ്പത് വാഹനങ്ങൾ പിടിയിൽ

കാട്ടാക്കട വാഹനങ്ങളിലെ രൂപമാറ്റവും നിയമലംഘനവും കണ്ടെത്താൻ മോട്ടോർ വാഹനവകുപ്പ് നടത്തുന്ന ഓപറേഷൻ സൈലൻസിൽ റൂറൽ പരിധിയിൽ ഒമ്പത് വാഹനങ്ങൾ പിടികൂടി. മോട്ടോർ വാഹന വകുപ്പിന്റെ സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ആണ് പരിശോധന നടത്തി കാട്ടാക്കട, നെയ്യാർ ഡാം എന്നിവിടങ്ങളിൽ നിന്നും വാഹനങ്ങൾ പിടികൂടി പിഴ ചുമത്തിയത്. തുടർന്ന് വാഹനങ്ങൾ അതത് പോലീസ് സ്റ്റേഷനിലേക്ക് കൈമാറി.

കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ട് മുതൽ രാത്രി എട്ട് വരെ നടത്തിയ പരിശോധനയിലാണ്
വാഹനങ്ങൾ പിടിയിലായത്.

സൈലൻസർ മോഡിഫിക്കേഷൻ ചെയ്തതും ആളുകൾക്ക് ഭയപ്പാട് ഉണ്ടാക്കുന്ന രീതിയിൽ ശബ്ദമുണ്ടാക്കി പോകുന്ന വാഹനങ്ങളും നമ്പർ പ്ലേറ്റ് ഇല്ലാത്തതും, നമ്പർ പ്ലേറ്റ് കാണാത്ത തരത്തിൽ ചെറിയ അക്ഷരത്തിൽ എഴുതിയതും, ഇംഗ്ലീഷ് വാക്കുകളോട് സാമ്യപ്പെടുത്തി നമ്പർ എഴുതിയതും, നമ്പർ പ്ലേറ്റ് മടക്കി വെച്ചതും, വാഹനം ഓടിക്കുമ്പോൾ നിന്നും തീപ്പൊരി ചിതറിക്കുന്നതുമായ ന്യൂജൻ ബൈക്കുകൾ ഉൾപ്പെടെ ആണ് കസ്റ്റഡിയിൽ എടുത്ത്
മോട്ടോർ വാഹന വകുപ്പ് സ്പെഷ്യൽ എൻഫോഴ്സ് ഉദ്യോഗസ്ഥരായ അരുൺ മുഹമ്മദ് ഷാ, ജിജോ മോഹൻ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.

20/09/2022

കണ്‍സഷന്‍ നിഷേധിച്ചത് ചോദ്യംചെയ്ത അച്ഛനെയും മകളെയും കെഎസ്ആര്‍ടിസി ജീവനക്കാര്‍ ക്രൂരമായി മര്‍ദിച്ചു; സംഭവം കാട്ടാക്കടയില്‍

ക്രിസ്തുമസ്സ് ആശംസകൾ
25/12/2021

ക്രിസ്തുമസ്സ് ആശംസകൾ

24/11/2021

വിദ്യാർത്ഥികൾ തമ്മിൽ തല്ല് നെടുമങ്ങാട്ട് ബസ് സ്റ്റാൻഡിൽ..

06/10/2021

ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വീട്ടുകാർ പോലീസിൽ പരാതിപ്പെട്ടപ്പോൾ ഭീഷണിയുമായി കാട്ടാക്കട സ്വദേശി ഷമീർ

15/08/2021

ഡൽഹി ചെങ്കോട്ടയിൽ നിന്നും സ്വാതന്ത്ര്യ ദിനാഘോഷം - തത്സമയം #स्वतंत्रतादिवस

വൈദ്യകുലപതി ഡോ: പി.കെ വാരിയര്‍ക്ക് ആദരാജ്ഞലികൾ..
10/07/2021

വൈദ്യകുലപതി
ഡോ: പി.കെ വാരിയര്‍ക്ക് ആദരാജ്ഞലികൾ..

അദ്ധ്യാത്മ ചിന്താലയേശൻ സദ്ഗുരു ആലയിൽ സ്വാമികൾ മഹാസമാധിയിൽ വിലയം പ്രാപിച്ചു....... പാദാരവിന്ദങ്ങളിൽശതകോടി നമസ്ക്കാരം........
22/06/2021

അദ്ധ്യാത്മ ചിന്താലയേശൻ സദ്ഗുരു ആലയിൽ സ്വാമികൾ മഹാസമാധിയിൽ വിലയം പ്രാപിച്ചു....... പാദാരവിന്ദങ്ങളിൽശതകോടി നമസ്ക്കാരം........

Address

Kattakada
Thiruvananthapuram
695571

Website

Alerts

Be the first to know and let us send you an email when Kattakada KL74 News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share