News World

News World News World is a online Malayalam news portal, started in 2022.

The most authentic sources of news from Kerala and India.
ഇന്നത്തെ വാർത്ത.... അറിവിലേയ്‌ക്കൊരു യാത്ര....

കരാറുകാരന്റെ മരണത്തിൽ ആരോപണ വിധേയനായതിന് പിന്നാലെ മന്ത്രി സ്ഥാനം രാജിവച്ച് കെ.എസ്. ഈശ്വരപ്പ. കർണ്ണാടകയിൽ പ്രതിപക്ഷത്തിന്...
14/04/2022

കരാറുകാരന്റെ മരണത്തിൽ ആരോപണ വിധേയനായതിന് പിന്നാലെ മന്ത്രി സ്ഥാനം രാജിവച്ച് കെ.എസ്. ഈശ്വരപ്പ. കർണ്ണാടകയിൽ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധങ്ങൾക്ക് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ രാജി. നാളെ മുഖ്യമന്ത്രിക്ക് രാജിക്കത്ത് കെ.എസ്. ഈശ്വരപ്പ കൈമാറും. അതേസമയം പ്രതിഷേധങ്ങൾ രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണെന്നും പ്രാഥമിക അന്വേഷണം പൂർത്തിയാകാതെ മന്ത്രി ഈശ്വരപ്പയ്ക്ക് എതിരെ നടപടി എടുക്കില്ലെന്നായിരുന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്യ പറഞ്ഞിരുന്നത്. നേരത്തെ കരാറുകാരൻ ഹിന്ദു യുവവാഹിനി ദേശീയ സെക്രട്ടറിയായ സന്തോഷിനെ അറിയില്ലെന്ന് മന്ത്രി പറഞ്ഞതിന് പിന്നാലെ ഈശ്വരപ്പയുമായി സന്തോഷ് കൂടിക്കാഴ്ച നടത്തിയതിന്‍റെ ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. 4 കോടിയുടെ ബില്ല് പാസാകാൻ നാൽപ്പത് ശതമാനം കമ്മീഷൻ മന്ത്രി ഈശ്വരപ്പ ആവശ്യപ്പെട്ടുവെന്ന വെളിപ്പെടുത്തലിന് പിന്നാലെ കേന്ദ്ര ഗ്രാമവികസന മന്ത്രി ഗിരിരാജ് സിങ്ങിനെ കണ്ട് മന്ത്രിക്കെതിരെ പരാതി നല്‍കാനുള്ള തീരുമാനത്തിലായിരുന്നു സന്തോഷ്. ഇതിനായി ബിജെപി നേതാക്കൾ വഴി കേന്ദ്രമന്ത്രിയുടെ സമയം നേടിയ ശേഷം ചൊവ്വാഴ്ച ദില്ലിക്ക് പോകാനായി ടിക്കറ്റ് എടുത്തതിന് പിന്നാലെയായിരുന്നു ദുരൂഹസാഹചര്യത്തിൽ ഉഡുപ്പിയിലെ ലോഡ്ജിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പോലീസ് റിപ്പോർട്ടെങ്കിലും നടന്നത് കൊലപാതകമാണെന്നാണ് കുടുംബത്തിന്‍റെ ആരോപണം. സുതാര്യമായ അന്വേഷണം നടക്കുമെന്ന് മന്ത്രിമാർ ഉറപ്പ് നൽകിയതിനെ തുടര്‍ന്ന് കുടുംബം മൃതദേഹം ഏറ്റുവാങ്ങി വീട്ടുവളപ്പിൽ സംസ്കരിച്ചു.

ലോകാരോഗ്യ സംഘടനയിൽ നിയമനം ലഭിച്ച് ഡോ.മുഹമ്മദ് അഷീൽ. ദില്ലിയിലെ നാഷണൽ പ്രൊഫഷണൽ ഓഫീസർ ആയാണ് നിയമനം ലഭിച്ചത്. W.H.Oയുടെ ഇന്...
14/04/2022

ലോകാരോഗ്യ സംഘടനയിൽ നിയമനം ലഭിച്ച് ഡോ.മുഹമ്മദ് അഷീൽ. ദില്ലിയിലെ നാഷണൽ പ്രൊഫഷണൽ ഓഫീസർ ആയാണ് നിയമനം ലഭിച്ചത്. W.H.Oയുടെ ഇന്ത്യയിലെ ഏറ്റവും ഉയർന്ന പദവിയാണ് അഷീലിന് ലഭിച്ചിട്ടുള്ളത്.മറ്റന്നാൾ അദ്ദേഹം ചുമതലയേൽക്കും. ഒന്നാം ഇടത്പക്ഷ സർക്കാരിന്റെ കാലത്ത് കെ കെ ശൈലജ ആരോഗ്യമന്ത്രി ആയിരിക്കെ സാമൂഹ്യ സുരക്ഷ മിഷൻ ഡയറക്ടർ ആയിരുന്നു ഡോ.മുഹമ്മദ് അഷീൽ. അക്കാലത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് നേതൃത്വം നൽകിയ അദ്ദേഹത്തെ പക്ഷേ രണ്ടാം ഇടത്പക്ഷ സർക്കാർ പയ്യന്നൂർ താലൂക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

കെ.എസ്.ആർ.ടി.സി ചീഫ് ഓഫീസിന് മുന്നിൽ സമരം നടത്താൻ തീരുമാനമെടുത്ത് സി.ഐ.ടി.യു. ശമ്പളം മുടങ്ങുന്നതിൽ പ്രതിഷേധിച്ച് അനിശ്ചി...
14/04/2022

കെ.എസ്.ആർ.ടി.സി ചീഫ് ഓഫീസിന് മുന്നിൽ സമരം നടത്താൻ തീരുമാനമെടുത്ത് സി.ഐ.ടി.യു. ശമ്പളം മുടങ്ങുന്നതിൽ പ്രതിഷേധിച്ച് അനിശ്ചിതകാല റിലേ നിരാഹാര സത്യാഗ്രഹം നടത്താനാണ് അവരുടെ നീക്കം. ഇതിന്റെ ഭാഗമായി 28 ന് സൂചനാ പണിമുടക്കും 19 മുതൽ ചീഫ് ഓഫീസുകൾക്ക് മുന്നിൽ സമരവും സി.ഐ.ടി.യു നടത്തും. സി.എം.ഡിക്കെതിരെ രൂക്ഷ വിമർശനം ഉയർത്തിയ യൂണിയൻ നേതാക്കൾ പ്രാപ്തിയില്ലെങ്കിൽ കെ.എസ്.ആർ.ടി.സി മാനേജ്മെന്റിനെ പിരിച്ചു വിടണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. ഞങ്ങളെ പണിയെടുപ്പിച്ച ശേഷം അതിന്റെ കൂലി ചോദിച്ചാൽ കൈമലർത്തിക്കാണിക്കുന്നതാണ് ഇപ്പോഴത്തെ രീതി. കിട്ടുന്ന പണം ഫലപ്രദമായി മാനേജ്മെൻറ് വിനിയോഗിക്കുന്നില്ലെന്നും കഴിഞ്ഞ മാസം വരുമാനമായി കിട്ടിയ 165 കോടി വകമാറ്റി ചിലവഴിച്ചതായും ആരോപിച്ച അവർ പണിമുടക്ക് കാരണം വരുമാനം കുറഞ്ഞെന്ന് പറഞ്ഞാൽ അംഗീകരിക്കില്ലെന്നും കൃത്യമായി ശമ്പളം ഉറപ്പാക്കുന്നത് വരെ ഇതിനായി ശബ്ദമുയർത്തുമെന്നും വ്യക്തമാക്കി.

തുടർച്ചയായ അഞ്ചാം മത്സരത്തിലും പരാജയപ്പെട്ട് മുംബൈ ഇന്ത്യൻസ്. തുടർച്ചയായ അഞ്ചാം മത്സരത്തിലും പരാജയപ്പെട്ട് മുംബൈ ഇന്ത്യൻ...
13/04/2022

തുടർച്ചയായ അഞ്ചാം മത്സരത്തിലും പരാജയപ്പെട്ട് മുംബൈ ഇന്ത്യൻസ്. തുടർച്ചയായ അഞ്ചാം മത്സരത്തിലും പരാജയപ്പെട്ട് മുംബൈ ഇന്ത്യൻസ്. ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 198 റൺസ് നേടിയപ്പോൾ ശിഖർ ധവാനും (32 പന്തിൽ 52), മായാ അഗർവാളും (50 പന്തിൽ 70) അർദ്ധ സെഞ്ച്വറി നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ പൊരുതി നോക്കിയെങ്കിലും ഒടുവിൽ 12 റൺസിന്റെ പരാജയം സമ്മതിച്ചു. ബ്രെവിസ് 25 പന്തിൽ 49 നേടിയപ്പോൾ തിലക് വർമ്മ 20 പന്തിൽ 36 റൺസ് നേടി പുറത്തായി. അവസാന നിമിഷങ്ങളിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച സൂര്യകുമാർ യാദവ് (30 പന്തിൽ 43) മുംബൈക്ക് വിജയം നേടിക്കൊടുക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും റബാഡയുടെ പന്തിൽ ഒഡീൻ സ്മിത്ത് പിടിച്ച് പുറത്തായതോടെ പഞ്ചാബ് വിജയം സ്വന്തമാക്കി. ഈ സീസണിൽ ഇതുവരെ ഒരു മത്സരത്തിലും മുംബൈക്ക് വിജയിക്കാൻ കഴിഞ്ഞിട്ടില്ല.
സ്കോർ വിവരങ്ങൾ അറിയാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
https://www.iplt20.com/match/2022/478

കെഎസ്ഇബി ഓഫീസേഴ്‍സ് അസോസിയേഷൻ സമരം തുടരുമെന്ന് പറയുമ്പോഴും ചെയർമാന് പൂർണ്ണ പിന്തുണ നൽകി വൈദ്യുതിമന്ത്രി. സി.ഐ.ടി.യു വിമർ...
13/04/2022

കെഎസ്ഇബി ഓഫീസേഴ്‍സ് അസോസിയേഷൻ സമരം തുടരുമെന്ന് പറയുമ്പോഴും ചെയർമാന് പൂർണ്ണ പിന്തുണ നൽകി വൈദ്യുതിമന്ത്രി. സി.ഐ.ടി.യു വിമർശനങ്ങൾ തള്ളികളഞ്ഞ കെ കൃഷ്ണൻകുട്ടി മുഖ്യമന്ത്രിയുടെ പിന്തുണ തനിക്കുണ്ടെന്ന് വാർത്താ സമ്മേളനത്തിൽ മറുപടി നൽകി. കമ്പനി എന്ന നിലയ്ക്ക് ബോർഡ് സംസാരിച്ച് കഴിഞ്ഞിട്ടില്ലല്ലോ എന്ന് പറഞ്ഞ മന്ത്രി അതിന്റെ ആവശ്യം ഉണ്ടെങ്കിലല്ലേ ഇടപെടേണ്ട കാര്യമുള്ളൂ എന്നും പറഞ്ഞു. ചെയർമാൻ ഉടൻ തന്നെ അവരെ വിളിച്ച് ഈ പ്രശ്നങ്ങൾ തീർക്കുമെന്നാണ് തന്റെ വിശ്വാസമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മിനിസ്റ്ററുടെ അധികാരത്തിന് പരിമിതിയില്ലേ എന്നും അവരവിടെ നടന്നില്ലെങ്കിലല്ലേ മിനിസ്റ്റർക്കോ കാബിനറ്റിനോ ഇക്കാര്യത്തിൽ ഇടപെടാൻ സാധിക്കൂ എന്നും മാധ്യമങ്ങളോട് പറഞ്ഞ മന്ത്രി മുഖ്യമന്ത്രിയുടെയോ, പാർട്ടിയുടേയോ, മുന്നണിയുടെയോ വിശ്വാസം ഇല്ലാതെ നമുക്കിത് തീർക്കാൻ പറ്റുമോ. ഇതെന്റെ വീട്ടിലെ കാര്യമൊന്നുമല്ലല്ലോ, എനിക്കിതിൽ ലാഭമോ നഷ്ട്ടമോ ഒന്നുമില്ല. നമ്മൾ ജനങ്ങൾക്ക് വേണ്ടിയാണ് ജനങ്ങളെ സഹായിക്കുന്ന നിലപാടെടുക്കുന്നതിന് വേണ്ടിയാണെന്ന് മാത്രമല്ലേയുള്ളൂ. കുട്ടിയെ നോക്കാൻ അമ്മയുടെ കയ്യിലാണ് കൊടുക്കുക. നൊന്ത് പ്രസവിച്ച അമ്മയ്ക്കേ അതിന്റെ വേദന അറിയൂ. രാഷ്ട്രീയത്തിൽ ഞാനൊരു തീരുമാനമെടുക്കുമ്പോൾ എങ്ങനെ ഏറ്റവും പാവപ്പെട്ടവനെ സാധാരണക്കാരനെ ബാധിക്കുമെന്ന് എന്റെ മനസ്സിലുണ്ടാകും. പണിയറിയില്ലെങ്കിൽ മന്ത്രി ഇറങ്ങിപ്പോകണമെന്ന സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവനയ്ക്ക് അയാളൊക്കെ വലിയ ആളുകളല്ലേ നമ്മളൊക്കെ സാധാരണക്കാർ എന്നായിരുന്നു മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ മറുപടി. അതേസമയം കെ.എസ.ഇ.ബിഎക്സിക്യൂട്ടീവ് എഞ്ചിനീയർ ജാസ്മിൻ ബാനുവിൻറെ സസ്പെൻഷൻ പിൻവലിച്ച് അവരെ പത്തനംതിട്ടയിലേക്കും സംസ്ഥാന പ്രസിഡൻറ് സുരേഷ് കുമാറിനെ തിരുവനന്തപുരത്ത് നിന്ന് പെരിന്തൽമണ്ണയിലേക്കും സ്ഥലം മാറ്റി. എന്നാൽ പ്രതികാര നടപടി അംഗീകരിക്കില്ലെന്നും ചെയർമാൻ സ്ത്രീവിരുദ്ധ പരാമർശം പിൻവലിച്ച് ഖേദ പ്രകടനം നടത്തണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

പാർട്ടി കോൺഗ്രസിന്റെ അജണ്ടയിൽ സിൽവർ ലൈൻ പദ്ധതിയുണ്ടായിരുന്നില്ലെന്നും പദ്ധതിക്ക് പാർട്ടി കോൺഗ്രസ് പച്ചക്കൊടി കാട്ടിയിട്ട...
13/04/2022

പാർട്ടി കോൺഗ്രസിന്റെ അജണ്ടയിൽ സിൽവർ ലൈൻ പദ്ധതിയുണ്ടായിരുന്നില്ലെന്നും പദ്ധതിക്ക് പാർട്ടി കോൺഗ്രസ് പച്ചക്കൊടി കാട്ടിയിട്ടില്ലെന്നും വ്യക്തമാക്കി സി.പി.എം സംസ്ഥാന സെക്രട്ടറി സീതാറാം യെച്ചൂരി. ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും തമ്മിൽ നിലവിൽ പദ്ധതിയെക്കുറിച്ച് പ്രാരംഭഘട്ട ചർച്ചകൾ നടത്തി വരികയാണെന്നും അതുകൊണ്ടുതന്നെ വരാത്ത ട്രെയിനിനെങ്ങനെ പച്ചക്കൊടി കാട്ടുമെന്നുമായിരുന്നു മാധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയത്.

കെ.എസ്.ആർ.ടി.സിക്ക് റീട്ടെയ്ൽ കമ്പനിക്കുള്ള നിരക്കിൽ ഡീസൽ നൽകണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി. ഡീസൽ വില കുത്തനെ വർദ്ധിപ്പിച...
13/04/2022

കെ.എസ്.ആർ.ടി.സിക്ക് റീട്ടെയ്ൽ കമ്പനിക്കുള്ള നിരക്കിൽ ഡീസൽ നൽകണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി. ഡീസൽ വില കുത്തനെ വർദ്ധിപ്പിച്ചത് ചോദ്യം ചെയ്തുള്ള കെ.എസ്.ആർ.ടി.സി നൽകിയ ഹർജ്ജിയിലായിരുന്നു കോടതിയുടെ ഇടക്കാല ഉത്തരവ്. വിപണി വിലയേക്കാൾ ഉയർന്ന നിരക്ക് ഈടാക്കുന്നത് വിവേചനപരമാണെന്നും കോടതി ചൂണ്ടിക്കാട്ടി. വൻകിട ഉപയോക്താവ് എന്ന നിലയിൽ കെഎസ്ആർടിസിയിൽനിന്ന് ഈടാക്കുന്ന ഡീസൽ വില വളരെ കൂടുതലാണെന്ന് വിലയിരുത്തിയ ജസ്റ്റിസ് എൻ. നഗരേഷ് ഉത്തരവ് താൽകാലികമാണെന്നും ഹർജ്ജിയിലെ തീർപ്പിന് വിധേയമാകുമെന്നും വ്യക്തമാക്കി.

സംസ്ഥാനത്ത് മഴ ശക്തമായതോടെ പത്ത് ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഇതേതുടർന്ന് തിരുവനന്തപുരം, കൊല്ലം, പത്ത...
13/04/2022

സംസ്ഥാനത്ത് മഴ ശക്തമായതോടെ പത്ത് ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഇതേതുടർന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അടുത്ത മണിക്കൂറുകളിൽ സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പും നൽകിയിട്ടുണ്ട്. തെക്കൻ തമിഴ്നാടിന്റെ തീരദേശത്തിന് മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നതാണ് മഴ തുടരാൻ കാരണം. അടുത്ത അഞ്ച് ദിവസം വരെ ഇടിമിന്നലോട് കൂടിയ മഴ തുടരും. കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും. വെള്ളിയാഴ്ച മുതൽ മഴ കുറയാനാണ് സാധ്യത.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഇടിമിന്നൽ–ജാഗ്രത നിർദ്ദേശങ്ങൾ
-------------------------------------------------------------------------------------------------------------
ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ ദൃശ്യമല്ല എന്നതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.

– ഇടിമിന്നലിൻറെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
– കുട്ടികൾ ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
– ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.
– മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസ്സിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
– കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.
– ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പുകളിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
– ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മൽസ്യബന്ധനം, ബോട്ടിങ് തുടങ്ങിയ കാര്യങ്ങൾ നിർത്തി വെച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വെക്കണം.
– പട്ടം പറത്തുന്നത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത്‌ ടെറസ്സിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.
– വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം.
– അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക.
– ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ്ജ്‌ പ്രോട്ടക്ടർ ഘടിപ്പിക്കാം.
– മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്‌. മിന്നൽ ഏറ്റാൽ ആദ്യ മുപ്പത്‌ സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ്ണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക.

നാറ്റോയിൽ അംഗമാകാനുള്ള നീക്കം ഫിൻലൻഡും അയൽ രാജ്യമായ സ്വീഡനും ശക്തമാക്കിയതോടെ ഫിൻലൻഡ്‌ അതിർത്തിയിലേക്ക് വൻ സൈനിക വ്യൂഹത്ത...
13/04/2022

നാറ്റോയിൽ അംഗമാകാനുള്ള നീക്കം ഫിൻലൻഡും അയൽ രാജ്യമായ സ്വീഡനും ശക്തമാക്കിയതോടെ ഫിൻലൻഡ്‌ അതിർത്തിയിലേക്ക് വൻ സൈനിക വ്യൂഹത്തെ അയച്ച് റഷ്യ. മിസൈലുകളും ടാങ്കുകളും അടക്കമുള്ള സൈനിക വ്യൂഹമാണ് ഫിൻലൻഡ്‌ അതിർത്തിയിലേക്ക് എത്തുന്നത്. ഫിൻലൻഡ്‌ പ്രധാനമന്ത്രി സന്ന മരിനും, സ്വീഡിഷ് പ്രധാനമന്ത്രി മഗ്ദലേന ആൻഡേഴ്‌സനും നാറ്റോ അംഗത്വത്തിനായി നീക്കം തുടങ്ങിയതിന് പിന്നാലെ ഇരു രാജ്യങ്ങളും നാറ്റോയിൽ അംഗമായാൽ മേഖലയിലെ സാഹചര്യം മോശമാകുമെന്ന് റഷ്യൻ വിദേശകാര്യ വക്താവ് ദിമിത്രി പെസ്‌കോവ്‌ പ്രതികരിച്ചു. 1340 കിലോമീറ്റർ ദൂരം റഷ്യയുമായി അതിർത്തി പങ്കിടുന്ന രാജ്യമാണ് ഫിൻലൻഡ്‌. യൂറോപ്യൻ യൂണിയൻ അംഗങ്ങൾ ആണെങ്കിലും യൂറോപ്പിന്റെ സൈനിക സഹകരണ സഖ്യമായ നാറ്റോയിൽ അംഗത്വം വേണ്ട എന്നായിരുന്നു ഇതുവരെ ഫിൻലൻഡിൻറെയും സ്വീഡൻറെയും നിലപാട്. എന്നാൽ റഷ്യ യുക്രൈയ്നെ ആക്രമിച്ചതിന് പിന്നാലെ ജനങ്ങളിൽ ഭൂരിപക്ഷവും നാറ്റോ അംഗത്വത്തിന് അനുകൂലമായി. ഇരു രാജ്യങ്ങളുടെയും നാറ്റോ അംഗത്വ അപേക്ഷ അനുഭാവപൂർവം പരിഗണിക്കുമെന്നായിരുന്നു ഇതിനോടുള്ള നാറ്റോയുടെ പ്രതികരണം.

കോട്ടയം പനച്ചിക്കാട് രണ്ടാംനില പണിയാൻ പഞ്ചായത്ത് സെക്രട്ടറി അനുമതി നിഷേധിച്ച സംഭവത്തിൽ വിശദീകരണവുമായി കെ റെയിൽ. പഞ്ചായത്...
13/04/2022

കോട്ടയം പനച്ചിക്കാട് രണ്ടാംനില പണിയാൻ പഞ്ചായത്ത് സെക്രട്ടറി അനുമതി നിഷേധിച്ച സംഭവത്തിൽ വിശദീകരണവുമായി കെ റെയിൽ. പഞ്ചായത്ത് സെക്രട്ടറിയുടെ കത്തിനെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞ കെ റെയിൽ അധികൃതർ ഇപ്പോൾ നടക്കുന്നത് സാമൂഹിക ആഘാത പഠനമാണെന്നും അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ അനുമതി ആവശ്യമില്ലെന്നും അറിയിച്ചു. ഭൂമി കെ റെയിൽ ഏറ്റെടുത്തിട്ടില്ലാത്തതിനാൽ ഈ ഘട്ടത്തിൽ വസ്തു കൈമാറ്റം ചെയ്യാനോ, കെട്ടിട നിർമ്മാണത്തിനോ, വസ്തു പണയം വെക്കുന്നതിനോ തടസമില്ലെന്നും അവർ വ്യക്തമാക്കി. എന്നാൽ ഇന്ന് മാധ്യമങ്ങളെ കണ്ട പരാതിക്കാരായ കൊല്ലാട് സ്വദേശികളായ ജിമ്മിയും സോനുവും പറഞ്ഞത് വീടിന്റെ മുകളിലത്തെ നിലയിൽ രണ്ട് മുറികൾ പണിയുന്നതിനായി പനച്ചിക്കാട് പഞ്ചായത്തിന് പ്ലാനുകൾ നൽകുകയും തുടർന്ന് സെക്രട്ടറി സ്ഥലം സന്ദർശിച്ച് ബാക്കിയെല്ലാം ഒക്കെയാണെന്ന് അറിയിക്കുകയും ചെയ്തുവെന്നാണ്. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം നിങ്ങളുടെ സർവ്വേ നമ്പർ സിൽവർ ലൈൻ പോകുന്ന പാതയിലേക്ക് ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും അത് ഒഴിവാക്കാനായി ഒരു എൻ.ഒ.സി സിൽവർ ലൈനിന്റെ തഹസീൽദാറിന്റെ കയ്യിൽ നിന്നും വാങ്ങിക്കണമെന്ന് പറഞ്ഞ അവർ അതിനായി പഞ്ചായത്ത് സെക്രട്ടറി തരുന്ന ലെറ്റർ കൊണ്ട് കൊടുത്താൽ കെ റെയിൽ എൻ.ഒ.സി തരുമെന്നും അതിന് ശേഷം തങ്ങൾക്ക് പെർമിറ്റ് തരുന്നതിൽ പ്രശ്‌നമില്ലെന്ന് പറഞ്ഞതായും മാധ്യമങ്ങളോട് പറഞ്ഞു. തുടർന്ന് ഫെബ്രുവരിയിൽ കോട്ടയം കളക്റ്ററേറ്റിലുള്ള തഹസിൽദാരുടെ ഓഫീസിൽ ഏൽപ്പിച്ചു. തുടർന്ന് നാലഞ്ച് ദിവസം ഓഫീസിൽ പോയെങ്കിലും കഴിഞ്ഞ ദിവസം അവർ ഞങ്ങളോട് പറഞ്ഞത് തിരുവനന്തപുരത്തേയ്ക്ക് അയച്ചിട്ടുണ്ടെന്ന് മാത്രമാണ്. മുറികൾ പണിയാൻ പഞ്ചായത്തിനോട് അനുമതി തേടിയ അവസരത്തിലാണ് കെ റെയിൽ അനുമതി വേണമെന്ന് അറിയിച്ച് പഞ്ചായത്ത് അനുമതി നിഷേധിച്ചത്. ഇതിനായി സിൽവർ ലൈൻ തഹസിൽദാർക്ക് ഈ പ്രദേശം ബഫർ സോൺ ആണെന്ന് വ്യക്തമാക്കി പഞ്ചായത്ത് സെക്രട്ടറി ഇവർക്ക് നൽകിയ കത്തും പുറത്തായി.

ഒടുവിൽ ഈ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ്. ഇന്ന് നടന്ന മത്സരത്തിൽ ആർ.സി.ബിക്കെതിരെ 23 റൺസിന്റെ വിജയ...
12/04/2022

ഒടുവിൽ ഈ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ്. ഇന്ന് നടന്ന മത്സരത്തിൽ ആർ.സി.ബിക്കെതിരെ 23 റൺസിന്റെ വിജയമാണ് അവർ നേടിയത്.കൂറ്റൻ വിജലക്ഷ്യത്തിന് മുന്നിൽ പതറാതെ കളിച്ച ആർ.സി.ബിക്ക് തിരിച്ചടിയായത് 14 പന്തിൽ 34 റൺസ് നേടിയ ദിനേശ് കാർത്തിക്കിന്റെ പുറത്താവലായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ചെന്നൈക്കായി 50 പന്തിൽ 88 റൺസ് നേടിയ ഉത്തപ്പയും അർഹതപ്പെട്ട സെഞ്ച്വറിക്ക് അഞ്ച് റൺസകലെ പുറത്തായ ശിവം ദൂബയും കൂടി ടീമിന് കൂറ്റൻ സ്കോർ നേടിക്കൊടുത്തു.
സ്കോർ വിവരങ്ങൾ അറിയാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
https://www.iplt20.com/match/2022/477

കെ.എം ഷാജിയുടെ ഭാര്യ ആശയുടെ വേങ്ങേരിയിലെ വീട് അടക്കമുള്ള 25 ലക്ഷം രൂപയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി. അഴീക്കോട് ഹയർസെക...
12/04/2022

കെ.എം ഷാജിയുടെ ഭാര്യ ആശയുടെ വേങ്ങേരിയിലെ വീട് അടക്കമുള്ള 25 ലക്ഷം രൂപയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി. അഴീക്കോട് ഹയർസെക്കണ്ടറി സ്‌കൂളിൽ പ്ലസ്‌ടു കോഴ്സ് അനുവദിക്കാൻ കോഴ വാങ്ങിയെന്ന കേസിലാണ് നടപടിയുണ്ടായത്. 2016ൽ എം.എൽ.എ.ആയിരിക്കെ അഴീക്കോട് സ്കൂളിൽ പ്ലസ്ടു കോഴ്സ് അനുവദിക്കാനായി സ്കൂളിലെ ഒരു അധ്യാപകനിൽ കോഴപ്പണം വാങ്ങുകയും പിന്നീട് ആ അധ്യാപകന് സ്കൂളിൽ സ്ഥിര നിയമനം ലഭിച്ചെന്നും ഇ.ഡി നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. ഈ പണമുപയോഗിച്ചാണ് കോഴിക്കോട് വേങ്ങേരി വില്ലേജിൽ ഷാജി തന്റെ ഭാര്യയുടെ പേരിൽ വീട് പണിതെന്ന് അന്വേഷണത്തിൽ വ്യക്തമായതായും ആ സ്വത്തുവകകളാണ് ഇപ്പോൾ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കണ്ടുകെട്ടിയതെന്നും കേസിൽ അന്വേഷണം തുടരുകയാണെന്നും ഇഡി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

Address


Telephone

+917356878366

Website

Alerts

Be the first to know and let us send you an email when News World posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to News World:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share