ഖോലോ ദ് മലങ്കര - Malankara Voice

ഖോലോ ദ് മലങ്കര  - Malankara Voice "That they all may be one"

പ്രിയ ബഹുമാനപ്പെട്ട ജോർജ്ജ് തോമസ് കല്ലുങ്കൽ ഒ.ഐ.സി. അച്ചന്റെ 40-ാം ചരമദിനം 2025 ഒക്ടോബർ 2-ാം തീയതി വ്യാഴാഴ്‌ച ആചരിക്കുകയ...
23/09/2025

പ്രിയ ബഹുമാനപ്പെട്ട ജോർജ്ജ് തോമസ് കല്ലുങ്കൽ ഒ.ഐ.സി. അച്ചന്റെ 40-ാം ചരമദിനം 2025 ഒക്ടോബർ 2-ാം തീയതി വ്യാഴാഴ്‌ച ആചരിക്കുകയാണ്.
അന്നേദിവസം രാവിലെ 10 മണിക്ക് തിരുവല്ല ബഥനി ആശ്രമ ദയറാ ചാപ്പലിൽ വിശുദ്ധ കുർബാന (സമൂഹബലി)യും തുടർന്ന് സെമിത്തേരിയിൽ ധൂപപ്രാർത്ഥനയും നടത്തപ്പെടുന്നു.

Fr. George Thomas OIC

Walsingham Pilgrimage 2025Programme Highlights10:30 AM – Opening Prayer11:00 AM – Procession to the Basilica of Our Lady...
23/09/2025

Walsingham Pilgrimage 2025

Programme Highlights

10:30 AM – Opening Prayer
11:00 AM – Procession to the Basilica of Our Lady of Walsingham
12:00 PM – Lunch
01:30 PM – Con-Celebrated Holy Mass

▪️ Felicitation to Bishop-Elect Rt. Rev. Msgr. Dr. Kuriakose Thadathil
▪️ Honouring Significant Wedding Anniversary Couples
▪️ Release of Sunday School Diary & Certificate Distribution

05:00 PM – Dispersal

പരിശുദ്ധ ലയോ പതിനാലാമൻ മാർപാപ്പയുടെ പ്രത്യേക പ്രതിനിധി കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട് അർമെനിയൻ അപ്പോസ്തോലിക സഭയുടെ ...
23/09/2025

പരിശുദ്ധ ലയോ പതിനാലാമൻ മാർപാപ്പയുടെ പ്രത്യേക പ്രതിനിധി കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട് അർമെനിയൻ അപ്പോസ്തോലിക സഭയുടെ കാതോലിക്കാ ബാവാ പരിശുദ്ധ ആരാം ഒന്നാമൻ ബാവയുമായി കൂടിക്കാഴ്ച നടത്തി.

MCA തിരുവല്ല മേഖല പ്രസിദ്ധീകരിച്ച മാർ തിയോഫിലോസ് പിതാവിൻ്റെ 100- പൗരോഹിത്യവർഷം ഓർത്തു കൊണ്ടുള്ള "  മിസിയോ HOPE " സ്മരണീക...
22/09/2025

MCA തിരുവല്ല മേഖല പ്രസിദ്ധീകരിച്ച മാർ തിയോഫിലോസ് പിതാവിൻ്റെ 100- പൗരോഹിത്യവർഷം ഓർത്തു കൊണ്ടുള്ള " മിസിയോ HOPE " സ്മരണീക അഭിവന്ദ്യ തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത റിലീസ്സ് ചെയ്തു. ⛪

95-ാ പുനരൈക്യ വാർഷികത്തിലെ ആൽമായ സമ്മേളനത്തിൽ MCA സഭാതല പ്രസിഡൻ്റ് ശ്രീ. ബൈജു എസ് ആർ അഭിവന്ദ്യ ആബൂൻ ജോഷ്വാ മോർ ഇഗ്നാത്തിയോസ് പിതാവിൽ നിന്നും സ്മരണിക ഏറ്റു വാങ്ങി.
ചടങ്ങിൽ MCA സഭാതല ജനറൽ സെക്രട്ടറി ശ്രീ. രാജേന്ദ്രാ ബാബു, തിരുവല്ല അതിഭാദ്രാസന പ്രസിഡൻ്റ് ശ്രീ.ബിജു. പാലത്തിങ്കൽ, ജനറൽ സെക്രട്ടറി ജസ്‌റ്റിൻ ജോൺ, സഭാതല വൈസ് പ്രസി.ശ്രീ. ഷിബു ചുങ്കത്തിൽ, ശ്രീമതി ജെസി അലക്സ്, ശ്രീ. ജോൺ മാമ്മൻ, ,ശ്രീമതി മിനി ഡേവിഡ് ,എന്നിവർ സന്നിഹിതർ ആയിരുന്നു.

ജാർഖണ്ഡിലെ ജംഷഡ്‌പുർ ടാറ്റാനഗർ റെയിൽവേ സ്റ്റേഷനില്‍ കന്യാസ്ത്രീയെയും കൂടെയുണ്ടായിരുന്ന സന്നദ്ധസംഘടനയുടെ രണ്ട സ്റ്റാഫംഗങ്...
22/09/2025

ജാർഖണ്ഡിലെ ജംഷഡ്‌പുർ ടാറ്റാനഗർ റെയിൽവേ സ്റ്റേഷനില്‍ കന്യാസ്ത്രീയെയും കൂടെയുണ്ടായിരുന്ന സന്നദ്ധസംഘടനയുടെ രണ്ട സ്റ്റാഫംഗങ്ങളെയും 19 കുട്ടികളെയും തീവ്രഹിന്ദുത്വവാദികള്‍ തടഞ്ഞുവച്ചു. ⛪

മതപരിവർത്തനത്തിനായി കുട്ടികളെ കടത്തുകയാണെന്ന് ആരോപിച്ചാണ് ജംഷഡ്‌പുർ ടാറ്റാനഗർ റെയിൽവേ സ്റ്റേഷനിലെ നാലാം നമ്പർ പ്ലാറ്റ്ഫോമിൽ വിഎച്ച്പി, ബജ്‌രംഗ്‌ദൾ പ്രവർത്തകർ ചേർന്നു സംഘത്തെ തടഞ്ഞുവച്ചത്.

കഴിഞ്ഞ വെള്ളിയാഴ്‌ച വൈകുന്നേരമായിരുന്നു സംഭവം. വിവരം വിഎച്ച്പി, ബജ്‌രംഗ്ദൾ നേതാക്കൾ സമൂഹമാധ്യമ ഗ്രൂപ്പുകളിൽ പങ്കുവച്ചതോടെ നിരവധി പ്രവർത്തകരാണ് റെയിൽവേ സ്റ്റേഷനിലെത്തിയത്. ഇതോടെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും ഗവ. റെയിൽവേ പോലീസും എത്തി കന്യാസ്ത്രീയെയും സംഘത്തെയും സ്റ്റേഷനിലെത്തിച്ചു ചോദ്യംചെയ്തു. വിവരമറിഞ്ഞ് ജംഷഡ്‌പുർ രൂപതാകേന്ദ്രത്തിൽനിന്നു വൈദികരുമെത്തി.

ജംഷഡ്പുർ രൂപതയുടെ കീഴിലുള്ള സന്നദ്ധസംഘടനയായ കാത്തലിക് ചാരിറ്റീസ് സംഘടിപ്പിച്ച കൗമാരക്കാരുടെ ആരോഗ്യവും നൈപുണ്യ വികസനവും ആസ്‌പദമാക്കിയുള്ള പരിശീലനപരിപാടിയിൽ പങ്കെടുക്കാൻ പോയവരാണു കുട്ടികളെന്നു വ്യക്തമായതോടെ പുലർച്ചെ മൂന്നോടെയാണ് ഇവരെ വിട്ടയച്ചത്. പോലീസ് അകമ്പടിയോടെയാണു സംഘത്തെ സുന്ദർ നഗറിലെ കാത്തലിക് ചാരിറ്റീസ് സെൻ്റർ ഓഫീസിലെത്തിച്ചത്. സംഘടനയുടെ സുന്ദർനഗറിലെ ഓഫീസിലായിരുന്നു പരിശീലനപരിപാടി സംഘടിപ്പിച്ചിരുന്നത്. കുട്ടികൾ രാജ്‌ഖർസവാനിൽനിന്നുള്ളവരാണ്.

കൗമാരക്കാരുടെ നൈപുണ്യ വികസനത്തിനായുള്ള വിവിധ പദ്ധതികൾ കത്തോലിക്ക സന്നദ്ധ സംഘടന നടത്തുന്നുണ്ട്. രണ്ടു ദിവസത്തെ പരിശീലനത്തിനായി കുട്ടികളെ ക്ഷണിച്ചിരുന്നു. തുടക്കത്തിൽ 12 കുട്ടികളുടെ മാതാപിതാക്കളിൽനിന്ന് അനുമതി കത്തുകൾ ഉണ്ടായിരുന്നു. എന്നാൽ അവസാനനിമിഷം കൂടുതൽ കുട്ടികൾ വരാൻ ആഗ്രഹം പ്രകടിപ്പിച്ച തോടെ ചിലർക്ക് ആധാർ കാർഡുകളോ മാതാപിതാക്കളുടെ സമ്മതപത്രങ്ങളോ ഇല്ലായിരുന്നു. ഇതാണ് ആശയക്കുഴപ്പത്തിനിടയാക്കിയതെന്ന് കാത്തലിക് ചാരിറ്റീസ് ഡയറക്ടർ ഫാ. ബിരേന്ദ്ര ടെറ്റ് വ്യക്തമാക്കി. ഉത്തരേന്ത്യയില്‍ തീവ്രഹിന്ദുത്വവാദികളുടെ നേതൃത്വത്തില്‍ കന്യാസ്ത്രീകളെ തടഞ്ഞുവെക്കുന്നതും അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച് കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം നടത്തുന്നതും പതിവാകുകയാണ്.

ആനന്ദപ്പള്ളി സെന്റ് മേരിസ് മലങ്കര സുറിയാനി കത്തോലിക്ക ഇടവകയിൽ ,കൊച്ചുകളീക്കൽ ഭവനത്തിൽ  പരേതനായ ജോൺ ജോർജിന്റെ ഭാര്യ അന്നമ...
22/09/2025

ആനന്ദപ്പള്ളി സെന്റ് മേരിസ് മലങ്കര സുറിയാനി കത്തോലിക്ക ഇടവകയിൽ ,കൊച്ചുകളീക്കൽ ഭവനത്തിൽ പരേതനായ ജോൺ ജോർജിന്റെ ഭാര്യ അന്നമ്മ ജോർജ് (94 )അന്തരിച്ചു.
സംസ്കാരം പിന്നീട്.

സെന്റ് മേരിസ് മലങ്കര സുറിയാനി
കത്തോലിക്ക പള്ളി, ആനന്ദപ്പള്ളി

Daughters of Mary St. Mary's Province അംഗമായ ബഹു. സി.  #ഇന്നസെൻ്റ്  ഡി എം ( 89)(Batch-1960) ഇന്ന്  വൈകിട്ട് (21-09 -2025...
21/09/2025

Daughters of Mary St. Mary's Province അംഗമായ ബഹു. സി. #ഇന്നസെൻ്റ് ഡി എം ( 89)(Batch-1960) ഇന്ന് വൈകിട്ട് (21-09 -2025) 7.30 ന് നിര്യാതയായി. രാവിലെ 8 മണി വരെ അഞ്ചൽ ഭവനത്തിൽ പൊതുദർശനത്തിന് അവസരം ഉണ്ടായിരിക്കും. തുടർന്ന് രാവിലെ 9.30 ന് ഭൗതീകശരീരം പോങ്ങുംമൂട് പ്രൊവിൻഷ്യൽ ഭവനത്തിൽ കൊണ്ടുവരുന്നതായിരിക്കും.
നാളെ (22-09-2025) ഉച്ചകഴിഞ്ഞ് 4 മണിക്ക് അത്യഭിവന്ദ്യ മോറാൻ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ മുഖ്യകാർമ്മികത്വത്തിൽ സംസ്കാര ശുശ്രൂഷകൾ നടത്തപ്പെടും.
പ്രിയപ്പെട്ട സിസ്റ്ററിൻ്റെ ആത്മാശാന്തിക്കായി നമുക്ക് പ്രാർത്ഥിക്കാം.
Sr. Mercy John DM.
Provincial Superior

തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിന്റെ നിയുക്ത എപ്പിസ്കോപ്പായ്ക്ക് കാര്യാലയമായ പട്ടം തിരുസന്നിധി അരമനയിൽ  സ്വീകരണം നൽകിയപ...
21/09/2025

തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിന്റെ നിയുക്ത എപ്പിസ്കോപ്പായ്ക്ക് കാര്യാലയമായ പട്ടം തിരുസന്നിധി അരമനയിൽ സ്വീകരണം നൽകിയപ്പോൾ 💐

ആരാധനക്രമ വർഷം കാരിച്ചാൽ ഗീവർഗീസ് പണിക്കരച്ചൻ രചിച്ച "മലങ്കര കുർബാന തീർത്ഥാടക സഭയിൽ" എന്ന പുസ്തകം, ഇംഗ്ലീഷ്, തമിഴ്, ഹിന്...
21/09/2025

ആരാധനക്രമ വർഷം

കാരിച്ചാൽ ഗീവർഗീസ് പണിക്കരച്ചൻ രചിച്ച "മലങ്കര കുർബാന തീർത്ഥാടക സഭയിൽ" എന്ന പുസ്തകം, ഇംഗ്ലീഷ്, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലേക്ക് വിവർത്തനം ചെയ്ത് ആരാധനക്രമ വർഷത്തിൽ പ്രസിദ്ധീകരിക്കുന്നു. ഇംഗ്ലീഷ്, തമിഴ്,എന്നീ ഭാഷകളിലുള്ള പുസ്തകങ്ങൾ ഇന്നലെ അടൂർവച്ചു നടന്ന സഭാസംഗമത്തിൽ സഭയുടെ തലവനും പിതാവുമായ കതോലിക്കാ ബാവ പ്രകാശനം ചെയ്തു. മലങ്കര കുർബാനയെപ്പറ്റി ആരാധനക്രമ വർഷത്തിൽ സമഗ്രമായും ആഴമായും പഠിക്കാൻ ഉപകരിക്കുന്ന പുസ്തകമാണിത്.

കേരള മുഖ്യമന്ത്രി ശ്രീ.  #പിണറായി  #വിജയൻ ✨മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ  #പുനരൈക്യ വാർഷികവും സഭാ സംഗമവും 2025 സെപ്...
20/09/2025

കേരള മുഖ്യമന്ത്രി ശ്രീ. #പിണറായി #വിജയൻ ✨
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ #പുനരൈക്യ വാർഷികവും സഭാ സംഗമവും 2025 സെപ്റ്റംബർ 20-ന് അടൂരിലെ ഓൾ സെയിൻ്റ്സ് പബ്ലിക് സ്കൂളിലെ മാർ ഈവാനിയോസ് നഗറിൽ വെച്ച് നടത്തപ്പെട്ട വേദിയിൽ ❣️

അത്യഭിവന്ദ്യ കാതോലിക്ക ബാവാ തിരുമേനിയുടെ മെത്രാഭിഷേക ജൂബിലി ആഘോഷം പുനരൈക്യ വാർഷികവേദിയിൽ ❣️
20/09/2025

അത്യഭിവന്ദ്യ കാതോലിക്ക ബാവാ തിരുമേനിയുടെ മെത്രാഭിഷേക ജൂബിലി ആഘോഷം പുനരൈക്യ വാർഷികവേദിയിൽ ❣️

Address

Nalanchira
Thiruvananthapuram

Alerts

Be the first to know and let us send you an email when ഖോലോ ദ് മലങ്കര - Malankara Voice posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ഖോലോ ദ് മലങ്കര - Malankara Voice:

Share