08/11/2022
എന്തോന്നടെ ഇത് 🤷♂️കഷ്ടം.......
ഒരു കൊലപാതകം ചെയ്ത ക്രിമിനലിനെ പോലീസ് അറസ്റ്റ് ചെയ്ത ശേഷം മാധ്യമങ്ങൾക്ക് മുന്നിൽ കൊലയാളിയെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്:
ഷീ ഈസ് ഫൈൻ, മിടുക്കിയാണ് , റാങ്ക് ഹോൾഡറാണ്.
ഈ അവരത്തിൽ മറ്റൊരു കഥ പറയാം.
ഇടുക്കി കണ്ണംപടി സ്വദേശിയായ സരുൺ സജി എന്ന ആദിവാസി യുവാവിനെ കുറച്ച് ദിവസം മുമ്പ് കാട്ടിറച്ചി കൈവശം വെച്ചെന്ന് ആരോപിച്ച് ഫോറെസ്റ്റ് അറസ്റ്റ് ചെയ്തു. ദിവസങ്ങളോളം ജയിലിലടച്ചു.
കുടുംബം നൽകിയ പരാതിയെ തുടർന്ന് നടന്ന അന്വേഷണത്തിൽ കള്ളക്കേസാണെന്ന് ബോധ്യമായി. മറ്റൊരു സ്ഥലത്ത് നിന്ന് ലഭിച്ച മാംസം ഉദ്യോഗസ്ഥർ സരുണിന്റെ ഓട്ടയിൽ കൊണ്ടുവെക്കുകയും ശേഷം അറസ്റ്റ് ചെയ്യുകയുമാണ് ഉണ്ടായത്. മറ്റൊരു പുരയിടത്തിൽ നിന്നാണ് ഇറച്ചി കിട്ടിയതെന്ന് താത്കിലക വാച്ചറുടെ മൊഴിയാണ് സരുണിന് സഹായകരമായത്.
ആറ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സരുണിന്റെ മാതാപിതാകൾ നാല് ദിവസം കിഴുക്കാനം ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ നിരാഹര സമരം നടത്തിയതിന് ശേഷമാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്.
സരുൺ പി.എസ്.സി റാങ്ക് ഹോൾഡറാണ്. മൂന്ന് പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഇടം നേടിയ യുവാവാണ്. പഠനം കഴിഞ്ഞുള്ള ഒഴിവ് സമയം ഓട്ടോയോടുക്കുന്നവനാണ്. നാളെ സർക്കാർ ഉദ്യോഗസ്ഥനാവേണ്ടവനാണ്. അയാളെയാണ് പോലീസ് കള്ളകേസിൽ കുടുക്കി അയാളുടെ സ്വപ്നം ഇല്ലാതാക്കാൻ ശ്രമിച്ചത്.
സരുണിനെ കണ്ടപ്പോൾ മിടുക്കനാണെന്ന് പോലീസിന് തോന്നിയില്ല. റാങ്ക് ഹോൾഡറാണെന്ന് മനസ്സിലാക്കിയില്ല. കാരണം സരുൺ ഒരു ആദിവാസിയാണ്.