25/10/2022
സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയായ തിരുവനന്തപുരം എസ് ഐ ടിയ്ക്ക് മുന്നിലെ ഇന്നത്തെ ദൃശ്യങ്ങളാണ് ഇത്. നിലവിൽ തെരുവ് നായകളെ ഭയപ്പെട്ട് ഇവിടെ കഴിയേണ്ട അവസ്ഥയാണ്. സാധാരണക്കാരുടെ ആശ്രയ കേന്ദ്രമായ സർക്കാർ ആശുപത്രിയ്ക്ക് മുന്നിൽ തെരുവുനായ്ക്കൾ അലക്ഷ്യമായി രാപ്പകൽ ഇല്ലാതെ അലയുകയാണ്. വിഴിഞ്ഞത്ത് സർക്കാർ ആശുപത്രിക്ക് ഉള്ളിൽ വച്ച് ചികിത്സ നേടിയെത്തിയ യുവതിയെ നായ കടിച്ച സംഭവം ഈ അടുത്തിടെ നടന്നതാണ്. വിഴിഞ്ഞം ആശുപത്രിയിൽ നടന്ന സംഭവം ഇനിയും ആവർത്തിക്കാതിരിക്കാൻ തിരുവനന്തപുരം നഗരസഭ പരിധിയിൽ വരുന്ന ഈ പ്രശ്നം എത്രയും വേഗം പരിഹരിക്കേണ്ടതുണ്ട്