
30/09/2024
കൊല്ലത്തു നിന്നുള്ള ഒരു മനോഹര കാഴ്ച ❤️
കൊല്ലം പള്ളിമുക്ക് ബദറുദ്ദീൻ എന്നും വ്യത്യസ്തനാണ്. കണ്ണട വയ്ക്കുന്നതിൽ പോലും പ്രത്യേകമായ ഐഡൻ്റിറ്റി ഉള്ള ബദർ സാഹിബ് തൻ്റെ കടയുടെ പേര് അർജുനൻ സ്റ്റോർ എന്നു മാറ്റി. ബോർഡിൽ ഇടതും വലതും അർജുനും മനാഫും. വേറിട്ട മനസ്സുള്ളവരുടെ കൗതുക ചിന്തകൾ. മനാഫ് എന്നെങ്കിലും ഈ വഴി യാത്ര ചെയ്യുന്നുണ്ടെങ്കിൽ ബദർ സാഹിബിൻ്റെ കട സന്ദർശിക്കാൻ മറക്കരുത്. മനാഫിൻ്റെ സുമനസ്സിന് ദൈവം നന്മകൾ വർഷിക്കട്ടെ...
ഇതൊക്കെയാണ് യഥാർത്ഥ കേരള സ്റ്റോറി 💔