Zag News

Zag News വിരൽത്തുമ്പിലെ വാർത്ത അറിയാൻ സാഗ് ന്യൂസ് കാണു ..........................

26/07/2025

ദളപതി വിജയുടെ മകൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ് വേളയിൽ




shoot

25/07/2025

ഇത്തവണ ജോർജ് കുട്ടി കുടുങ്ങുമോ

25/07/2025

കിണറ്റിലേക്ക് ചാടിയ ഗോവിന്ദച്ചാമിയെ പൊലീസ് പിടികൂടുന്ന ദൃശ്യങ്ങൾ

ജയിൽ ചാടിയ ഗോവിന്ദചാമി മണിക്കൂറുകൾക്കകം കണ്ണൂർ പോലീസിന്റെ പിടിയിൽ.
25/07/2025

ജയിൽ ചാടിയ ഗോവിന്ദചാമി മണിക്കൂറുകൾക്കകം കണ്ണൂർ പോലീസിന്റെ പിടിയിൽ.

25/07/2025

ഗോവിന്ദച്ചാമി ജയിൽച്ചാടി പോകുന്ന ദൃശ്യം

സെല്ലിലെ കമ്പികൾ മുറിച്ചുമാറ്റി പുറത്ത് കടന്നു, തുണികൾ കൂട്ടിക്കെട്ടി മതിൽ ചാടി; ഗോവിന്ദച്ചാമി ജയിൽ ചാടിയത് രാത്രി 1.15ന...
25/07/2025

സെല്ലിലെ കമ്പികൾ മുറിച്ചുമാറ്റി പുറത്ത് കടന്നു, തുണികൾ കൂട്ടിക്കെട്ടി മതിൽ ചാടി; ഗോവിന്ദച്ചാമി ജയിൽ ചാടിയത് രാത്രി 1.15ന്; പുറത്ത് നിന്ന് സഹായം ലഭിച്ചോയെന്ന് സംശയം

23/07/2025

വീട്ടിനകത്തെ ഉപദ്രവം സഹിക്കാൻ കഴിയില്ല; തൻറെ ജീവൻ സുരക്ഷിതമല്ലെന്ന് നടി തനുശ്രീ ദത്ത...

സ്വന്തം വീട്ടിൽ നിന്ന് തന്നെ കഠിനമായ പീഡനത്തിന് ഇരയാകുന്നുവെന്ന് നടി തനുശ്രീ ദത്ത. വീട്ടിൽനിന്നുള്ള അതിക്രൂരമായ മാനസിക-ശാരീരിക ഉപദ്രവം താൻ എന്നുമുള്ള വീഡിയോ നടി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചതാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

വീട്ടിൽ നിന്ന് പുറത്തുപോകാനാകാത്ത അവസ്ഥയിലാണെന്നും സഹായം ലഭിക്കാത്തതിനാൽ തന്നെ പൊലീസിനെ വിളിക്കേണ്ടിവന്നതായും നടി പറയുന്നു. പൊലീസ് എത്തിച്ചേർന്ന് ഔദ്യോഗികമായി പരാതി നൽകാൻ ആവശ്യപ്പെട്ടെങ്കിലും അതുവരെ സംഭവിച്ചതിൽ തന്നെ തളർന്നിരിക്കുകയാണെന്നും വിഡിയോയിൽ തനുശ്രീ ആരോപിക്കുന്നു.

"സഹിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് തിരിഞ്ഞിരിക്കുന്നു ജീവിതം.വീട്ടിൽ സഹായികളെ പോലും വെക്കാനാകുന്നില്ല. ആ സഹായികളും എന്റെ സാധനങ്ങൾ മോഷ്ടിച്ച് കൊണ്ടിരിക്കുന്നു. എന്റെ മുറി വരെ വന്ന് തട്ടിവിളിക്കുന്നു. ജോലി ചെയ്യാൻ കഴിയുന്നില്ല. വിശ്രമിക്കാൻ പോലും സുരക്ഷിതത്വമില്ല. ആരെങ്കിലും ദയവായി സഹായിക്കണം... മടുത്തിരിക്കുന്നു... കണ്ണീരോടെ തനുശ്രീയുടെ ഈ വാക്കുകൾ വേദനിപ്പിക്കുന്നതാണ്.

2018-ൽ നടി ഉന്നയിച്ച മീ ടൂ ആരോപണങ്ങളുടെ തുടർച്ചയായാണ് കുടുംബത്തിൽനിന്നും ഈ പ്രശ്നം അനുഭവപ്പെട്ടതെന്നും അവർ പറയുന്നു. അന്ന് തുറന്നു പറയാനുള്ള ധൈര്യം കാണിച്ചതിനു പിന്നാലെ കുടുംബാംഗങ്ങളോട് പോലും താൻ വിദ്വേഷം നേരിടേണ്ടിവന്നതായി വിഡിയോയിൽ തനുശ്രീ വ്യക്തമാക്കുന്നു.

23/07/2025

കർക്കിടക വാവ് ബലി ഭക്തിയോടെ വീട്ടിൽ...

വിദേശത്തായാലും ബലി വീട്ടിൽ ചെയ്യാം... മുഴുവൻ മാർഗനിർദ്ദേശം ഇവിടെ...










23/07/2025

കഥ മുഴുവൻ കേൾക്കാൻ സമയം ഉണ്ടോ...?
അതോ തിരക്കിലാണോ നിങ്ങൾ...?












23/07/2025

ചാലുകള്‍ ചേര്‍ന്നൊരു പുഴയായി,
പുഴകൾ ചേർന്നൊരു കടലായി!

സഖാവ് വി എസിന് അന്ത്യാഭിവാദ്യം അർപ്പിച്ച് കേരളം

22/07/2025
22/07/2025

സഖാവ് വി.എസ്. അച്യുതാനന്ദൻറെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുവനന്തപുരം സെക്രട്ടറിയേറ്റ് ദർബാർ ഹാളിൽ നിന്നും ആലപ്പുഴയിലേക്ക് തിരിച്ചു...

വിലാപയാത്രയ്ക്ക് കെഎസ്ആർടിസി പ്രത്യേക ബസ്

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കെഎസ്ആർടിസിയുടെ പ്രത്യേക ബസിൽ. തിരുവനന്തപുരത്തുനിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്ന ഭൗതികശരീരം പൊതുജനങ്ങൾക്ക് കാണാനും ഉള്ളിൽ കയറി ആദരാഞ്ജലികൾ അർപ്പിക്കുന്നതിനും സൗകര്യമൊരുക്കുന്ന രീതിയിലാണ് ബസിന്റെ സജ്ജീകരണം.

സാധാരണ കെഎസ്ആർടിസി ബസിൽ നിന്നും വ്യത്യസ്തമായി ഗ്ലാസ് പാർട്ടീഷൻ ഉള്ള ജെ എൻ 363 എ.സി. ലോ ഫ്‌ലോർ ബസാണ് (KL 15 A 407) വി.എസ് അച്യുതാനന്ദന്റെ അന്ത്യയാത്രക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. വി എസിന്റെ ചിത്രങ്ങൾ ഉൾപ്പെടുത്തി പുഷ്പങ്ങളാൽ അലങ്കരിച്ച വാഹനമാണ് ഒരുക്കിയിരിക്കുന്നത്. കുറച്ചു സീറ്റുകൾ ഇളക്കിമാറ്റി ചുവന്ന പരവതാനി വിരിച്ചിട്ടുള്ള ബസിൽ ജനറേറ്റർ, ഫ്രീസർ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.

ആലപ്പുഴയിലേക്കുള്ള വിലാപയാത്രയ്ക്ക് കെഎസ്ആർടിസി ബസിൽ സാരഥികളാവുന്നത് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ ടിപി പ്രദീപും, വികാസ് ഭവൻ ഡിപ്പോയിലെ കെ ശിവകുമാറും ആണ്. പ്രധാന ബസിനെ അനുഗമിക്കുന്ന രണ്ടാമത്തെ ബസിന്റെ ഡ്രൈവർമാർ സിറ്റി ഡിപ്പോയിലെ എച്ച് നവാസും, പേരൂർക്കട ഡിപ്പോയിലെ വി ശ്രീജേഷുമാണ്.

Address


Alerts

Be the first to know and let us send you an email when Zag News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Telephone
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share