20/01/2026
തിരുവനന്തപുരം:ബാലരാമപുരത്ത് പത്താം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ജേക്കബ് രാജൻ – അജി ദമ്പതികളുടെ മകനായ അജയ് ജേക്കബ് ആണ് മരണപ്പെട്ടത്. വീടിനുള്ളിലെ ബാത്ത് റൂമിൽ ആണ് കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
സ്കൂൾ വിട്ട് വീട്ടിലെത്തിയ ഉടനെയായിരുന്നു സംഭവം നടന്നത്. സ്കൂൾ യൂണിഫോം പോലും മാറുന്നതിന് മുൻപ് അജയ് വീടിനുള്ളിലെ ബാത്ത് റൂമിൽ തൂങ്ങുകയായിരുന്നു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.