Apologetics Media

Apologetics Media ഇവിടെ തെളിവുകളുടെ വെളിച്ചത്തിൽ ക്രൈസ്തവ വിശ്വാസം സമർഥിക്കുന്നു

ശത്രുക്കളോട് ആക്രമണം അഴിച്ചു വിട്ടില്ല, അവരെ ശപിച്ചില്ല, നാടെങ്ങും കലാപത്തിന് ആഹ്വാനം ചെയ്തില്ല, ക്രിസ്തു കാണിച്ച മാതൃക ...
22/09/2025

ശത്രുക്കളോട് ആക്രമണം അഴിച്ചു വിട്ടില്ല, അവരെ ശപിച്ചില്ല, നാടെങ്ങും കലാപത്തിന് ആഹ്വാനം ചെയ്തില്ല, ക്രിസ്തു കാണിച്ച മാതൃക അതുപോലെ പിന്തുടർന്നു.

എറിക്ക കിർക്(ചാർലി കിർക്കിന്റെ ഭാര്യ) - ചാർലി കിർക്ക് 2025 സെപ്റ്റംബർ 10 ന് അമേരിക്കയിലെ യൂട്ടാ വാലി സർവകലാശാലയിൽ വെടിയേറ്റ് മരിച്ചു

ഗ്ലാഡിസ് ഗ്രഹാം സ്റ്റൈയിൻ (ഗ്രഹാം സ്റ്റൈയിനിന്റെ ഭാര്യ) - 1999 ഒറീസയിൽ വച്ചു അഗ്നിക്കിരയാക്കി കൂടെ തന്റെ ആൺമക്കളും ഉണ്ടായിരുന്നു

22/09/2025

ഹമാസ് എന്ന തീവ്രവാദ സംഘടനയുടെ സ്ഥാപകന്റെ മകനും മുൻ ഹമാസ് മെബറുമായിരുന്ന മൊസാബ് ഹസൻ യൂസഫ്, ഹമാസ് എന്തെന്ന് വിശദീകരിക്കുന്നു

21/09/2025
ഇന്ത്യയിലെ ആദ്യത്തെ സയന്റിഫിക് സൊസൈറ്റി സ്ഥാപിച്ചത് ബെൽജിയംകാരനായ ഒരു  മിഷണറിയും കത്തോലിക്ക വൈദികനായിരുന്നു. ഫാ. യൂജിൻ ല...
20/09/2025

ഇന്ത്യയിലെ ആദ്യത്തെ സയന്റിഫിക് സൊസൈറ്റി സ്ഥാപിച്ചത് ബെൽജിയംകാരനായ ഒരു മിഷണറിയും കത്തോലിക്ക വൈദികനായിരുന്നു.
ഫാ. യൂജിൻ ലഫോണ്ട്

കടപ്പാട് :-ChurchAndScience

റഫറൻസ് കമന്റ്‌ ബോക്സിൽ 👇

20/09/2025

ക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിക്കുന്നവരെല്ലാം ശാസ്ത്രത്തിന് എതിരാണെന്ന് പറയുന്നത് കേൾക്കാറുണ്ട് എന്നാൽ മലയാളികൾ ആദ്യമായി ശാസ്ത്രം അറിയുന്നത് ക്രൈസ്തവ മിഷണറിമാരുടെ പത്രങ്ങളിൽ നിന്നാണ്

- Dr മോഹൻദാസ് വള്ളിക്കാവ്

ഇന്ത്യക്ക് ശാസ്ത്രം കൊടുത്ത് ക്രിസ്ത്യൻ മിഷണറിമാർഅങ്ങനെ, പല തരത്തിൽ, സെറാംപൂർ മിഷണറിമാരുടെ ആദ്യ ബാച്ച് ഇന്ത്യയെ പശ്ചാത്യ...
20/09/2025

ഇന്ത്യക്ക് ശാസ്ത്രം കൊടുത്ത് ക്രിസ്ത്യൻ മിഷണറിമാർ

അങ്ങനെ, പല തരത്തിൽ, സെറാംപൂർ മിഷണറിമാരുടെ ആദ്യ ബാച്ച് ഇന്ത്യയെ പശ്ചാത്യ (west ) ചിന്തയിലേക്ക് പരിചയപ്പെടുത്താൻ ഗണ്യമായ ശ്രമം നടത്തി. അതിൽ പ്രധാന പങ്ക് വഹിച്ചവർ ആയിരുന്നു ഇവർ.
ജോൺ ക്ലാർക്ക് മാർഷ്മാൻ (1794— 1877)ഇന്ത്യൻ ചരിത്രത്തെക്കുറിച്ചുള്ള ഒരു പുസ്തകത്തിന്റെ രചയിതാവും ജ്യോതിശാസ്ത്രത്തെയും ഭൂമിശാസ്ത്രത്തെയും കുറിച്ചുള്ള ഒരു ഗ്രന്ഥത്തിന്റെ പരിഭാഷകനുമായിരുന്നു.

വില്യം കേറിയുടെ മകൻ ഫെലിക്സ് കേറി (1786— 1822) അനാട്ടമി , വൈദ്യം, രസതന്ത്രം (anatomy, medicine and chemistry)എന്നിവയെക്കുറിച്ചുള്ള അധ്യായങ്ങളും സാങ്കേതിക പദങ്ങളുടെ ഒരു ഗ്ലോസറിയും ഉൾക്കൊള്ളുന്ന ആദ്യത്തെ ബംഗാളി വിജ്ഞാനകോശം(encyclopedia) തയ്യാറാക്കി;

വില്യം യേറ്റ്സ് (1792— 1845), ബംഗാളി ഭാഷയിൽ പ്രകൃതി തത്ത്വചിന്തയെയും (Natural philosophy ) പ്രകൃതി ചരിത്രത്തെയും(Natural history) കുറിച്ച് രണ്ട് വാല്യങ്ങളായി ബംഗാളി ഭാഷയെക്കുറിച്ചുള്ള ആമുഖവും എഴുതി. മറ്റ് പല മിഷണറിമാരും ബംഗാളി ഭാഷയിൽ പാശ്ചാത്യ വിജ്ഞാനത്തിന്റെ സംഭാവന നൽകി- ഇംഗ്ലീഷ് പുസ്തകങ്ങളുടെ വിവർത്തനങ്ങളും ശാസ്ത്രീയ വിഷയങ്ങളെക്കുറിച്ചുള്ള കൃതികളും. എന്തുതന്നെയായാലും, അവർ ഇന്ത്യൻ ചിന്തയ്ക്ക് ശക്തമായ ഉത്തേജനം നൽകുകയും മധ്യകാലവാദത്തിന്റെ (Medievalism) ചങ്ങലകൾ തകർക്കാൻ ഇന്ത്യൻ മനസ്സിനെ സഹായിക്കുകയും ചെയ്തു എന്നതാണ് വസ്തുത.
TARA CHAND. History of Freedom Movement in India vol 2 (Kindle Locations 3150-3155). Publications Division. Kindle Edition.

Thus, in several ways, the first batch of Serampur missionaries made a considerable effort to introduce India to the thought of the West. Their successors were John Clark Marshman (1794— 1877), the author of a book on Indian history, and translator of a treatise on astronomy and geography; Felix Carey (1786— 1822), son of William Carey, prepared the first Bengali encyclopaedia containing chapters on anatomy, medicine and chemistry, and a glossary of technical terms; William Yates (1792— 1845), who wrote in Bengali treatises on natural philosophy and natural history and an introduction to the Bengali language in two volumes. Many other missionaries contributed to the growing corpus of Western knowledge in Bengali— translations of English books and works on scientific subjects. Whatever the standard of their literary achievement, the fact remains that they gave a powerful stimulus to Indian thinking and helped the Indian mind to break the shackles of medievalism.

TARA CHAND. History of Freedom Movement in India vol 2 (Kindle Locations 3150-3155). Publications Division. Kindle Edition.

ഇന്ത്യൻഭാഷകൾക്ക്‌ ജീവൻ കൊടുത്തതു ക്രൈസ്തവ മിഷണറിമാർ.Dr ബാബു k വർഗീസ് (ഭാഷ ശാസ്ത്രഞൻ )Reference : Dr Babu k varghese, ആധു...
20/09/2025

ഇന്ത്യൻഭാഷകൾക്ക്‌ ജീവൻ കൊടുത്തതു ക്രൈസ്തവ മിഷണറിമാർ.
Dr ബാബു k വർഗീസ് (ഭാഷ ശാസ്ത്രഞൻ )

Reference : Dr Babu k varghese, ആധുനിക ഭാരതം ബൈബിളിന്റെ സൃഷ്ടി, 2018 p 15

കേരളത്തിൽ യുക്തിവാദമൊ (Rationalism)??  കേരളത്തിലെ നിരീശ്വരവാദികൾ പെരുമ്പറ മുഴക്കുന്നത് കേരളത്തിൽ യുക്തിവാദം ശക്തമായി വളർ...
20/09/2025

കേരളത്തിൽ യുക്തിവാദമൊ (Rationalism)??

കേരളത്തിലെ നിരീശ്വരവാദികൾ പെരുമ്പറ മുഴക്കുന്നത് കേരളത്തിൽ യുക്തിവാദം ശക്തമായി വളർന്നു വരുന്നു എന്നാണ് കഴിഞ്ഞ ചില വർഷങ്ങളിൽ നടന്ന നിരീശ്വരവാദികളുടെ സെമിനാറുകളിൽ പങ്കെടുത്ത ആളുകളുടെ എണ്ണം വച്ച് ആയിരിക്കണം ഇത് പറയുന്നത്..
കേരളത്തിൽ യുക്തിവാദം ഉണ്ടോ? എന്ന്‌ ഇവരുടെ മുഖത്തു നോക്കി തന്നെ ചോദിക്കണം.. മറുപടി
പിന്നേ......!! കണ്ടില്ലേ ഞങ്ങളുടെ സെമിനാറുകൾ..,യൂട്യൂബ് ചാനലുകൾ, ഫേസ്ബുക് ഗ്രുപ്പ്കൾ..

കേരളത്തിൽ നിരീശ്വരവാദമാണോ യുക്തിവാദമാണോ ഉള്ളത്?

വാസ്തവത്തിൽ കേരളത്തിൽ നിരീശ്വരവാദം നൂറ്റാണ്ടുകളായി ഉണ്ട് യാതൊരു സംശയവും അതിൽ ഇല്ലാ.. ഏറ്റവും വല്യ തമാശ നിരീശ്വരവാദത്തെയും യുക്തിവാദത്തേയും ഇവർ കൂട്ടി കുഴക്കുന്നതാണ്. നിരീശ്വരവാദവും യുക്തിവാദവുമായി യാതൊരു ബന്ധവുമില്ലാ എന്നതാണ് സത്യം .

നിരീശ്വരവാദികൾ ആയാൽ എന്തോ വല്യ സംഭവം ആയി ആണ് ഇവർ സ്വയം വിചാരിക്കുന്നത് കേട്ടിട്ടില്ലേ ഞാൻ ഒരു Bloody atheist ഒക്കെ ആണെന്ന്..
ഇവിടെ ചോദിക്കേണ്ട ചോദ്യം നിരീശ്വരവാദി ആകുന്നത് അത്ര വല്യ സംഭവം ആണൊ?
ഏയ്‌ അത് അത്ര വല്യ ബുദ്ധിമുട്ട് ഉള്ള കാര്യമൊന്നുമല്ല "ദൈവം ഇല്ലാ " എന്ന വാദമാണ് നിരീശ്വരവാദം അതിലുപരി ഒന്നും ഇല്ലാ. പ്രത്യേകിച്ച് എന്തെങ്കിലും പഠിക്കണോ?? ശാസ്ത്രം, തീയോളജി, ഫിലോസഫി, അങ്ങനെ എന്തെങ്കിലും?? ഒന്നും പഠിക്കണ്ട
എന്നാൽ ഒരു യുക്തിവാദി ആകാൻ എളുപ്പമാണോ?
അത് അറിയണമെങ്കിൽ യുക്തിവാദം/Rationalism എന്തെന്ന് പറയണമല്ലോ യുക്തിവാദം എന്നതും വളരെ ചുരുക്കത്തിൽ പറഞ്ഞാൽ ഇത് തത്വശാസ്ത്രത്തിന്റെ ഉള്ള ഒരു വീക്ഷണമാണ് ."Rationalism is the philosophical view that knowledge is acquired through reason" [1]
യുക്തിപരമായി Reasons ആണ് നമ്മൾ പ്രധാനമായി എടുക്കേണ്ടത് ഇതിന്‌ അതിന്റെ താത്വീക നിയമങ്ങൾ ഉണ്ട് അധികം വിശദീകരിക്കുന്നില്ല ഫിലോസഫിയെ കുറിച്ച് അറിയാത്ത ആർക്കും തന്നെ Rationalism /യുക്തിവാദം എന്തെന്ന് അറിയാൻ യാതൊരു വഴിയുമില്ലാ..
ഇതിന്‌ നിരീശ്വരവാദമായി എന്തെങ്കിലും ബന്ധമുണ്ടോ??
ഉണ്ടെന്ന് പറഞ്ഞാൽ യുക്തിവാദത്തിന്റെ പിതാവ് ആയ ഫിലോസഫർ Rene Descartes വന്നു ഇവരുടെ തലക്കിട്ട് നല്ല കൊട്ട് കൊടുക്കും കാരണം അദ്ദേഹം ഒരു ക്രൈസ്തവൻ ആയിരുന്നു അതിലുപരി ഒരു ക്രിസ്ത്യൻ അപ്പോളജിസ്റ്റ് കൂടി (താർക്കീകൻ )ആയിരുന്നു. മാത്രവുമല്ല ദൈവം ഉണ്ടെന്ന് വാദിക്കാൻ ആയി അദ്ദേഹം എഴുതിയാ ഒരു പ്രശസ്തമായ പുസ്തകമാണ്.
Meditation on the first philosophy.[2]
ഇതൊക്കെ ഇവിടെയുള്ള യുക്തിവാദികൾ എന്ന്‌ സ്വയം പൊങ്ങി നടക്കുന്ന നിരീശ്വരവാദികൾക്ക്‌ അറിയാമോ ആവോ.

യുക്തിവാദത്തിന് നിരീശ്വരവാദമായിട്ട് എന്തെങ്കിലും ബന്ധമുണ്ടെങ്കിൽ Descartes, Leibniz ഇവരൊക്കെ വേണ്ടേ നിരീശ്വരവാദം പറയാൻ അവർ പറഞ്ഞില്ലെന്നു മാത്രമല്ല നിരീശ്വരവാദത്തെ ചവിട്ടി മെതിക്കുകയും ചെയ്തു. ഇനി ഒരു യുക്തിവാദിക്ക്‌ ഒരിക്കലും വിശ്വാസി ആകാൻ കഴിയില്ല എന്ന്‌ പറയുന്നത് ഈ ഫിലോസഫർസ് ന്റെ അടിസ്ഥാനത്തിൽ വെറും മൂഢത്തരമാണ് എന്ന്‌ മനസിലാക്കാമല്ലോ
Rationalism, empiricism, ഇതൊന്നുമായി നിരീശ്വരവാദത്തിന് ഒരു ബന്ധവുമില്ലാ.
വിശ്വാസികൾക്കും അവിശ്വാസികൾക്കും Rationalism തുടരാം പക്ഷെ അതിന്റെ താത്വീക വശങ്ങൾ നിയമങ്ങൾ അറിഞ്ഞിരിക്കണം അത് പഠിക്കണം മെനക്കേടണം അല്ലാതെ ഒരു ദിവസം ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നില്ല എന്നൊക്കെ പറഞ്ഞു നടന്നാൽ യുക്തിവാദി ആകില്ല.

Rationalism തത്വചിന്തയുടെ ഭാഗമാണ് അതുകൊണ്ട് തന്നെ നിരീശ്വരവാദികൾ ഇവിടെ ഏറ്റവും കൂടുതൽ പ്രചരിപ്പിക്കേണ്ടത് ഫിലോസഫിയല്ലേ?? എന്നാൽ ഇവിടെ ഫിലോസഫി പ്രചരിപ്പിക്കുന്ന എത്ര നിരീശ്വരവാദികൾ ഉണ്ട്?
കുറ്റികാട്ടിൽ ഇരുന്ന് കഞ്ചാവ് ബീഡി വലിക്കുന്നത് പോലെയാണ് കേരളത്തിലെ പല നിരീശ്വരവാദികളും ഫിലോസഫിയെ കാണുന്നത്, അതാണ്‌ അവസ്ഥ.
യുക്തിവാദം എന്ന പേരിൽ ഇവർ ഇവിടെ ശാസ്ത്രത്തിന്റെ മുഖം മൂടി അണിഞ്ഞു നിരീശ്വരവാദ പ്രചരണമാണ് പരിപാടി.
അല്ലാതെ യുക്തിവാദം എന്തെന്ന് മനസിലാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ കേരളത്തിൽ യുക്തിവാദമില്ലാ.
നിരീശ്വരവാദികളെ യുക്തിവാദികൾ എന്ന്‌ വിളിക്കുന്നത് വിശ്വാസികൾ ദയവായി നിർത്തുക ആ പേരിനു അവർ അർഹരല്ല നിരീശ്വരവാദികളെ വെറും നിരീശ്വരവാദികൾ ആയി കണ്ടാൽ മാത്രം മതി.
പോസ്റ്റ്‌ റഫറൻസ് കമന്റ്‌ ബോക്സിൽ 👇

പ്രശസ്ത നവനിരീശ്വരവാദി അയാൻ ഹിർസി അലി ക്രൈസ്തവ വിശ്വാസത്തിലേക്ക് വന്ന വാർത്ത നിരീശ്വരവാദികളെ ഞെട്ടിച്ച വാർത്തയായിരുന്നു ...
20/09/2025

പ്രശസ്ത നവനിരീശ്വരവാദി അയാൻ ഹിർസി അലി ക്രൈസ്തവ വിശ്വാസത്തിലേക്ക് വന്ന വാർത്ത നിരീശ്വരവാദികളെ ഞെട്ടിച്ച വാർത്തയായിരുന്നു

അയാൻ ഹിർസി അലി പരസ്യമായി വിളംബരം ചെയ്തു" ഞാൻ ഇപ്പോൾ ക്രിസ്ത്യനിയാണ് "

ദീർഘവർഷം കടുത്ത ഇസ്ലാമിക വിമർശകയായിരുന്നു അയാൻ. നവനിരീശ്വരവാദത്തിന്റെ പ്രധാനികളായ റിചാർഡ് ഡോക്കിൻസ്, സാം ഹാരിസ്, ഡാനിയേൽ ഡെനറ്റ് തുടങ്ങിയവരോടൊപ്പം നവനിരീശ്വരവാദവും മത വിമർശനങ്ങളുമായി നീണ്ട വർഷങ്ങൾ പൊതുവേദികളിൽ അയാൻ ഉണ്ടായിരുന്നു.
ഇസ്ലാമിക തീവ്രവാദത്തെയും അനാചാരങ്ങളെയും ശക്തമായി എതിർത്തു.
സ്ത്രീകളുടെ ഉന്നമനത്തിനും അവകാശത്തിനുമായി പ്രവർത്തിച്ചു വരുന്നു.
തന്റെ മനുഷ്യഅവകാശ പ്രവർത്തനങ്ങൾക്ക് ഏറെ പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്

അയാനെ ക്രിസ്തീയ വിശ്വാസത്തിലേക്ക് നയിച്ച പ്രസക്തമായ ചോദ്യങ്ങൾ ഇതായിരുന്നു

" നിരീശ്വരവാദം ജീവിതത്തിന്റെ അർത്ഥവും ലക്ഷ്യവും എന്തെന്ന ലളിതമായ ചോദ്യത്തിനു മറുപടി നൽകാൻ പരാജയപ്പെട്ടു "
" ഈ ആധുനിക ലോകം നേരിടുന്ന പ്രശ്നങ്ങൾക്ക് മറ്റൊരു ആധുനിക ആശയങ്ങളുടെ ആവശ്യമില്ലാ ക്രിസ്ത്യനിറ്റിയിൽ എല്ലാത്തിനുള്ള മറുപടി ഉൾകൊള്ളുന്നു "

എനിക്ക് ഇനിയും ക്രിസ്ത്യനിറ്റിയെ കുറിച്ച് പഠിക്കാൻ ഏറെയുണ്ട് ഞാൻ പഠനത്തിലാണ്..

മല്ലു നിരീശ്വരവാദികൾക്ക് അയാനെ വല്യ പരിചയം ഇല്ലെങ്കിലും ഇവരുടെ പോസ്റ്ററുകൾ പലപ്പോഴും നവമാധ്യമങ്ങളിലൂടെ ഇവർ പങ്ക് വയ്ക്കാറുണ്ട്. ഈ അടുത്തിടയ്ക്ക് നടന്ന എസ്സെൻസ് ഗ്ലോബൽ എന്ന നിരീശ്വരവാദ പ്രസ്ഥാനത്തിന്റെ പരസ്യങ്ങളിൽ അയാന്റെ ചിത്രങ്ങൾ ഷെയർ ചെയ്തിരുന്നു, (കമന്റ്‌ബോക്സിൽ നോക്കുക)

ഒരു നിരീശ്വരവാദി വിശ്വാസി ആയാൽ ആ വ്യക്തി മുന്നേ നിരീശ്വരവാദിയെ ആയിരിക്കാൻ വഴിയില്ല എന്ന എസ്സെൻസ് പണ്ഡിതൻ രവിചന്ദ്രൻ സി യുടെ മുടന്തൻ വാദം.. ഇവിടെയും വയ്ക്കും എന്ന് പ്രതീക്ഷിക്കാം

മുൻനിരീശ്വരവാദികൾ ആയിരിക്കുകയും എന്നാൽ ക്രിസ്തുവിലേക്ക് വന്നു ക്രൈസ്തവ പോരാളികൾ ആയ സി.എസ് ലൂയിസ്, ഫ്രാൻസിസ് കോളിൻസ്, ജെ വാർണർ വാല്ലസ്, ലീ സ്ട്രോബൽ തുടങ്ങി അനേകം ക്രൈസ്തവ അപ്പോളജിസ്റ്റുകളുടെ പാത തുടർന്നു അയാൻ ഹിർസി അലി പരസ്യമായി തന്റെ വിശ്വാസത്തെ പ്രഘോഷിക്കുന്ന വീഡിയകൾ ഇപ്പോൾ തന്നെ യൂട്യൂബിൽ ലഭ്യമാണ്

ക്രൈസ്തവ വിശ്വാസത്തെ പരിഹാസത്തോട് കൂടെ കാണുന്ന നിരീശ്വരവാദി/ അക്രൈസ്തവ സുഹൃത്തേ നിങ്ങൾ ആത്മാർത്ഥമായി അന്വേഷിക്കുന്നു എങ്കിൽ മുൻവിധി കൂടാതെ ക്രൈസ്തവ ലോകവീക്ഷണത്തെ കുറിച്ച് പഠിക്കുകയാണെങ്കിൽ തീർച്ചയായും നിങ്ങൾ സത്യം തിരിച്ചറിയുക തന്നെ ചെയ്യും

"സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും” യോഹന്നാൻ 8:32

Address

Thiruvananthapuram

Alerts

Be the first to know and let us send you an email when Apologetics Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share